ലോഗോ
ന്യൂഡൽഹി: ചിഹ്നം ഉൾപ്പെടെ പാർട്ടിയുടെ ഉടമസ്ഥത സംബന്ധിച്ച അന്തിമതീരുമാനത്തിനായി തൃണമൂൽ കോൺഗ്രസിലെ മമത ബാനർജി-ഋതബ്രത ബാനർജി വിഭാഗങ്ങളുടെ പ്രതിനിധികൾ തെരഞ്ഞെടുപ്പ് കമ്മിഷനുമായി കൂടിക്കാഴ്ച നടത്തി.
അടുത്തമാസം ആറിന് നന്ദിഗ്രാം, രജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണു കൂടിക്കാഴ്ച. ഇരുവിഭാഗങ്ങളെയും വെവ്വേറെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ കണ്ടത്.
പാർട്ടിക്കുള്ളിൽ സംഘടനാപരമായ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് മമത വിഭാഗം വാദിച്ചത്. അതേസമയം, യഥാർഥ തൃണമൂൽ കോൺഗ്രസ് തങ്ങളാണെന്ന വാദമാണ് ഋതബ്രത വിഭാഗം മുന്നോട്ടുവച്ചത്.
Tags : TrinamoolSymbol Argue BothSide Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash