Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Approved

"കേ​ര​ളം' ബി​ല്ലി​ന് അം​ഗീ​കാ​രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക നാ​​​മം "കേ​​​ര​​​ളം’ എ​​​ന്നു ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യി ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യു​​​ന്ന കേ​​​ന്ദ്ര ബി​​​ല്ലി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് ഐക​​​കണ്ഠ്യേന പാ​​​സാ​​​ക്കി. സം​​​സ്ഥാ​​​ന ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യി രാ ഷ്‌ട്രപ​​​തി​​​യു​​​ടെ റ​​​ഫ​​​റ​​​ൻ​​​സി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ബി​​​ല്ലി​​​ന് നി​​​യ​​​മ​​​സ​​​ഭ അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി​​​യ​​​ത്.

മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​നാ​​​ണ് പ​​​ത്ത് വ്യ​​​വ​​​സ്ഥ​​​ക​​​ൾ ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന ബി​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ​​​വ​​​ച്ച​​​ത്. യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​ശേ​​​ഷം സ​​​ഭ ഏ​​​ക​​​ക​​​ണ്ഠ​​​മാ​​​യി പാ​​​സാ​​​ക്കു​​​ന്ന ആ​​​ദ്യ ബി​​​ൽ കൂ​​​ടി​​​യാ​​​ണി​​​ത്. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക നാ​​​മം "കേ​​​ര​​​ളം’ എ​​​ന്ന് മ​​​ല​​​യാ​​​ള​​​ത്തി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​മ്പോ​​ഴും ഔ​​​ദ്യോ​​​ഗി​​​ക രേ​​​ഖ​​​ക​​​ളി​​​ലെ​​​ല്ലാം ഇം​​​ഗ്ലീ​​​ഷി​​​ൽ "കേ​​​ര​​​ള’ എ​​​ന്നാ​​​ണു​​​ള്ള​​​ത്. ഇ​​​തു മാ​​​റ്റി എ​​​ല്ലാ ഭാ​​​ഷ​​​ക​​​ളി​​​ലും ഔ​​​ദ്യോ​​​ഗി​​​ക രേ​​​ഖ​​​ക​​​ളി​​​ലും "കേ​​​ര​​​ളം’ എ​​​ന്നാ​​​ക്കി ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ബി​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്ക് എ​​​ത്തി​​​യ​​​ത്.

പേ​​​രു​​​മാ​​​റ്റം സം​​​ബ​​​ന്ധി​​​ച്ച് നേ​​​ര​​​ത്തേ നി​​​യ​​​മ​​​സ​​​ഭ ഏ​​​ക​​​ക​​​ണ്ഠ​​​മാ​​​യി പ്ര​​​മേ​​​യം പാ​​​സാ​​​ക്കി കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന് അ​​​യ​​​ച്ചി​​​രു​​​ന്നു. പേ​​​രു​​​മാ​​​റ്റ​​​ത്തി​​​ന് കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​കാ​​​ര​​​വും ന​​​ൽ​​​കി. അ​​​തേ​​​സ​​​മ​​​യം, ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ ആ​​​ർ​​​ട്ടി​​​ക്കി​​​ൾ മൂ​​​ന്ന് പ്ര​​​കാ​​​രം സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ പേ​​​രു​​​മാ​​​റ്റ കാ​​​ര്യ​​​ത്തി​​​ൽ രാ​​ഷ്‌​​ട്ര​​​പ​​​തി ബ​​​ന്ധ​​​പ്പെ​​​ട്ട നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ അ​​​ഭി​​​പ്രാ​​​യം തേ​​​ട​​​ണ​​​മെ​​​ന്നാ​​​ണ് വ്യ​​​വ​​​സ്ഥ. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ബി​​​ൽ കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കാ​​​യി എ​​​ത്തി​​​യ​​​ത്.

നി​​​യ​​​മ​​​സ​​​ഭ അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി​​​യ ബി​​​ൽ ഇ​​​നി രാ​​ഷ്‌​​ട്ര​​​പ​​​തി​​​ക്ക് അ​​​യ​​​യ്ക്കും. രാ​​ഷ്‌​​ട്ര​​​പ​​​തി​​​യു​​​ടെ ശി​​​പാ​​​ർ​​​ശ​​​യോ​​​ടെ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി ബി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് പാ​​​സാ​​​ക്കു​​​ന്ന​​​തോ​​​ടെ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ ഒ​​​ന്നാം ഷെ​​​ഡ്യൂ​​​ളി​​​ൽ മാ​​​റ്റം വ​​​രി​​​ക​​​യും സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പേ​​​ര് എ​​​ല്ലാ ഭാ​​​ഷ​​​ക​​​ളി​​​ലും ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി "കേ​​​ര​​​ളം’ എ​​​ന്നാ​​​യി മാ​​​റു​​​ക​​​യും ചെ​​​യ്യും.

National

ഗ്രേറ്റ് നിക്കോബാറിൽ ഗ്രീൻഫീൽഡ് എയർപോർട്ടിന് അനുമതി

ന്യൂ​ഡ​ൽ​ഹി: പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യാ​യ ഗ്രേ​റ്റ് നി​ക്കോ​ബാ​റി​ൽ 13,000 കോ​ടി രൂ​പ ചെ​ല​വി​ൽ ഗ്രീ​ൻ​ഫീ​ൽ​ഡ് സി​വി​ൽ -മി​ലി​ട്ട​റി വി​മാ​ന​ത്താ​വ​ളം നി​ർ​മി​ക്കാ​ൻ അ​നു​മ​തി.

നി​ല​വി​ലു​ള്ള ഐ​എ​ൻ​എ​സ് ബാ​സ് എ​ന്ന നാ​വി​ക​സേ​നാ വ്യോ​മ​ത്താ​വ​ളം വി​ക​സി​പ്പി​ക്കു​ന്ന​തി​ന് പ​ക​ര​മാ​ണ് പു​തി​യ നീ​ക്കം. മേ​ഖ​ല​യി​ൽ 81,000 കോ​ടി രൂ​പ​യു​ടെ വ​ൻ വി​ക​സ​ന​ത്തെ ചൊ​ല്ലി വ​ലി​യ രാ​ഷ്‌​ട്രീ​യ ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

ഗ്രേ​റ്റ് നി​ക്കോ​ബാ​റി​ന്‍റെ തെ​ക്കു​കി​ഴ​ക്ക​ൻ തീ​ര​ത്തു​ള്ള ഗ​ലാ​ത്തി​യ ബേ​യ്ക്ക് സ​മീ​പ​മു​ള്ള ചിം​ഗെ​ൻ എ​ന്ന മേ​ഖ​ല​യി​ലാ​ണ് വി​മാ​ന​ത്താ​വ​ളം നി​ർ​മി​ക്കു​ക. ലോ​ക​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ സ​മു​ദ്ര​പാ​ത​ക​ളി​ലൊ​ന്നാ​യ മ​ലാ​ക്ക ക​ട​ലി​ടു​ക്കി​നോ​ട് ചേ​ർ​ന്നാ​ണ് ഈ ​പ്ര​ദേ​ശം.

അ​തി​നാ​ൽ ഈ ​വ​ഴി​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​തം ഉ​ൾ​പ്പെ​ടെ ത​ന്ത്ര​പ്ര​ധാ​ന നി​രീ​ക്ഷ​ണ​ത്തി​ന് ഇ​ന്ത്യ​ക്ക് സാ​ധി​ക്കും. അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. പൂ​ർ​ണ​മാ​യും ഇ​ന്ത്യ​ൻ നാ​വി​ക സേ​ന​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കും വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം.

നി​ല​വി​ലു​ള്ള ഐ​എ​ൻ​എ​സ് ബാ​സി​ലെ 4500 അ​ടി റ​ണ്‍വേ 10,000 അ​ടി​യാ​യി ഉ​യ​ർ​ത്തു​ന്ന​ത് ഭൂ​പ്ര​കൃ​തി​യ​നു​സ​രി​ച്ച് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് പ​ഠ​ന​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. കൂ​ടാ​തെ, റ​ണ്‍വേ വി​ക​സി​പ്പി​ക്കു​ന്ന​ത് അ​വി​ടു​ത്തെ ആ​ദി​വാ​സി ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​യും പ​രി​സ്ഥി​തി​യെ​യും കൂ​ടു​ത​ൽ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും വി​ല​യി​രു​ത്തലുണ്ടാ​യി​രു​ന്നു.

 

National

സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് അ​ഞ്ച് ജ​ഡ്ജി​മാ​ർകൂടി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ലേ​​​​ക്ക് കൊ​​​​ളീ​​​​ജി​​​​യം ശി​​​​പാ​​​​ർ​​​​ശ ചെ​​​​യ്ത അ​​​​ഞ്ച് ജ​​​​ഡ്ജി​​​​മാ​​​​രു​​​​ടെ നി​​​​യ​​​​മ​​​​നം കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​ർ അം​​​​ഗീ​​​​ക​​​​രി​​​​ച്ചു. സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ലെ മു​​​​തി​​​​ർ​​​​ന്ന അ​​​​ഭി​​​​ഭാ​​​​ഷ​​​​ക വി. ​​​​മോ​​​​ഹ​​​​ന ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​രു​​​​ടെ നി​​​​യ​​​​മ​​​​ന​​​​ത്തി​​​​നാ​​​​ണ് അം​​​​ഗീ​​​​കാ​​​​രം.

പ​​​​ഞ്ചാ​​​​ബ്-​​​​ഹ​​​​രി​​​​യാ​​​​ന ഹൈ​​​​ക്കോ​​​​ട​​​​തി ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് ഷീ​​​​ൽ നാ​​​​ഗു, മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് ഹൈ​​​​ക്കോ​​​​ട​​​​തി ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സ​​​​ഞ്ജീ​​​​വ് സ​​​​ച്ദേ​​​​വ, ജ​​​​മ്മു​​​​കാ​​​​ഷ്മീ​​​​ർ- ല​​​​ഡാ​​​​ക്ക് ഹൈ​​​​ക്കോ​​​​ട​​​​തി ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് അ​​​​രു​​​​ണ്‍ പ​​​​ല്ലി, ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് ശ്രീ​​​​ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ർ എന്നി​​​​വ​​​​രാ​​​​ണ് മ​​​​റ്റു​​​​ള്ള​​​​വ​​​​ർ.

ക​​​​ഴി​​​​ഞ്ഞ 27നാ​​​​ണ് സു​​​​പ്രീം​​​​കോ​​​​ട​​​​തി ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്തി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ലു​​​​ള്ള കൊ​​​​ളീ​​​​ജി​​​​യം ജ​​​​ഡ്ജി​​​​മാ​​​​രു​​​​ടെ നി​​​​യ​​​​മ​​​​ന​​​​ത്തി​​​​നു​​​​ള്ള ശി​​​​പാ​​​​ർ​​​​ശ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നു​ കൈ​​​​മാ​​​​റി​​​​യ​​​​ത്. ശി​​​​പാ​​​​ർ​​​​ശ സ​​​​ർ​​​​ക്കാ​​​​ർ അം​​​​ഗീ​​​​ക​​​​രി​​​​ച്ച​​​​തോ​​​​ടെ സു​​​​പ്രീം​​​​കോ​​​​ട​​​​തി ജ​​​​ഡ്ജി​​​​മാ​​​​രു​​​​ടെ അം​​​​ഗ​​​​ബ​​​​ലം 37 ആ​​​​യി. ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് ഉ​​​​ൾ​​​​പ്പെ​​​​ടെ ആ​​​​കെ അ​​​​നു​​​​വ​​​​ദ​​​​നീ​​​​യ​​​​മാ​​​​യ ജ​​​​ഡ്ജി​​​​മാ​​​​രു​​​​ടെ എ​​​​ണ്ണം 34ൽനി​​​​ന്ന് 38 ആ​​​​യി ഉ​​​​യ​​​​ർ​​​​ത്തി​​​​ക്കൊ​​​​ണ്ടു​​​​ള്ള ഓ​​​​ർ​​​​ഡി​​​​ന​​​​ൻ​​​​സ് ഏ​​​​പ്രി​​​​ലി​​​​ലാ​​​​ണ് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച​​​​ത്.

സു​​​​പ്രീം​​​​കോ​​​​ട​​​​തി മു​​​​ൻ ജ​​​​ഡ്ജി ഇ​​​​ന്ദു മ​​​​ൽ​​​​ഹോ​​​​ത്ര​​​​യ്ക്കു​​​​ശേഷം അ​​​​ഭി​​​​ഭാ​​​​ഷ​​​​ക പ​​​​ദ​​​​വി​​​​യി​​​​ൽ​​​​നി​​​​ന്നു നേ​​​​രി​​​​ട്ട് ജ​​​​ഡ്ജി​​​​യാ​​​​കു​​​​ന്ന ര​​​​ണ്ടാ​​​​മ​​​​ത്തെ വ​​​​നി​​​​ത​​​​യാ​​​​ണു വി.​​​​മോ​​​​ഹ​​​​ന. ജ​​​​സ്റ്റീ​​​​സ് ബി.​​​​വി. നാ​​​​ഗ​​​​ര​​​​ത്ന​​​യാ​​​ണ് സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ ഇ​​​​പ്പോ​​​​ഴു​​​​ള്ള ഏ​​​​ക വ​​​​നി​​​​താ ജ​​​​ഡ്ജി.

മോ​​​​ഹ​​​​ന​​​​യു​​​​ടെ നി​​​​യ​​​​മ​​​​ന​​​​ത്തോ​​​​ടെ വ​​​​നി​​​​താ ജ​​​​ഡ്ജി​​​​മാ​​​​രു​​​​ടെ എ​​​​ണ്ണം ര​​​​ണ്ടാ​​​​കും. ത​​​​മി​​​​ഴ്നാ​​​​ട് സ്വ​​​​ദേ​​​​ശി​​​​യാ​​​​യ മോ​​​​ഹ​​​​ന ഏ​​​​റെ​​​​നാ​​​​ളാ​​​​യി സു​​​​പ്രീം​​​​കോ​​​​ട​​​​തി അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​യാ​​​​യി സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പു​​​​തി​​​​യ ജ​​​​ഡ്ജി​​​​മാ​​​​രു​​​​ടെ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ഇ​​​​ന്നു ന​​​​ട​​​​ക്കും.

Kerala

ശമ്പള ക​മ്മീ​ഷ​ൻ: 14 അ​ധി​ക ത​സ്തി​ക​ൾ​അം​ഗീ​കരിച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രു​​​ടെ​​​യും ശ​​​ന്പ​​​ള ക​​​മ്മീ​​​ഷ​​​നാ​​​യി, 14 അ​​​ധി​​​ക ത​​​സ്തി​​​ക​​​ൾ സൃ​​​ഷ്ടി​​​ച്ച് ഉ​​​ത്ത​​​ര​​​വു പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ന​​​ട​​​പ​​​ടി സാ​​​ധൂ​​​ക​​​രി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു.

പ​​​ന്ത്ര​​​ണ്ടാം ശ​​​ന്പ​​​ള ക​​​മ്മീ​​​ഷ​​​ന്‍റെ സു​​​ഗ​​​മ​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നാ​​​ണ് ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ച്ച​​​ത്.

District News

ക​ർ​ഷ​ക​രെ അ​നു​മോ​ദി​ച്ചു

കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്ത്‌ പ​തി​നാ​ലാം വാ​ർ​ഡ് മെ​മ്പ​ർ ബി​ന്ദു കു​ര്യ​ൻ ആ​നി​ക്കാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ഡി​ലെ മി​ക​ച്ച ജൈ​വ പ​ച്ച​ക്ക​റി ക​ർ​ഷ​ക​രാ​യ കൊ​ച്ചു​വീ​ട്ടി​ൽ ഷാ​ജു - ദീ​പ ദ​മ്പ​തി​ക​ളെ അ​നു​മോ​ദി​ച്ചു.

പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ക​ട​ലാ​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെ​മ്പ​ർ ബി​ന്ദു കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ ജോ​യി കു​ര്യ​ൻ മു​ട്ടും​മു​ഖ​ത്ത് മു​ഖ്യാ​തി​ഥി​യാ​യി.

പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി​യം​ഗ​ങ്ങ​ളാ​യ ബി​ന്ദു​മോ​ൾ തോ​മ​സ്, ചെ​യ​ർ​മാ​ൻ ചെ​റി​യാ​ൻ ജോ​സ​ഫ്, ഡാ​ർ​ളി ഏ​ബ്രാ​ഹാം, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ജോ​സ് വെ​ളി​യ​ത്ത്, വാ​ർ​ഡ് ക​ൺ​വീ​ന​ർ തോ​മ​സ് ആ​നി​ക്കാ​ട്ട്, സെ​ലി​ൻ കൊ​ച്ചു​വീ​ട്ടി​ൽ, ച​ന്ദ്ര​ൻ ന​ന്ദ​ല​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.ജോ​സ് കോ​ട്ട​ക്കു​ന്നേ​ൽ, ബി​നു വെ​ള്ളാ​രം​കാ​ലാ​യി​ൽ, ദേ​വ​സ്യ കൊ​ച്ചു​വീ​ട്ടി​ൽ, സു​ദ​ർ​ശ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

Kerala

കി​ഫ്ബി വ​ഴി 14 പ​ദ്ധ​തി​ക​ള്‍​ക്ക് അ​നു​മ​തി

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: ഇ​​​​​ന്ന​​​​​ലെ ചേ​​​​​ര്‍​ന്ന 56-ാമ​​​​​ത് കി​​​​​ഫ്ബി ബോ​​​​​ര്‍​ഡ് യോ​​​​​ഗ​​​​​ത്തി​​​​​ല്‍ 689.45 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ 14 പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ള്‍​ക്ക് ധ​​​​​ന അ​​​​​നു​​​​​മ​​​​​തി ന​​​​​ല്‍​കി. ഇ​​​​​തോ​​​​​ടെ ഇ​​​​​തു​​​​​വ​​​​​രെ ആ​​​​​കെ 98,836.83 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ 1237 പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ള്‍​ക്കാ​​​​​ണു കി​​​​​ഫ്ബി അം​​​​​ഗീ​​​​​കാ​​​​​രം ന​​​​​ല്‍​കി​​​​​യി​​​​​ട്ടു​​​​​ള്ള​​​​​തെ​​​​​ന്ന് ധ​​​​​ന​​​​​മ​​​​​ന്ത്രി കെ.​​​​​എ​​​​​ന്‍.​ ബാ​​​​​ല​​​​​ഗോ​​​​​പാ​​​​​ല്‍ പ​​​​​ത്ര​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ല്‍ അ​​​​​റി​​​​​യി​​​​​ച്ചു.

ഇ​​​​​തി​​​​​നു​​​​പു​​​​​റ​​​​​മെ 8081 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ 11 പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ള്‍​ക്ക് നി​​​​​ബ​​​​​ന്ധ​​​​​ന​​​​​ക​​​​​ള്‍​ക്കു വി​​​​​ധേ​​​​​യ​​​​​മാ​​​​​യി ത​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള അം​​​​​ഗീ​​​​​കാ​​​​​രം ന​​​​​ല്‍​കി​​​​​യ​​​​​താ​​​​​യും മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു. ഇ​​​​​തി​​​​​നു​​​​മു​​​​​ന്പ് ത​​​​​ത്വ​​​​​ത്തി​​​​​ല്‍ അം​​​​​ഗീ​​​​​കാ​​​​​രം ന​​​​​ല്‍​കി​​​​​യ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ള്‍​ക്ക് അ​​​​​ന്തി​​​​​മ അം​​​​​ഗീ​​​​​കാ​​​​​രം ന​​​​​ല്‍​കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ള്‍ തു​​​​​ട​​​​​ര്‍​ന്നു​​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണ്.

ശ​​​​​ബ​​​​​രി റെ​​​​​യി​​​​​ല്‍​വേ പ​​​​​ദ്ധ​​​​​തി​​​​​ക്കാ​​​​​യി 1900 കോ​​​​​ടി രൂ​​​​​പ മാ​​​​​റ്റി​​​​​വ​​​​​യ്ക്കു​​​​​ന്ന​​​​​തി​​​​​നും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ അ​​​​​ധ്യ​​​​​ക്ഷ​​​​​ത​​​​​യി​​​​​ല്‍ ചേ​​​​​ര്‍​ന്ന കി​​​​​ഫ്ബി ബോ​​​​​ര്‍​ഡ് യോ​​​​​ഗം തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു. ഈ ​​​​​പ​​​​​ദ്ധ​​​​​തി​​​​​ക്കാ​​​​​യി ഇ​​​​​നി പ്ര​​​​​ത്യേ​​​​​കം ധ​​​​​നാ​​​​​നു​​​​​മ​​​​​തി​​​​​യു​​​​​ടെ ആ​​​​​വ​​​​​ശ്യ​​​​​മി​​​​​ല്ലെ​​​​​ന്നും പ​​​​​ദ്ധ​​​​​തി ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കു​​​​​മെ​​​​​ന്ന് ഉ​​​​​റ​​​​​പ്പാ​​​​​ണെ​​​​​ന്നും ധ​​​​​ന​​​​​മ​​​​​ന്ത്രി വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

കി​​​​​ഫ്ബി ഏ​​​​​റ്റെ​​​​​ടു​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്ന ആ​​​​​കെ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളു​​​​​ടെ മൂ​​​​​ല്യം ഒ​​​​​രു ല​​​​​ക്ഷം കോ​​​​​ടി രൂ​​​​​പ​​​​​യി​​​​​ല്‍നി​​​​​ന്ന് 1.10 ല​​​​​ക്ഷം കോ​​​​​ടി രൂ​​​​​പ​​​​​യാ​​​​​യി വ​​​​​ര്‍​ധി​​​​​ച്ച​​​​​താ​​​​​യും മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു. ശ​​​​​ബ​​​​​രി റെ​​​​​യി​​​​​ല്‍​വേ പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ ഭൂ​​​​​മി ഏ​​​​​റ്റെ​​​​​ടു​​​​​ക്ക​​​​​ല്‍ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളു​​​​​മാ​​​​​യി മു​​​​​ന്നോ​​​​​ട്ടു​​​​പോ​​​​​കാ​​​​​ന്‍ കി​​​​​ഫ്ബി സി​​​​​ഇ​​​​​ഒ​​​​​യെ യോ​​​​​ഗം ചു​​​​​മ​​​​​ത​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി.

കേ​​​​​ന്ദ്ര ബ​​​​​ജ​​​​​റ്റി​​​​​ല്‍ ഈ ​​​​​പ​​​​​ദ്ധ​​​​​തി​​​​​യോ​​​​​ട് അ​​​​​വ​​​​​ഗ​​​​​ണ​​​​​ന​​​​​യാ​​​​​ണു​​​​​ണ്ടാ​​​​​യ​​​​​തെ​​​​​ങ്കി​​​​​ലും ശ​​​​​ബ​​​​​രി​​​​​മ​​​​​ല തീ​​​​​ര്‍​ഥാ​​​​​ട​​​​​ക​​​​​ര്‍​ക്കും വി​​​​​വി​​​​​ധ ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലെ ജ​​​​​ന​​​​​ങ്ങ​​​​​ള്‍​ക്കും ഗു​​​​​ണ​​​​​ക​​​​​ര​​​​​മാ​​​​​കു​​​​​ന്ന രീ​​​​​തി​​​​​യി​​​​​ല്‍ പ​​​​​ദ്ധ​​​​​തി​​​​​യു​​​​​മാ​​​​​യി മു​​​​​ന്നോ​​​​​ട്ടു​​​​പോ​​​​​കാ​​​​​നാ​​​​​ണു സം​​​​​സ്ഥാ​​​​​ന​​​​സ​​​​​ര്‍​ക്കാ​​​​​രി​​​​​ന്‍റെ തീ​​​​​രു​​​​​മാ​​​​​ന​​​​​മെ​​​​​ന്നും ധ​​​​​ന​​​​​മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു.

Kerala

പു​തി​യ വ​യോ​ജ​ന ന​യ​ത്തി​ന് അം​ഗീ​കാ​രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ന്മാ​​​ർ​​​ക്കു വേ​​​ണ്ടി​​​യു​​​ള്ള പു​​​തി​​​യ വ​​​യോ​​​ജ​​​ന ന​​​യ​​​ത്തി​​​ന് മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ അം​​​ഗീ​​​കാ​​​രം.

സ​​​ജീ​​​വ​​​വും ആ​​​രോ​​​ഗ്യ​​​ക​​​ര​​​വു​​​മാ​​​യ വാ​​​ർ​​​ധ​​​ക്യ​​​ത്തെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ വ​​​യോ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ ശാ​​​രീ​​​രി​​​ക​​​വും മാ​​​ന​​​സി​​​ക​​​വും സാ​​​മൂ​​​ഹി​​​ക​​​വു​​​മാ​​​യ ക്ഷേ​​​മം ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യാ​​​ണ് ഈ ​​​ന​​​യ​​​ത്തി​​​ലൂ​​​ടെ പ്ര​​​ധാ​​​ന​​​മാ​​​യും ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്നു മ​​​ന്ത്രി ​ആ​​​ർ. ബി​​​ന്ദു അ​​​റി​​​യി​​​ച്ചു.

Kerala

എ​യ്ഡ​ഡ് സ്കൂ​ൾ നി​യ​മ​ന അം​ഗീ​കാ​രം: മൂ​ന്ന് മേ​ഖ​ല​ക​ളി​ലാ​യി ഫ​യ​ൽ അ​ദാ​ല​ത്ത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​യി​​​ൽ 2024-25 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം വ​​​രെ ന​​​ട​​​ത്തി​​​യ നി​​​യ​​​മ​​​ന​​​ങ്ങ​​​ളി​​​ൽ തീ​​​ർ​​​പ്പാ​​​ക്കാ​​​തെ കി​​​ട​​​ക്കു​​​ന്ന ഫ​​​യ​​​ലു​​​ക​​​ളി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് മേ​​​ഖ​​​ലാ​​​ത​​​ല ഫ​​​യ​​​ൽ അ​​​ദാ​​​ല​​​ത്തു​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. ദ​​​ക്ഷി​​​ണ, മ​​​ധ്യ, ഉ​​​ത്ത​​​ര മേ​​​ഖ​​​ല​​​ക​​​ളാ​​​യി തി​​​രി​​​ച്ച് മൂ​​​ന്ന് കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യി അ​​​ദാ​​​ല​​​ത്ത് ന​​​ട​​​ത്തു​​​മെ​​​ന്നു മ​​​ന്ത്രി വി ​​​ശി​​​വ​​​ൻ​​​കു​​​ട്ടി അ​​​റി​​​യി​​​ച്ചു.

നി​​​ല​​​വി​​​ൽ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ ഉ​​​ള്ള നി​​​യ​​​മ​​​നാം​​​ഗീ​​​കാ​​​ര ഫ​​​യ​​​ലു​​​ക​​​ളി​​​ൽ നി​​​യ​​​മാ​​​നു​​​സൃ​​​ത​​​മാ​​​യ തീ​​​രു​​​മാ​​​നം കൈ​​​ക്കൊ​​​ള്ളു​​​ന്ന​​​തി​​​നും, പു​​​തു​​​താ​​​യി ല​​​ഭി​​​ക്കു​​​ന്ന പ​​​രാ​​​തി​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച് പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​ണ് അ​​​ദാ​​​ല​​​ത്തി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം ജി​​​ല്ല​​​ക​​​ൾ​​​ക്കാ​​​യി ദ​​​ക്ഷി​​​ണ​​​മേ​​​ഖ​​​ല അ​​​ദാ​​​ല​​​ത്ത് ഈ ​​​മാ​​​സം 23ന് ​​​രാ​​​വി​​​ലെ 10ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ശി​​​ക്ഷ​​​ക് സ​​​ദ​​​നി​​​ൽ ന​​​ട​​​ക്കും.

ആ​​​ല​​​പ്പു​​​ഴ, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​ക​​​ൾ​​​ക്കാ​​​യി മ​​​ധ്യ​​​മേ​​​ഖ​​​ല അ​​​ദാ​​​ല​​​ത്ത് 27ന് ​​​രാ​​​വി​​​ലെ 10ന് ​​​എ​​​റ​​​ണാ​​​കു​​​ളം ഗ​​​വ. ഗേ​​​ൾ​​​സ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ വ​​​ച്ച് ന​​​ട​​​ക്കും.

മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ൾ​​​ക്കാ​​​യി ഉ​​​ത്ത​​​ര​​​മേ​​​ഖ​​​ല അ​​​ദാ​​​ല​​​ത്ത് കോ​​​ഴി​​​ക്കോ​​​ട് ന​​​ട​​​ക്കാ​​​വ് ജി.​​​വി.​​​എ​​​ച്ച്.​​​എ​​​സ്.​​​എ​​​സ് ഫോ​​​ർ ഗേ​​​ൾ​​​സി​​​ൽ 29 നാ​​​ണ് ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

Kerala

എ​യ്ഡ​ഡ് സ്കൂ​ൾ നിയമനങ്ങൾക്ക് അം​ഗീ​കാ​രം ന​ൽ​ക​ണം: മാ​നേ​ജേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ലെ അ​​​ധി​​​ക ത​​​സ്തി​​​ക​​​ക​​​ൾ​​​ക്ക് അം​​​ഗീ​​​കാ​​​രം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു മാ​​​നേ​​​ജേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. 2021 മു​​​ത​​​ൽ അ​​​ധി​​​ക ത​​​സ്തി​​​ക​​​ക​​​ളി​​​ലും ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​ൽ അ​​​ധി​​​ക​​​മു​​​ള്ള അ​​​വ​​​ധി ഒ​​​ഴി​​​വു​​​ക​​​ളി​​​ലും നി​​​യ​​​മി​​​ത​​​രാ​​​യ​​​വ​​​ർ​​​ക്ക് അം​​​ഗീ​​​കാ​​​രം ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള എ​​​യ്ഡ​​​ഡ് സ്കൂ​​​ൾ മാ​​​നേ​​​ജേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് റ​​​വ. ഡോ. ​​​വ​​​ർ​​​ക്കി ആ​​​റ്റു​​​പു​​​റ​​​ത്ത്, സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​സി​​​ജോ ഇ​​​ളം​​​കു​​​ന്ന​​​പ്പു​​​ഴ എ​​​ന്നി​​​വ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

അ​​​ധി​​​ക ത​​​സ്തി​​​ക​​​ക​​​ളി​​​ൽ 1:1 എ​​​ന്ന ക്ര​​​മ​​​ത്തി​​​ലു​​​ള്ള ത​​​സ്തി​​​ക​​​യും ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ലാ​​​യു​​​ള്ള അ​​​വ​​​ധി ഒ​​​ഴി​​​വും വേ​​​ണ്ട​​​ത്ര എ​​​ണ്ണം കു​​​ട്ടി​​​ക​​​ളി​​​ല്ലാ​​​ത്ത സ്കൂ​​​ളു​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളും പു​​​തി​​​യ സ്കൂ​​​ളു​​​ക​​​ളി​​​ൽ ഉ​​​ണ്ടാ​​​കു​​​ന്ന ഒ​​​ഴി​​​വു​​​ക​​​ളി​​​ൽ ഒ​​​ന്ന് എ​​​ന്നി​​​ങ്ങ​​​നെ ഇ​​​വ​​​യെ​​​ല്ലാം സം​​​ര​​​ക്ഷി​​​താ​​​ധ്യാ​​​പ​​​ക​​​രെ നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​നാ​​​യി മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ൾ സ​​​ർ​​​ക്കാ​​​രി​​​ന് വി​​​ട്ടുന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​ണ് 2016ലെ ​​​കെ​​​ഇ​​​ആ​​​ർ ഭേ​​​ദ​​​ഗ​​​തി​​​യി​​​ലൂ​​​ടെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് 2021 ഫെ​​​ബ്രു​​​വ​​​രി ആ​​​റി​​​ന് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വ് പ്ര​​​കാ​​​രം അ​​​ധി​​​ക ത​​​സ്തി​​​ക​​​ക​​​ളി​​​ൽ 2016 മു​​​ത​​​ൽ ഉ​​​ത്ത​​​ര​​​വ് തീ​​​യ​​​തി​​​വ​​​രെ നി​​​യ​​​മി​​​ത​​​രാ​​​യ​​​വ​​​ർ​​​ക്ക് അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കു​​​ന്ന​​​തി​​​ന് തി​​​രു​​​മാ​​​ന​​​മാ​​​യി. എ​​​ന്നാ​​​ൽ 2021 ഫെ​​​ബ്രു​​​വ​​​രി ഏ​​​ഴു മു​​​ത​​​ൽ ഉ​​​ണ്ടാ​​​കു​​​ന്ന അ​​​ധി​​​ക ത​​​സ്തി​​​ക​​​ക​​​ളി​​​ൽ നി​​​യ​​​മി​​​ത​​​രാ​​​കു​​​ന്ന​​​വ​​​രു​​​ടെ അം​​​ഗീ​​​കാ​​​ര​​​ത്തെ​​​ക്കു​​​റി​​​ച്ച് ഉ​​​ത്ത​​​ര​​​വി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ല.

2021 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ഇ​​​റ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വ് പ്ര​​​കാ​​​രം ല​​​ഭി​​​ച്ച ഇ​​​ള​​​വ് തു​​​ട​​​ർ​​​ന്നും ന​​​ൽ​​​കി​​​യെ​​​ങ്കി​​​ൽ മാ​​​ത്ര​​​മേ 2021 മു​​​ത​​​ൽ നി​​​യ​​​മി​​​ത​​​രാ​​​യ​​​വ​​​ർ​​​ക്ക് അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ക്കു​​​ക​​​യു​​​ള്ളൂ. ത​​​സ്തി​​​ക നി​​​ർ​​​ണ​​​യ​​​ത്തി​​​ലൂ​​​ടെ സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ച്ച അ​​​ധി​​​ക ത​​​സ്തി​​​ക​​​ക​​​ളി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്ക് വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി അം​​​ഗീ​​​കാ​​​ര​​​വും ശ​​​ന്പ​​​ള​​​വു​​​മി​​​ല്ലാ​​​ത്ത സ്ഥി​​​തി​​​യാ​​​ണ്. അ​​​ധി​​​ക ത​​​സ്തി​​​ക​​​ക​​​ൾ​​​ക്ക് അം​​​ഗീ​​​കാ​​​രം ന​​​ല്കി​​​യാ​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന് അ​​​ധി​​​ക സാ​​​ന്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് ത​​​ട​​​സ​​​വാ​​​ദം.

എ​​​ന്നാ​​​ൽ ക​​​ഴി​​​ഞ്ഞ കു​​​റെ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലാ​​​യി സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​ക​​​ളി​​​ൽ കു​​​ട്ടി​​​ക​​​ളു​​​ടെ കു​​​റ​​​വ് ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് അ​​​ധ്യാ​​​പ​​​ക ത​​​സ്തി​​​ക​​​ക​​​ളാ​​​ണ് ന​​​ഷ്ട​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന​​​ത്ത് പു​​​തി​​​യ ത​​​സ്തി​​​ക​​​ക​​​ൾ ഉ​​​ണ്ടാ​​​കു​​​ന്ന​​​തി​​​നേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ൽ നി​​​ല​​​വി​​​ലി​​​രി​​​ക്കു​​​ന്ന ത​​​സ്തി​​​ക​​​ക​​​ൾ ന​​​ഷ്ട​​​പ്പെ​​​ടു​​​ക​​​യാ​​​ണ് ചെ​​​യ്യു​​​ന്ന​​​ത്. സം​​​ര​​​ക്ഷി​​​താ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കു വേ​​​ണ്ടി മാ​​​റ്റി​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന ത​​​സ്തി​​​ക​​​ക​​​ളി​​​ൽ നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യ​​​ത്തി​​​ന് സം​​​ര​​​ക്ഷി​​​താ​​​ധ്യാ​​​പ​​​ക​​​ർ ഇ​​​ല്ലാ​​​യെ​​​ന്ന​​​തും പ്ര​​​തി​​​സ​​​ന്ധി​​​യാ​​​ണ്.

ഭി​​​ന്ന​​​ശേ​​​ഷി സം​​​വ​​​ര​​​ണ വി​​​ഷ​​​യ​​​ത്തി​​​ൽ എ​​​ൻ​​​എ​​​സ്എ​​​സിന് ​​​ല​​​ഭി​​​ച്ച ആ​​​നു​​​കൂ​​​ല്യം എ​​​ല്ലാ മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ൾ​​​ക്കും ബാ​​​ധ​​​ക​​മാ​​​ണെ​​​ന്നി​​​രി​​​ക്കേ, കോ​​​ട​​​തി​​​യെ മ​​​റ​​​യാ​​​ക്കി സ​​​ർ​​​ക്കാ​​​ർ അ​​​നാ​​​വ​​​ശ്യ​​​മാ​​​യ കാ​​​ല​​​താ​​​മ​​​സം വ​​​രു​​​ത്തു​​​ക​​​യാ​​​ണ്. 2025 സെ​​​പ്റ്റം​​​ബ​​​ർ ഒ​​​ന്നി​​​ലെ സുപ്രീം​​കോ​​​ട​​​തി വി​​​ധി പ്ര​​​കാ​​​രം കെ- ​​​ടെ​​​റ്റ് ഇ​​​ല്ലാ​​​തെ ജോ​​​ലി​​​യി​​​ൽ തു​​​ട​​​രു​​​ന്ന ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ജോ​​​ലി ന​​​ഷ്ട​​​പ്പെ​​​ടും. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ച്ച ഇ​​​ള​​​വി​​​ലൂ​​​ടെ ജോ​​​ലി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ച്ച ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് ജോ​​​ലി​​​യി​​​ൽ തു​​​ട​​​ര​​​ണ​​​മെ​​​ങ്കി​​​ൽ സ​​​ർ​​​ക്കാ​​​ർ സു​​​പ്രീം​​കോ​​​ട​​​തി​​​യി​​​ലും സ​​​ർ​​​ക്കാ​​​ർ ത​​ല​​ത്തി​​ലും ശ​​​ക്ത​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ന​​​ട​​​ത്തേ​​​ണ്ട​​​തു​​​ണ്ട​​​ന്ന് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

Kerala

ക​ണ​ക‌്ട് ടു ​വ​ർ​ക്ക് പ​ദ്ധ​തി: പു​തു​ക്കി​യ മാ​ർ​ഗ​രേ​ഖ​യ്ക്ക് അം​ഗീ​കാ​രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ക​​​ണ​​​ക്ട് ടു ​​​വ​​​ർ​​​ക്ക് പ​​​ദ്ധ​​​തി​​​യു​​​ടെ പു​​​തു​​​ക്കി​​​യ മാ​​​ർ​​​ഗ​​​രേ​​​ഖ​​​യ്ക്ക് മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ അം​​​ഗീ​​​കാ​​​രം. അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ കു​​​ടു​​​ബ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​നം അ​​​ഞ്ച് ല​​​ക്ഷം രൂ​​​പ​​​യി​​​ൽ ക​​​വി​​​യാ​​​ൻ പാ​​​ടി​​​ല്ല. അ​​​പേ​​​ക്ഷ​​​ക​​​ർ കേ​​​ള​​​ത്തി​​​ലെ സ്ഥി​​​ര​​​താ​​​മ​​​സ​​​ക്കാ​​​രും അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന തീ​​​യ​​​തി​​​ൽ 18 വ​​​യ​​​സ് പൂ​​​ർ​​​ത്തി​​​യാ​​​യ​​​വ​​​രും 30 വ​​​യ​​​സ് ക​​​വി​​​യാ​​​ത്ത​​​വ​​​രു​​​മാ​​​ക​​​ണം.

കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ൾ, കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, കേ​​​ന്ദ്ര സം​​​സ്ഥാ​​​ന പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​നു​​​ബ​​​ന്ധ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, രാ​​​ജ്യ​​​ത്തെ അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ, ഡീം​​​ഡ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല, നി​​​ല​​​വി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന അം​​​ഗീ​​​കൃ​​​ത സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ നൈ​​​പു​​​ണ്യ പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്തു​​​ന്ന​​​വ​​​രോ, യു​​​പി​​​എ​​​സ്‌​​​സി, പി​​​എ​​​സ്‌​​​സി, സ​​​ർ​​​വീ​​​സ് സെ​​​ല​​​ക്ഷ​​​ൻ ബോ​​​ർ​​​ഡ്, ക​​​ര- നാ​​​വി​​​ക- വ്യോ​​​മ സേ​​​ന, ബാ​​​ങ്ക്, റ​​​യി​​​ൽ​​​വേ, മ​​​റ്റു കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന പൊ​​​തു​​​മേ​​​ഖ​​​ല റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ എ​​​ന്നി​​​വ ന​​​ട​​​ത്തു​​​ന്ന മ​​​ത്സ​​​ര പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചു ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​വ​​​രോ ആ​​​ക​​​ണം അ​​​പേ​​​ക്ഷ​​​ക​​​ർ. അ​​​ർ​​​ഹ​​​രാ​​​യ ആ​​​ദ്യ​​​ത്തെ അ​​​ഞ്ചു​​​ല​​​ക്ഷം പേ​​​ർ​​​ക്ക് സ്കോ​​​ള​​​ർ​​​ഷി​​​പ്പ് ന​​​ൽ​​​കും.

യു​​​വാ​​​ക്ക​​​ളു​​​ടെ ആ​​​ത്മ​​​വി​​​ശ്വാ​​​സം വ​​​ർ​​​ധി​​​പ്പി​​​ച്ചും പ​​​ഠ​​​നോ​​​ത്സാ​​​ഹം നി​​​ല​​​നി​​​ർ​​​ത്തി​​​യും നൈ​​​പു​​​ണ്യ വി​​​ക​​​സ​​​ന​​​ത്തി​​​ലൂ​​​ടെ തൊ​​​ഴി​​​ൽ സാ​​​ധ്യ​​​ത​​​ക​​​ൾ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ക എ​​​ന്ന​​​താ​​​ണ് പ​​​ദ്ധ​​​തി​​​യു​​​ടെ ല​​​ക്ഷ്യം.

സ​​​ർ​​​ക്കാ​​​ർ എം​​​പ്ലോ​​​യ​​​്മെ​​​ന്‍റ് വ​​​കു​​​പ്പ് മു​​​ഖേ​​​ന ആ​​​വി​​​ഷ്ക​​​രി​​​ച്ച് ന​​​ട​​​പ്പാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് eemployment.kerala.gov.in എ​​​ന്ന വെ​​​ബ​​​ൽ​​​പോ​​​ർ​​​ട്ട​​​ൽ വ​​​ഴി അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാം. ഡ​​​യ​​​റ​​​ക്ട് ബെ​​​നി​​​ഫി​​​റ്റ് ട്രാ​​​ൻ​​​സ്ഫ​​​ർ മു​​​ഖേ​​​ന നേ​​​രി​​​ട്ട് അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് സ്കോ​​​ള​​​ർ​​​ഷി​​​പ്പ് തു​​​ക വി​​​ത​​​ര​​​ണം ചെ​​​യ്യും. പ്ര​​​തി​​​മാ​​​സം 1,000 രൂ​​​പ വീ​​​തം 12 മാ​​​സ​​​ത്തേ​​​ക്കാ​​​ണ് സ്കോ​​​ള​​​ർ​​​ഷി​​​പ്പ് അ​​​നു​​​വ​​​ദി​​​ക്കു​​​ക.

University News

പരീക്ഷാ കേന്ദ്രം അനുവദിച്ചു

28 മുതല്‍ ആരംഭിക്കുന്ന മോഡല്‍ ഒന്ന് ബിഎ, ബിഎസ്‌സി, ബികോം (ആനുവല്‍ സ്‌കീം- റെഗുലര്‍ 1992 മുതല്‍ 1997 വരെ അഡ്മിഷനുകള്‍) ബിഎ, ബികോം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (ആനുവല്‍ സ്‌കീം 1992 മുതല്‍ 1997 വരെ അഡ്മിഷനുകള്‍) പാര്‍ട്ട്-3 മെയിന്‍ ആന്‍ഡ് സബ്‌സിഡറി അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്) ഡിസംബര്‍ 2024 പരീക്ഷകള്‍ക്കുള്ള കേന്ദ്രങ്ങള്‍ അനുവദിച്ചു. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍. പരീക്ഷകള്‍ക്കുള്ള കേന്ദ്രങ്ങള്‍ അനുവദിച്ചു. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍.

പ്രാക്ടിക്കല്‍

ഏഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്‌സി ഇന്‍ കംപ്യൂട്ടര്‍ സയന്‍സ്- ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, ഡാറ്റാ സയന്‍സ് (പുതിയ സ്‌കീം-2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി) നവംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നാളെ മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ ബിവോക് ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് മാനേജ്‌മെന്റ്, ബിവോക് ഫാഷന്‍ ടെക്‌നോളജി, ബിവോക് ഫാഷന്‍ ടെക്‌നോളജി ആന്‍ഡ് മെര്‍ച്ചന്‍ഡൈസിംഗ് (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) നവംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 15 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

ഒന്നാം സെമസ്റ്റര്‍ ബിഎ മള്‍ട്ടിമീഡിയ, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, ഓഡിയോഗ്രഫി ആന്‍ഡ് ഡിജിറ്റല്‍ എഡിറ്റിംഗ് (സിബിസിഎസ്) (2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 20, 21 തീയതികളില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ ബിഎ മോഹിനിയാട്ടം, കഥകളി വേഷം (സിബിസിഎസ്) (പുതിയ സ്‌കീം-2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) ഒക്ടോബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ യഥാക്രമം 21, 23 തീയതികളില്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

 

National

പ്രതിരോധ വികസനത്തിന് 79,000 കോടി

ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​തി​​​രോ​​​ധ​​​മേ​​​ഖ​​​ല​​​യെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 79000 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ചു.

പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി രാ​​​ജ്നാ​​​ഥ് സിം​​​ഗി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ന്ന ഡി​​​ഫ​​​ൻ​​​സ് അ​​​ക്വിസി​​​ഷ​​​ൻ കൗ​​​ണ്‍സി​​​ലാ​​​ണ് (ഡി​​​എ​​​സി) മൂ​​​ന്നു സേ​​​ന​​​ക​​​ൾ​​​ക്കു​​​മാ​​​യു​​​ള്ള വി​​​വി​​​ധ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്ക് അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി​​​യ​​​ത്.

മൂ​​​ന്നു സേ​​​ന​​​ക​​​ൾ​​​ക്കും അ​​​ത്യാ​​​ധു​​​നി​​​ക യു​​​ദ്ധോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ വാ​​​ങ്ങു​​​ന്ന​​​തി​​​നും വി​​​വി​​​ധ പ്ര​​​തി​​​രോ​​​ധ പ​​​ദ്ധ​​​തി​​​ക​​​ൾ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​ണ് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​ത്.

ആ​​​ർ​​​ട്ടി​​​ല​​​റി റെ​​​ജി​​​മെ​​​ന്‍റു​​​ക​​​ൾ​​​ക്കു​​​ള്ള ലോ​​​യി​​​റ്റ​​​ർ മു​​​നി​​​ഷ​​​ൻ സി​​​സ്റ്റം, ലോ ​​​ലെ​​​വ​​​ൽ ലൈ​​​റ്റ് വെ​​​യ്റ്റ് റ​​​ഡാ​​​റു​​​ക​​​ൾ, പി​​​നാ​​​ക്ക മ​​​ൾ​​​ട്ടി​​​പ്പി​​​ൾ ലോ​​​ഞ്ച് റോ​​​ക്ക​​​റ്റ് സി​​​സ്റ്റം, ക​​​ര​​​സേ​​​ന​​​യ്ക്കാ​​​യി ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ഡ്രോ​​​ണ്‍ ഡി​​​റ്റ​​​ക്‌​​​ഷ​​​ൻ ആ​​​ൻ​​​ഡ് ഇ​​​ന്‍റ​​​ർ​​​ഡി​​​ക്‌​​​ഷ​​​ൻ സി​​​സ്റ്റം എം​​​കെ 2 എ​​​ന്നി​​​വ വാ​​​ങ്ങു​​​ന്ന​​​തി​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്കും ഡി​​​എ​​​സി അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി.

International

പാക്കിസ്ഥാനിൽ ന്യൂനപക്ഷ അവകാശ നിയമം പാർലമെന്‍റ് അംഗീകരിച്ചു

ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നും ന്യൂ​​​​ന​​​​പ​​​​ക്ഷ അ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ൻ സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മുള്ള നി​​​​യ​​​​മ​​​​ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്ല് പാ​​​​ക്കി​​​​സ്ഥാ​​​​ൻ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് അം​​​​ഗീ​​​​ക​​​​രി​​​​ച്ചു. 

ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ന​​​​ട​​​​ന്ന പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ന്‍റെ സം​​​​യു​​​​ക്ത സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലാ​​​​ണ് 160 വോ​​​​ട്ടു​​​​ക​​​​ളോ​​​​ടെ പ്ര​​​​മേ​​​​യം പാ​​​​സാ​​​​ക്കി​​​​യ​​​​ത്. 79 അം​​​​ഗ​​​​ങ്ങ​​​​ൾ പ്ര​​​​മേ​​​​യ​​​​ത്തെ എ​​​​തി​​​​ർ​​​​ത്തു. പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ക്രൈ​​​​സ്ത​​​​വ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളെ സം​​​​ബ​​​​ന്ധി​​​​ച്ച് നാ​​​​ഴി​​​​ക​​​​ക്ക​​​​ല്ലാ​​​​ണു പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് പാ​​​​സാ​​​​ക്കി​​​​യ നി​​​​യ​​​​മ​​​​മെ​​​​ന്ന് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​പ്പെ​​​​ടു​​​​ന്നു. പ്ര​​​​തീ​​​​ക്ഷ ന​​​​ൽ​​​​കു​​​​ന്ന ഒ​​​​രു ചു​​​​വ​​​​ടു​​​​വ​​​​യ്പാ​​​​ണി​​​​തെ​​​​ന്ന് പാ​​​​ക്കി​​​​സ്ഥാ​​​​ൻ മെ​​​​ത്രാ​​​​ൻ സ​​​​മി​​​​തി പ്ര​​​​സി​​​​ഡ​​​​ന്‍റും പാ​​​​ക് ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് ബി​​​​ഷ​​​​പ്പു​​​​മാ​​​​യ സാം​​​​സ​​​​ൺ ഷു​​​​ക്കാ​​​​ർ​​​​ഡി​​​​ൻ പ്ര​​​​തി​​​​ക​​​​രി​​​​ച്ചു. 

രാ​​​​ജ്യ​​​​ത്തെ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളു​​​​ടെ സം​​​​ര​​​​ക്ഷ​​​​ണം ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്നും ഇ​​​​തി​​​​നാ​​​​യി ദേ​​​​ശീ​​​​യ ന്യൂ​​​​ന​​​​പ​​​​ക്ഷ ക​​​​മ്മീ​​​​ഷ​​​​ൻ രൂ​​​​പീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും 2014ൽ ​​​​സു​​​​പ്രീം​​​​കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​രു​​​​ന്നു. ക്രൈ​​​​സ്ത​​​​വ​​​​രു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ​​​​ക്കും ആ​​​​രാ​​​​ധ​​​​നാ​​​​ല​​​​യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​മെ​​​​തി​​​​രേ ആ​​​​ക്ര​​​​മ​​​​ണം പ​​​​തി​​​​വാ​​​​യ​​​​തോ​​​​ടെ ന്യൂ​​​​ന​​​​പ​​​​ക്ഷ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി പ്ര​​​​ത്യേ​​​​ക ക​​​​മ്മീ​​​​ഷ​​​​ൻ സ്ഥാ​​​​പി​​​​ക്കാ​​​​ൻ വി​​​​വി​​​​ധ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് കോ​​​​ട​​​​തി ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ, ചി​​​​ല കോ​​​​ണു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള എ​​​​തി​​​​ർ​​​​പ്പി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് കോ​​​​ട​​​​തി​​​​നി​​​​ർ​​​​ദേ​​​​ശം ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത് വൈ​​​​കി. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഷ​​​​ഹ​​​​ബാ​​​​സ് ഷെ​​​​രീ​​​​ഫ് സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലേ​​​​റി​​​​യ​​​​തോ​​​​ടെ കോ​​​​ട​​​​തി​​​​വി​​​​ധി ന​​​​ട​​​​പ്പാ​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ചരിത്രപരമായ ചുവടുവയ്പെന്ന് നിയമമന്ത്രി നാ​​​​ഷ​​​​ണ​​​​ൽ ക​​​​മ്മീ​​​​ഷ​​​​ൻ ഫോ​​​​ർ മൈ​​​​നോ​​​​റി​​​​റ്റി റൈ​​​​റ്റ്സ് ബി​​​​ൽ 2025 എ​​​​ന്ന പേ​​​​രി​​​​ലു​​​​ള്ള നി​​​​യ​​​​മ​​​​ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്ല് നി​​​​യ​​​​മ​​​​മ​​​​ന്ത്രി ആ​​​​സാം ന​​​​സീ​​​​ർ ത​​​​രാ​​​​റാ​​​​ണ് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്. ബി​​​​ല്ല് പ​​​​ത്തു വ​​​​ർ​​​​ഷം വൈ​​​​കി​​​​യെ​​​​ന്നും രാ​​​​ഷ്‌​​​​ട്രീ​​​​യപാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ഇ​​​​തു ത​​​​ട​​​​സ​​​​പ്പെ​​​​ടുത്തരുതെ​​​​ന്നു​​​​മു​​​​ള്ള അ​​​​ഭ്യ​​​​ർ​​​​ഥ​​​​ന​​​​യോ​​​​ടെ​​​​യാ​​​​ണ് മ​​​​ന്ത്രി ബി​​​​ല്ല് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്. ബി​​​​ൽ പാ​​​​സാ​​​​യ​​​​ത് രാ​​​​ജ്യ​​​​ത്തെ ന്യൂ​​​​ന​​​​പ​​​​ക്ഷ അ​​​​വ​​​​കാ​​​​ശ സം​​​​ര​​​​ക്ഷ​​​​ണം ഔ​​​​പ​​​​ചാ​​​​രി​​​​ക​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ച​​​​രി​​​​ത്ര​​​​പ​​​​ര​​​​മാ​​​​യ ഒ​​​​രു ചു​​​​വ​​​​ടു​​​​വ​​​​യ്പാ​​​​ണെ​​​​ന്നു പി​​​​ന്നീ​​​​ട് മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. തീ​​​​വ്ര മ​​​​ത​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ശ​​​​ക്ത​​​​മാ​​​​യ എ​​​​തി​​​​ർ​​​​പ്പി​​​​നൊ​​​​ടു​​​​വി​​​​ലാ​​​​ണ് വ്യ​​​​ക്ത​​​​മാ​​​​യ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തോ​​​​ടെ ബി​​​​ല്ല് പാ​​​​സാ​​​​യ​​​​ത്. 

 ബി​​​​ൽ​​​​പ്ര​​​​കാ​​​​രം ന്യൂ​​​​ന​​​​പ​​​​ക്ഷ ക​​​​മ്മീ​​​​ഷ​​​​നി​​​​ൽ 16 അം​​​​ഗ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും. നാ​​​​ല് പ്ര​​​​വി​​​​ശ്യ​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നും ര​​​​ണ്ടു​​​​വീ​​​​തം ന്യൂ​​​​ന​​​​പ​​​​ക്ഷ അം​​​​ഗ​​​​ങ്ങ​​​​ളെ നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശം ചെ​​​​യ്യാം. ഒ​​​​രു അം​​​​ഗം ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദി​​​​നെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച് ചീ​​​​ഫ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശം ചെ​​​​യ്യു​​​​ന്ന വ്യ​​​​ക്തി​​​​യാ​​​​യി​​​​രി​​​​ക്കും. മൂ​​​​ന്ന് അം​​​​ഗ​​​​ങ്ങ​​​​ൾ ദേ​​​​ശീ​​​​യ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ൻ, ദേ​​​​ശീ​​​​യ വ​​​​നി​​​​താ ക​​​​മ്മീ​​​​ഷ​​​​ൻ, ദേ​​​​ശീ​​​​യ ശൈ​​​​ശ​​​​വ അ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ൻ എ​​​​ന്നി​​​​വ നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശം ചെ​​​​യ്യു​​​​ന്ന​​​​വ​​​​രാ​​​​യി​​​​രി​​​​ക്കും.

നി​​​​യ​​​​മം, മ​​​​ത​​​​കാ​​​​ര്യം, ആ​​​​ഭ്യ​​​​ന്ത​​​​രം തു​​​​ട​​​​ങ്ങി​​​​യ വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ലെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും ന്യൂ​​​​ന​​​​പ​​​​ക്ഷ ക​​​​മ്മീ​​​​ഷ​​​​നു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചു​​​​പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കും. അം​​​​ഗ​​​​ങ്ങ​​​​ളും ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​നും 35 വ​​​​യ​​​​സെ​​​​ങ്കി​​​​ലും പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​വ​​​​ർ ആ​​​​യി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ൺ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ അ​​​​നു​​​​ഭ​​​​വ​​​​മു​​​​ള്ള​​​​യാ​​​​ളാ​​​​യി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ബി​​​​ല്ലി​​​​ൽ വ്യ​​​​വ​​​​സ്ഥ​​​​യു​​​​ണ്ട്. 

നി​​​​യ​​​​മ​​​​മ​​​​നു​​​​സ​​​​രി​​​​ച്ച്, അ​​​​വ​​​​കാ​​​​ശ​​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ൾ നി​​​​രീ​​​​ക്ഷി​​​​ക്കാ​​​​നും ദു​​​​രു​​​​പ​​​​യോ​​​​ഗ​​​​ങ്ങ​​​​ൾ അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​നും പ​​​​രാ​​​​തി​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​നും ജ​​​​യി​​​​ലു​​​​ക​​​​ളും പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളും പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​നും ന​​​​യ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് സ​​​​ർ​​​​ക്കാ​​​​രി​​​​നെ ഉ​​​​പ​​​​ദേ​​​​ശി​​​​ക്കാ​​​​നും വി​​​​വേ​​​​ച​​​​നം ത​​​​ട​​​​യു​​​​ന്ന​​​​ത് ഉ​​​​ൾ​​​​പ്പെ​​​​ടെ മ​​​​ത​​​​ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളെ പ്ര​​​​ത്യേ​​​​ക​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​ന്ന നി​​​​യ​​​​മ​​​​ങ്ങ​​​​ൾ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​ത് അ​​​​വ​​​​ലോ​​​​ക​​​​നം ചെ​​​​യ്യാ​​​​നും ക​​​​മ്മീ​​​​ഷ​​​​ന് അ​​​​ധി​​​​കാ​​​​ര​​​​മു​​​​ണ്ട്.

നി​​​​ർ​​​​ബ​​​​ന്ധി​​​​ത മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം, നി​​​​ർ​​​​ബ​​​​ന്ധി​​​​ത വി​​​​വാ​​​​ഹം, മ​​​​ത​​​​നി​​​​ന്ദ നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ ദു​​​​രു​​​​പ​​​​യോ​​​​ഗം, പോ​​​​ലീ​​​​സ് സേ​​​​ന​​​​യു​​​​ടെ​​​​യും കോ​​​​ട​​​​തി​​​​ക​​​​ളു​​​​ടെ​​​​യും വി​​​​ഭാ​​​​ഗീ​​​​യ സ​​​​മീ​​​​പ​​​​നം എ​​​​ന്നി​​​​വ മു​​​​സ്‌​​​​ലിം ഇ​​​​ത​​​​ര സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ളു​​​​ടെ ജീ​​​​വി​​​​തം ദു​​​​രി​​​​ത​​​​മ​​​​യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് പു​​​​തി​​​​യ നി​​​​യ​​​​മ​​​​ത്തി​​​​ന് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Latest News

Corehub Up