x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച നടത്തി നരേന്ദ്ര മോദി

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: September 6, 2026 03:32 AM IST | Updated: September 6, 2026 03:32 AM IST

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​ മോ​​​​ദി അ​​​​വാ​​​​ർ​​​​ഡ് ജേ​​​​താ​​​​ക്ക​​​​ളാ​​​​യ അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​മാ​​​​യി സംവദിക്കുന്നു.

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ ല​​​​ഹ​​​​രി ആ​​​​സ​​​​ക്തി​​​​ക്കും അ​​​​മി​​​​ത​​​​മാ​​​​യ ഡി​​​​ജി​​​​റ്റ​​​​ൽ ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​നു​​​​മെ​​​​തി​​​​രേ ജാ​​​​ഗ​​​​രൂ​​​​ക​​​​രാ​​​​യി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് അ​​​​ധ്യാ​​​​പ​​​​ക​​​​രോ​​​​ടു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​ മോ​​​​ദി.

ദേ​​​​ശീ​​​​യ അ​​​​വാ​​​​ർ​​​​ഡ് ജേ​​​​താ​​​​ക്ക​​​​ളാ​​​​യ 82 അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​മാ​​​​യി ഔ​​​​ദ്യോ​​​​ഗി​​​​ക വ​​​​സ​​​​തി​​​​യി​​​​ൽ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്ത​​​​വെ​​​​യാ​​​​ണു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

പാ​​​​ഠ​​​​പു​​​​സ്ത​​​​ക പ​​​​ഠ​​​​ന​​​​ത്തി​​​​ന​​​​പ്പു​​​​റ​​​​ത്തേ​​​​ക്ക് അ​​​​ധ്യാ​​​​പ​​​​ക​​​​ർ ചി​​​​ന്തി​​​​ക്ക​​​​ണ​​​​മെ​​​​ന്നും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ അ​​​​ക്കാ​​​​ദ​​​​മി​​​​ക് പ്ര​​​​ക​​​​ട​​​​ന​​​​ത്തി​​​​ൽ മാ​​​​ത്രം ശ്ര​​​​ദ്ധ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്കാ​​​​തെ അ​​​​വ​​​​രു​​​​ടെ പെ​​​​രു​​​​മാ​​​​റ്റ​​​​ത്തി​​​​ലും ദൈ​​​​നം​​​​ദി​​​​ന ജീ​​​​വി​​​​ത​​​​ത്തി​​​​ലും ഉ​​​​ണ്ടാ​​​​കു​​​​ന്ന മാ​​​​റ്റ​​​​ങ്ങ​​​​ൾ നി​​​​രീ​​​​ക്ഷി​​​​ക്കാ​​​​ൻ അ​​​​ധ്യാ​​​​പ​​​​ക​​​​ർ ത​​​​യാ​​​​റാ​​​​ക​​​​ണം.

കു​​​​ട്ടി​​​​ക​​​​ളി​​​​ലെ ല​​​​ഹ​​​​രി ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​നു​​​​ള്ള കാ​​​​ര​​​​ണം തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ്, അ​​​​തി​​​​ൽ​​​​നി​​​​ന്നു മോ​​​​ച​​​​നം നേ​​​​ടാ​​​​ൻ അ​​​​വ​​​​രെ സ​​​​ഹാ​​​​യി​​​​ക്ക​​​​ണം. കു​​​​ട്ടി​​​​ക​​​​ൾ എ​​​​ത്ര​​​​സ​​​​മ​​​​യം സ്‌​​​​ക്രീ​​​​നു​​​​ക​​​​ളി​​​​ൽ ചെ​​​​ല​​​​വ​​​​ഴി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും രാ​​​​ത്രി വൈ​​​​കി​​​​യും മൊ​​​​ബൈ​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു​​​​ണ്ടോ​​​​യെ​​​​ന്നും ര​​​​ക്ഷി​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ച്ചു മ​​​​ന​​​​സി​​​​ലാ​​​​ക്ക​​​​ണമെന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

Tags : NarendraModi Teachers Meeting Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up