Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Word

ദൈ​​വ​​വ​​ച​​നം ന​​ല്‍കു​​ന്ന ധീ​​ര​​ത ഭ​​യമക​​റ്റും: മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍

ച​​ങ്ങ​​നാ​​ശേ​​രി: ദൈ​​വ​​വ​​ച​​നം ന​​ല്‍കു​​ന്ന ധീ​​ര​​ത ഭ​​യമ​​ക​​റ്റി പ്ര​​ത്യാ​​ശ​​യി​​ലേ​​ക്കും അ​​നു​​ക​​മ്പ​​യി​​ലേ​​ക്കും ന​​യി​​ക്കു​​മെ​​ന്ന് ആ​​ര്‍ച്ച്ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍.

ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത കു​​ടും​​ബ​​കൂ​​ട്ടാ​​യ്മ, ബൈ​​ബി​​ള്‍ അ​​പ്പൊസ്ത​​ലേ​​റ്റ് എ​​ന്നി​​വ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ന​​ട​​പ്പി​​ലാ​​ക്കി​​യ ഏ​​റ്റ​​വും വ​​ലി​​യ വ​​ച​​ന​ മ​നഃ​പാ​ഠ​ പ​ഠ​ന സം​​ഗ​​മ​​മാ​​യ "നൂ​​റു​​മേ​​നി സീ​​സ​​ണ്‍-4' സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​വും സീ​​സ​​ണ്‍-5​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​വും എ​​സ്ബി കോ​​ള​​ജി​​ലെ കാ​​വു​​കാ​​ട്ട് ഹാ​​ളി​​ല്‍ നി​​ര്‍വ​​ഹി​​ക്കു​​ക​​യാ​​യി​​രു​​ന്നു ആ​​ര്‍ച്ച്ബി​​ഷ​​പ്. ധീ​​ര​​ത മ​​റ്റു​​ള്ള​​വ​​രെ സ്‌​​നേ​​ഹി​​ക്കാ​​നും അ​​നു​​ക​​മ്പ​​യോ​​ടെ കാ​​ണാ​​നു​​മു​​ള്ള കൃ​​പ പ​​ക​​രു​​മെ​​ന്നും ആ​​ര്‍ച്ച്ബി​​ഷ​​പ് കൂ​​ട്ടി​​ച്ചേ​​ര്‍ത്തു.

അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ണ്‍.​ ആ​​ന്‍റ​​ണി എ​​ത്ത​​യ്ക്കാ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. നൂ​​റു​​മേ​​നി ചെ​​യ​​ര്‍മാ​​ന്‍ സ​​ണ്ണി തോ​​മ​​സ് ഇ​​ടി​​മ​​ണ്ണി​​ക്ക​​ല്‍ ആ​​മു​​ഖ​​പ്ര​​ഭാ​​ഷ​​ണ​​വും കെ​​സി​​ബി​​സി ബൈ​​ബി​​ള്‍ ക​​മ്മീ​​ഷ​​ന്‍ സെ​​ക്ര​​ട്ട​​റി ഫാ.​ ​ഡോ. ജോ​​ജു കോ​​ക്കാ​​ട്ട് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണ​​വും ന​​ട​​ത്തി.

ബൈ​​ബി​​ള്‍ അ​​പ്പൊ​​സ്ത​​ലേ​​റ്റ് ഡ​​യ​​റ​​ക്‌ട​​ര്‍ ഫാ.​ ​ഡോ. കു​​ര്യ​​ന്‍ മൂ​​ല​​യി​​ല്‍, സം​​സ്ഥാ​​ന ബാ​​ലാ​​വ​​കാ​​ശ ക​​മ്മീ​​ഷ​​ന്‍ ആ​​ക്‌ടിം​​ഗ് ചെ​​യ​​ര്‍പേ​​ഴ്സ​​ണ്‍ സി​​സി​​ലി ജോ​​സ​​ഫ്, നൂ​​റു​​മേ​​നി ജ​​ന​​റ​​ല്‍ ക​​ണ്‍വീ​​ന​​ര്‍മാ​​രാ​​യ പ്ര​​ഫ. ജോ​​സ​​ഫ് ടി​​റ്റോ, ഡോ. ​​ജോ​​ബി​​ന്‍ എ​​സ്. കൊ​​ട്ടാ​​രം, പാ​​സ്റ്റ​​റ​​ല്‍ കൗ​​ണ്‍സി​​ല്‍ സെ​​ക്ര​​ട്ട​​റി പ്ര​​ഫ.​ ജോ​​ച്ച​​ന്‍ ജോ​​സ​​ഫ്, ന​​വ​​ജീ​​വ​​ന്‍ ട്ര​​സ്റ്റ് ഡ​​യ​​റ​​ക്ട​​ര്‍ പി.​​യു.​ തോ​​മ​​സ്, ഫാ.​ ​ഡോ. ജോ​​ജി​​ന്‍ ഇ​​ല​​ഞ്ഞി​​ക്ക​​ല്‍, ഡോ. ​​പി.​​സി.​ അ​നി​യ​ൻ​കു​ഞ്ഞ്, സി​​സ്റ്റ​​ര്‍ ജെ​​യ്സ​​ലി സി​​എം​​സി, ഡോ.​ ​റൂ​​ബി​​ള്‍രാ​​ജ്, സി​​സ്റ്റ​​ര്‍ ചെ​​റു​​പു​​ഷ്പം, ടോ​​മി​​ച്ച​​ന്‍ കൈ​​ത​​ക്ക​​ളം എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. നൂ​​റു​​മേ​​നി മൂ​​ന്ന് സീ​​സ​​ണു​​ക​​ള്‍ക്ക് നേ​​തൃ​​ത്വം ന​​ല്‍കി​​യ ഫാ. ​​ജോ​​ര്‍ജ് മാ​​ന്തു​​രു​​ത്തി​​ലി​​നെ സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ആ​​ദ​​രി​​ച്ചു.

Latest News

Corehub Up