x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പീ​രു​മേ​ട്ടി​ലെ കാ​റ്റി​നു പി​ഡി​എ​സി​ന്‍റെ സു​ഗ​ന്ധം

വെബ് ഡെസ്ക്
Published: July 20, 2026 04:19 AM IST | Updated: July 20, 2026 04:19 AM IST

പ്രതീകാത്മക ചിത്രം

പീ​രു​മേ​ട് :പീ​രു​മേ​ട്ടി​ലെ കാ​റ്റി​നു പി​ഡി​എ​സ് എ​ന്ന ചു​രു​ക്ക​പ്പേ​രി​ൽ ലോ​ക​മെ​ങ്ങും അ​റി​യ​പ്പെ​ടു​ന്ന പീ​രു​മേ​ട് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ സു​ഗ​ന്ധ​മാ​ണ്. സാ​ധാ​ര​ണ​ക്കാ​രാ​യ ക​ർ​ഷ​ക​രു​ടെ​യും പീ​രു​മേ​ടി​നു ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും ആ​ദി​വാ​സി ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി 1980ൽ ​കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ൽ​പ്പെ​ട്ട പീ​രു​മേ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യു​ടെ അ​ന്ന​ത്തെ വി​കാ​രി​യാ​യി​രു​ന്ന ഫാ. ​മാ​ത്യു അ​റ​യ്ക്ക​ൽ ( മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ) തു​ട​ങ്ങി​വ​ച്ച പ്ര​സ്ഥാ​നം ലോ​കം അ​റി​യ​പ്പെ​ടു​ന്ന ബ​ഹു​മു​ഖ കാ​ർ​ഷി​ക സം​സ്കാ​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ ച​ട്ട​ക്കൂ​ട്ടി​ൽ നി​ന്നു​കൊ​ണ്ടു​ത​ന്നെ നൂ​ത​ന​വും ത​ന​തു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​കൊ​ണ്ട് ചെ​റു​കി​ട, നാ​മ​മാ​ത്ര ക​ർ​ഷ​ക​രു​ടെ​യും ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും സു​സ്ഥി​ര​വി​ക​സ​നം സാ​ധ്യ​മാ​ക്കു​ന്ന​തി​ൽ സു​പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​വാ​ൻ 46 വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​വും പി​ഡി​എ​സി​ന് സാ​ധി​ക്കു​ന്നു.

ഇ​ടു​ക്കി ജി​ല്ല​യി​ലെ​യും സ​മീ​പ ജി​ല്ല​ക​ളി​ലെ​യും ചെ​റു​കി​ട, നാ​മ​മാ​ത്ര ക​ർ​ഷ​ക​ർ​ക്കു​ള്ള വി​വി​ധ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് പി​ഡി​എ​സി​ന്‍റെ ജൈ​ത്ര യാ​ത്ര. 1990ന്‍റെ ആ​രം​ഭ​ത്തി​ൽ​ത​ന്നെ ജൈ​വ കൃ​ഷി പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ക​ർ​ഷ​ക​രു​ടെ ഉ​പ​ജീ​വ​ന​ത്തി​നു​ള്ള വി​പ്ല​വ​ക​ര​മാ​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് പി​ഡി​എ​സ് ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഓ​ർ​ഗാ​നി​ക് സ്പൈ​സ​സ്

കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഇ​ടു​ക്കി ജി​ല്ല​യി​ൽ മ​ണ്ണി​നും പ്ര​കൃ​തി​ക്കും ഇ​ണ​ങ്ങി​യ കാ​ർ​ഷി​ക​വൃ​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി 1990 മു​ത​ൽ പി​ഡി​എ​സ് ജൈ​വ​കൃ​ഷി ന​ട​പ്പി​ലാ​ക്കി വ​രി​ക​യാ​ണ്. നി​ല​വി​ൽ ജൈ​വ സ​ർ​ട്ടി​ഫി​ക്കേ​ഷ​നു​ള്ള 1550 ക​ർ​ഷ​ക​രി​ലൂ​ടെ​യാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ക​ർ​ഷ​ക​ർ​ക്ക് ജൈ​വ​കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം, വി​ത്ത്, വ​ളം, ജൈ​വ കീ​ട​നാ​ശി​നി എ​ന്നി​വ ല​ക്ഷ്യ​മാ​ക്കു​ന്നു​ണ്ട്. പൂ​ർ​ണ​മാ​യും ജൈ​വ​രീ​തി​യി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന കു​രു​മു​ള​ക്, ജാ​തി, ഗ്രാ​മ്പൂ, മ​ഞ്ഞ​ൾ, ഇ​ഞ്ചി, ഏ​ല​ക്കാ​യ മു​ത​ലാ​യ ഉ​ത്പ​ന്ന​ങ്ങ​ൾ ക​ർ​ഷ​ക​രി​ൽ​നി​ന്ന് വി​പ​ണി വി​ല​യേ​ക്കാ​ൾ ഉ​യ​ർ​ന്ന വി​ല​യ്ക്ക് ശേ​ഖ​രി​ച്ച് കു​ട്ടി​ക്കാ​ന​ത്തി​നു സ​മീ​പ​മു​ള്ള വ​ള​ഞ്ഞ​ങ്ങാ​ന​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന അ​ത്യാ​ധു​നി​ക ഫാ​ക്‌​ട​റി​യി​ൽ സം​സ്ക​രി​ച്ച് വി​പ​ണ​നം ന​ട​ത്തു​ക​യാ​ണ്.

‘True Bio’ എ​ന്ന ബ്രാ​ൻ​ഡി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ജൈ​വ​ഉ​ത്പ​ന്ന​ങ്ങ​ൾ ഇ​രു​പ​തി​ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യു​ന്നു. കു​ട്ടി​ക്കാ​ന​ത്തു​ള്ള സ​ഹ്യാ​ദ്രി എ​ക്കോ ഷോ​പ്പി​ലും കേ​ര​ള​ത്തി​ലെ വി​വി​ധ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും ആ​മ​സോ​ണി​ലും ഈ ​ഉ​ത്പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​ണ്.

പി​ഡി​എ​സ് ഓ​ർ​ഗാ​നി​ക് ടീ

​ഇ​ടു​ക്കി ജി​ല്ല​യി​ലെ ചെ​റു​കി​ട, നാ​മ​മാ​ത്ര തേ​യി​ല ക​ർ​ഷ​ക​രി​ലൂ​ടെ ജൈ​വ​കൃ​ഷി ന​ട​പ്പി​ലാ​ക്കി അ​വ​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ജൈ​വ തേ​യി​ല പി​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക്കാ​ന​ത്തെ ജൈ​വ തേ​യി​ല ഫാ​ക്‌​ട​റി​യി​ൽ സം​സ്ക​രി​ച്ച് ‘True Bio’ എ​ന്ന ബ്രാ​ൻ​ഡി​ൽ വി​പ​ണ​നം ന​ട​ത്തു​ക​യാ​ണ്. ‘CTC ഗ്രീ​ൻ ടീ’, ​ലീ​ഫ്, ഡ​സ്റ്റ് തു​ട​ങ്ങി വി​വി​ധ​ത​ര​ത്തി​ലു​ള്ള ജൈ​വ തേ​യി​ല പൊ​ടി​ക​ൾ പ്രാ​ദേ​ശി​ക വി​പ​ണി​യി​ലും ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്.

സ​ഹ്യാ​ദ്രി ആ​യു​ർ​വേ​ദം

ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും പ്ര​ദേ​ശ​വാ​സി​ക​ളി​ൽ​നി​ന്നും ശേ​ഖ​രി​ക്കു​ന്ന ഔ​ഷ​ധ​സ​സ്യ​ങ്ങ​ളും മ​റ്റ് ഉ​ത്പ​ന്ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് ഗു​ണ​നി​ല​വാ​ര​മു​ള്ള ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ളും ചി​കി​ത്സാ സേ​വ​ന​ങ്ങ​ളും സ​ഹ്യാ​ദ്രി എ​ന്ന ബ്രാ​ൻ​ഡി​ൽ ന​ൽ​കി​വ​രു​ന്നു. കു​ട്ടി​ക്കാ​ന​ത്തി​ന​ടു​ത്ത് പ​ള്ളി​ക്കു​ന്നി​ൽ സ്ഥി​തി ചെ​യ്യു​ന്ന ജി​എം​പി സ​ർ​ട്ടി​ഫി​ക്കേ​ഷ​നു​ള്ള ആ​യു​ർ​വേ​ദ ഫാ​ക്‌​ട​റി​യി​ൽ 250ൽ​പ​രം മ​രു​ന്നു​ക​ൾ ഉ​ത്പാ​ദി​പ്പി​ച്ച് വി​പ​ണ​നം ന​ട​ത്തി​വ​രു​ന്നു.

പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ആ​യു​ർ​വേ​ദ ഡോ​ക്‌​ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഐ​പി, ഒ​പി ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്നു. ഏ​റെ പ്ര​ചാ​രം നേ​ടി​യി​ട്ടു​ള്ള ആ​യു​ർ​വേ​ദ സു​ഖ​ചി​കി​ത്സാ​രീ​തി​ക​ളും സ്പാ, ​പ​ഞ്ച​ക​ർ​മ ചി​കി​ത്സാ സേ​വ​ന​ങ്ങ​ളും സ​ഹ്യാ​ദ്രി​യി​ൽ ല​ഭ്യ​മാ​ണ്. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജു​മാ​യി ( ഓ​ട്ടോ​ണ​മ​സ്) സ​ഹ​ക​രി​ച്ച് സ്പാ, ​പ​ഞ്ച​ക​ർ​മ ചി​കി​ത്സ​യി​ൽ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഡി​പ്ലോ​മ കോ​ഴ്സു​ക​ളും സ​ഹ്യാ​ദ്രി ന​ട​ത്തു​ന്നു​ണ്ട്.

പി​ഡി​എ​സ് നാ​ച്വ​റ​ൽ പ്രോ​ഡ​ക്‌​ട്സ്

വി​ഷ​മ​യം അ​ല്ലാ​ത്ത​തും മാ​യം ക​ല​ർ​ന്നി​ട്ടി​ല്ലാ​ത്ത​തു​മാ​യ ശു​ദ്ധ​മാ​യ ഭ​ക്ഷ​ണം ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടു​കൂ​ടി​യാ​ണ് പി​ഡി​എ​സ് നാ​ച്വ​റ​ൽ പ്രോ​ഡ​ക്‌​ട്സ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. പ​ന്ത്ര​ണ്ടി​ൽ​പ​രം ക​റി​പ്പൊ​ടി​ക​ൾ, മി​ല്ല​റ്റ് ഉ​ത്പ​ന്ന​ങ്ങ​ൾ, പ്രാ​ദേ​ശി​ക​മാ​യി ല​ഭ്യ​മാ​യ സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളും മ​റ്റു ഉ​ത്പ​ന്ന​ങ്ങ​ളും ചേ​ർ​ത്തു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ മു​ത​ലാ​യ​വ ‘Biorigin’ എ​ന്ന ബ്രാ​ൻ​ഡി​ൽ പ്രാ​ദേ​ശി​ക വി​പ​ണി​യി​ൽ ല​ഭ്യ​മാ​ണ്.

കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും​നി​ന്ന് ക​ർ​ഷ​ക​രി​ൽ​നി​ന്ന് നേ​രി​ട്ട് ശേ​ഖ​രി​ക്കു​ന്ന സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളും മ​റ്റ് ഉ​ത്പ​ന്ന​ങ്ങ​ളും ചേ​ർ​ത്താ​ണ് ഇ​വ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്.​കു​ട്ടി​ക്കാ​ന​ത്തി​ന​ടു​ത്ത് ത​ട്ടാ​ത്തി​ക്കാ​ന​ത്ത് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന Biorigin ഉ​ത്പ​ന്ന​ങ്ങ​ൾ ആ​മ​സോ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മ​ക​ളി​ലും ല​ഭ്യ​മാ​ണ്. കേ​ര​ള ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ മി​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ആ​ധു​നി​ക രീ​തി​യി​ലു​ള്ള ഫാ​ക്‌​ട​റി​യു​ടെ നി​ർ​മാ​ണം കു​ട്ട​ക്കാ​ന​ത്തി​ന​ടു​ത്ത് വ​ള​ഞ്ഞ​ങ്ങാ​ന​ത്ത് പു​രോ​ഗ​മി​ക്കു​ന്നു.

കൂ​ൺ വി​ത്ത് ഉ​ത്പാ​ദ​നം

വ​ള​രെ​യേ​റെ വി​പ​ണ​ന സാ​ധ്യ​ത​യു​ള്ള കൂ​ൺ കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ കൂ​ൺ വി​ത്ത് (സ്പോ​ൺ) പി​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ട്ടാ​ത്തി​ക്കാ​ന​ത്തി​ന​ടു​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ഷ്റൂം ഉ​ത്പാ​ദ​ന കേ​ന്ദ്ര​ത്തി​ൽ ല​ഭ്യ​മാ​ണ്. ഒ​പ്പം​ത​ന്നെ സ്വ​ന്ത​മാ​യി കൂ​ൺ കൃ​ഷി സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കാ​യി പ​രി​ശീ​ല​ന​വും മ​റ്റു സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ളും കേ​ന്ദ്ര​ത്തി​ൽ ല​ഭ്യ​മാ​ണ്.

ടി​ഷ്യു ക​ൾ​ച്ച​ർ കാ​ർ​ഷി​ക ന​ഴ്സ​റി

പി​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​നോ​ട് ചേ​ർ​ന്ന് ടി​ഷ്യു ക​ൾ​ച്ച​ർ ലാ​ബ് പ്ര​വ​ർ​ത്തി​ക്കു​ന്നു. ഇ​വി​ടെ അ​ത്യു​ത്പാ​ദ​ന​ശേ​ഷി​യു​ള്ള​തും രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള​തു​മാ​യ വി​വി​ധ​യി​നം ഏ​ത്ത​വാ​ഴ തൈ​ക​ൾ, ഞാ​ലി​പ്പൂ​വ​ൻ, ചെ​ങ്ക​ദ​ളി,അ​ല​ങ്കാ​ര ചെ​ടി​ക​ൾ, കു​രു​മു​ള​ക് എ​ന്നി​വ ഉ​ത്പാ​ദി​പ്പി​ച്ച് ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്തു​വ​രു​ന്നു.

കു​ട്ടി​ക്കാ​ന​ത്തി​ന​ടു​ത്തു​ള്ള ത​ട്ടാ​ത്തി​ക്കാ​ന​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ർ​ഷി​ക ന​ഴ്സ​റി​യി​ൽ തൈ​ക​ൾ ല​ഭ്യ​മാ​ണ്. കൂ​ടാ​തെ വി​വി​ധ​യി​നം ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ, കാ​പ്പി, കു​രു​മു​ള​ക്, അ​ല​ങ്കാ​ര ചെ​ടി​ക​ൾ മു​ത​ലാ​യ​വ​യും ന​ഴ്സ​റി​യി​ൽ ല​ഭ്യ​മാ​ണ്.

Tags : PeermadeDevelopmentSociety Idukki BreakingNews

Recent News

Corehub Up