Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lottary

തി​രു​വോ​ണം ബം​പ​ർ: ആ​ദ്യദി​ന​ത്തി​ൽ വി​റ്റ​ഴി​ഞ്ഞ​ത് 8,72,540 ടി​ക്ക​റ്റു​ക​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി തി​​​രു​​​വോ​​​ണം ബം​​​പ​​​ർ 2026 വി​​​ല്പ​​​ന​​​യ്ക്ക് ആ​​​വേ​​​ശ​​​ക​​​ര​​​മാ​​​യ തു​​​ട​​​ക്കം. വി​​​ൽ​​​പ​​​ന ആ​​​രം​​​ഭി​​​ച്ച ഇ​​​ന്ന​​​ലെ​​ത്ത​​​ന്നെ 8,72,540 ടി​​​ക്ക​​​റ്റു​​​ക​​​ളാ​​​ണ് വി​​​റ്റ​​​ഴി​​​ഞ്ഞ​​​ത്.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ആ​​​ദ്യദി​​​ന​​​ത്തി​​​ൽ 3,17,850 ടി​​​ക്ക​​​റ്റു​​​ക​​​ളാ​​​ണ് വി​​​റ്റ​​​ഴി​​​ഞ്ഞ​​​ത്. ഇ​​​തു​​​മാ​​​യി താ​​​ര​​​ത​​​മ്യം ചെ​​​യ്യു​​​മ്പോ​​​ൾ ഇ​​​ത്ത​​​വ​​​ണ ആ​​​ദ്യദി​​​ന​​​ത്തി​​​ൽ ത​​​ന്നെ 5,54,690 ടി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ വ​​​ർ​​​ധ​​​ന​​​യാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ആ​​​ദ്യഘ​​​ട്ട​​​മാ​​​യി 20 ല​​​ക്ഷം ടി​​​ക്ക​​​റ്റു​​​ക​​​ളാ​​​ണ് വി​​​ല്പ​​​ന​​​യ്ക്കാ​​​യി ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത് .

ജ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് ല​​​ഭി​​​ക്കു​​​ന്ന മി​​​ക​​​ച്ച സ്വീ​​​ക​​​ര​​​ണ​​​വും വി​​​ശ്വാ​​​സ​​​വു​​​മാ​​​ണ് ഈ ​​​നേ​​​ട്ട​​​ത്തി​​​ന് പി​​​ന്നി​​​ലെ പ്ര​​​ധാ​​​ന കാ​​​ര​​​ണ​​​മെ​​​ന്ന് ഭാ​​​ഗ്യ​​​ക്കു​​​റി വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ കെ. ​​​എ​​​സ്. അ​​​ഞ്ജു അ​​​റി​​​യി​​​ച്ചു .

വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ തി​​​രു​​​വോ​​​ണം ബം​​​പ​​​ർ ടി​​​ക്ക​​​റ്റു​​​ക​​​ൾ​​​ക്കു​​​ള്ള ആ​​​വ​​​ശ്യ​​​ക​​​ത കൂ​​​ടു​​​ത​​​ൽ വ​​​ർ​​​ധി​​​ക്കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണ് വ​​​കു​​​പ്പ്. പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ അം​​​ഗീ​​​കൃ​​​ത ഭാ​​​ഗ്യ​​​ക്കു​​​റി ഏ​​​ജ​​​ന്‍റു​​​മാ​​​രി​​​ൽ​​നി​​​ന്നോ വി​​​ൽ​​​പ​​​ന​​​ക്കാ​​​രി​​​ൽ​​നി​​​ന്നോ മാ​​​ത്രം ടി​​​ക്ക​​​റ്റു​​​ക​​​ൾ വാ​​​ങ്ങ​​​ണ​​​മെ​​​ന്നും ടി​​​ക്ക​​​റ്റി​​​ന്‍റെ സു​​​ര​​​ക്ഷാ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളും ക്യു​​ആ​​​ർ കോ​​​ഡും പ​​​രി​​​ശോ​​​ധി​​​ച്ച് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നും ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up