Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reserves

വി​ദേ​ശ നാ​ണ്യ ശേ​ഖ​ര​ത്തി​ൽ ഇ​ടി​വ്

മും​ബൈ: റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ഇ​ന്ന​ലെ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം, വി​ദേ​ശ ക​റ​ൻ​സി അ​സ​റ്റു​ക​ളി​ലും സ്വ​ർ​ണ​ശേ​ഖ​ര​ത്തി​ലും ഉ​ണ്ടാ​യ കു​റ​വി​നെ തു​ട​ർ​ന്ന്, സെ​പ്റ്റം​ബ​ർ 25-ന് ​അ​വ​സാ​നി​ച്ച ആ​ഴ്ച​യി​ൽ ഇ​ന്ത്യ​യു​ടെ വി​ദേ​ശ​നാ​ണ്യ ശേ​ഖ​രം 1834 കോ​ടി ഡോ​ള​ർ ഇ​ടി​ഞ്ഞ് 74,756 കോ​ടി (747.56 ബി​ല്യ​ണ്‍ ഡോളർ) ഡോ​ള​റി​ലെ​ത്തി.

ഇ​ന്ത്യ​യു​ടെ വി​ദേ​ശ​നാ​ണ്യ ശേ​ഖ​ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഘ​ട​ക​മാ​യ വി​ദേ​ശ ക​റ​ൻ​സി അ​സ​റ്റു​ക​ൾ അ​വ​ലോ​ക​ന ആ​ഴ്ച​യി​ൽ 15.57 ബി​ല്യ​ണ്‍ ഡോ​ള​ർ കു​റ​ഞ്ഞ് 615.41 ബി​ല്യ​ണ്‍ ഡോ​ള​റാ​യി മാ​റി എ​ന്ന് ആ​ർ​ബി​ഐ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ഈ ​ആ​ഴ്ച​യി​ൽ ഇ​ന്ത്യ​യു​ടെ സ്വ​ർ​ണ​ശേ​ഖ​രം 2.59 ബി​ല്യ​ണ്‍ ഡോ​ള​ർ കു​റ​ഞ്ഞ് 108.7 ബി​ല്യ​ണ്‍ ഡോ​ള​റാ​യി.

 

National

ഇ​ന്ധ​ന ചെ​ല​വ്, വി​ദേ​ശ​നാ​ണ്യ ശേ​ഖ​രം; ഡ​ൽ​ഹി​യി​ൽ വ​ർ​ക്ക് ഫ്രം ​ഹോം ഏ​ർ​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ധ​നം ലാ​ഭി​ക്കാ​നും വി​ദേ​ശ​നാ​ണ്യ ശേ​ഖ​രം സം​ര​ക്ഷി​ക്കാ​നു​മു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങി ഡ​ൽ​ഹി സ​ർ​ക്കാ​ർ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സം വ​ർ​ക്ക് ഫ്രം ​ഹോം ഏ​ർ​പ്പെ​ടു​ത്തി. ഡ​ൽ​ഹി​യി​ലെ എ​ല്ലാ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സം വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്യ​ണ​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി രേ​ഖാ ഗു​പ്ത നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഔ​ദ്യോ​ഗി​ക മീ​റ്റിം​ഗു​ക​ളു​ടെ 50 ശ​ത​മാ​ന​വും ഓ​ൺ​ലൈ​നാ​യി ന​ട​ത്താ​നാ​ണ് മ​റ്റൊ​രു തീ​രു​മാ​നം. ഒ​പ്പം ഗ​താ​ഗ​ത​ക്കു​രു​ക്കും ഇ​ന്ധ​ന ഉ​പ​ഭോ​ഗ​വും കു​റ​യ്ക്കു​ന്ന​തി​നാ​യി ഡ​ൽ​ഹി സ​ർ​ക്കാ​രും എം​സി​ഡി​യും ഓ​ഫീ​സ് സ​മ​യ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തു​മെ​ന്നു​മാ​ണ് പു​തി​യ നി​ർ​ദേ​ശം. ജീ​വ​ന​ക്കാ​രു​ടെ യാ​ത്രാ​ബ​ത്ത 10 ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ച​തി​നൊ​പ്പം സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​തി​മാ​സ പെ​ട്രോ​ൾ പ​രി​ധി 20 ശ​ത​മാ​ന​മാ​യി കു​റ​ച്ചു. അ​ടു​ത്ത ആ​റ് മാ​സ​ത്തേ​ക്ക് പു​തി​യ സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങ​രു​തെ​ന്നും നി​ർ​ദേ​ശി​ച്ചു.

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കാ​യി 29 കോ​ള​നി​ക​ളി​ൽ നി​ന്ന് 58 പ്ര​ത്യേ​ക ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. മ​ന്ത്രി​മാ​രോ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രോ അ​ടു​ത്ത ഒ​രു​വ​ർ​ഷ​ത്തേ​ക്ക് വി​ദേ​ശ​യാ​ത്ര ചെ​യ്യ​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ഒ​പ്പം പൊ​തു​ഗ​താ​ഗ​തം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് മെ​ട്രോ ദി​നം, ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ നോ ​കാ​ർ ദി​നം എ​ന്നി​വ ആ​ച​രി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി.

Kerala

ഇറക്കുമതി കുറയ്ക്കാന്‍ കരുതല്‍ സ്വര്‍ണശേഖരം ഉപയോഗപ്പെടുത്തണം: സ്വര്‍ണവ്യാപാരി സംഘടന

കോ​​ഴി​​ക്കോ​​ട്: സ്വ​​ര്‍ണം വാ​​ങ്ങു​​ന്ന​​തു നി​​രു​​ത്സാ​​ഹ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നു പ​​ക​​രം രാ​​ജ്യ​​ത്തെ ജ​​ന​​ങ്ങ​​ളു​​ടെ കൈ​​വ​​ശ​​മു​​ള്ള സ്വ​​ര്‍ണം പു​​ന​​രു​​പ​​യോ​​ഗ​​ത്തി​​നു സാ​​ധ്യ​​മാ​​കു​​ന്ന വി​​ധം ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ളാ​​ണ് സ​​ര്‍ക്കാ​​ര്‍ സ്വീ​​ക​​രി​​ക്കേ​​ണ്ട​​തെ​​ന്ന് ഗോ​​ള്‍ഡ് ആ​​ന്‍ഡ് സി​​ല്‍വ​​ര്‍ മ​​ര്‍ച്ച​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍ സം​​സ്ഥാ​​ന ഭാ​​ര​​വാ​​ഹി​​ക​​ള്‍ വാ​​ര്‍ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഇ​​തി​​നാ​​യി ഗോ​​ള്‍ഡ് ബാ​​ങ്ക് രൂ​​പ​​വ​​ത്ക​​രി​​ക്ക​​ണം.

ജ​​ന​​ങ്ങ​​ളി​​ല്‍നി​​ന്ന് പ​​ണം നി​​ക്ഷേ​​പ​​മാ​​യി സ്വീ​​ക​​രി​​ച്ച് പ​​ലി​​ശ ന​​ല്‍കു​​ന്ന മാ​​തൃ​​ക​​യി​​ല്‍ സ്വ​​ര്‍ണം നി​​ക്ഷേ​​പ​​മാ​​യി സ്വീ​​ക​​രി​​ച്ച് പ​​ലി​​ശ ന​​ല്‍കു​​ന്ന പ​​ദ്ധ​​തി രൂ​​പ​​വ​​ത്ക​​രി​​ക്ക​​ണം. ഇ​​ത്ത​​ര​​ത്തി​​ല്‍ സ്വീ​​ക​​രി​​ക്കു​​ന്ന സ്വ​​ര്‍ണം സ്വ​​ര്‍ണ വ്യാ​​പാ​​രി​​ക​​ള്‍ക്ക​​ട​​ക്കം ല​​ഭ്യ​​മാ​​ക്ക​​ണം. ഇ​​തു​​വ​​ഴി രാ​​ജ്യ​​ത്തെ സ്വ​​ര്‍ണ​​ശേ​​ഖ​​രം ഇ​​വി​​ടു​​ത്തെ സാ​​മ്പ​​ത്തി​​ക മേ​​ഖ​​ല​​യു​​ടെ വ​​ള​​ര്‍ച്ച​​യ്ക്ക് ഉ​​പ​​കാ​​ര​​പ്പെ​​ടു​​ത്താ​​ന്‍ ക​​ഴി​​യും.

ഇ​​ങ്ങ​​നെ ചെ​​യ്താ​​ല്‍ ഇ​​ന്ത്യ​​യി​​ലേ​​ക്കു​​ള്ള സ്വ​​ര്‍ണ ഇ​​റ​​ക്കു​​മ​​തി കു​​റ​​യ്ക്കാ​​നും രാ​​ജ്യ​​ത്തി​​ന്‍റെ വി​​ദേ​​ശ​​നാ​​ണ​​യ ചെ​​ല​​വ് കു​​റ​​യ്ക്കാ​​നും ക​​ഴി​​യു​​മെ​​ന്ന് അ​​സോ​​സി​​യേ​​ഷ​​ന്‍ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് കെ. ​​സു​​രേ​​ന്ദ്ര​​ന്‍ പ​​റ​​ഞ്ഞു.

ലോ​​ക സ്വ​​ര്‍ണ കൗ​​ണ്‍സി​​ലി​​ന്‍റെ ക​​ണ​​ക്കു​​പ്ര​​കാ​​രം ലോ​​ക​​ത്ത് ഇ​​തു​​വ​​രെ ഖ​​ന​​നം ചെ​​യ്യ​​പ്പെ​​ട്ട ആ​​കെ സ്വ​​ര്‍ണം ഏ​​ക​​ദേ​​ശം 2,19,890 ട​​ണ്‍ ആ​​ണ്. അ​​തി​​ല്‍ ഏ​​ക​​ദേ​​ശം 25,000 മു​​ത​​ല്‍ 30,000 ട​​ണ്‍ വ​​രെ സ്വ​​ര്‍ണം ഇ​​ന്ത്യ​​യി​​ലെ കു​​ടും​​ബ​​ങ്ങ​​ള്‍, ട്ര​​സ്റ്റു​​ക​​ള്‍, മ​​റ്റ് സ്ഥാ​​പ​​ന​​ങ്ങ​​ള്‍ എ​​ന്നി​​വ​​യു​​ടെ കൈ​​വ​​ശ​​മു​​ണ്ടെ​​ന്നാ​​ണു ക​​ണ​​ക്കെ​​ന്ന്

ഭാ​​ര​​വാ​​ഹി​​ക​​ള്‍ ചൂ​​ണ്ടി​​ക്കാ​​ട്ടി. ഇ​​ത് ലോ​​ക സ്വ​​ര്‍ണശേ​​ഖ​​ര​​ത്തി​​ന്‍റെ ഏ​​ക​​ദേ​​ശം 15 ശ​​ത​​മാ​​നം വ​​രും. ഇ​​ന്ത്യ​​യി​​ലെ സ്വ​​ര്‍ണ​​ശേ​​ഖ​​രം കൃ​​ത്യ​​മാ​​യി ഉ​​പ​​യോ​​ഗി​​ച്ചാ​​ല്‍ സ്വ​​ര്‍ണം ഇ​​റ​​ക്കു​​മ​​തി പൂ​​ര്‍ണ​​മാ​​യി ഇ​​ല്ലാ​​താ​​ക്കാ​​ന്‍ ക​​ഴി​​യു​​മെ​​ന്നും ഭാ​​ര​​വാ​​ഹി​​ക​​ള്‍ പ​​റ​​ഞ്ഞു.

സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി അ​​രു​​ണ്‍ മ​​ല്ല​​ര്‍, ചാ​​ര്‍ട്ടേ​​ഡ് അ​​ക്കൗ​​ണ്ട​​ന്‍റ് കൃ​​ഷ്ണ​​കു​​മാ​​ര്‍ ഉ​​ണ്ണി എ​​ന്നി​​വ​​രും വാ​​ര്‍ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്തു.

Business

യു​ദ്ധ​ച്ചെ​ല​വ് വ​ർ​ധി​ച്ചു, കമ്മി ഉയർന്നു; റ​ഷ്യ സ്വ​ർ​ണ​ശേ​ഖ​രം വി​റ്റ​ഴി​ക്കുന്നു

മോ​​സ്കോ: ര​​ണ്ടു പ​​തി​​റ്റാ​​ണ്ടി​​നു​​ശേ​​ഷം ആ​​ദ്യ​​മാ​​യി റ​​ഷ്യ ത​​ങ്ങ​​ളു​​ടെ സെ​​ൻ​​ട്ര​​ൽ ബാ​​ങ്കി​​ന്‍റെ ക​​രു​​ത​​ൽ ശേ​​ഖ​​ര​​ത്തി​​ൽ​​നി​​ന്ന് സ്വ​​ർ​​ണ​​ക്ക​​ട്ടി​​ക​​ൾ നേ​​രി​​ട്ട് വി​​റ്റു​​തു​​ട​​ങ്ങി​​യെ​​ന്ന് റി​​പ്പോ​​ർ​​ട്ട്.

യു​​ക്രെ​​യ്ൻ യു​​ദ്ധം മൂ​​ലം വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന സൈ​​നി​​ക ചെ​​ല​​വു​​ക​​ൾ​​ക്കും ബ​​ജ​​റ്റ് ക​​മ്മി നി​​ക​​ത്തു​​ന്ന​​തി​​നു​​മാ​​യി 25 വ​​ർ​​ഷ​​ത്തി​​നി​​ടെ ആ​​ദ്യ​​മാ​​യി സ്വ​​ർ​​ണം വി​​റ്റ​​തെ​​ന്ന് ബി​​എ​​ൻ​​ഇ ഇ​​ന്‍റ​​ലി​​ന്യൂ​​സ് റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. പാ​​ശ്ചാ​​ത്യ രാ​​ജ്യ​​ങ്ങ​​ളു​​ടെ ഉ​​പ​​രോ​​ധ​​വും റ​​ഷ്യ​​ൻ സ​​ന്പ​​ദ്‌വ്യവ​​സ്ഥ​​യെ ക​​ടു​​ത്ത പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്.

2022നും 2025​​നും ഇ​​ട​​യി​​ൽ സ്വ​​ർ​​ണ​​ത്തി​​ന്‍റെ​​യും വി​​ദേ​​ശ​​നാ​​ണ​​യ​​ത്തി​​ന്‍റെ​​യും സം​​യു​​ക്ത വി​​ല്പ​​ന 15 ട്രി​​ല്യ​​ണ്‍ റൂ​​ബി​​ൾ (150 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ) ക​​വി​​ഞ്ഞ​​താ​​യി റി​​പ്പോ​​ർ​​ട്ട് പ​​റ​​യു​​ന്നു. കൂ​​ടാ​​തെ, 2026ലെ ​​ആ​​ദ്യ ര​​ണ്ടു മാ​​സ​​ങ്ങ​​ളി​​ൽ 3.5 ട്രി​​ല്യ​​ണ്‍ റൂ​​ബി​​ൾ (35 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ) മൂ​​ല്യ​​മു​​ള്ള വി​​ല്പ​​ന ന​​ട​​ന്നു. റ​​ഷ്യ​​ൻ സെ​​ൻ​​ട്ര​​ൽ ബാ​​ങ്കി​​ന്‍റെ ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം ജ​​നു​​വ​​രി​​യി​​ൽ മാ​​ത്രം 3,00,000 ഒൗ​​ണ്‍​സ് സ്വ​​ർ​​ണ​​വും ഫെ​​ബ്രു​​വ​​രി​​യി​​ൽ 2,00,000 ഒൗ​​ണ്‍​സ് സ്വ​​ർ​​ണ​​വുമാണ് വി​​റ്റ​​ഴി​​ച്ച​​ത്.

വി​​ദേ​​ശ​​നാ​​ണ്യ ശേ​​ഖ​​രം കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന രീ​​തി​​യി​​ൽ വ​​ന്ന സു​​പ്ര​​ധാ​​ന​​മാ​​യ മാ​​റ്റ​​ത്തെ​​യാ​​ണ് ഈ ​​നീ​​ക്കം സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്. മു​​ന്പ്, സ്വ​​ർ​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഇ​​ട​​പാ​​ടു​​ക​​ൾ കൂ​​ടു​​ത​​ലും രേ​​ഖ​​ക​​ളി​​ൽ മാ​​ത്ര​​മാ​​യി​​രു​​ന്നു ന​​ട​​ന്നി​​രു​​ന്ന​​ത്. സ്വ​​ർ​​ണ​​ക്ക​​ട്ടി​​ക​​ൾ ഖ​​ജ​​നാ​​വു​​ക​​ളി​​ൽനി​​ന്ന് പു​​റ​​ത്തെ​​ടു​​ക്കാ​​തെ ത​​ന്നെ ധ​​ന​​മ​​ന്ത്രാ​​ല​​യ​​വും സെ​​ൻ​​ട്ര​​ൽ ബാ​​ങ്കും ത​​മ്മി​​ൽ കൈ​​മാ​​റ്റം ചെ​​യ്യ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു പ​​തി​​വ്. എ​​ന്നാ​​ൽ അ​​ടു​​ത്ത മാ​​സ​​ങ്ങ​​ളി​​ലാ​​യി, സെ​​ൻ​​ട്ര​​ൽ ബാ​​ങ്ക് സ്വ​​ർ​​ണ​​ക്ക​​ട്ടി​​ക​​ൾ തന്നെ നേ​​രി​​ട്ട് വി​​പ​​ണി​​യി​​ൽ വി​​ൽ​​ക്കാ​​ൻ ആ​​രം​​ഭി​​ച്ചി​​രി​​ക്കു​​ന്നു.

ജ​​നു​​വ​​രി, ഫെ​​ബ്രു​​വ​​രി മാ​​സ​​ങ്ങ​​ളി​​ലാ​​യി 14 ട​​ണ്‍ സ്വ​​ർ​​ണ​​മാ​​ണ് റ​​ഷ്യ​​ൻ സെ​​ൻ​​ട്ര​​ൽ ബാ​​ങ്ക് വി​​റ്റ​​ഴി​​ച്ച​​ത്. ഇ​​തോ​​ടെ രാ​​ജ്യ​​ത്തി​​ന്‍റെ കൈ​​വ​​ശ​​മു​​ള്ള സ്വ​​ർ​​ണ​​ശേ​​ഖ​​രം 74.3 ദ​​ശ​​ല​​ക്ഷം ഒൗ​​ണ്‍​സാ​​യി കു​​റ​​ഞ്ഞു. ക​​ഴി​​ഞ്ഞ നാ​​ല് വ​​ർ​​ഷ​​ത്തി​​നി​​ട​​യി​​ലെ ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ല​​യാ​​ണി​​ത്. ഈ ​​വ​​ർ​​ഷം ആ​​ദ്യ ര​​ണ്ടു മാ​​സ​​ങ്ങ​​ളി​​ലെ വി​​ല്പ​​ന 2002ലെ ​​ര​​ണ്ടാം​​പാ​​ദ​​ത്തി​​ലെ ര​​ണ്ടു​​ മാ​​സ​​ത്തെ വി​​ല്പ​​ന​​യെ​​ക്കാ​​ൾ ഉ​​യ​​ർ​​ന്ന​​താ​​ണ്. അ​​ന്ന് 58 ട​​ണ്‍ സ്വ​​ർ​​ണ​​മാ​​ണ് വി​​റ്റ​​ത്.

വേ​​ൾ​​ഡ് ഗോ​​ൾ​​ഡ് കൗ​​ണ്‍​സി​​ലി​​ന്‍റെ ക​​ണ​​ക്കു​​ക​​ൾ നി​​ല​​വി​​ൽ 2000 ട​​ണ്ണി​​ല​​ധി​​കം സ്വ​​ർ​​ണ​​ശേ​​ഖ​​ര​​മു​​ള്ള റ​​ഷ്യ, ലോ​​ക​​ത്ത് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ സ്വ​​ർ​​ണ​​മു​​ള്ള അ​​ഞ്ചാ​​മ​​ത്തെ രാ​​ജ്യ​​മാ​​ണ്.

യു​​ക്രെ​​യ്നു​​മാ​​യി തു​​ട​​രു​​ന്ന യു​​ദ്ധം സ​​ർ​​ക്കാ​​ർ ചെ​​ല​​വു​​ക​​ൾ, പ്ര​​ത്യേ​​കി​​ച്ച് സൈ​​നി​​ക നീ​​ക്ക​​ങ്ങ​​ൾ​​ക്കു​​ള്ള ചെ​​ല​​വ് ഗ​​ണ്യ​​മാ​​യി വ​​ർ​​ധി​​പ്പി​​ച്ചു. ഇ​​തോ​​ടൊ​​പ്പംത​​ന്നെ വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന ബ​​ജ​​റ്റ് ക​​മ്മി​​യെ​​യും നേ​​രി​​ടു​​ക​​യാ​​ണ്. 2025ലെ ​​ബ​​ജ​​റ്റ് ക​​മ്മി ജി​​ഡി​​പി​​യു​​ടെ 2.6 ശ​​ത​​മാ​​ന​​മാ​​ണ്. ഇ​​ത് നേ​​ര​​ത്തേ പ്ര​​തീ​​ക്ഷി​​ച്ചി​​രു​​ന്ന 0.5 ശ​​ത​​മാ​​ന​​ത്തേ​​ക്കാ​​ൾ കൂ​​ടു​​ത​​ലാ​​ണ്.

ഊ​​ർ​​ജ​​നി​​കു​​തി വ​​രു​​മാ​​നം കു​​റ​​ഞ്ഞു

റ​​ഷ്യ​​യു​​ടെ സ​​ന്പ​​ദ്‌വ്യ​​വ​​സ്ഥ പ​​ര​​ന്പ​​രാ​​ഗ​​ത​​മാ​​യി എ​​ണ്ണ, പ്ര​​കൃ​​ത​​വാ​​ത​​ക ക​​യ​​റ്റു​​മ​​തി​​യി​​ൽ​​നി​​ന്നു​​ള്ള വ​​രു​​മാ​​ന​​ത്തെ​​യ​​ണ് ആ​​ശ്ര​​യി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ, ആ​​ഗോ​​ള വി​​പ​​ണി​​യി​​ൽ എ​​ണ്ണ​​യ്ക്കു​​ണ്ടാ​​യിരുന്ന കുറഞ്ഞ വിലയും പാ​​ശ്ചാ​​ത്യ രാ​​ജ്യ​​ങ്ങ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ ഉ​​പ​​രോ​​ധ​​ങ്ങ​​ളും മൂ​​ലം വ​​രു​​മാ​​നം ഇ​​ടി​​ഞ്ഞു. ഉൗ​​ർ​​ജ നി​​കു​​തി​​യി​​ൽ നി​​ന്നു​​ള്ള വ​​രു​​മാ​​നം മൊ​​ത്തം സ​​ർ​​ക്കാ​​ർ വ​​രു​​മാ​​ന​​ത്തി​​ന്‍റെ 20 ശ​​ത​​മാ​​ന​​മാ​​യി ചു​​രു​​ങ്ങി.

വി​​ദേ​​ശ​​നാ​​ണ്യ​​ശേ​​ഖ​​ര​​ത്തി​​ൽ 47 ശ​​ത​​മാ​​ന​​വും സ്വ​​ർ​​ണം

സ്വ​​ർ​​ണ​​വി​​ല ഒൗ​​ണ്‍​സി​​ന് 5,000 ഡോ​​ള​​ർ ക​​ട​​ന്നി​​രി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് സ്വ​​ർ​​ണം വി​​ൽ​​ക്കാ​​നു​​ള്ള തീ​​രു​​മാ​​നം വ​​ന്നി​​രി​​ക്കു​​ന്ന​​തെ​​ന്ന് റി​​പ്പോ​​ർ​​ട്ട് പ​​റ​​യു​​ന്നു. വി​​ല​​യി​​ലു​​ണ്ടാ​​യ ഈ ​​വ​​ർ​​ധ​​ന റ​​ഷ്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ശേ​​ഖ​​രം ഫെ​​ബ്രു​​വ​​രി 28ലെ ​​ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് 809 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ല​​ധി​​കം ഉ​​യ​​രാ​​ൻ കാ​​ര​​ണ​​മാ​​യി.

ഇ​​തി​​ൽ ഏ​​ക​​ദേ​​ശം 300 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ പാ​​ശ്ചാ​​ത്യ​​രാ​​ജ്യ​​ങ്ങ​​ൾ മ​​ര​​വി​​പ്പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. നി​​ല​​വി​​ൽ റ​​ഷ്യ​​യു​​ടെ പ​​ക്ക​​ലു​​ള്ള സ്വ​​ർ​​ണ​​ശേ​​ഖ​​ര​​ത്തി​​ന് മാ​​ത്രം ഏ​​ക​​ദേ​​ശം 384 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ മൂ​​ല്യ​​മു​​ണ്ട്. റ​​ഷ്യ​​യു​​ടെ നി​​ല​​വി​​ലു​​ള്ള വി​​ദേ​​ശ​​നാ​​ണ്യ​​ശേ​​ഖ​​ര​​ത്തി​​ന്‍റെ 47 ശ​​ത​​മാ​​ന​​വും സ്വ​​ർ​​ണ​​മാ​​ണ്.

റ​​ഷ്യ​​യു​​ടെ പ​​ക്ക​​ലു​​ള്ള ഡോ​​ള​​ർ, യൂ​​റോ ശേ​​ഖ​​ര​​ങ്ങ​​ൾ മ​​ര​​വി​​പ്പി​​ക്ക​​പ്പെ​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്. നി​​ല​​വി​​ൽ അ​​ന്താ​​രാ​​ഷ്ട്ര വ്യാ​​പാ​​ര​​ത്തി​​ന് ചൈ​​നീ​​സ് ക​​റ​​ൻ​​സി​​യാ​​യ യു​​വാ​​നെ​​യാ​​ണ് ആ​​ശ്ര​​യി​​ക്കു​​ന്ന​​ത്. സ്വ​​ർ​​ണം വി​​റ്റ് യു​​വാ​​ൻ സ​​മാ​​ഹ​​രി​​ക്കാ​​നാ​​ണ് റ​​ഷ്യ ശ്ര​​മി​​ക്കു​​ന്ന​​ത്.

Latest News

Corehub Up