x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ്രി ടൂ​ർ​ണ​മെ​ന്‍റി​ലെ താ​രം, പൗ ​കു​ബാ​ർ​സി മി​ക​ച്ച യു​വ​താ​രം; ഗോ​ൾ​ഡ​ൻ ഗ്ലൗ ​ഉ​നാ​യ് സി​മോ​ണി​ന്, ഗോ​ൾ​ഡ​ൻ ബൂ​ട്ട് എം​ബാ​പ്പെ​യ്ക്ക്

സ്പോർട്സ് ഡെസ്ക്
Published: July 20, 2026 06:27 AM IST | Updated: July 20, 2026 06:27 AM IST

ന്യൂ​യോ​ർ​ക്ക്: ആ​വേ​ശ​ക​ര​മാ​യ ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ അ​ർ​ജ​ന്‍റീ​ന​യെ ത​ക​ർ​ത്ത് ലോ​ക​കി​രീ​ട​മു​യ​ർ​ത്തി​യ സ്‌​പെ​യി​ന്‍റെ മ​ധ്യ​നി​ര​യി​ലെ ക​ളി​ക്കാ​ര​ൻ റോ​ഡ്രി​യെ ടൂ​ർ​ണ​മെ​ന്‍റി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

മി​ക​ച്ച യു​വ​താ​ര​ത്തി​നു​ള്ള പു​ര​സ്കാ​രം സ്‌​പെ​യി​നി​ന്‍റെ ത​ന്നെ മ​ധ്യ​നി​ര​താ​രം പൗ ​കു​ബാ​ർ​സി സ്വ​ന്ത​മാ​ക്കി. മി​ക​ച്ച ഗോ​ൾ കീ​പ്പ​ർ​ക്കു​ള്ള ഗോ​ൾ​ഡ​ൻ ഗ്ലൗ ​നേ​ടി​യ​ത് സ്പാ​നി​ഷ് ഗോ​ൾ​വ​ല കാ​ത്ത ഉ​നാ​യ് സി​മോ​ൺ. ടൂ​ർ​ണ​മെ​ന്‍റെ​ൽ ആ​കെ ഒ​രു ഗോ​ൾ മാ​ത്ര​മാ​ണ് സ്‌​പെ​യി​ൻ വ​ഴ​ങ്ങി​യ​ത്.

അ​തേ​സ​മ​യം ടൂ​ർ​ണ​മെ​ന്‍റി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ൾ നേ​ടി​യ താ​ര​ത്തി​നു​ള്ള ഗോ​ൾ​ഡ​ൻ ബൂ​ട്ട് ഇ​ത്ത​വ​ണ​യും എം​ബാ​പെ സ്വ​ന്ത​മാ​ക്കി. പ​ത്ത് ഗോ​ളു​ക​ളാ​ണ് താ​രം ടൂ​ർ​ണ​മെ​ന്‍റി​ൽ അ​ടി​ച്ചു​കൂ​ട്ടി​യ​ത്.

Tags : Sports FifaWorldCup Football GoldenBoot Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up