തിരുവോണം ബംപർ
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി തിരുവോണം ബംപർ 2026 വില്പനയ്ക്ക് ആവേശകരമായ തുടക്കം. വിൽപന ആരംഭിച്ച ഇന്നലെത്തന്നെ 8,72,540 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.
കഴിഞ്ഞ വർഷം ആദ്യദിനത്തിൽ 3,17,850 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ആദ്യദിനത്തിൽ തന്നെ 5,54,690 ടിക്കറ്റുകളുടെ വർധനയാണ് രേഖപ്പെടുത്തിയത്. ആദ്യഘട്ടമായി 20 ലക്ഷം ടിക്കറ്റുകളാണ് വില്പനയ്ക്കായി ലഭ്യമാക്കിയിട്ടുള്ളത് .
ജനങ്ങളിൽനിന്ന് ലഭിക്കുന്ന മികച്ച സ്വീകരണവും വിശ്വാസവുമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന കാരണമെന്ന് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ കെ. എസ്. അഞ്ജു അറിയിച്ചു .
വരും ദിവസങ്ങളിൽ തിരുവോണം ബംപർ ടിക്കറ്റുകൾക്കുള്ള ആവശ്യകത കൂടുതൽ വർധിക്കുമെന്ന പ്രതീക്ഷയിലാണ് വകുപ്പ്. പൊതുജനങ്ങൾ അംഗീകൃത ഭാഗ്യക്കുറി ഏജന്റുമാരിൽനിന്നോ വിൽപനക്കാരിൽനിന്നോ മാത്രം ടിക്കറ്റുകൾ വാങ്ങണമെന്നും ടിക്കറ്റിന്റെ സുരക്ഷാ സവിശേഷതകളും ക്യുആർ കോഡും പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ഡയറക്ടർ അറിയിച്ചു.
Tags : ThiruvonamBumper tickets Lottary Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash