കൊച്ചി: നെടുമ്പാശേരി അത്താണി ജംഗ്ഷനിലുള്ള സല്‍ക്കാര ഹോട്ടലിലെ ജീവനക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ക്ക് കുത്തേറ്റു. നേപ്പാള്‍ സ്വദേശി ബഹാദൂര്‍ പുലാമിനാണ് കുത്തേറ്റത്. സുഹൃത്ത് മിസോറാം സ്വദേശി സിബ റിയാംഗിനെ പോലീസ് അറസ്റ്റ് ചെയ്തു.
നെടുമ്പാശേരി കോട്ടായിയിലുളള ഒരു മുറിയിലാണ് ഇരുവരും താമസിച്ചിരുന്നത്. വാക്കുതര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് കൈയില്‍ കിട്ടിയ ഒരു ആയുധം എടുത്ത് സിബ റിയാംഗ ബഹാദൂര്‍ പുലാമിനെ കുത്തുകയായിരുന്നു.
പരിക്കേറ്റ ബഹാദൂര്‍ പുലാമിനെ ഉടന്‍ അങ്കമാലിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷപ്പെട്ടു. അയല്‍വാസികളും സ്ഥലമുടമയും അറിയിച്ചതിനെ തുടര്‍ന്ന് നെടുമ്പാശേരി പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുത്തു.