നൂറുമേനി സീസണ് 4 വചനപഠന പദ്ധതി മെഗാ സംഗമം മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യുന്നു.
ചങ്ങനാശേരി: ദൈവവചനം നല്കുന്ന ധീരത ഭയമകറ്റി പ്രത്യാശയിലേക്കും അനുകമ്പയിലേക്കും നയിക്കുമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍.
ചങ്ങനാശേരി അതിരൂപത കുടുംബകൂട്ടായ്മ, ബൈബിള്‍ അപ്പൊസ്തലേറ്റ് എന്നിവയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ ഏറ്റവും വലിയ വചന മനഃപാഠ പഠന സംഗമമായ "നൂറുമേനി സീസണ്-4' സമാപന സമ്മേളനവും സീസണ്-5ന്റെ ഉദ്ഘാടനവും എസ്ബി കോളജിലെ കാവുകാട്ട് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്. ധീരത മറ്റുള്ളവരെ സ്നേഹിക്കാനും അനുകമ്പയോടെ കാണാനുമുള്ള കൃപ പകരുമെന്നും ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു.
അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് അധ്യക്ഷത വഹിച്ചു. നൂറുമേനി ചെയര്മാന് സണ്ണി തോമസ് ഇടിമണ്ണിക്കല്‍ ആമുഖപ്രഭാഷണവും കെസിബിസി ബൈബിള്‍ കമ്മീഷന് സെക്രട്ടറി ഫാ. ഡോ. ജോജു കോക്കാട്ട് മുഖ്യപ്രഭാഷണവും നടത്തി.
ബൈബിള്‍ അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. ഡോ. കുര്യന് മൂലയില്‍, സംസ്ഥാന ബാലാവകാശ കമ്മീഷന് ആക്ടിംഗ് ചെയര്‍പേഴ്സണ്‍ സിസിലി ജോസഫ്, നൂറുമേനി ജനറല്‍ കണ്‍വീനര്‍മാരായ പ്രഫ. ജോസഫ് ടിറ്റോ, ഡോ. ജോബിന് എസ്. കൊട്ടാരം, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി പ്രഫ. ജോച്ചന് ജോസഫ്, നവജീവന്‍ ട്രസ്റ്റ് ഡയറക്ടര്‍ പി.യു. തോമസ്, ഫാ. ഡോ. ജോജിന്‍ ഇലഞ്ഞിക്കല്‍, ഡോ. പി.സി. അനിയൻകുഞ്ഞ്, സിസ്റ്റര്‍ ജെയ്സലി സിഎംസി, ഡോ. റൂബിള്‍രാജ്, സിസ്റ്റര്‍ ചെറുപുഷ്പം, ടോമിച്ചന് കൈതക്കളം എന്നിവര്‍ പ്രസംഗിച്ചു. നൂറുമേനി മൂന്ന് സീസണുകള്‍ക്ക് നേതൃത്വം നല്കിയ ഫാ. ജോര്‍ജ് മാന്തുരുത്തിലിനെ സമ്മേളനത്തില്‍ ആദരിച്ചു.
Tags : MarThomasTharayil God Word Dispels Courage Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash