ന്യൂയോർക്ക്: ആവേശകരമായ ലോകകപ്പ് ഫൈനലിൽ അർജന്റീനയെ തകർത്ത് ലോകകിരീടമുയർത്തിയ സ്പെയിന്റെ മധ്യനിരയിലെ കളിക്കാരൻ റോഡ്രിയെ ടൂർണമെന്റിലെ താരമായി തെരഞ്ഞെടുത്തു.
മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്പെയിനിന്റെ തന്നെ മധ്യനിരതാരം പൗ കുബാർസി സ്വന്തമാക്കി. മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ നേടിയത് സ്പാനിഷ് ഗോൾവല കാത്ത ഉനായ് സിമോൺ. ടൂർണമെന്റെൽ ആകെ ഒരു ഗോൾ മാത്രമാണ് സ്പെയിൻ വഴങ്ങിയത്.
അതേസമയം ടൂർണമെന്റിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള ഗോൾഡൻ ബൂട്ട് ഇത്തവണയും എംബാപെ സ്വന്തമാക്കി. പത്ത് ഗോളുകളാണ് താരം ടൂർണമെന്റിൽ അടിച്ചുകൂട്ടിയത്.