x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി: വെളിപ്പെടുത്തലുമായി ജി. സുധാകരൻ

വെബ് ഡെസ്ക്
Published: September 13, 2026 11:08 AM IST | Updated: September 13, 2026 11:08 AM IST

ജി. ​സു​ധാ​ക​ര​ന്‍

ആലപ്പുഴ: സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് താൻ ജോലി നൽകിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായിരുന്ന ജി. സുധാകരൻ. എച്ച്. സലാമിന്‍റെയും പി.പി. ചിത്തരഞ്ജന്‍റെയും ഭാര്യമാർക്ക് സഹകരണ വകുപ്പിന് കീഴിൽ താൻ മുൻകൈയെടുത്ത് ജോലി നൽകിയിട്ടുണ്ടെന്നാണ് സുധാകരൻ വ്യക്തമാക്കിയിരിക്കുന്നത്.

 എന്നാൽ, തന്‍റെ കുടുംബത്തിലെ ആർക്കും യാതൊരുവിധ ജോലിയും വാങ്ങി നൽകിയിട്ടില്ലെന്നും മാധ്യമങ്ങൾ ഈ യാഥാർഥ്യങ്ങൾ കാണുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളുമായി ബന്ധപ്പെട്ട വിവാദങ്ങളിലും അന്വേഷണങ്ങളിലും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പേരും ഉയർന്നുവന്നിട്ടുണ്ടെന്ന് സുധാകരൻ ചൂണ്ടിക്കാണിച്ചു.

കക്ഷിവ്യത്യാസമില്ലാതെ രാഷ്ട്രീയ നേതാക്കൾ പണം വാങ്ങിയെന്ന തരത്തിലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) റിപ്പോർട്ട് പുറത്തുവന്നിട്ടുള്ളത്. എങ്കിലും ഇവർ ആരെങ്കിലും യഥാർഥത്തിൽ പണം കൈപ്പറ്റിയിട്ടുണ്ടോ എന്നകാര്യം തനിക്ക് അറിയില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Tags : Jobs CPM G. Sudhakaran Leaders Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up