x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാജ്യത്ത് ആദ്യ ഡെങ്കിപ്പനി പ്രതിരോധ വാക്സിന് അംഗീകാരം

നാഷണൽ ഡെസ്ക്
Published: July 20, 2026 10:50 PM IST | Updated: July 20, 2026 10:50 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്ത് ഡെ​​​​ങ്കി​​​​പ്പ​​​​നി​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ആ​​​​ദ്യ വാ​​​​ക്സി​​​​ന് അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി ഡ്ര​​​​ഗ്സ് ക​​​​ൺ​​​​ട്രോ​​​​ള​​​​ർ ജ​​​​ന​​​​റ​​​​ൽ ഓ​​​​ഫ് ഇ​​​​ന്ത്യ. ജാ​​​​പ്പ​​​​നീ​​​​സ് മ​​​​രു​​​​ന്നു​​​​നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ താ​​​​ക്കെ​​​​ദ ബ​​​​യോ ഫാ​​​​ർ​​​​മ​​​​സ്യൂ​​​​ട്ടി​​​​ക്ക​​​​ൽ​​​​സി​​​​ന്‍റെ ‘ക്യു​​​​ദെം​​​​ഗ’ എ​​​​ന്ന വാ​​​​ക്സി​​​​നാ​​​​ണ് അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ച​​​​ത്.

നാ​​​​ലു വ​​​​യ​​​​സ് മു​​​​ത​​​​ൽ 60 വ​​​​യ​​​​സ് വ​​​​രെ​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്ക് ഈ ​​​​വാ​​​​ക്സി​​​​ൻ സ്വീ​​​​ക​​​​രി​​​​ക്കാം. നേ​​​​ര​​​​ത്തേ ഡെ​​​​ങ്കി​​​​പ്പ​​​​നി വ​​​​ന്നി​​​​ട്ടു​​​​ള്ള​​​​വ​​​​ർ​​​​ക്കും വ​​​​രാ​​​​ത്ത​​​​വ​​​​ർ​​​​ക്കും മു​​​​ൻ​​​​കൂ​​​​ർ ര​​​​ക്ത​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ളൊ​​​​ന്നും കൂ​​​​ടാ​​​​തെ​​​​ത​​​​ന്നെ വാ​​​​ക്സി​​​​ൻ ന​​​​ൽ​​​​കാ​​​​മെ​​​​ന്ന​​​​ത് ഇ​​​​തി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക​​​​ത​​​​യാ​​​​ണ്.

മൂ​​​​ന്നു മാ​​​​സ​​​​ത്തെ ഇ​​​​ട​​​​വേ​​​​ള​​​​യി​​​​ൽ ര​​​​ണ്ടു ഡോ​​​​സു​​​​ക​​​​ളാ​​​​യാ​​​​ണ് വാ​​​​ക്സി​​​​ൻ ന​​​​ൽ​​​​കു​​​​ന്ന​​​​ത്. ഡെ​​​​ങ്കി​​​​ക്കു കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്ന നാ​​​​ലു​​​​ത​​​​രം വൈ​​​​റ​​​​സ് വ​​​​ക​​​​ഭേ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യും ഇ​​​​തു പ്ര​​​​തി​​​​രോ​​​​ധം ന​​​​ൽ​​​​കും. ലോ​​​​കാ​​​​രോ​​​​ഗ്യ സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ അം​​​​ഗീ​​​​കാ​​​​ര​​​​മു​​​​ള്ള ഈ ​​​​വാ​​​​ക്സി​​​​ന്‍റെ ക്ലി​​​​നി​​​​ക്ക​​​​ൽ പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ ഡെ​​​​ങ്കി​​​​മൂ​​​​ലം ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ടാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത 84 ശ​​​​ത​​​​മാ​​​​ന​​​​ത്തോ​​​​ളം കു​​​​റ​​​​യ്ക്കു​​​​ന്ന​​​​താ​​​​യി ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

ഡെ​​​​ങ്കി ബാ​​​​ധി​​​​ത​​​​രി​​​​ൽ മൂ​​​​ന്നി​​​​ലൊ​​​​ന്നും ഇ​​​​ന്ത്യ​​​​യി​​​​ൽ

ലോ​​​​ക​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി 125ല​​​​ധി​​​​കം രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ പൊ​​​​തു​​​​ജ​​​​നാ​​​​രോ​​​​ഗ്യ​​​​ത്തി​​​​ന് ഭീ​​​​ഷ​​​​ണി​​​​യു​​​​യ​​​​ർ​​​​ത്തു​​​​ന്ന കൊ​​​​തു​​​​കു​​​​ജ​​​​ന്യ രോ​​​​ഗ​​​​മാ​​​​ണ് ഡെ​​​​ങ്കി​​​​പ്പ​​​​നി. ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്ന മൊ​​​​ത്തം ഡെ​​​​ങ്കി കേ​​​​സു​​​​ക​​​​ളി​​​​ൽ മൂ​​​​ന്നി​​​​ലൊ​​​​ന്നും ഇ​​​​ന്ത്യ​​​​യി​​​​ലാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യു​​​​ന്ന​​​​ത്.

ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം രാ​​​​ജ്യ​​​​ത്ത് ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി 1,13,000ത്തി​​​​ല​​​​ധി​​​​കം കേ​​​​സു​​​​ക​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും യ​​​​ഥാ​​​​ർ​​​​ഥ ക​​​​ണ​​​​ക്കു​​​​ക​​​​ൾ ഇ​​​​തി​​​​ലും വ​​​​ള​​​​രെ ഉ​​​​യ​​​​ർ​​​​ന്ന​​​​താ​​​​ണെ​​​​ന്നാ​​​​ണ് പ​​​​ഠ​​​​ന​​​​ങ്ങ​​​​ൾ സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. ബ്ര​​​​സീ​​​​ൽ, അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന തു​​​​ട​​​​ങ്ങി 43ല​​​​ധി​​​​കം രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ല​​​​വി​​​​ൽ ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​ലു​​​​ള്ള ‘ക്യു​​​​ദെം​​​​ഗ’ വാ​​​​ക്സി​​​​ൻ ഇ​​​​ന്ത്യ​​​​യി​​​​ലെ ഡെ​​​​ങ്കി പ്ര​​​​തി​​​​രോ​​​​ധ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക വ​​​​ഴി​​​​ത്തി​​​​രി​​​​വാ​​​​കും.

Tags : dengue vaccine approved Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up