x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നഴ്‌സിംഗ് പ്രവേശനത്തിന്‍റെ പേരില്‍ തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് എഎംസിഎസ്എഫ്എന്‍സികെ

വെബ്ഡെസ്ക്
Published: July 20, 2026 11:13 PM IST | Updated: July 20, 2026 11:13 PM IST

പ്രതീകാത്മക ചിത്രം

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ ക്രൈ​​​സ്ത​​​വ സ്വാ​​​ശ്ര​​​യ ന​​​ഴ്‌​​​സിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ലെ ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സിം​​​ഗ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ ചി​​​ല ഏ​​​ജ​​​ന്‍റു​​​മാ​​​ര്‍ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളെ​​​യും ര​​​ക്ഷി​​​താ​​​ക്ക​​​ളെ​​​യും തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ച്ച് സാ​​​മ്പ​​​ത്തി​​​ക​​​ചൂ​​​ഷ​​​ണം ന​​​ട​​​ത്താ​​​ന്‍ ശ്ര​​​മി​​​ക്കു​​​ന്ന​​​താ​​​യി അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഓ​​​ഫ് ദ ​​​മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്സ് ഓ​​​ഫ് ക്രി​​​സ്ത്യ​​​ന്‍ സെ​​​ല്‍ഫ് ഫി​​​നാ​​​ന്‍സിം​​​ഗ് ന​​​ഴ്‌​​​സിം​​​ഗ് കോ​​​ള​​​ജ​​​സ് ഓ​​​ഫ് കേ​​​ര​​​ള (എ​​​എം​​​സി​​​എ​​​സ്എ​​​ഫ്എ​​​ന്‍സി​​​കെ) അ​​​റി​​​യി​​​ച്ചു.

എ​​​എം​​​സി​​​എ​​​സ്എ​​​ഫ്എ​​​ന്‍സി​​​കെ മു​​​ഖേ​​​ന ന​​​ട​​​ത്തു​​​ന്ന മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് സീ​​​റ്റ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ള്‍ www. amcsfnck.com എ​​​ന്ന അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്‌​​​സൈ​​​റ്റ് മു​​​ഖേ​​​ന ഓ​​​ണ്‍ലൈ​​​നാ​​​യി മാ​​​ത്രാ​​​ണു സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. മ​​​റ്റേ​​​തെ​​​ങ്കി​​​ലും വ്യ​​​ക്തി​​​യെ​​​യോ ഏ​​​ജ​​​ന്‍സി​​​യെ​​​യോ ഇ​​​ട​​​നി​​​ല​​​ക്കാ​​​ര​​​നെ​​​യോ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഇ​​​തി​​​നാ​​​യി നി​​​യോ​​​ഗി​​​ച്ചി​​​ട്ടി​​​ല്ല.

എ​​​എം​​​സി​​​എ​​​സ്എ​​​ഫ്എ​​​ന്‍സി​​​കെ​​​യു​​​ടെ അം​​​ഗ​​​ങ്ങ​​​ളാ​​​യ 35 ക്രൈ​​​സ്ത​​​വ സ്വാ​​​ശ്ര​​​യ ന​​​ഴ്‌​​​സിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ലെ ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സിം​​​ഗ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ല്‍ 50 ശ​​​ത​​​മാ​​​നം സ​​​ര്‍ക്കാ​​​ര്‍ സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​നം എ​​​ല്‍ബി​​​എ​​​സ് സെ​​​ന്‍റ​​​റും എ​​​ന്‍ആ​​​ര്‍ഐ സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​നം അ​​​ത​​​ത് കോ​​​ള​​​ജു​​​ക​​​ളും ശേ​​​ഷി​​​ക്കു​​​ന്ന മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​നം എ​​​എം​​​സി​​​എ​​​സ്എ​​​ഫ്എ​​​ന്‍സി​​​കെ​​​യു​​​മാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​ത്.

അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ സം​​​ഭാ​​​വ​​​ന, കോ​​​ഴ, ശി​​​പാ​​​ര്‍ശ, അ​​​ല്ലെ​​​ങ്കി​​​ല്‍ ഏ​​​ജ​​​ന്‍റു​​​മാ​​​ര്‍ മു​​​ഖേ​​​ന പ്ര​​​വേ​​​ശ​​​നം ല​​​ഭ്യ​​​മ​​​ല്ല. പ്ര​​​വേ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ല്ലാ അ​​​റി​​​യി​​​പ്പു​​​ക​​​ളും നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ളും സ​​​മ​​​യ​​​ക്ര​​​മ​​​വും അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ മാ​​​ത്ര​​​മാ​​​ണു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

ഏ​​​തെ​​​ങ്കി​​​ലും വ്യ​​​ക്തി​​​ക്കോ ഏ​​​ജ​​​ന്‍റി​​​നോ പ​​​ണം ന​​​ല്‍കി സാ​​​മ്പ​​​ത്തി​​​ക​​​ന​​​ഷ്‌​​​ടം സം​​​ഭ​​​വി​​​ച്ചാ​​​ല്‍ അ​​​തി​​​ന് അ​​​സോ​​​സി​​​യേ​​​ഷ​​​നോ അം​​​ഗ​​​ങ്ങ​​​ളാ​​​യ കോ​​​ള​​​ജു​​​ക​​​ളോ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ളാ​​​യി​​​രി​​​ക്കി​​​ല്ല. അ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ണ്ടാ​​​യാ​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ര്‍ക്കെ​​​തി​​​രേ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളോ​​​ടും ര​​​ക്ഷി​​​താ​​​ക്ക​​​ളോ​​​ടും അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ അ​​​ഭ്യ​​​ര്‍ഥി​​​ച്ചു.

മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് സീ​​​റ്റി​​​ലേ​​​ക്കു​​​ള്ള ഓ​​​ണ്‍ലൈ​​​ന്‍ അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി 25 ആ​​​ണ്. അ​​​ഡ്മി​​​ഷ​​​ന്‍റെ കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ 9048122033, 8848122033 എ​​​ന്നീ ന​​​മ്പ​​​റു​​​ക​​​ളി​​​ലും www.amcsfnck.com എ​​​ന്ന അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ വെ​​​ബ്‌​​​സൈ​​​റ്റി​​​ലും ല​​​ഭ്യ​​​മാ​​​ണ്.

Tags : Nursing admission scam AMCSFNCK caution Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up