x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ടു​ത്ത വെ​ല്ലു​വി​ളി​ക​ൾ അ​തി​ജീ​വി​ച്ച പ​ട​യോ​ട്ടം; ഒ​ടു​വി​ൽ ഫൈ​ന​ലി​ൽ വീ​ണു

സ്പോർട്സ് ഡെസ്ക്
Published: July 20, 2026 04:55 AM IST | Updated: July 20, 2026 06:48 AM IST

നിരാശയോടെ ഗ്രൗണ്ടിൽ ഇരിക്കുന്ന മെ​സി

ന്യൂ​ജേ​ഴ്സി: ക​ണ്ണീ​രോ​ടെ​യ​ല്ലാ​തെ ഒ​രു ഫു​ട്ബോ​ൾ പ്രേ​മി​ക്കും ഈ ​ലോ​ക​ക​പ്പി​ലെ അ​ർ​ജ​ന്‍റീ​ന​യു​ടെ മ​ട​ക്കം ക​ണ്ടു​തീ​ർ​ക്കാ​നാ​കി​ല്ല. കി​രീ​ട​മി​ല്ലാ​തെ വെ​ള്ളി​മെ​ഡ​ലി​ലേ​ക്ക് ചു​രു​ങ്ങി​പ്പോ​യെ​ങ്കി​ലും മെ​സി​പ്പ​ട ഈ ​ടൂ​ർ​ണ​മെ​ന്‍റി​ൽ എ​ഴു​തി​ച്ചേ​ർ​ത്ത​ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഒ​രു പോ​രാ​ട്ട​ത്തി​ന്‍റെ ക​ഥ​യാ​ണ്.

ക​ലാ​ശ​പ്പോ​രി​ൽ സ്പെ​യി​നി​ന്‍റെ ടി​ക്കി-​ടാ​ക്ക മാ​ന്ത്രി​ക​ത​യ്ക്ക് മു​ന്നി​ൽ അ​ർ​ജ​ന്‍റീ​ന ഒ​ടു​വി​ൽ കി​രീ​ടം അ​ടി​യ​റ​വ് വെ​ച്ചു. എ​ക്സ്ട്രാ ടൈം ​വ​രെ നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​യി​രു​ന്നു ലാ​റ്റി​ന​മേ​രി​ക്ക​ൻ ക​രു​ത്ത​രു​ടെ തോ​ൽ​വി. ഫൈ​ന​ൽ വി​സി​ൽ മു​ഴ​ങ്ങി​യ​പ്പോ​ൾ സാ​ക്ഷാ​ൽ ല​യ​ണ​ൽ മെ​സി ക​ണ്ണീ​രോ​ടെ ക​ളം വി​ട്ട​ത് ലോ​ക​മെ​മ്പാ​ടു​മു​ള്ള ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രു​ടെ നെ​ഞ്ച​കം ത​ക​ർ​ക്കു​ന്ന കാ​ഴ്ച​യാ​യി മാ​റി.

കി​രീ​ട​മി​ല്ലാ​തെ മ​ട​ങ്ങു​മ്പോ​ഴും ഈ ​ടൂ​ർ​ണ​മെ​ന്‍റി​ലൂ​ട നീ​ളം അ​ർ​ജ​ന്‍റീ​ന താ​ണ്ടി​യ​ത് വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ ക​ന​ൽ​വ​ഴി​ക​ളാ​യി​രു​ന്നു. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ ത​ക​ർ​പ്പ​ൻ ഫോ​മി​ൽ തു​ട​ങ്ങി​യെ​ങ്കി​ലും നോ​ക്കൗ​ട്ടി​ൽ കേ​പ് വെ​ർ​ദെ പോ​ലു​ള്ള ടീ​മു​ക​ളി​ൽ​നി​ന്ന് അ​വ​ർ അ​പ്ര​തീ​ക്ഷി​ത വെ​ല്ലു​വി​ളി​യാ​ണ് നേ​രി​ട്ട​ത്. ഓ​രോ മ​ത്സ​ര​വും അ​ർ​ജ​ന്‍റീ​ന​യ്ക്ക് ജീ​വ​ന്മ​ര​ണ പോ​രാ​ട്ട​ങ്ങ​ളാ​യി മാ​റി.

പ്ര​തി​സ​ന്ധി​ക​ളി​ൽ വീ​ഴാ​തെ ടീ​മി​ന്‍റെ ര​ക്ഷ​ക​നാ​യി ഗോ​ൾ​വ​ല​യ്ക്ക് മു​ന്നി​ൽ കോ‌​ട്ട​കെ‌​ട്ടി​യ എ​മി​ലി​യാ​നോ മാ​ർ​ട്ടീ​ന​സി​ന്‍റെ ക​രു​ത്തു​റ്റ കൈ​ക​ളാ​ണ് അ​ർ​ജ​ന്‍റീ​ന​യ്ക്ക് പ​ല​പ്പോ​ഴും ജീ​വ​ൻ ന​ൽ​കി​യ​ത്. എ​ന്നാ​ൽ അ​തി​നെ​യെ​ല്ലാം അ​തി​ശ​യി​പ്പി​ച്ച​ത് സാ​ക്ഷാ​ൽ ല​യ​ണ​ൽ മെ​സി​യു​ടെ മാ​ന്ത്രി​ക​ത​യാ​യി​രു​ന്നു.

പ്രാ​യം വെ​റു​മൊ​രു സം​ഖ്യ മാ​ത്ര​മാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ച്, 39-ാം വ​യ​സ്സി​ലും ക​ളം നി​റ​ഞ്ഞാ​ടി​യ മെ​സി എ​ട്ടു ഗോ​ളു​ക​ളും മി​ക​ച്ച നി​ര​വ​ധി അ​സി​സ്റ്റു​ക​ളു​മാ​യാ​ണ് ടീ​മി​നെ മു​ന്നി​ൽ നി​ന്ന് ന​യി​ച്ച​ത്. ഫു​ട്ബോ​ളി​നെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ മി​ഴി​ക​ൾ ന​ന​യി​ച്ച ആ ​പോ​രാ​ട്ട വീ​ര്യ​മാ​ണ് ഇം​ഗ്ല​ണ്ടി​നെ​തി​രെ​യു​ള്ള ക​ടു​ത്ത സെ​മി​ഫൈ​ന​ൽ ക​ട​മ്പ​യും ക​ട​ന്ന് അ​വ​രെ ഫൈ​ന​ലി​ൽ എ​ത്തി​ച്ച​ത്.

ഒ​ടു​വി​ൽ ക​ലാ​ശ​പ്പോ​രി​ൽ ഇ​ഞ്ചു​റി ടൈ​മി​ൽ എ​ൻ​സോ ഫെ​ർ​ണാ​ണ്ട​സ് ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട് പു​റ​ത്താ​യ​തോ​ടെ പ​ത്തു​പേ​രാ​യി ചു​രു​ങ്ങി​യ​ത് അ​ർ​ജ​ന്‍റീ​ന​യ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി. സ്പാ​നി​ഷ് കോ​ട്ട​യ്ക്ക് മു​ന്നി​ൽ ഒ​ടു​വി​ൽ മു​ട്ടു​മ​ട​ക്കേ​ണ്ടി വ​ന്നു​വെ​ങ്കി​ലും, പ്ര​തി​ബ​ന്ധ​ങ്ങ​ളെ ഓ​രോ​ന്നാ​യി വെ​ട്ടി​മാ​റ്റി അ​വ​ർ ന​ട​ത്തി​യ ഈ ​അ​ശ്വ​മേ​ധം ഫു​ട്ബോ​ൾ ച​രി​ത്ര​ത്തി​ൽ എ​ക്കാ​ല​വും ഓ​ർ​മ്മി​ക്ക​പ്പെ​ടും. തോ​ൽ​വി​യി​ലും ത​ല​യു​യ​ർ​ത്തി​ത്ത​ന്നെ​യാ​ണ് മെ​സി​പ്പ​ട​യു​ടെ മ​ട​ക്കം.

Tags : FifaWorldCup Argentina Spain Football WorldCup2026

Recent News

Corehub Up