കൽക്കരി ശേഖരം
ന്യൂഡൽഹി: കൽക്കരി ശേഖരം ക്രമാതീതമായി കുറയുന്നത് താപവൈദ്യുത നിലയങ്ങളുടെ പ്രവർത്തനത്തെയും രാജ്യത്തെ ഊർജ ഉത്പാദനത്തെയും കടുത്ത പ്രതിസന്ധിയിലാക്കുന്നു.
സെൻട്രൽ ഇലക്ട്രിസിറ്റി അഥോറിറ്റിയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 50 താപവൈദ്യുത നിലയങ്ങളിലെ കൽക്കരി സംഭരണം അപകടകരമായ നിലയിലേക്ക് താഴ്ന്നു.
കഴിഞ്ഞ രണ്ടിലെ കണക്കനുസരിച്ച് നിലയങ്ങളിൽ ആകെ 28.2 ദശലക്ഷം ടൺ കൽക്കരി മാത്രമാണ് ശേഷിക്കുന്നത്. സാധാരണനിലയിൽ സംഭരിക്കേണ്ടതിന്റെ 48 ശതമാനം മാത്രമാണിത്.
നിലവിലെ ഈ ഇന്ധനം ഉപയോഗിച്ച് ഏകദേശം ഒന്പത് ദിവസത്തേക്കുകൂടി മാത്രമേ വൈദ്യുതി ഉത്പാദനം മുന്നോട്ട് കൊണ്ടുപോകാനാകൂ. തടസമില്ലാത്ത പ്രവർത്തനത്തിന് കുറഞ്ഞത് 19 ദിവസത്തേക്കുള്ള കൽക്കരി ശേഖരം അത്യന്താപേക്ഷിതമാണ്.
രാജ്യത്തെ പ്രധാന 45 നിലയങ്ങളും പൂർണമായും ആഭ്യന്തര കൽക്കരിയെയാണ് ആശ്രയിക്കുന്നത്. കനത്ത മമഴയെത്തുടർന്ന് ഖനനത്തിലുണ്ടായ തടസങ്ങളും ഗതാഗതസൗകര്യങ്ങളുടെ കുറവുമാണ് ഈ പ്രതിസന്ധിക്കു കാരണം.
Tags : Coal Reserves dwindle Power Generation Crisis Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash