Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FifaWorldCup

അ​റ്റ്‌​ലാ​ന്‍റ​യി​ൽ മെ​സി​പ്പ​ട​യു​ടെ തേ​രോ​ട്ടം; ഈ​ജി​പ്തി​നെ വീ​ഴ്ത്തി അ​ർ​ജ​ന്‍റീ​ന ക്വാ​ർ​ട്ട​റി​ൽ

അ​റ്റ്‌​ലാ​ന്‍റ: ഫി​ഫ ലോ​ക​ക​പ്പ് പ്രീ​ക്വാ​ർ​ട്ട​റി​ൽ ഈ​ജി​പ്തി​നെ തോ​ൽ​പ്പി​ച്ച് അ​ർ​ജ​ന്‍റീ​ന ക്വാ​ർ​ട്ട​റി​ൽ. അ​റ്റ്‌​ലാ​ന്‍റ​യി​ൽ ന​ട​ന്ന ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് മെ​സി​പ്പ​ട ഈ​ജി​പ്ഷ്യ​ൻ ക​രു​ത്തി​നെ ത​റ​പ​റ്റി​ച്ച​ത്.

ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് പി​ന്നി​ട്ടു​നി​ന്ന ശേ​ഷം അ​തി​ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വാ​ണ് അ​ർ​ജ​ന്‍റീ​ന ന​ട​ത്തി​യ​ത്. ക​ളി കൈ​വി​ട്ടു​പോ​യെ​ന്ന് ക​രു​തി​യി​ട​ത്തു​നി​ന്നും വെ​റും 12 മി​നി​റ്റു​ക​ൾ​ക്കി​ടെ മൂ​ന്ന് ഗോ​ളു​ക​ൾ തി​രി​ച്ച​ടി​ച്ചാ​ണ് അ​ർ​ജ​ന്‍റീ​ന ക്വാ​ർ​ട്ട​ർ ടി​ക്ക​റ്റെ​ടു​ത്ത​ത്. ക്രി​സ്‌​റ്റ്യ​ൻ റൊ​മേ​റോ, ക്യാ​പ്റ്റ​ൻ ല​യ​ണ​ൽ മെ​സി, എ​ൻ​സോ ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​രാ​ണ് വ​ല​കു​ലു​ക്കി​യ​ത്.

79-ാം മി​നി​റ്റി​ൽ ബോ​ക്സി​ന് പു​റ​ത്തു​നി​ന്നു മെ​സി ഉ​യ​ർ​ത്തി ന​ൽ​കി​യ പ​ന്ത് പോ​സ്റ്റ‌ി​ന് തൊ​ട്ടു​മു​ന്നി​ൽ നി​ന്ന ക്രി​സ്റ്റ്യ​ൻ റൊ​മേ​റോ ഹെ​ഡ്‌ ചെ​യ്‌​ത്‌ വ​ല​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. നാ​ലു മി​നി​റ്റ് ക​ഴി​ഞ്ഞ​പ്പോ​ൾ അ​ർ​ജ​ന്‍റീ​ന​യു​ടെ ര​ണ്ടാം ഗോ​ളും പി​റ​ന്നു.

ബോ​ക്സി​ന​ക​ത്തു​വ​ച്ച് ഈ​ജി​പ്‌​ത് ഡി​ഫ​ൻ​ഡ​ർ​മാ​രെ വെ​ട്ടി​ച്ച് അ​ർ​ജ​ന്‍റീ​ന താ​ര​ങ്ങ​ൾ ന​ൽ​കി​യ പാ​സു​ക​ൾ​ക്കി​ടെ പ​ന്ത് കാ​ലി​ൽ ല​ഭി​ച്ച മെ​സി ഷൂ​ട്ട് ചെ​യ്ത് വ​ല കു​ലു​ക്കു​ക​യാ​യി​രു​ന്നു. ഈ ​ലോ​ക​ക​പ്പി​ൽ മെ​സി​യു​ടെ എ​ട്ടാം ഗോ​ളാ​ണി​ത്.

മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ഈ​ജി​പ്‌​ത് ലീ​ഡെ​ടു​ത്തി​രു​ന്നു. പ​തി​ന​ഞ്ചാം മി​നി​റ്റി​ൽ അ​ർ​ജ​ന്‍റീ​ന​യു​ടെ നെ​ഞ്ച് പി​ള​ർ​ത്തി​ക്കൊ​ണ്ടാ​ണ് ഈ​ജി​പ്ത് ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. യാ​സ​ർ ഇ​ബ്രാ​ഹി​മാ​ണ് മ​നോ​ഹ​ര​മാ​യ ഹെ​ഡ​റി​ലൂ​ടെ അ​ർ​ജ​ന്‍റീ​ന​യു​ടെ വ​ല കു​ലു​ക്കി​യ​ത്. 67-ാം മി​നി​റ്റി​ൽ മൊ​സ്ത​ഫ സി​ക്കോ ആ​ണ് ഈ​ജി​പ്‌​തി​ന്‍റെ ര​ണ്ടാം ഗോ​ൾ നേ​ടി​യ​ത്.

Viral

ലോകകപ്പ് ലഹരിയിൽ മെക്സിക്കോ; തെരുവിൽ തരംഗമായി 'ജേഴ്സി'യണിഞ്ഞ താറാവും ഗംഗ്നം സ്റ്റൈൽ നൃത്തവും!

ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്ത് ആ​തി​ഥേ​യ​രാ​യ മെ​ക്സി​ക്കോ വി​ജ​യ​ത്തു​ട​ക്കം കു​റി​ച്ചു.

മെ​ക്സി​ക്കോ സി​റ്റി​യി​ലെ എ​സ്റ്റാ​ഡി​യോ ആ​സ്ടെ​ക്ക സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ന് പി​ന്നാ​ലെ രാ​ജ്യം മു​ഴു​വ​ൻ വ​ലി​യൊ​രു ഫു​ട്ബോ​ൾ ല​ഹ​രി​യി​ല​മ​ർ​ന്നു.

ദേ​ശീ​യ ജേ​ഴ്സി​യ​ണി​ഞ്ഞ് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രാ​ണ് തെ​രു​വി​ൽ നൃ​ത്തം ചെ​യ്തും പാ​ട്ടു​പാ​ടി​യും വി​ജ​യം ആ​ഘോ​ഷ​മാ​ക്കി​യ​ത്. ഈ ​കാ​ർ​ണി​വ​ൽ മൂ​ഡി​നി​ട​യി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ ഒ​രു അ​പൂ​ർ​വ ദൃ​ശ്യം ആ​രാ​ധ​ക​ർ​ക്ക് വ​ലി​യ പ്രീ​തി സ​മ്മാ​നി​ച്ചു.

ഒ​രു അ​മ്മ​യും മ​ക​നും റോ​ഡി​ലൂ​ടെ ന​ട​ക്കു​മ്പോ​ൾ, മെ​ക്സി​ക്ക​ൻ ടീ​മി​ന്‍റെ കു​ട്ടി ജേ​ഴ്സി ധ​രി​ച്ച് അ​വ​ർ​ക്ക് പി​ന്നാ​ലെ വാ​ലാ​ട്ടി ന​ട​ക്കു​ന്ന ഒ​രു വ​ള​ർ​ത്തു​താ​റാ​വാ​യി​രു​ന്നു ആ ​കാ​ഴ്ച.

കാ​ണി​ക​ൾ​ക്കെ​ല്ലാം കൗ​തു​കം ഉ​ണ​ർ​ത്തി​യ ഈ ​ദൃ​ശ്യം കാ​യി​ക​പ്രേ​മി​ക​ൾ ഏ​റ്റെ​ടു​ത്ത​തോ​ടെ ലാ​റ്റി​ൻ അ​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലെ ഫു​ട്ബോ​ൾ ഭ്രാ​ന്തി​ന്‍റെ പ്ര​തീ​ക​മാ​യി ഇ​ത് മാ​റി.

ആ​ദ്യ​ദി​നം മെ​ക്സി​ക്കോ​യ്‌​ക്കൊ​പ്പം ദ​ക്ഷി​ണ കൊ​റി​യ​യും വി​ജ​യം നേ​ടി​യ​തോ​ടെ ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും ആ​രാ​ധ​ക​ർ ഒ​ത്തു​ചേ​ർ​ന്നാ​യി​രു​ന്നു പി​ന്നീ​ടു​ള്ള ആ​ഘോ​ഷ​ങ്ങ​ൾ.

കൊ​റി​യ​ൻ ആ​രാ​ധ​ക​ർ​ക്കൊ​പ്പം ചേ​ർ​ന്ന് മെ​ക്സി​ക്ക​ൻ ജ​ന​ത പ്ര​ശ​സ്ത​മാ​യ 'ഗം​ഗ്നം സ്റ്റൈ​ൽ' നൃ​ത്ത​ച്ചു​വ​ടു​ക​ൾ വെ​ക്കു​ന്ന വീ​ഡി​യോ​ക​ളും ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​വു​ക​യാ​ണ്. ക​ളി​ക്ക​ള​ത്തി​ലെ ആ​വേ​ശ​ത്തി​ന​പ്പു​റം വ​ലി​യൊ​രു സൗ​ഹൃ​ദ​ക്കൂ​ട്ടാ​യ്മ​യ്ക്കാ​ണ് ലോ​ക​ക​പ്പി​ന്‍റെ ആ​ദ്യ​ദി​നം ത​ന്നെ സാ​ക്ഷ്യം വ​ഹി​ച്ച​ത്.

 

Latest News

Corehub Up