x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി​യു​മാ​യി എ.​കെ. ബാ​ല​ന്‍റെ കൂ​ടി​ക്കാ​ഴ്ച; മാ​സ​പ്പ​ടി കേ​സ് അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​മെ​ന്ന് ബി​ജെ​പി

വെബ് ഡെസ്‌ക്
Published: September 13, 2026 01:45 AM IST | Updated: September 13, 2026 01:45 AM IST

ബി.​ബി. ഗോ​പ​കു​മാ​ർ മാധ്യമങ്ങളോട് സംസാരിക്കുന്നു

കൊ​ല്ലം: സി​പി​എം നേ​താ​വ് എ.​കെ. ബാ​ല​ൻ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച അ​തീ​വ ഗൗ​ര​വ​മു​ള്ള​തെ​ന്ന് ബി​ജെ​പി നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വ് ബി.​ബി. ഗോ​പ​കു​മാ​ർ. മാ​സ​പ്പ​ടി കേ​സ് നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണ് കൂ​ടി​ക്കാ​ഴ്ച​യെ​ന്നും ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു.

ച​ർ​ച്ച​യ്ക്ക് പി​ന്നി​ൽ കേ​സ് അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​മാ​ണെ​ന്നും ബി.​ബി. ഗോ​പ​കു​മാ​ർ ആ​രോ​പി​ച്ചു. പി​ണ​റാ​യി​യു​ടെ അ​ടു​ത്ത വി​ശ്വ​സ്ത​നും എ​ല്ലാ ഘ​ട്ട​ത്തി​ലും അ​ദ്ദേ​ഹ​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന ആ​ളു​മാ​ണ് എ.​കെ. ബാ​ല​ൻ. പി​ണ​റാ​യി​യു​ടെ ദൂ​ത​നാ​യി​ട്ടാ​ണോ ബാ​ല​ൻ മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട​തെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നും ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു.

ഇ​ഡി അ​ന്വേ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ എ​ന്തു​കൊ​ണ്ട് ഇ​വി​ടെ കേ​സെ​ടു​ക്കു​ന്നി​ല്ലെ​ന്നും ബി​ജെ​പി എം​എ​ൽ​എ ചോ​ദി​ച്ചു. എ​ൽ​ഡി​എ​ഫും യു‍​ഡി​എ​ഫും പ​ര​സ്പ​രം വി​ട്ടു​വീ​ഴ്ച ചെ​യ്യു​ക​യാ​ണ്. അ​ഴി​മ​തി​യി​ൽ പ​ര​സ്പ​രം സ​ഹാ​യി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് തു​ട​രു​ന്ന​തെ​ങ്കി​ൽ ബി​ജെ​പി ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്നും ഗോ​പ​കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : AKBalan ChiefMinister VDSatheesan BJP PinarayiVijayan BBGopakumar

Recent News

Corehub Up