Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : XiJinping

പ്രധാനമന്ത്രി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്‍റ്

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന് വിട്ടുനിന്ന് ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിംഗ്. ശനിയാഴ്ച ബ്രിക്സ് നേതാക്കൾക്കായി മോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്നാണ് ഷീ ജിൻപിംഗ് വിട്ടുനിന്നത്.

ഭാരത് മണ്ഡപത്തിൽ സംഘടിപ്പിച്ച അത്താഴവിരുന്നിൽ ചൈനീസ് പ്രസിഡന്റ് പങ്കെടുത്തില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം, അത്താഴവിരുന്നിൽ പങ്കെടുക്കാതിരുന്നതിന്‍റെ കാരണം വ്യക്തമല്ലെന്നും പിടിഐ റിപ്പോർട്ടിൽ പറയുന്നു.

ഉച്ചകോടി വേദിയായ ഭാരത് മണ്ഡപത്തിൽനിന്ന് താമസിക്കുന്ന ഹോട്ടലിലേക്കാണ് ഷീ ജിൻപിംഗ് പോയത്. അബുദാബി കിരീടാവകാശി ഷേഖ് ഖാലിദ് ബിൻ മുഹമ്മദും അത്താഴവിരുന്നിൽ പങ്കെടുക്കാതെ ശനിയാഴ്ച തന്നെ മടങ്ങിയിരുന്നു.

വിരുന്നിൽ റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തിരുന്നു. ബ്രിക്സ് നേതാക്കൾക്ക് പുറമേ കേന്ദ്രമന്ത്രിമാരും വിവിധ മുഖ്യമന്ത്രിമാരും മോദി സംഘടിപ്പിച്ച അത്താഴവിരുന്നിൽ പങ്കെടുത്തിരുന്നു.

കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമല സീതാരാമൻ, പീയുഷ് ​ഗോയൽ, അശ്വിനി വൈഷ്ണവ്, ശിവരാജ് സിംഗ് ചൗഹാൻ തുടങ്ങിയവരും ലോക്സഭ സ്പീക്കർ ഓം ബിർള, മുഖ്യമന്ത്രിമാരായ യോ​ഗി ആദിത്യനാഥ്, ദേവേന്ദ്ര ഫഡ്നാവിസ്, സുവേന്ദു അധികാരി, ഹിമന്ത ബിശ്വ ശർമ തുടങ്ങിയവരുമെല്ലാമാണ് വിരുന്നിൽ പങ്കെടുത്തത്.

Latest News

Corehub Up