University News
കാലിക്കട്ട് സര്‍വകലാശാലയുടെ കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സര്‍വകലാശാല സ്വാശ്രയ സെന്ററുകള്‍ (ഫുള്‍ ടൈം/പാര്‍ട്ട് ടൈം), സ്വാശ്രയ കോളജുകള്‍ എന്നിവിടങ്ങളിലെ 2026-2027 അധ്യയന വര്‍ഷത്തെ എംബിഎ പ്രോഗ്രാമിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാന്‍ വീണ്ടും അവസരം (admission.uoc.ac.in). ഓഗസ്റ്റ് അഞ്ചിന് വൈകീട്ട് നാല് വരെ ലേറ്റ് ഫീയോടുകൂടി അപേക്ഷ സമര്‍പ്പിക്കാം. KMAT/CMAT/CAT യോഗ്യതാ പരീക്ഷ പാസാകാത്തവര്‍ക്കും ബിരുദ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അപേക്ഷിക്കാവുന്നതാണ്.
സര്‍വകലാശാലാ ഫണ്ടിലേക്ക് ഇ-പേയ്മെന്റായി 1,370/- രൂപ (എസ്സി/എസ്ടി വിഭാഗത്തിന് 700 രൂപ) (ലേറ്റ് ഫീസ് ഉള്‍പ്പെടെ) അടച്ച് രജിസ്റ്റര്‍ ചെയ്യണം. കോളജുകള്‍, സീറ്റ്, മറ്റ് വിശദവിവരങ്ങള്‍ എന്നിവ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന എംബിഎ പ്രോസ്പെക്ട്സില്‍ അറിയാം. രജിസ്ട്രേഷന് ഫീസ് അപേക്ഷയുടെ അവസാനഘട്ടത്തില്‍ അടയ്ക്കേണ്ടതാണ്. ഫോണ്‍: 0494 2407016, 2407017 2407363.
സീറ്റൊഴിവ്
കാലിക്കട്ട് സര്‍വകലാശാല നേരിട്ട് നടത്തുന്ന കുറ്റിപ്പുറത്തെ സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ എംബിഎ പ്രോഗ്രാമിന് സീറ്റൊഴിവുണ്ട്. ബിരുദ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ രജിസ്ട്രേഷന് ഫോം സഹിതം അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് ഒന്നിന് മുമ്പ് സെന്ററില്‍ ഹാജരാകണം. ഫോണ്‍: 0494 2607224, 8547537224.
സീറ്റൊഴിവ്
കാലിക്കട്ട് സര്‍വകലാശാലയുടെ വടകരയിലുള്ള സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ എംബിഎ ജനറല്‍/ സംവരണ സീറ്റിഴിവുണ്ട്. ഓഗസ്റ്റ് അഞ്ച് വരെ admission.uoc.ac.in വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അപേക്ഷയുടെ പ്രിന്റൗട്ട്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ഓഗസ്റ്റ് ആറിന് വൈകീട്ട് അഞ്ചിവ് മുമ്പായി കരിമ്പനപ്പാലത്തുള്ള ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 6282478437, 9497835992.
പരീക്ഷാഫലം
വിദൂരവിഭാഗം രണ്ടാം സെമസ്റ്റര്‍ എംഎ സംസ്കൃത സാഹിത്യം (സ്പെഷ്യല്‍), എംഎ സംസ്കൃത ഭാഷാ സാഹിത്യം ഏപ്രില്‍ 2026 പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.
രണ്ടാം സെമസ്റ്റര്‍ ബികോം, ബിബിഎ, ബിടിഎച്ച്എം, ബിഎച്ച്എ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2026, രണ്ടാം സെമസ്റ്റര്‍ ബികോം പ്രഫഷണല്‍ ഏപ്രില്‍ 2026 പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഓഗസ്റ്റ് 11 വരെ അപേക്ഷിക്കാം.
ബിവോക് ഹോട്ടല്‍ മാനേജ്മെന്റ് അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2025, ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2026 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയഫലം
നാലാം സെമസ്റ്റര്‍ എംഎസ്സി മാത്തമാറ്റിക്സ് സെപ്റ്റംബര്‍ 2024, ഒന്നാം സെമസ്റ്റര്‍ എംഎസ്സി ഫിസിക്സ് സെപ്റ്റംബര്‍ 2025 എന്നിവയുടെ ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
ഏഴാം സെമസ്റ്റര്‍ ബിടെക് നവംബര്‍ 2025, ഏപ്രില്‍ 2025, 2019 സ്കീം പ്രിന്റിംഗ് ടെക്നോളജി നവംബര്‍ 2025 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കല്‍ പരീക്ഷ
ഏഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്സി ബോട്ടണി വിത് കമ്പ്യൂട്ടേഷണല്‍ ബയോളജി നവംബര്‍ 2025 പ്രാക്ടിക്കല്‍ പരീക്ഷ ഓഗസ്റ്റ് അഞ്ചിന് വളാഞ്ചേരി എംഇഎസ് കേവീയം കോളജില്‍ നടക്കും.
സീറ്റൊഴിവ്
കാലിക്കട്ട് സര്‍വകലാശാല കമ്പ്യൂട്ടര്‍ സയന്‍സ് പഠന വകുപ്പില്‍ പ്രൊജക്ട് മോഡ് പ്രോഗ്രാമായ പിജി ഡിപ്ലോമ ഇന്‍ ഡാറ്റാസയന്‍സ് ആൻഡ് അനലറ്റിക്സില്‍ എല്ലാ വിഭാഗത്തിലും ഏതാനും സീറ്റുകളില്‍ ഒഴിവുകള്‍ ഉണ്ട്. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് ആറിന് രാവിലെ 11 ന് അനുബന്ധ രേഖകളുമായി പഠനവകുപ്പില്‍ ഹാജരായി പ്രവേശനം നേടണം. ഫോണ്‍: 8129544736, 04942407325.
സീറ്റൊഴിവ്
കാലിക്കട്ട് സര്‍വകലാശാലയുടെ തളിക്കുളം സിസിഎസ്ഐടിയില്‍ എംസിഎ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് നാലിന് വൈകീട്ട് നാലിന് മുമ്പ് സെന്ററില്‍ ഹാജരാകണം. ഫോണ്‍: 0487 2607112, 8089900465,
University News
പ്ലസ്ടു സേ (SAY)പരീക്ഷ പാസായവർക്കും ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിക്കാൻ അവസരം
നിലവിൽ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാത്ത എല്ലാ വിദ്യാർഥികൾക്കും (പ്ലസ്ടു സേ (SAY) പരീക്ഷ പാസായവർ ഉൾപ്പെടെ) ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനത്തിന് പുതിയ രജിസ്ട്രേഷൻ നടത്താം. പരമാവധി 20 ഓപ്ഷനുകൾ വരെ നൽകാം. നിലവിൽ രജിസ്ട്രേഷനുള്ള എല്ലാ അപേക്ഷകർക്കും പ്രൊഫൈലിൽ പുതിയ കോളേജ്, കോഴ്സ് ഓപ്ഷനുകൾ ഉൾപ്പെടുത്തൽ, റീവാല്യൂവേഷൻ/ഗ്രേസ് മാർക്ക് ഉൾപ്പെടുത്തൽ, കാറ്റഗറി മാറ്റം തുടങ്ങി എല്ലാ തിരുത്തലുകൾക്കും അവസരം പ്രയോജനപ്പെടുത്താം. നിലവിൽ അഡ്മിഷൻ ലഭിച്ച വിദ്യാർഥികൾക്ക് അക്കാദമിക് വിവരങ്ങളും (മാർക്കിലെ വർദ്ധനവ്/ സ്പെഷ്യൽ വെയിറ്റേജ്) ഓപ്ഷനുകളും മാത്രമേ മാറ്റം വരുത്താൻ സാധിക്കുകയുളളൂ. വെബ്സൈറ്റ് :
https://admissions.keralauniversity.ac.in/fyugp2026, ഹെൽപ്പ് ലൈൻ നമ്പർ : 8281883052.
പരീക്ഷാഫലം
2026 ജനുവരിയിൽ നടത്തിയ ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ/ബികോം/ബിബിഎ എൽഎൽബി ബിരുദ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും ഓഗസ്റ്റ് 06 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ നാലാം സെമസ്റ്റർ ബിടെക്, ജൂൺ 2026 (2020 സ്കീം - റെഗുലർ - 2024 അഡ്മിഷൻ, സപ്ലിമെന്ററി - 2020 – 2023 അഡ്മിഷൻ വരെ) ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചുകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഓഗസ്റ്റ് നാലു മുതൽ ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2026 മാർച്ചിൽ നടത്തിയ അഞ്ചാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡും ഹാൾ
ടിക്കറ്റുമായി 30 മുതൽ ഓഗസ്റ്റ് നാലു വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യൂവേഷൻ ഇജെ X വിഭാഗത്തിൽ ഹാജരാകണം.
University News
ബിഎഡ് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും (ജനറൽ/ എസ്സി/ എസ്ടി/മറ്റ് സംവരണ വിഭാഗങ്ങൾ), ഡിഫെൻസ് ക്വാട്ട, സ്പോർട്സ് ക്വാട്ട, കെയുസിറ്റിഇ മാനേജ്മെന്റ് ക്വാട്ട സീറ്റുകളിലേക്കും സ്പോട്ട് അലോട്ട്മെന്റ് 31 , ഓഗസ്റ്റ് 01 തീയതികളിൽ കൊല്ലം എസ് എൻ കോളജിൽ നടത്തും.
രജിസ്ട്രേഷൻ സമയം രാവിലെ 8.30 മണി മുതൽ 10 മണി വരെ.
വിശദവിവരങ്ങൾക്ക്: ഹെൽപ്പ് ലൈൻ നമ്പർ : 8281883053 ( Whatsapp also) ഇ-മെയിൽ : [email protected]
പരീക്ഷാവിജ്ഞാനം
2026 ഓഗസ്റ്റ് 17 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എംഎഡ് (2022 സ്കീം) റെഗുലർ - 2025 അഡ്മിഷൻ, സപ്ലിമെന്ററി - 2022, 2023 & 2024 അഡ്മിഷൻ ഡിഗ്രി പരീക്ഷകളുടെ വിജ്ഞാനം പ്രസിദ്ധീകരിച്ചു. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
ജൂലൈ 20 ന് നടത്താനിരുന്ന നാലാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എംസിടി), ജൂലൈ 2026 പരീക്ഷയുടെ പ്രാക്ടിക്കൽ 2026 ഓഗസ്റ്റ് 4 ന് പുനഃക്രമീകരിച്ചു. പരീക്ഷാ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല. വിശദവിവരം സർവകലാശാല
വെബ്സൈറ്റിൽ.
Business
കൊച്ചി: പ്ലസ് ടു/ഡിഗ്രി/ മാസ്റ്റേഴ്സ് കഴിഞ്ഞവർക്ക് ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലെ മുൻനിര സർവകലാശാലകൾ, ഇൻസ്റ്റിറ്റ്യൂഷനുകൾ എന്നിവയിലെ പ്രതിനിധികളെ നേരിൽക്കണ്ട് ഡിപ്ലോമ, ഡിഗ്രി, ഡിഗ്രി ഡിപ്ലോമ, പിജി ഡിപ്ലോമ മാസ്റ്റേഴ്സ്, മാസ്റ്റേഴ്സ് ബൈ റിസർച്ച് തലത്തിലുള്ളതും ഈ രാജ്യങ്ങളിൽ ഉയർന്ന കരിയർ സാധ്യതയും/ ലോംഗ് ടേം സ്കിൽ ഷോട്ടേജ് ലിസ്റ്റിൽ പെടുന്നതുമായ കോഴ്സുകൾ പരിചയപ്പെടാം.
കൊച്ചി രവിപുരത്തുള്ള സാന്റമോണിക്ക ഓഫീസിൽ 29ന് രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെയാണ് കോഴ്സുകൾ പരിചയപ്പെടാനുള്ള അവസരം. പ്രവേശനം സൗജന്യമാണ്. സ്റ്റുഡന്റ് വീസ നിയമത്തിൽ വന്നിട്ടുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകളും അറിയാം. സൗജന്യ കൗൺസലിംഗ്, പ്രൊഫൈൽ അസെസ്മെന്റ്/ സ്പോട്ട് അഡ്മിഷൻ അവസരവും യോഗ്യത അടിസ്ഥാനത്തിലുള്ള 20 ശതമാനം മുതൽ 100 ശതമാനം വരെ സ്കോളർഷിപ്പുകളും നേടാനാകും.
ഇവന്റ് ദിനത്തിൽ ചേർന്നു പഠിക്കുന്ന വിദ്യാർഥികൾക്ക് ഐഇഎൽടിഎസ്/പിടിഇ കോഴ്സ് ഫീസിൽ 40 ശതമാനം കിഴിവ് ലഭിക്കും. സ്പോട്ട് അസെസ്മെന്റ്/ പ്രോസസിംഗ് ആഗ്രഹിക്കുന്നവർ പത്ത് മുതലുള്ള യോഗ്യത സർട്ടിഫിക്കറ്റുകളുടെ കോപ്പി/പാസ്പോർട്ട് കോപ്പി, രണ്ട് പാസ് പോർട്ട് സൈസ് ഫോട്ടോഗ്രാഫ് ഐഇഎൽടിഎസ്/പിടിഇ സ്കോർ ഉണ്ടെങ്കിൽ അതും കരുതണം.
ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നവർക്ക് ഈ മെയിലിൽ ലഭിക്കുന്ന എൻട്രി പാസ് ഉപയോഗിച്ചു എക്സ്പോയിൽ പ്രവേശിക്കാം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കും. വിവരങ്ങൾക്കും രജിസ്ട്രേഷനും www. santamonicaedu.in 0484 4150999, 9645222999.
Kerala
കൊച്ചി: കേരളത്തിലെ ക്രൈസ്തവ സ്വാശ്രയ നഴ്സിംഗ് കോളജുകളിലെ ബിഎസ്സി നഴ്സിംഗ് പ്രവേശനത്തിന്റെ പേരില്‍ ചില ഏജന്റുമാര്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിച്ച് സാമ്പത്തികചൂഷണം നടത്താന്‍ ശ്രമിക്കുന്നതായി അസോസിയേഷന് ഓഫ് ദ മാനേജ്മെന്റ്സ് ഓഫ് ക്രിസ്ത്യന്‍ സെല്‍ഫ് ഫിനാന്‍സിംഗ് നഴ്സിംഗ് കോളജസ് ഓഫ് കേരള (എഎംസിഎസ്എഫ്എന്സികെ) അറിയിച്ചു.
എഎംസിഎസ്എഫ്എന്സികെ മുഖേന നടത്തുന്ന മാനേജ്മെന്റ് സീറ്റ് പ്രവേശനത്തിനുള്ള അപേക്ഷകള്‍ www. amcsfnck.com എന്ന അസോസിയേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി മാത്രാണു സ്വീകരിക്കുന്നത്. മറ്റേതെങ്കിലും വ്യക്തിയെയോ ഏജന്‍സിയെയോ ഇടനിലക്കാരനെയോ അസോസിയേഷന് ഇതിനായി നിയോഗിച്ചിട്ടില്ല.
എഎംസിഎസ്എഫ്എന്സികെയുടെ അംഗങ്ങളായ 35 ക്രൈസ്തവ സ്വാശ്രയ നഴ്സിംഗ് കോളജുകളിലെ ബിഎസ്സി നഴ്സിംഗ് പ്രവേശനത്തില്‍ 50 ശതമാനം സര്‍ക്കാര്‍ സീറ്റുകളിലേക്കുള്ള പ്രവേശനം എല്‍ബിഎസ് സെന്ററും എന്‍ആര്‍ഐ സീറ്റുകളിലേക്കുള്ള പ്രവേശനം അതത് കോളജുകളും ശേഷിക്കുന്ന മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശനം എഎംസിഎസ്എഫ്എന്സികെയുമാണ് നടത്തുന്നത്.
അസോസിയേഷന്റെ കീഴിലുള്ള കോളജുകളില്‍ സംഭാവന, കോഴ, ശിപാര്‍ശ, അല്ലെങ്കില്‍ ഏജന്റുമാര്‍ മുഖേന പ്രവേശനം ലഭ്യമല്ല. പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ അറിയിപ്പുകളും നിര്‍ദേശങ്ങളും സമയക്രമവും അസോസിയേഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ മാത്രമാണു പ്രസിദ്ധീകരിക്കുന്നത്.
ഏതെങ്കിലും വ്യക്തിക്കോ ഏജന്റിനോ പണം നല്കി സാമ്പത്തികനഷ്ടം സംഭവിച്ചാല്‍ അതിന് അസോസിയേഷനോ അംഗങ്ങളായ കോളജുകളോ ഉത്തരവാദികളായിരിക്കില്ല. അത്തരം സംഭവങ്ങളുണ്ടായാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കണമെന്നും വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും അസോസിയേഷന് അഭ്യര്‍ഥിച്ചു.
മാനേജ്മെന്റ് സീറ്റിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 25 ആണ്. അഡ്മിഷന്റെ കൂടുതല്‍ വിവരങ്ങള്‍ 9048122033, 8848122033 എന്നീ നമ്പറുകളിലും www.amcsfnck.com എന്ന അസോസിയേഷന് വെബ്സൈറ്റിലും ലഭ്യമാണ്.
University News
2026-2027 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്മെന്റിനെ തുടര്‍ന്നുള്ള പ്രവേശനത്തിനു ശേഷം ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിന് എല്ലാ അഫിലിയേറ്റഡ് കോളജുകളിലേക്കും നാല്, അഞ്ച് അലോട്ട്മെന്റുകള്‍ ഉണ്ടായിരിക്കും. അതിനുശേഷം അഫിലിയേറ്റഡ് കോളജുകള്‍/സര്‍വകലാശാല സെന്ററുകള്‍ എന്നിവിടങ്ങളിലെ സ്വാശ്രയ കോഴ്സുകളിലെ സീറ്റൊഴിവുകള്‍ നികത്തുന്നതിന് അപേക്ഷകരുടെ റാങ്ക് ലിസ്റ്റ് കോളജുകള്‍ക്ക് നല്‍കും. കോളജുകള്‍ മെറിറ്റനുസരിച്ച് നേരിട്ട് പ്രവേശനം നല്‍കുന്നതാണ്. വിശദമായ ഷെഡ്യൂള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.
എഡിറ്റിംഗ്
ജൂലൈ 22ന് വൈകീട്ട് അഞ്ച് വരെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷയില്‍ തെറ്റുകള്‍ തിരുത്തുന്നതിനും ( ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, പേര് എന്നിവ ഒഴികെ) പുതിയ കൂട്ടിച്ചേര്‍ക്കലിനും സൗകര്യമുണ്ടാകും. ഫസ്റ്റ് ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം നേടിയവര്‍, ലഭിച്ച അലോട്ട്മെന്റില്‍ തൃപ്തരായി ഹയര്‍ ഓപ്ഷനുകള്‍ റദ്ദാക്കി പ്രവേശനം നേടിയവര്‍ എന്നിവര്‍ ഉള്‍പ്പെടെ എല്ലാവര്ക്കും എഡിറ്റിംഗ് സൗകര്യം ലഭിക്കും.
അലോട്ട്മെന്റ് ലഭിച്ച് സര്‍വകലാശാലാ നിര്‍ദേശങ്ങള്‍ പാലിക്കാതെ വിവിധ ഘട്ടങ്ങളില്‍ പുറത്തുപോയവരെ എഡിറ്റ് ചെയ്ത് അപേക്ഷ പൂര്‍ത്തീകരിച്ചാല്‍ മാത്രം അലോട്മെന്റുകള്‍ക്ക്/ റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കും
മൂന്നാം അലോട്ട്മെന്റിന് ശേഷം ഹയര്‍ ഓപ്ഷന് നിലനിര്‍ത്തികൊണ്ട് വിദ്യാര്‍ഥികള്‍ക്ക് സ്ഥിരം അഡ്മിഷന് എടുക്കാന്‍ അവസരമുണ്ട്.
ഇതു വരെ അലോട്ട്മെന്റ് ലഭിക്കാത്തവരെ നിലവിലെ അപേക്ഷ പ്രകാരം നാല്, അഞ്ച് അലോട്ട്മെന്റുകള്‍ക്ക്/റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കും. എഡിറ്റിംഗ് സൗകര്യം ഉപയോഗപ്പെടുത്തി അപേക്ഷ പൂര്‍ത്തീകരിച്ച മുഴുവനാളുകളെയും പുതുക്കിയ അപേക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും സപ്ലിമെന്ററി അലോട്മെന്റിലേക്കും റാങ്ക് ലിസ്റ്റിലേക്കും പരിഗണിക്കുക.
എംസിഎ സീറ്റൊഴിവ്
കാലിക്കട്ട് സര്‍വകലാശാലയുടെ തൃശൂര്‍ റീജിയണല്‍ സെന്ററായ അരണാട്ടുകര ഡോ. ജോണ്‍ മത്തായി സെന്ററിലെ സിസിഎസ്ഐടിയില്‍ എംസിഎ കോഴ്സിന് സംവരണ സീറ്റുകളില്‍ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം സിസിഎസ്ഐടി ഓഫീസില്‍ ജൂലൈ 21, 22 തീയതികളില്‍ രാവിലെ പത്തിനും വൈകീട്ട് നാലിനും ഇടയില്‍ ഹാജരാകണം. എസ്സി, എസ്ടി, ഒഇസി വിഭാഗത്തിലുള്ളവര്‍ക്ക് നിയമാനുസൃതമായ സമ്പൂര്‍ണ ഫീസിളവ് ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9495130951, 9539833728.
പരീക്ഷാ രജിസ്ട്രേഷന്
ബിആര്‍ക് മൂന്ന് (2022 മുതല്‍ 2025 വരെ പ്രവേശനം), അഞ്ച് (2022 മുതല്‍ 2024 വരെ പ്രവേശനം), ഏഴ് (2022, 2023 പ്രവേശനം), ഒമ്പത് സെമസ്റ്ററുകളുടെ നവംബര്‍ 2026 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കും 2021 പ്രവേശനം നവംബര്‍ 2026 സപ്ലിമെന്ററി പരീക്ഷകള്‍ക്കും പിഴയില്ലാതെ ഓഗസ്റ്റ് അഞ്ച് വരെ അപേക്ഷിക്കാം.
ത്രിവത്സര എല്‍എല്‍ബി ആറാം സെമസ്റ്റര്‍ (2020 മുതല്‍ 2023 വരെ പ്രവേശനം) നാലാം സെമസ്റ്റര്‍ (2020 മുതല്‍ 2024 വരെ പ്രവേശനം) ഏപ്രില്‍ 2026 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴയില്ലാതെ ഓഗസ്റ്റ് ആറ് വരെയും 210 രൂപ പിഴയോടെ ഓഗസ്റ്റ് 13 വരെയും അപേക്ഷിക്കാം.
പരീക്ഷ മാറ്റി
ജൂലൈ 20-ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ ബികോം എല്‍എല്‍ബി (ഹോണേഴ്സ്) റഗുലര്‍, സപ്ലിമെന്ററി മാര്‍ച്ച് 2026. സപ്ലിമെന്ററി മാര്‍ച്ച് 2025 പരീക്ഷകള്‍ ജൂലൈ 22 ലേക്ക് മാറ്റി. ജൂലൈ 20ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ എംബിഎ റഗുലര്‍, സപ്ലിമെന്ററി ജൂലൈ 2026 പരീക്ഷ ഓഗസ്റ്റ് ആറിലേക്ക് മാറ്റി.
പരീക്ഷ
വിദൂരവിഭാഗം നാലാം സെമസ്റ്റര്‍ എംഎ ഫിലോസഫി ഏപ്രില്‍ 2026 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷ ജൂലൈ 27ന് സര്‍വകലാശാല ഫിലോസഫി പഠനവകുപ്പില്‍ നടക്കും. സമയക്രമം വെബ്സൈറ്റില്‍.
വിദൂരവിഭാഗം എംഎ ഹിന്ദി നാലാം സെമസ്റ്റര്‍ (2022, 2023 പ്രവേശനം) ഏപ്രില്‍ 2026 പരീക്ഷയുടെ വൈവ ജൂലൈ 27ന് കോഴിക്കോട് ഗവ. ആര്‍ട്സ് ആൻഡ് സയന്‍സ് കോളജിലെ ഹിന്ദിപഠനവകുപ്പില് നടക്കും.
പരീക്ഷാഫലം
നാലാം സെമസ്റ്റര്‍ എംആര്‍ക് ലാന്‍ഡ്സ്കേപ് ആര്‍ക്കിടെക്ചര്‍ ജൂലൈ 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
University News
കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ. , എയ്ഡഡ്, കെയുസിറ്റിഇ എന്നിവയിലേക്കുള്ള ഒന്നാം വർഷ ബിഎഡ് കോഴ്സുകളിലെ ഒഴിവുള്ള സ്പോർട്സ് ക്വാട്ട, ഡിഫെൻസ് ക്വാട്ട സീറ്റുകളിലേക്കും കെയുസിറ്റിഇ കളിലെ മാനേജ്മെന്റ് ക്വാട്ട സീറ്റുകളിലേക്കും സ്പോട്ട് അലോട്ട്മെന്റ് 18 ന് ഇ എംഎസ് ഹാൾ കേരള സർവകലാശാല കാര്യവട്ടം കാമ്പസിൽവച്ച് നടത്തും.
രജിസ്ട്രേഷൻ സമയം രാവിലെ 8.30 മുതൽ 10 വരെ. ഹെൽപ്പ് ലൈൻ നമ്പർ :
8281883053 (Whatsapp also), ഇ-മെയിൽ : [email protected].
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (MLISc/M.Lib.ISc) (റെഗുലർ - 2024 അഡ്മിഷൻ, സപ്ലിമെന്ററി – 2022 & 2023 അഡ്മിഷൻ, മേഴ്സിചാൻസ് - 2017 – 2021 അഡ്മിഷൻ), ജനുവരി 2026 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ ഓൺലൈനായി
അപേക്ഷിക്കാം.
പരീക്ഷാ തീയതി പുനഃക്രമീകരിച്ചു
2026 മെയിൽ നടത്താൻ തീരുമാനിച്ചിരുന്ന രണ്ടാം സെമസ്റ്റർ എംഎസ്സി മാത്സ്, നവംബർ 2025 പരീക്ഷകൾ യഥാക്രമം 29, 31 തീയതികളിലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. വൈവവോസി/പ്രോജക്ട് വൈവവോസി & കോംപ്രിഹെൻസീവ് വൈവവോസി
2026 ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി ഇലക്ട്രോണിക്സ് പരീക്ഷയുടെ വൈവവോസി ഇന്ന് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ഏപ്രിലിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ എംഎ സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ കോഴ്സിന്റെ വൈവവോസി പരീക്ഷ 16 ന് അതാത് പരീക്ഷാകേന്ദ്രത്തിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
കേരളസർവകലാശാലയുടെ നാലാം സെമസ്റ്റർ ജൂൺ 2026 കരിയർ റിലേറ്റഡ്
ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സിന്റെ പ്രാക്ടിക്കൽ 21 ന് അതാത്
പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാകേന്ദ്രം
2026 ജൂലൈ 20 ന് ആരംഭിക്കുന്ന രണ്ടാം വർഷ ബിബിഎ ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ ഡിഗ്രി പരീക്ഷയ്ക്ക് ആലപ്പുഴ ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച രജിസ്റ്റർ നമ്പർ 3022480001 മുതൽ 3022480071 വരെയുള്ള റെഗുലർ വിദ്യാർത്ഥികൾ (2024 അഡ്മിഷൻ) സെന്റ് മൈക്കിൾസ് കോളജ്
ആലപ്പുഴയിലും, രജിസ്റ്റർ നമ്പർ 3022480072 മുതൽ 3022480148 വരെയുള്ള റെഗുലർ വിദ്യാർഥികൾ (2024 അഡ്മിഷൻ) എസ്.ഡി. കോളേജ് ആലപ്പുഴയിലും, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി വിദ്യാർഥികൾ യുഐടി ആലപ്പുഴയിലും പരീക്ഷ എഴുതണം.
പത്തനംതിട്ട ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ അടൂർ സെന്റ് സിറിൾസ്
കോളജിലും, കൊല്ലം ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ കൊല്ലം എസ്എൻ കോളജിലും, തിരുവനന്തപുരം ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച റെഗുലർ,
ഇംപ്രൂവ്മെന്റ് പെൺകുട്ടികൾ വഴുതയ്ക്കാട് വിമൻസ് കോളജിലും, റെഗുലർ
ആൺകുട്ടികൾ (2024 അഡ്മിഷൻ), സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിച്ച എല്ലാ
വിദ്യാർഥികളും കേശവദാസപുരം എംജി കോളജിലും പരീക്ഷ എഴുതണം.
ഹാൾടിക്കറ്റുകൾ അതാത് പരീക്ഷാ കേന്ദ്രത്തിൽ നിന്നും 17 മുതൽ
ലഭ്യമാകും.
Education
തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തിൽ എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളജുകളിലെ ബിബിഎ, ബിസിഎ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 16വരെ നീട്ടി. പ്രവേശന പരീക്ഷ 25ന് സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396,
Education
തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ മെഡിക്കൽ (MBBS/BDS) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ചവരിൽ എൻആർഐ ക്ലെയിം ചെയ്ത വിദ്യാർഥികൾക്ക് അവരുടെ രേഖകൾ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകൾ ഉള്ള പക്ഷം അവ പരിഹരിക്കുന്നതിനുമുള്ള അവസരം 20ന് രാത്രി 11.59 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
വിശദവിവരങ്ങൾക്ക് മേൽ വെബ്സൈറ്റ് സന്ദർശിക്കുക. ഹെല്പ് ലൈന്‍ നമ്പര്‍: 0471 2332120.
Education
തിരുവനന്തപുരം: കേരളത്തിലെ വിവിധ സർക്കാർ ഫാർമസി കോളജുകളിലും സ്വാശ്രയ ഫാർമസി കോളജുകളിലും ലഭ്യമായ സീറ്റുകളിൽ 2026-27 അധ്യയന വർഷത്തെ എംഫാം കോഴ്സ് പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക്, അവർ അപേക്ഷയിൽ നൽകിയ വിവരങ്ങൾ പരിശോധിക്കുന്നതിനുള്ള അവസരം 17ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
University News
2026-27 അധ്യയന വർഷത്തിലെ കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിലെയും, ബിഎഡ് സെന്ററുകളിലെയും ബിഎഡ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന്റെ റാങ്ക് ലിസ്റ്റ് വെബ്സൈറ്റിൽ (admissions.kannuruniversity.ac.in) പ്രസിദ്ധീകരിച്ചു.
സീറ്റ് ഒഴിവ്
കണ്ണൂർ സർവകലാശാല മങ്ങാട്ടുപറമ്പ കാമ്പസിലെ സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠന വകുപ്പിൽ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് പ്രോഗാമിൽ എസ്സി, എസ്ടി, ഒബിഎച്ച്, ഒബിഎക്സ്, ഇഡബ്ല്യുഎസ്, ഇടിബി വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. യോഗ്യത ഉള്ള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മങ്ങാട്ടുപറമ്പ കാമ്പസിലെ സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠന വകുപ്പിൽ13 ന് രാവിലെ10 ന് ഹാജരാവണം. ഫോൺ: 9048342009.
എംഎസ്സി പ്ലാന്റ് സയൻസ്
കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസിൽ , ബോട്ടണി പഠനവകുപ്പിലെ എംഎസ്സി പ്ലാന്റ് സയൻസ് പ്രോഗ്രാമിൽ എസ്സി സംവരണ സീറ്റ് ഒഴിവുണ്ട്. യോഗ്യരായവർ 13 ന് രാവിലെ11 ന് അസൽ സർട്ടിഫിക്കറ്റുകളുമായി മാനന്തവാടി കാമ്പസിൽ ഹാജരാകണം.
എംഎസ്സി കെമിസ്ട്രി (മെറ്റീരിയൽ സയൻസ്)
കണ്ണൂർ സർവകലാശാല പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിൽ എംഎസ്സി കെമിസ്ട്രി (മെറ്റീരിയൽ സയൻസ്) പ്രോഗ്രാമിൽ സീറ്റൊഴിവുണ്ട്. യോഗ്യരായവർ 13 ന് രാവിലെ 10.30 ന് പഠന വകുപ്പിൽ വകുപ്പുതലവൻ മുന്‍പാകെ എത്തിച്ചേരേണ്ടതാണ്. ഫോൺ: 9496372088,
04972806402.
എംഎസ്സി എൻവിറോൺമെൻറൽ സയൻസ്
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ പരിസ്ഥിതി പഠന വകുപ്പിൽ എംഎസ്സി എൻവിറോൺമെൻറൽ സയൻസ് പ്രോഗ്രാമിന് എസ്സി/എസ്ടി/ഇഡബ്ല്യുഎസ്/എസ്ഇബിഎസ്, മുസ് ലിം/ എൻആർഐ സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 14 ന് രാവിലെ 10.30ന് പഠന വകുപ്പിൽ ഹാജരാകണം. ഫോൺ: 9946349800, 9995950671 .
ഓൺലൈനായി പുതുതായി അപേക്ഷിക്കാം
2025-26 അധ്യയന വർഷത്തെ അഫിലിയേറ്റഡ് കോളജുകളിലെ പിജി കോഴ്സുകളിലെ ഒഴിവുള്ള എസ്സി /എസ്ടി/പിഡബ്ല്യൂബിഡി സീറ്റുകളിലേക്ക് ഇതുവരെ അപേക്ഷിക്കാത്തവർക്ക് വിഭാഗക്കാർക്ക് ഓൺലൈനായി ജൂലൈ 12 വരെ അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളജുകളിലെ പിജി പ്രോഗ്രാമുകളിലേക്ക് എസ്സി /എസ്ടി/പിഡബ്ല്യൂബിഡി വിഭാഗക്കാർക്ക് മാത്രമായി13 ന് സ്പെഷൽ അലോട്ട്മെന്റ് നടത്തുന്നതാണ്. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അഡ്മിഷൻ ഫീസ് ഒടുക്കി അതാത് കോളജുകളിൽ 14 ന് പ്രവേശനം നേടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് (https://admissions.kannuruniversity.ac.in/) സന്ദർശിക്കുക
അപേക്ഷ തീയതി നീട്ടി
കണ്ണൂർ സർവകലാശാലയുടെ വുഡ് സയൻസ് ആൻഡ് ടെക്നോളജി പഠന വകുപ്പിൽ പുതുതായി ആരംഭിക്കുന്ന Apprenticeship Embedded Degree Programme in Wood and Bamboo Technology (3 Year Programme) പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 24 ന് വൈകുന്നേരം അഞ്ചു വരെ നീട്ടി. പ്രോസ്പെക്ടസ് ഉൾപ്പെടെയുള്ള കൂടുതല്‍ വിവരങ്ങൾ www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക് 0497-2766388, 2715227 എന്ന നമ്പറിലോ [email protected] എന്ന ഇ-മെയില്‍ മുഖാന്തിരമോ ബന്ധപ്പെടാം.
പിജി ഡിപ്ലോമ പ്രോഗ്രാമുകൾ, സർട്ടിഫിക്കറ്റ് പ്രോഗ്രാം, അഫ്സൽ - ഉൽ - ഉലമ പ്രോഗ്രാം
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ പിജി ഡിപ്ലോമ ഇൻ ജിയോഇൻഫോമാറ്റിക്സ് ഫോർ സ്പേഷൽ പ്ലാനിംഗ്, പിജി ഡിപ്ലോമ ഇൻ യോഗ എഡ്യൂക്കേഷൻ, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ യോഗ എന്നീ പ്രോഗ്രാമുകളിലേക്കും സർവകലാശാലയ്ക്ക് കീഴിലുള്ള ഓറിയന്റൽ ടൈറ്റിൽ കോളജുകളിലെ അഫ്സൽ - ഉൽ - ഉലമ പ്രീലിമിനറി പ്രോഗ്രാമിലേക്കും അപേക്ഷ ക്ഷണിച്ചു.
പഠന വകുപ്പുകളിലെ ഡിപ്ലോമ പ്രോഗ്രാമുകളുടെയും സർട്ടിഫിക്കറ്റ് പ്രോഗ്രാമിന്റേയും പ്രവേശനത്തിന്, കണ്ണൂർ സർവകലാശാല വെബ്സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഓൺലൈൻ രജിസ്ട്രേഷൻ13 രാവിലെ10 ന് ആരംഭിക്കുന്നതും ജൂലൈ 20 ന് വൈകുന്നേരം അഞ്ചിന് അവസാനിക്കുന്നതുമാണ്.
ഓൺലൈൻ രജിസ്ട്രേഷൻ ഫീസ് ചുവടെ കൊടുത്തപ്രകാരം SBI e-pay വഴി ഒടുക്കേണ്ടതാണ്. പോസ്റ്റ് ഗ്രാജ്വേവേറ്റ് ഡിപ്ലോമ ഇൻ ജിയോ ഇൻഫോമാറ്റിക്സ് ഫോർ സ്പെഷൽ പ്ലാനിംഗിന് എസ്സി/എസ്ടി/പിഡബ്ല്യൂഡി വിഭാഗങ്ങൾക്ക് 525 രൂപയും മറ്റ് വിഭാഗങ്ങൾക്ക് 1050 രൂപയുമാണ്. എന്നാൽ യോഗാ കോഴ്സുകൾക്ക് എസ്സി/എസ്ടി/പിഡബ്ല്യൂഡി വിഭാഗങ്ങൾക്ക് 265 രൂപയും
മറ്റ് വിഭാഗങ്ങൾക്ക് 525 രൂപയുമാണ്.
കണ്ണൂർ സർവകലാശാലക്ക് കീഴിലുള്ള അഫിലിയേറ്റഡ് ഓറിയന്റഡ് കോളജുകളിൽ അഫ്സൽ - ഉൽ - ഉലമ പ്രോഗ്രാമിലേക്ക് ജൂലൈ 13 മുതൽ 20 വരെ അതാതു കോളജുകളിൽ അപേക്ഷ സമർപ്പിക്കാ വുന്നതാണ്. പ്രോസ്പെക്ട്സ് ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്ക് www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്കായി 0497-2766388, 7356948230 എന്ന ഫോൺ നമ്പരിലൊ [email protected] എന്ന ഇമെയിലിലോ ബന്ധപ്പെടാം.
ഓപ്പൺ ഡിഫൻസ് 20 ന്
കണ്ണൂർ സർവകലാശാലയിൽ മാത്തമാറ്റിക്സ് വിഷയത്തിൽ ഗവേഷണം നടത്തുന്ന പി.എം. ദിവ്യ എന്ന വിദ്യാർഥിനിയുടെ പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിൻമേലുള്ള ഓപ്പൺ ഡിഫൻസ് ജൂലൈ 20 ന് രാവിലെ 10.15 ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തുന്നതാണ്. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫെൻസ് സെമിനാറിന് മൂന്നു ദിവസം മുന്‍പ് മുതൽ കണ്ണൂർ സർവകലാശാലയുടെ മങ്ങാട്ടുപറമ്പ് കാന്പസ് ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും.
University News
കാലിക്കട്ട് സർവകലാശാല 2026 - 27 അധ്യയന വർഷത്തെ എംഎഡ് പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് പ്രസിദീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ മാൻഡേറ്ററി ഫീസടയ്ക്കണം. മാൻഡേറ്ററി ഫീസ്: എസ്സി / എസ്ടി / ഒഇസി / മറ്റ് തത്തുല്യ സംവരണ വിഭാഗക്കാർ - 155 രൂപ. മറ്റുള്ളവർ - 610 രൂപ. ഒന്നാം അലോട്ട്മെന്റ് ലഭിച്ച് മാൻഡേറ്ററി ഫീസടച്ചവർ വീണ്ടും അടയ്ക്കേണ്ടതില്ല. അലോട്ട്മെന്റ് ലഭിച്ചവർ ജൂലൈ 15ന് വൈകുന്നേരം നാലിന് മുൻപായി അലോട്ട്മെന്റ് ലഭിച്ച കോളജിൽ സ്ഥിരപ്രവേശനം നേടണം. അല്ലാത്തപക്ഷം നിലവിൽ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവും. ലഭിച്ച ഓപ്ഷനിൽ തൃപ്തരായവർ ഹയർ ഓപ്ഷൻ ക്യാൻസൽ സ്ഥിരപ്രവേശനം നേടണം. ഹയർ ഓപ്ഷൻ നിലനിർത്തുന്നവരെ രണ്ടാം അലോട്ട്മെന്റിന് ശേഷമുണ്ടാകുന്ന ഒഴിവിലേക്ക് പരിഗണിക്കും. സ്ഥിരപ്രവേശനം നേടുന്നവർക്ക് ടിസി ഒഴികെയുള്ള എല്ലാ അസൽ രേഖകളും പ്രവേശന ദിവസം തന്നെ തിരിച്ചു വാങ്ങാം.
എഡിറ്റിംഗ് / ലേറ്റ് രജിസ്ട്രേഷൻ
അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനും ഇതുവരെ അപേക്ഷിക്കാത്തവർക്ക് ലേറ്റ് രജിസ്ട്രേഷൻ ചെയ്യുന്നതിനുമുള്ള സൗകര്യം 16 മുതൽ 18ന് വൈകീട്ട് നാല് വരെ ലഭ്യമാകും. ലേറ്റ് രജിസ്ട്രേഷൻ ഫീ: എസ്സി / എസ്ടി - 785 രൂപ, മറ്റുള്ളവർ - 1270 രൂപ. ഒന്ന്, രണ്ട് അലോട്ട്മെന്റുകൾ ലഭിച്ച് ഇൻഡക്സ് മാർക്ക്, വെയിറ്റേജ് മാർക്ക്, റിസർവേഷൻ, കോളജ് ഓപ്ഷൻ മുതലായവയിലെ തെറ്റുകൾ കാരണം പ്രവേശനം നേടാൻ കഴിയാതിരുന്നവരെ എഡിറ്റിംഗ് സൗകര്യം ഉപയോഗിക്കുന്നതിന് വിധേയമായി വെയിറ്റിംഗ് റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കും. എഡിറ്റ് ചെയ്തവർ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ടെടുത്ത് സൂക്ഷിക്കണം. ഫോൺ: 0494 2407017, 7016 2660600.
പിജി നോൺ ഇംഗ്ലീഷ് പ്രവേശന പരീക്ഷ; കൺഫർമേഷൻ നൽകണം
കാലിക്കട്ട് സർവകലാശാലാ അഫിലിയേറ്റഡ് കോളജുകളിൽ 2026 - 27 അധ്യയന വര്‍ഷത്തെ പിജി ഇംഗ്ലീഷ് പ്രവേശനത്തിന് (പിജി ക്യാപ് - 2026 ) ലേറ്റ് രജിസ്ട്രേഷൻ ചെയ്തവരിൽ ബിരുദ തലത്തില്‍ ഇംഗ്ലീഷ് കോര്‍ വിഷയമായി പഠിച്ചിട്ടില്ലാത്തവർ പ്രവേശന പരീക്ഷക്ക് ഹാജരാകാൻ കൺഫർമേഷൻ നൽകണം. പ്രവേശന പരീക്ഷക്ക് ഹാജരാകാൻ താത്പര്യമുള്ളവർ 13ന് ഉച്ചയ്ക്ക് 12ന് മുൻപായി സ്റ്റുഡന്റ്സ് ലോഗിൻ വഴി 100 രൂപ ഫീസടച്ച് കൺഫർമേഷൻ നൽകണം. നേരത്തെ കണ്ഫര്മേഷൻ നൽകിയവർ വീണ്ടും നൽകേണ്ടതില്ല. പരീക്ഷാ കേന്ദ്രം, തീയതി, സമയം എന്നിവ പിന്നീടറിയിക്കും.
ഐഇടി പ്രിന്റിംഗ് ടെക്നോളജി പഠനവകുപ്പും എഐഎഫ്എംപിയും തമ്മിൽ ധാരണ
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ എൻജിനിയറിംഗ് കോളജിലെ (ഐഇടി) പ്രിന്റിംഗ് ടെക്നോളജി പഠനവകുപ്പ് രാജ്യത്തെ അച്ചടി - പാക്കേജിംഗ് മേഖലയിലെ പ്രമുഖ സംഘടനയായ ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് മാസ്റ്റർ പ്രിന്റേഴ്സുമായി (എഐഎഫ്എംപി) ധാരണാപത്രം ഒപ്പുവയ്ക്കാൻ തീരുമാനിച്ചു. വ്യവസായ - അക്കാദമിക സഹകരണം ശക്തിപ്പെടുത്തുക, വിദ്യാർഥികൾക്ക് പരിശീലനം, ഇന്റേൺഷിപ്പ്, തൊഴിൽ അവസരങ്ങൾ എന്നിവ ഉറപ്പാക്കുക, പുതിയ സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം. ഈ സഹകരണത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കും അധ്യാപകർക്കുമായി ദേശീയതല സെമിനാറുകൾ, വർക്ക്ഷോപ്പുകൾ, ഇൻഡസ്ട്രിയൽ സന്ദർശനങ്ങൾ, നൈപുണ്യ വികസന പരിശീലനങ്ങൾ, സംയുക്ത ഗവേഷണ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കും. കൂടാതെ അച്ചടി, പാക്കേജിംഗ്, 3ഡി പ്രിന്റിംഗ്, ഡിജിറ്റൽ പബ്ലിഷിംഗ് തുടങ്ങിയ മേഖലകളിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള അറിവ് കൈമാറുന്നതിനും ധാരണ സഹായകമാകും. പ്രിന്റിംഗ് ടെക്നോളജി വിദ്യാർഥികൾക്ക് കൂടുതൽ തൊഴിൽ സാധ്യതകളും വ്യവസായപരിചയവും ലഭ്യമാക്കുന്നതോടൊപ്പം വകുപ്പിന്റെ അക്കാദമിക മികവും വ്യവസായ ബന്ധവും കൂടുതൽ ശക്തിപ്പെടുന്നതിനും സഹകരണം സഹായമാകുമെന്ന് വകുപ്പ് മേധാവി അറിയിച്ചു.
അധ്യാപക നിയമനം
കാലിക്കട്ട് സർവകലാശാലാ സോഷ്യോളജി പഠനവകുപ്പിൽ 2026 - 27 അധ്യയന വർഷത്തേക്ക് മണിക്കൂർ വേതനടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള വാക് - ഇൻ - ഇന്റർവ്യൂ 20-ന് രാവിലെ പത്തിന് നടക്കും. അടിസ്ഥാന യോഗ്യത: എംഎ സോഷ്യോളജി, യുജിസി നെറ്റ്. യോഗ്യരായവർ ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 0494 2407240, 9633321898.
പരീക്ഷാഫലം
വിദൂര വിഭാഗം നാലാം സെമസ്റ്റർ ബികോം, ബിബിഎ (സിബിസിഎസ്എസ്) ഏപ്രിൽ 2026 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.
University News
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലെ 2026-27 അധ്യയന വർഷത്തിലെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു (https://admissions.keralauniversity.ac.in/pg2026). അപേക്ഷാ നമ്പറും പാസ്വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ചവർ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് നിശ്ചിത സർവകലാശാല ഫീസ് ഓൺലൈനായി അടയ്ക്കണം. ആദ്യ ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ച് ഫീസ് അടച്ചവർ വീണ്ടും അടയ്ക്കേണ്ടതില്ല. അലോട്ട്മെന്റ് ലഭിച്ച് ഓൺലൈനായി ഫീസ് അടച്ച അപേക്ഷകർക്ക് പ്രൊഫൈലിൽ ലോഗിൻ ചെയ്ത ശേഷം അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റ് എടുക്കാം. അലോട്ട്മെന്റ് ലഭിച്ച കോളജ്, കോഴ്സ്, കാറ്റഗറി എന്നിവ അലോട്ട്മെന്റ് മെമ്മോയിൽ ലഭ്യമാക്കിയിട്ടുണ്ട്. മെമ്മോയിൽ പറഞ്ഞിരിക്കുന്ന തീയതികളിൽ യോഗ്യത തെളിയിക്കുന്ന (ടിസി ഉൾപ്പെടെ) അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളജിൽ ഹാജരായി സ്ഥിര അഡ്മിഷൻ (Permanent Admission) എടുക്കണം.
ബിരുദാനന്തര ബിരുദ പ്രവേശനം - 2026; സ്പോർട്സ് ക്വാട്ട സീറ്റുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള സ്പോർട്സ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് ‘ SPORTS QUOTA RANK LIST ’ എന്ന ടാബ് ഉപയോഗിച്ച് റാങ്ക് ലിസ്റ്റ് പരിശോധിക്കാം. പ്രവേശനം ആഗ്രഹിക്കുന്ന സ്പോർട്സ് ക്വാട്ട റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളളവർ 14ന് 12.00 മണിക്ക് മുൻപായി എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം അതാത് കോളജുകളിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് അഡ്മിഷൻ വെബ്സൈറ്റ് (https://admissions.keralauniversity.ac.in/pg2026) സന്ദർശിക്കുക. ഹെൽപ്പ് ലൈൻ നമ്പർ: 8281883052 (Whatsapp also).
ഒന്നാം വർഷ ബിരുദ പ്രവേശനം - 2026
ബിഎ മ്യൂസിക് (വോക്കൽ) ഗവ./എയ്ഡഡ് കോളജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് കോളജ് ലെവൽ സ്പോട്ട് അലോട്ട്മെന്റ് 13 ന് അതാത് കോളജുകളിൽ വച്ച് കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലെ ബിഎ മ്യൂസിക് (വോക്കൽ) കോഴ്സിലേക്കുള്ള പ്രവേശനത്തിനായി നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റ് പ്രകാരമുള്ള സ്പോട്ട് അലോട്ട്മെന്റ് 13 ന് അതാത് കോളജുകളിൽ വച്ച് നടത്തും.
കോളജ് ലെവൽ സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ താല്പര്യമുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ (നിലവിൽ അഡ്മിഷനിൽ തുടരുന്ന വിദ്യാർഥികൾ ഉൾപ്പെടെ) എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും (including TC, Consolidated mark list, Eligibility certificate (for other Universities) etc) സഹിതം 13 ന് രാവിലെ 12 മണിക്ക് മുൻപായി അതാത് കോളജുകളിൽ റിപ്പോർട്ട് ചെയ്യണം.
ഹെൽപ്പ് ലൈൻ നമ്പർ: 8281883052 (Whatsapp also).
പരീക്ഷാഫലം
2026 ജനുവരിയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എംഎ സോഷ്യോളജി (വിദൂര വിദ്യാഭ്യാസം) (സപ്ലിമെന്ററി - 2021 & 2022 അഡ്മിഷൻ, മേഴ്സിചാൻസ് - 2017 - 2020 അഡ്മിഷൻ വരെ) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 സെപ്റ്റംബറിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഹിസ്റ്ററി (മേഴ്സിചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 19 വരെ exams.keralauniversity.ac.in മുഖേന ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പി.ജി. & എംടെക് (CSS) പ്രവേശനം 2026-2027; എസ്സി/എസ്ടി സ്പോട്ട് അഡ്മിഷൻ
കേരളസർവകലാശാലയുടെ പഠന-ഗവേഷണ വകുപ്പുകളിലെ 2026-2027
അധ്യയന വർഷത്തെ പിജി & എംടെക് (CSS) പ്രോഗ്രാമുകളിൽ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി റിപ്പോർട്ട് ചെയ്ത ഒഴിവുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 16 ന് രാവിലെ 11.00 മണിക്ക് ബന്ധപ്പെട്ട പഠനവകുപ്പുകളിൽ നടക്കും. സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എസ്സി/എസ്ടി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ യോഗ്യതയും സംവരണവും തെളിയിക്കുന്ന
സർട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകൾ സഹിതം നിശ്ചിത സമയത്ത് ബന്ധപ്പെട്ട
പഠനവകുപ്പുകളിൽ ഹാജരാകണം. ഒഴിവുള്ള പ്രോഗ്രാമുകളുടെയും ഒഴിവുകളുടെ എണ്ണത്തിന്റെയും വിശദവിവരങ്ങൾക്ക് https://admissions.keralauniversity.ac.in/css2026/ എന്ന ലിങ്ക് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471-2308328, 9188524612,
ഇ-മെയിൽ : [email protected].
പ്രാക്ടിക്കൽ/വൈവവോസി ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ്
സിബിസിഎസ്എസ് ബിഎസ്സി ഇലക്ട്രോണിക്സ് (340) സപ്ലിമെന്ററി, മാർച്ച് 2026 പരീക്ഷയുടെ പ്രാക്ടിക്കൽ 2026 ജൂൺ 16 ന് എരമല്ലിക്കര ശ്രീ അയ്യപ്പ കോളേജിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഇസ്ലാമിക് ഹിസ്റ്ററി പരീക്ഷയുടെ വൈവവോസി 15 ന് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ഏപ്രിലിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ എംഎ അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ കോഴ്സിന്റെ വൈവവോസി 13, 14 തീയതികളിൽ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ഏപ്രിലിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി കോഴ്സിന്റെ പ്രാക്ടിക്കൽ & വൈവവോസി പരീക്ഷ 22 മുതൽ 29 വരെ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ഏപ്രിലിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ എംഎസ്സി ബയോകെമിസ്ട്രി കോഴ്സിന്റെ പ്രാക്ടിക്കൽ & വൈവവോസി പരീക്ഷ 14 മുതൽ 29 വരെ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ഏപ്രിലിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ എംഎസ്സി എൻവയോൺമെന്റൽ സയൻസ് കോഴ്സിന്റെ പ്രാക്ടിക്കൽ & വൈവവോസി പരീക്ഷ 20 മുതൽ 29 വരെ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
കേരളസർവകലാശാലയുടെ നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി - 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2022 & 2021 അഡ്മിഷൻ, മേഴ്സിചാൻസ് - 2013, 2017, 2018 & 2020 അഡ്മിഷൻ), ജൂൺ 2026 കോംപ്ലിമെന്ററി ബയോടെക്നോളജി പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി - 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2022 & 2021 അഡ്മിഷൻ, മേഴ്സിചാൻസ് - 2013, 2017, 2018 & 2020 അഡ്മിഷൻ), ജൂൺ 2026 ജിയോഗ്രഫി പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ പൊളിറ്റിക്കൽ സയൻസ് പരീക്ഷയുടെ ഡിസ്സെർട്ടേഷൻ/കോംപ്രിഹെൻസീവ് വൈവയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി ബോട്ടണി (ന്യൂജെൻ)
പ്രാക്ടിക്കൽ
പരീക്ഷയുടെയും ഡിസ്സെർട്ടേഷൻ/കോംപ്രിഹെൻസീവ് വൈവയുടെയും ടൈംടേബിൾ പ്രസിദ്ധീ കരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽഎൽബി, ഒക്ടോബർ 2025 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2026 ജൂലൈ 13 മുതൽ 17 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യൂവേഷൻ ഇ.ജെ. X വിഭാഗത്തിൽ ഹാജരാകണം.
ആറാം സെമസ്റ്റർ ബികോം സിബിസിഎസ് (159), ഏപ്രിൽ 2026 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡും പരീക്ഷയുടെ ഹാൾടിക്കറ്റുമായി 13 മുതൽ 18 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യൂവേഷൻ ഇ.ജെ. VII വിഭാഗത്തിൽ ഹാജരാകണം.
കേരളസർവകലാശാലയുടെ ആറാം സെമസ്റ്റർ ബികോം സിബിസിഎസ് (159), ഏപ്രിൽ 2026 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2026 ജൂലൈ 13 മുതൽ 18 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യൂവേഷൻ ഇജെ VII വിഭാഗത്തിൽ ഹാജരാകണം.
ആറാം സെമസ്റ്റർ ബിബിഎ/ബിസിഎ/ ബിഎ/ബിഎസ്സി/ബികോം/ബിപിഎ/ബിഎസ്ഡബ്ല്യൂ/ബിവോക്/ബി എംഎസ്, ഏപ്രിൽ 2026 കരിയർ റിലേറ്റഡ് ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്കു വേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 15 മുതൽ 22 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ. III സെക്ഷനിൽ ഹാജരാകണം.
Education
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജിലും, സ്വാശ്രയ കോളജുകളിലും നടത്തുന്ന എംഎസ്സി (എംഎൽടി) കോഴ്സിന് അപേക്ഷിച്ചവർക്ക് പ്രവേശനപരീക്ഷ 11ന് നടത്തും.
അപേക്ഷകർക്ക് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് www.lbscentre.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. പ്രവേശന പരീക്ഷയ്ക്കു പങ്കെടുപ്പിക്കുന്നത് താത്കാലികമായിട്ടായിരിക്കും. കൂടുതൽ വിവരങ്ങൾ: 0471-2560361, 362, 363, 364. www.lbscentre.kerala.gov.in.
Education
ചങ്ങനാശേരി: അസംപ്ഷൻ കോളജിലെ കെമിസ്ട്രി വിഭാഗത്തിൽ ബിഎസ്സി കെമിസ്ട്രി (ഓണേഴ്സ്) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഡിഗ്രി കോഴ്സുകളുടെ പരന്പരാഗത ശൈലിയിൽനിന്നു വ്യത്യസ്തമായി വിവിധ തൊഴിൽ മേഖലകൾക്കു വിദ്യാർഥികളെ എല്ലാത്തരത്തിലും പ്രാപ്തരാക്കുന്ന കരിക്കുലമാണ് കെമിസ്ട്രി ഓണേഴ്സ് പഠനത്തിനായി ഒരുക്കിയിരിക്കുന്നത്.
നാലു വർഷ ഓണേഴ്സ് പഠനത്തിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാർ അംഗീകൃത ലബോറട്ടറികളിലും ഐഐടികളിലും സർക്കാർ അംഗീകൃത വ്യാവസായിക സംരംഭങ്ങളിലും കുട്ടികൾക്ക് ഇന്റേൺഷിപ്പിന് അവസരമുണ്ട്.
കോളജ് പരിസരത്തുതന്നെ ഹോസ്റ്റൽ സൗകര്യമുണ്ട്. പഠനത്തോടൊപ്പം തൊഴിലധിഷ്ഠിത കോഴ്സ്/പാർട്ട്ടൈം ജോലി ചെയ്യാനും വിദേശഭാഷകൾ പഠിക്കാനും വിദ്യാർഥികൾക്ക് അവസരം ലഭിക്കുന്ന രീതിയിലാണ് ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495174590,
Kerala
തിരുവനന്തപുരം: ഈ വര്‍ഷത്തെ എന്‍ജിനിയറിംഗ് പ്രവേശന നടപടികള്‍ ഓഗസ്റ്റ് 14നുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് എഐസിടിഇ വ്യക്തമാക്കുമ്പോഴും സംസ്ഥാനത്ത് സ്വാശ്രയ എന്‍ജിനിയറിംഗ് കോഴ്സുകളുടെയും എംബിഎ, എംസിഎ കോഴ്സുകളുടെയും പ്രവേശന നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ട പ്രവേശന മേല്‍നോട്ട കമ്മിറ്റിയില്‍ അംഗങ്ങളില്ല.
നിലവില്‍ ഈ കമ്മിറ്റിയുടെ അധ്യക്ഷനെ മാത്രമാണ് കഴിഞ്ഞ സര്‍ക്കാര്‍ നിശ്ചയിച്ചത്. തുടര്‍ന്ന് അംഗങ്ങളെ നിശ്ചയിക്കാത്തതിനാല്‍ പ്രവര്‍ത്തനങ്ങൾ സ്തംഭനാവസ്ഥയിലാണ്. വര്‍ഷങ്ങളായി അംഗങ്ങളെ നിയമിക്കണമെന്ന ആവശ്യം ഉയരുമ്പോഴും കഴിഞ്ഞ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടികള്‍ ഒന്നുമുണ്ടായില്ല. പുതുതായി വന്ന സര്‍ക്കാരിനു മുന്നിലും ഈ വിഷയം ഉന്നയിച്ചിട്ടും ഇതുവരെ നടപടികള്‍ ഒന്നുമുണ്ടായിട്ടില്ല.
ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യുക്കേഷന്‍ (എഐസിടിഇ) ഈ മാസം രണ്ടിന് പുറത്തുവിട്ട എന്‍ജിനിയറിംഗ് പ്രവേശന ഷെഡ്യൂള്‍ പ്രകാരം ഓഗസ്റ്റ് 14 ന് പ്രവേശ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. ഇത്തരത്തില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനിയറിംഗ്, എംബിഎ, എംസിഎ കോളജുകളുടെ പ്രോസ്പെക്ടസ് പരിശോധിച്ച് അവയ്ക്ക് അംഗീകാരം നല്‍കേണ്ടതാണ്. എന്നാല്‍ ഇതുവരെ അക്കാര്യങ്ങളില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ പ്രവേശന മേല്‍നോട്ടസമിതിക്ക് കഴിഞ്ഞിട്ടില്ല. ഇതിനുള്ള പ്രധാന കാരണം കമ്മിറ്റിയില്‍ അംഗങ്ങളില്ലാത്തതാണ്.
കഴിഞ്ഞ അധ്യയനവര്‍ഷത്തെ അഡ്മിഷൻ അപ്രൂവൽ ഉത്തരവ് നൽകാത്തതിനാലുണ്ടായപ്രതിസന്ധിയെത്തുടര്ന്ന് വിദ്യാര്‍ഥികള്‍ക്ക് താത്കാലിക രജിസ്ട്രേഷന് നല്‍കിയാണ് പരീക്ഷകള്‍ എഴുതാന്‍ യൂണിവേഴ്സിറ്റികൾ അവസരമൊരുക്കിയത്. എന്നാല്‍ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട ഇ ഗ്രാന്റ് ഉള്‍പ്പെടെയുള്ളവ നഷ്ടപ്പെടുന്ന സാഹചര്യവുമാണ് നിലനില്‍ക്കുന്നത്. പാവപ്പെട്ട കുട്ടികളെയാണ് ഇത് ഏറ്റവും വലിയ തോതില്‍ ബാധിക്കുന്നത്.
സ്വാശ്രയ എന്‍ജിനിയറിംഗ്, എംബിഎ, എം സി എ കോളജുകളെക്കുറിച്ചുള്ള അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റി അപ്രൂവല്‍ ഓർഡർ സര്‍വകലാശാലയ്ക്ക് അയയ്ക്കണം. അതു കഴിഞ്ഞാല്‍ മാത്രമേ വിദ്യാര്‍ഥികളുടെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാകൂ. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് താത്കാലിക രജിസ്ടേഷന് നല്‍കിയത്.
അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റി നൽകുന്ന അപ്രൂവല്‍ ഓർഡർ വച്ചാണ് കോളജുകള്‍ കുട്ടികളുടെ ഈ ഗ്രാന്റുകള്‍ക്ക് ഉള്‍പ്പെടെ അപേക്ഷിക്കുന്നത് . ഇ ഗ്രാന്റിന് അപേക്ഷിക്കേണ്ട നിശ്ചിത സമയം കഴിഞ്ഞാല്‍ പിന്നീട് അപേക്ഷിക്കാനും സാധിക്കില്ല. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടികളുണ്ടായില്ലെങ്കില്‍ പ്രവേശനം കൂടുതല്‍ പ്രതിസന്ധിയിലാവും.
University News
തിരുവനന്തപുരം: 2026-27 അധ്യയന വർഷം എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളജുകളിലെ ബിബിഎ, ബിസിഎ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ബിബിഎ പ്രവേശനത്തിന് അപേക്ഷകർ കേരള ഹയർസെക്കൻഡറി ബോർഡിന്റെ പ്ലസ്ടു പരീക്ഷയിലോ തത്തുല്യം എന്ന് അംഗീകരിക്കപ്പെട്ട മറ്റു ഏതെങ്കിലും യോഗ്യതാപരീക്ഷയിലോ 45 % മാർക്കോടെ പാസായിരിക്കണം. ബിസിഎ പ്രവേശനത്തിന് അപേക്ഷകർ കേരള ഹയർ സെക്കൻഡറി ബോർഡിന്റെ പ്ലസ് ടു പരീക്ഷയിലോ തത്തുല്യം എന്ന് അംഗീകരിക്കപ്പെട്ട മറ്റു ഏതെങ്കിലും യോഗ്യതാപരീക്ഷയിലോ അല്ലായെങ്കിൽ ഡിപ്ലോമ ഇൻ എൻജിനിയറിംഗ് / കൊമേർഷ്യൽ പ്രാക്ടീസ് യോഗ്യതാപരീക്ഷയിലോ തത്തുല്യം എന്ന് അംഗീകരിക്കപ്പെട്ട മറ്റു ഏതെങ്കിലും യോഗ്യതാപരീക്ഷയിലോ 45% മാർക്കോടെ പാസായിരിക്കണം. എസ്സി / എസ്ടി വിഭാഗക്കാർക്ക് 5 % മാർക്ക് ഇളവുണ്ട്. എൽബിഎസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവർക്ക് മാത്രമേ മെറിറ്റ് സീറ്റിലേക്കു പ്രവേശനം ലഭിക്കാൻ അർഹതയുണ്ടാവുകയുള്ളൂ.
തെരഞ്ഞെടുക്കപ്പെട്ട പരീക്ഷ കേന്ദ്രങ്ങളിലാണു പ്രവേശന പരീക്ഷ നടത്തുന്നത്. പരീക്ഷ തീയതി പിന്നീട് അറിയിക്കും. പ്രവേശന പരീക്ഷയുടെ റാങ്ക്ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഈ കോഴ്സിലേക്കുള്ള പ്രവേശനം നടത്തുന്നത്. www. lbscentre.kerala.gov.in വഴി ഓൺലൈനായി 12 വരെ അപേക്ഷാ ഫീസ് ഒടുക്കി അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.
പൊതുവിഭാഗത്തിന് 1300 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 650 രൂപയുമാണ് അപേക്ഷാ ഫീസ്. വ്യക്തിഗത വിവരങ്ങൾ വെബ്സൈറ്റിൽ കൂടി ഓൺലൈനായി രേഖപ്പെടുത്തിയ ശേഷം ഓൺലൈൻ മുഖേന അപേക്ഷാ ഫീസ് ഒടുക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396.
Education
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള മൂന്നാർ കേറ്ററിംഗ് കോളജിലെ 2026-27 അധ്യയന വർഷത്തെ മൂന്ന് വർഷ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി ഡിപ്ലോമ പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
https:// dhm.polya dmission.org/ വഴി ഓൺലൈനായി അപേക്ഷിക്കാം.
Education
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ അലോട്ട്മെന്റ് റിസൾട്ട് 29ന് രാവിലെ 11 മുതൽ പ്രവേശനം സാധ്യമാകുന്ന വിധം പ്രസിദ്ധീകരിക്കും. പ്രവേശനം 29ന് രാവിലെ 11 മുതൽ ജൂലൈ മൂന്നിന് വൈകുന്നേരം അഞ്ചുവരെ നടക്കും. അലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ലെ Candidate Login-SWS ലെ Third Allot Results ലിങ്കിലൂടെ ലഭിക്കും.
അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Third Allot Results എന്ന ലിങ്കിൽനിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിൽ പ്രതിപാദിച്ചിരിക്കുന്ന അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷാകർത്താവിനോടൊപ്പം പ്രവേശനത്തിനായി ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ഹാജരാകണം.
വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകും. രണ്ട് അലോട്ട്മെന്റുകളിൽ താത്ക്കാലിക പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഈ അലോട്ട്മെന്റിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്മെന്റ ലെറ്റർ ആവശ്യമില്ല.
സ്പോർട്സ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. പ്രവേശനം 29ന് രാവിലെ 11ന് ആരംഭിച്ച് ജൂലൈ രണ്ടിന് വൈകുന്നേരം നാലു വരെയാണ്. പട്ടികജാതി/പട്ടികവർഗ വികസന വകുപ്പുകളുടെ കീഴിലുള്ള മോഡൽ റെസിഡെൻഷ്യൽ സ്കൂളുകളിലേക്കുള്ള മൂന്നാമത്തേതും അവസാനത്തേതുമായ അലോട്ട്മെന്റ് റിസൽട്ടും ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നുണ്ട്.
University News
എംഎസ്സി ഫിസിക്സ് നാനോസയൻസ് ആൻഡ് നാനോടെക്നോളജി കോഴ്സിനു ജൂൺ 30 വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം. എംഎസ്സി ഫിസിക്സിന് തത്തുല്ല്യമായ ഈ കോഴ്സ് നാനോടെക്നോളജി രംഗത്തെ പുത്തൻ പ്രവണതകൾ ഉൾപ്പെടുത്തി കണ്ണൂർ, എം. ജി (കോട്ടയം) സർവ്വകലാശാലകൾ സംയുക്തമായാണ് നടത്തുന്നത്. അഡ്മിഷന് https://admissions.kannuruniversity.ac.in/ എന്ന വെബ്സൈറ്റിൽ ജോയിന്റ് എംഎസ്സി പ്രോഗ്രാം എന്ന ലിങ്ക് സന്ദർശിക്കുക. ഫോൺ: 9447649820, 9497720572.
എംഎ ആന്ത്രോപോളജി സീറ്റൊഴിവ്
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാന്പസിൽ എംഎ ആന്ത്രോപോളജിക്ക് എസ്സി, എസ്ടി വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ 29-06-2026 ന് രാവിലെ 10.30 ന് വകുപ്പ് മേധാവികൾ മുമ്പാകെ അസൽ സർട്ടിഫികറ്റുകൾ സഹിതം ഹാജരാവണം.ഫോൺ: 7306130450.
യുജി (എഫ്യുജിപി, എഫ്വൈഐഎംപി രണ്ടാം അലോട്ട്മെന്റും നിർദേശങ്ങളും
2026 - 27 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് വിദ്യാർഥികളുടെ പ്രൊഫൈലിൽ 28.06.2026-ന് ഉച്ച കഴിഞ്ഞു രണ്ടിനു ശേഷം ലഭിക്കും. അപേക്ഷകർ അപ്ലിക്കേഷൻ നമ്പറും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കേണ്ടതാണ്. രണ്ടാം അലോട്ട്മെന്റിൽ ആദ്യമായി അലോട്ട്മെന്റ് ലഭിച്ചവർ അഡ്മിഷന് ഫീസ് ഓൺലൈനായി നിർബന്ധമായും അടച്ചതിന് ശേഷം (SBIePay വഴി മാത്രം) അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ ജൂലൈ നാലിനകം അഡ്മിഷന് ഹാജരാകണം. മറ്റു രീതികളില്‍ ഫീസ് അടച്ചാല്‍ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. അഡ്മിഷൻ ഫീസ് 1035 രൂപയാണ്. (പട്ടികജാതി-വർഗ വിഭാഗത്തിനും പിഡബ്ല്യുബിഡി വിഭാഗക്കാർക്ക് 960 രൂപ). ഒന്നാം അലോട്ട്മെന്റിൽ അലോട്ട്മെന്റ് ലഭിച്ച് ഫീസ് അടച്ച വിദ്യാർഥികൾ ഹയർ ഓപ്ഷൻ ലഭിച്ചാൽ വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ല. നിശ്ചിത അഡ്മിഷൻ ഫീസ് ഒടുക്കി കോളജുകളിൽ പ്രവേശനം നേടാത്തവർ തുടർന്നുള്ള അല്ലോട്മെന്റുകളിൽ നിന്നും പുറത്താകും.
കോളേജ് പ്രവേശനം
ഒന്ന്, രണ്ട്, അലോട്ട്മെന്റുകളിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് അഡ്മിഷൻ ലഭിക്കുന്നതിനായി കോളജുകളിൽ ഹാജരാക്കുന്നതിനുള്ള അലോട്ട്മെന്റ് മെമ്മോ 28.06.2026 മുതൽ വെബ്സൈറ്റിൽ നിന്നും ലഭ്യമാകും. അലോട്ട്മെന്റ് മെമ്മോയിൽ നൽകിയിരിക്കുന്ന കാലയളവിൽ അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ അഡ്മിഷന് വേണ്ടി ഹാജരാകണം. ഏതെങ്കിലും കാരണത്താൽ നിശ്ചിത തീയതിയിൽ അഡ്മിഷൻ എടുക്കാൻ സാധിക്കാത്തവർ, അതത് കോളജ് പ്രിൻസിലുമായി ബന്ധപ്പെടണം. കോളജുകളിൽ പ്രവേശനം നേടുന്ന എല്ലാ വിദ്യാർഥികൾക്കും APAAR ID നിർബന്ധമായും ഉണ്ടായിരിക്കണം. നിലവിൽ APAAR ID ഇല്ലാത്ത വിദ്യാർഥികൾ www.abc.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് APAAR ID ജനറേറ്റ് ചെയ്യണം.അലോട്ട്മെന്റ് മെമ്മൊയോടൊപ്പം താഴെ പറയുന്ന രേഖകളും പ്രവേശന സമയത്ത് അതത് കോളജുകളിൽ ഹാജരാക്കണം.
രേഖകളുടെ വിവരങ്ങൾ: ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട്, അലോട്മെന്റ് മെമ്മോ, രജിസ്ട്രേഷൻ ഫീസ്, സർവകലാശാല അഡ്മിഷൻ ഫീസ് എന്നിവ ഓൺലൈനായി അടച്ച രസീതിയുടെ പ്രിന്റ് ഔട്ട്, യോഗ്യതാ പരീക്ഷയുടെ അസൽ മാർക്ക് ലിസ്റ്റ്, ജനനതീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, കോഴ്സ് ആൻഡ് കോണ്ടക്ട് സർട്ടിഫിക്കറ്റ്, അസൽ കമ്യൂണിറ്റി, ജാതി സർട്ടിഫിക്കറ്റ് (പട്ടികജാതി-വർഗ വിഭാഗക്കാർ), കമ്യൂണിറ്റി, ജാതി തെളിയിക്കുന്നതിനുള്ള ഏതെങ്കിലും വിദ്യാഭ്യാസ രേഖ( ഒഇസി വിഭാഗങ്ങൾക്ക്) ഇഡബ്ല്യു വിഭാഗമാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്(ബാധകമായവർക്ക്), അസൽ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (എസ്ഇബിസി വിഭാഗങ്ങൾക്ക്),
ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാവശ്യമായ അസൽ സർട്ടിഫിക്കറ്റ്, എച്ച്എസ്ഇ, വിഎച്ച്എസ്ഇ, ടിഎച്ച്എസ്ഇ, സിബിഎസ്ഇ, സിഐഎസ്സിഇ, എൻഐഒഎസ്, കേരള പ്ലസ് ടു തുല്യത പരീക്ഷഎന്നിവ ഒഴികെ മറ്റു ബോർഡുകളിൽ നിന്നും യോഗ്യത പരീക്ഷ പാസായവർ കണ്ണൂർ സർവകലാശാലയുടെ Recognition Certificate ഹാജരാക്കണം, നേറ്റിവിറ്റി തെളിയിക്കുന്നതിനാവശ്യമായ ഏതെങ്കിലും രേഖ,.അപേക്ഷയിൽ കൊടുത്തിരിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ
താത്കാലിക പ്രവേശനം
ഹയർ ഓപ്ഷൻ നിലനിർത്തുന്നവർ ഇപ്പോൾ അലോട്ട്മെന്റ് ലഭിച്ച കോളജിൽ താത്ക്കാലിക പ്രവേശനം നേടേണ്ടതാണ്. ഇതിനായി അവർ സർട്ടിഫിക്കറ്റുകളെല്ലാം ഇപ്പോൾ അലോട്ട്മെന്റ് ലഭിച്ച കോളജിൽ ഹാജരാക്കി പ്രവേശനം ഉറപ്പുവരുത്തണം. ഇത്തരം വിദ്യാർഥികൾ മറ്റു ഫീസുകൾ കോളജിൽ അടക്കേണ്ടതില്ല. അടുത്ത അലോട്ട്മെന്റുകളിൽ ഇവർക്ക് ഹയർ ഓപ്ഷൻ ലഭിക്കുകയാണെങ്കിൽ പുതുതായി അലോട്ട്മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടണം. അല്ലാത്തപക്ഷം അഡ്മിഷൻ പ്രക്രിയയിൽ നിന്നും പുറത്താകും. താത്ക്കാലിക പ്രവേശനം നേടിയ വിദ്യാർഥികളുടെ വിവരങ്ങൾ കോളജുകൾ പ്രത്യേകം രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണ്.
ഹയർ ഓപ്ഷൻ നിലവിലില്ലാത്ത എല്ലാ വിദ്യാർഥികളും മുഴുവൻ ഫീസ് അടച്ച് അലോട്ട്മെന്റ് ലഭിച്ച കോളജിൽ അലോട്ട്മെന്റ് മെമ്മോ പ്രകാരമുള്ള തീയതികളിൽ സ്ഥിരപ്രവേശനം നേടേണ്ടതാണ്. കോളജുകളിൽ സ്ഥിരപ്രവേശനം നേടുന്നവർ ഹയർ ഓപ്ഷൻ റദ്ദ് ചെയ്തു എന്ന് ഉറപ്പു വരുത്തണം. അല്ലാത്തപക്ഷം അടുത്ത അലോട്ട്മെന്റുകളിൽ ഹയർ ഓപ്ഷൻ ലഭിക്കുകയാണെങ്കിൽ പുതുതായി അലോട്ട്മെന്റ് ലഭിച്ച കോളജിൽ പ്രവേശനം നേടേണ്ടി വരും. മൂന്നാം അലോട്ട്മെന്റ് ജൂലൈ 17ന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് admissions.kannuruniversity.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.ഹെൽപ്പ് ലൈൻ നമ്പറുകൾ : 04972766388, 04972715227
എംപിഇഎസ്, എംഎ മ്യൂസിക് പ്രവേശനം
സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസ് പഠന വകുപ്പിലെ എംപിഇഎസ് പ്രോഗ്രാമിന്റെ റാങ്ക് ലിസ്റ്റിലുള്ളവർ പ്രവേശന നടപടികൾക്കായി മങ്ങാട്ടുപറമ്പ കാമ്പസിൽ ബന്ധപ്പെട്ട പഠന വകുപ്പ് മുമ്പാകെ 29ന് ഹാജരാകണം. ഫോൺ: 9447027990.
മ്യൂസിക്ക് പഠന വകുപ്പിലെ എംഎ പ്രോഗ്രാമിന്റെ പ്രവേശന പട്ടികയിൽ ഉള്ളവർ 29ന് രാവിലെ 11 പയ്യന്നൂർ കാമ്പസിലെ മ്യൂസിക്ക് പഠന വകുപ്പിൽ ഹാജരാകണം. ഫോൺ: 0497-2806404, 9562042439.
റാങ്ക് ലിസ്റ്റിലുള്ള വിദ്യാർഥികൾ അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് സെലെക്ഷൻ മെമ്മോ ഡൗൺലോഡ് ചെയ്ത്, അതിൽ പറഞ്ഞിരിക്കുന്ന രേഖകൾ ഉൾപ്പെടെയാണ് ഹാജരാകേണ്ടത്.
ഓപ്പൺ ഡിഫൻസ്
കണ്ണൂർ സർവകലാശാലയിൽ ലൈഫ് സയൻസിൽ ഗവേഷണം നടത്തുന്ന കെ. സാവിൻ പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിൻ മേലുള്ള ഓപ്പൺ ഡിഫൻസ് ജൂലൈ എട്ടിന് ഉച്ച കഴിഞ്ഞ് രണ്ടിന് വീഡിയോ കോൺഫറൻസിംഗിലൂടെ നടക്കും. പ്രസ്തുത പ്രബന്ധം സെമിനാറിന് മൂന്നു ദിവസം മുന്‍പ് മുതൽ കണ്ണൂർ സർവകലാശാലയുടെ പാലയാട് കാന്പസ് ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭിക്കും.
ഫിസിക്സിൽ ഗവേഷണം നടത്തുന്ന ടിനു ആൻ ജോസ് പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിൻ മേലുള്ള തുറന്ന സംവാദം ജൂലൈ മൂന്നിന് രാവിലെ 11.30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടക്കും. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫെൻസ് സെമിനാറിന് മൂന്നു ദിവസം മുന്‍പ് മുതൽ പയ്യന്നൂർ കാന്പസ് ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭിക്കും.
Education
തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ പ്രൊവിഷണൽ റാങ്കും ട്രയൽ അലോട്ട്മെന്റും പ്രസിദ്ധീകരിച്ചു.
അപേക്ഷകർക്ക് www.polyadmission.org യിൽ അപ്ലിക്കേഷൻ നമ്പർ, രജിസ്ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ ഇവയിൽ ഏതെങ്കിലും ഒന്നും ജനന തീയതിയും നൽകി ‘Trial Rank Details, Trial allotment details’ ലിങ്കുകൾ വഴി അവരവരുടെ ട്രയൽ റാങ്കും ലഭിക്കാൻ സാധ്യതയുള്ള അലോട്ട്മെന്റും പരിശോധിക്കാം.
അപേക്ഷകർക്ക് ഓൺലൈനായി ഓപ്ഷനുകളിൽ മാറ്റം വരുത്താനും അപേക്ഷകളിൽ തിരുത്തലുകൾ നടത്തുന്നതിനും നാളെ വൈകുന്നേരം അഞ്ചുവരെ സമയമുണ്ട്.
ഓൺലൈൻ തിരുത്തലുകൾക്ക് ബുദ്ധിമുട്ട് നേരിടുന്നവരും മറ്റ് സംശയ നിവാരണങ്ങൾക്കും ഏറ്റവും അടുത്തുള്ള ഗവ./ എയിഡഡ്/ ഗവ കോസ്റ്റ് ഷേയറിംഗ് (IHRD/ CAPE) പോളിടെക്നിക് കോളജിലെ ഹെല്പ് ഡെസ്ക്കുമായി ബന്ധപ്പെടണം.
District News
പയ്യാവൂർ: ഒരുപാടു വിവാദങ്ങൾക്കൊടുവിൽ ഇരൂഡിലെ ബഡ്സ് സ്കൂൾ പ്രവേശനം സംബന്ധിച്ച തർക്കങ്ങൾക്ക് പരിഹാരമായി. ഇനി മുതൽ പ്രായപരിധിയിയോ പഞ്ചായത്ത് പരിധിയോ ഇല്ലാതെ വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിക്കാൻ പയ്യാവൂർ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചു. കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനായി ബഡ്സ് സ്കൂളിനോട് ചേർന്ന് നിലവിൽ പ്രവർത്തിച്ചു വരുന്ന ചപ്പാത്തി യൂണിറ്റ് മാറ്റി സ്ഥാപിക്കും. ഫണ്ട് ലഭിക്കുന്ന മുറക്ക് ഓരോഘട്ടമായി സംവിധാനങ്ങൾ ഒരുക്കാനും അടിയന്തിര ഭരണസമിതി യോഗം തീരുമാനിച്ചു. എല്ലാ കുട്ടികൾക്കും പ്രവേശനം നൽകണമെന്നുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് തീരുമാനം.
18 വയസിനു മുകളിലുള്ളവരെയും മറ്റു പഞ്ചായത്തുകളിൽ നിന്നുള്ളവരെയും ബഡ്സ് സ്കൂളിൽ പ്രവേശിപ്പിക്കേണ്ടെന്ന തീരുമാനമായിരുന്നു വിവാദമായത്. മറ്റു പഞ്ചായത്തുകളിൽ നിന്നുള്ള കുട്ടികൾക്ക് സൗകര്യമില്ലാത്ത ബഡ്സ് സ്കൂളിൽ പ്രവേശനം നൽകുന്നതിനെ ഒരു വിഭാഗം രക്ഷിതാക്കളും എതിർത്തിരുന്നു. ഇതിനെതിരെ മറുവിഭാഗം രക്ഷിതാക്കൾ സംഘടിച്ചതോടെ വിഷയം കളക്ടറുടെ മുന്നിലും എത്തിയിരുന്നു. ജില്ലാ കളക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ എല്ലാ കുട്ടികളെയും പ്രവേശിപ്പിക്കണമെന്ന് കളക്ടർ ഉത്തരവിടുകയും ഇതു നടപ്പാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിയോട് നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിനിടെ പഞ്ചായത്ത് പ്രസിഡന്റ് സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് സെക്രട്ടറി അവധിയിൽ പോകുകയും ചെയ്തിരുന്നു. തുടർന്ന് ഉത്തരവ് അസി. സെക്രട്ടറിക്ക് കൈമാറുകയായിരുന്നു.
കളക്ടറുടെ ഉത്തരവ് നടപ്പാക്കാൻ വൈകുന്നതിനെതിരേ ഒരു വിഭാഗം രക്ഷിതാക്കൾ കളക്ടർക്ക് പരാതിയും നൽകിയിരുന്നു. കളക്ടറുടെ ഉത്തരവ് നടപ്പാക്കത്തതിനെതിരെ കോടതി അലക്ഷ്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപീക്കാനുള്ള നീക്കം മുൻ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ ആരംഭിച്ചിരുന്നു. കഴിഞ്ഞ എൽഡി എഫ് ഭരണസമിതി ആരംഭിച്ച ബഡ്സ് സ്കൂൾ യുഡിഎഫ് അടച്ചു പൂട്ടാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ആരോപിച്ച് സിപിഎം അനിശ്ചിതകാല സമരത്തിനിറങ്ങാനുള്ള ഒരുക്കത്തിലുമായിരുന്നു. ഇതിനിടെയാണ് പഞ്ചായത്ത് ഭരണസമിതി അടിയന്തിര യോഗം ചേർന്ന് കളക്ടറുടെ ഉത്തരവ് നടപ്പാക്കാൻ തീരുമാനിച്ചത്.
Education
കളമശേരി: കുസാറ്റിലെ അഞ്ചു വര്‍ഷ ഇന്റഗ്രേറ്റഡ് പിജി, ബിവോക് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നാളെ നടത്താനിരുന്ന റിയല്‍ ടൈം കൗണ്‍സലിംഗ് ഈ മാസം 23 ലേക്കു മാറ്റിയതായി സര്‍വകലാശാല അറിയിച്ചു. ഫോൺ: 9778783191.
National
ബംഗളൂരു: കർണാടക സർക്കാരിന് കീഴിലുള്ള ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ വാസ്കുലാർ സയൻസസ് ആൻഡ് റിസർച്ചിൽ 24 മണിക്കൂറിനിടെ 11 രോഗികൾ മരിച്ചു. ഹൃദ്രോഗത്തിന് ചികിത്സ തേടിയെത്തിയ 77 രോഗികളിൽ 11 രോഗികളാണ് ബുധനാഴ്ച രാവിലെ എട്ടിനും ഇന്ന് രാവിലെ എട്ടിനും ഇടയിൽ മരിച്ചത്.
ആശുപത്രി അധികൃതരുടെ വീഴ്ചയാണ് കൂട്ടമരണത്തിന് കാരണമെന്ന് ആരോപിച്ച് രോഗികളുടെ കൂട്ടിരുപ്പുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഡോക്ടർമാരുടെ ക്ഷാമം ഇവിടെയുണ്ട്. അഞ്ച് ജില്ലകളിലുള്ളവരുടെ ആശ്രയമായിട്ടും അതിഗുരുതരാവസ്ഥയിലെത്തുന്ന രോഗികളുടെ എണ്ണം കൂടുതലായിട്ടും അധികൃതർ വീഴ്ച വരുത്തിയെന്നാണ് ആരോപണം.
അതേസമയം ഈ ആരോപണങ്ങൾ ആശുപത്രി സൂപ്രണ്ടന്റ് ഡോ. സദാനന്ദ തള്ളി. ഏറ്റവും ഗുരുതരാവസ്ഥയിലുള്ള രോഗികളാണ് ഇവിടെ എത്തുന്നതിനാൽ മരണ നിരക്ക് ഉയരുന്നത് സ്വാഭാവികം മാത്രമാണെന്നാണ് ഡോക്ടറുടെ വിശദീകരണം.
University News
വയനാട് ചെതലയത്തുള്ള കാലിക്കട്ട് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ (ഐടിഎസ്ആർ) 2026 - 2027 അധ്യയന വർഷത്തെ താമസിച്ച് പഠിക്കാവുന്ന എംഎ സോഷ്യോളജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 20 സീറ്റാണുള്ളത്. പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട ബിരുദധാരികൾക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോം ഐടിഎസ്ആർ ഓഫീസിലും സർവകലാശാലാ വെബ്സൈറ്റിലും ലഭ്യമാണ്. അപേക്ഷകർ ക്യാപ് (സെൻട്രലൈസ്ഡ് അഡ്മിഷൻ പ്രോസസ്) രജിസ്ട്രേഷൻ ചെയ്യണം. നേറ്റിവിറ്റി, കമ്മ്യൂണിറ്റി, വരുമാന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് / ഗ്രേഡ് കാർഡ്, വയസ് തെളിയിക്കുന്ന രേഖ മുതലായവയുടെ പകർപ്പുകളും നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും സഹിതം ഡയറക്ടർ, ഐടിഎസ്ആർ, ചെതലയം പിഒ, സുൽത്താൻ ബത്തേരി, വയനാട്, പിൻ - 673592 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അവസാന തീയതി ജൂൺ 25. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8879325457, 9645598986, 9744380418.
ബിആർക് കോളജ് ട്രാൻസ്ഫർ അപേക്ഷ
കാലിക്കട്ട് സർവകലാശാല 2026 - 2027 അധ്യയന വർഷത്തെ ബിആർക് മൂന്നാം സെമസ്റ്ററിലേക്കുള്ള കോളജ് ട്രാൻസ്ഫർ അപേക്ഷ ക്ഷണിച്ചു. അഫിലിയേറ്റഡ് കോളജുകളിൽ ബിആർക് സംയോജിത ഒന്നും രണ്ടും സെമസ്റ്റർ വിജയകരമായി പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോം വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷാ ഫീസ് - 550 രൂപ. ഗവൺമെന്റ് ക്വാട്ടയിൽ പ്രവേശനം നേടിയവർക്ക് മാത്രമേ അപേക്ഷിക്കാനാകൂ. അപേക്ഷ കോളജ് പ്രിൻസിപ്പൽ മുഖേന സർവകലാശാലാ രജിസ്ട്രാർക്കാണ് സമർപ്പിക്കേണ്ടത്. അവസാന തീയതി ജൂൺ 20. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
പ്രോജക്ട് ( മൈനർ ) മൂല്യനിർണയം
ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ്സി ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി (സിബിസിഎസ്എസ് - 2023 പ്രവേശനം) ഏപ്രിൽ 2026 പ്രോജക്ട് (മൈനർ) മൂല്യനിർണയം ജൂൺ 12ന് നടക്കും. കേന്ദ്രം: എംഇഎസ് കെവീയം കോളജ് വളാഞ്ചേരി.
Education
തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ ഗവണ്മെന്റ്, എയ്ഡഡ്, ഐഎച്ച്ആർഡി, കേപ്, സ്വാശ്രയ പോളിടെക്നിക് കോളജുകളിലേക്ക് റെഗുലർ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
എസ്എസ്എൽസി/ ടിഎച്ച്എസ്എൽസി/ സിബിഎസ്ഇ-എക്സ് മറ്റ് തുല്യ പരീക്ഷകളിൽ ഉപരി പഠനത്തിന് അർഹത നേടിയ കണക്ക്, സയൻസ്, ഇംഗ്ലീഷ് മുതലായ വിഷയങ്ങൾ ഓരോ വിഷയങ്ങളായി പഠിച്ചവർക്ക് എൻജിനിയറിംഗ് സ്ട്രീമിലേയ്ക്കും (സ്ട്രീം 1) കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിച്ചവർക്ക് മാനേജ്മെന്റ് സ്ട്രീമിലേയ്ക്കും (സ്ട്രീം 2) അപേക്ഷിക്കാം. സിബിഎസ്ഇ പാസായവരിൽ Mathematics Basic തെരഞ്ഞെടുത്തവർ അപേക്ഷിക്കേണ്ടതില്ല.
കേരളത്തിലെ ഗവണ്മെന്റ്/ഐഎച്ച്ആർഡി/കേപ് പോളിടെക്നിക്കുകളിലെ മുഴുവൻ സീറ്റിലേയ്ക്കും എയ്ഡഡ് പോളിടെക്നിക്കുകളിലെ 85 ശതമാനം സീറ്റുകളിലേക്കും സ്വാശ്രയ പോളിടെക്നിക് കോളജുകളിലെ 50 ശതമാനം ഗവ. സീറ്റിലേയ്ക്കുമാണ് ഓൺലൈൻ വഴി പ്രവേശനം നടക്കുന്നത്.
ടിഎച്ച്എസ്എൽസി, വിഎച്ച്എസ്ഇ എന്നിവ പാസായവർക്ക് യഥാക്രമം 10 ശതമാനം, 2 ശതമാനം വീതം റിസർവേഷൻ ഉണ്ട്. വിഎച്ച്എസ്ഇ പാസായവർക്ക് അവരുടെ ട്രേഡുകൾ അനുസരിച്ചാണ് ബ്രാഞ്ചുകൾ തെരഞ്ഞെടുക്കാൻ സാധിക്കുക. ഭിന്നശേഷിയുള്ളവർക്ക് അഞ്ചു ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. എസ്സി/എസ്ടി, ഒഇസി, എസ്ഇബിസി വിഭാഗങ്ങളിലെ അപേക്ഷകർക്ക് സർക്കാർ നിർദേശ പ്രകാരമുള്ള സംവരണം ലഭിക്കും. കൂടാതെ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം അനുവദിച്ചിട്ടുണ്ട്. എസ്എസ്എൽസിക്ക് ലഭിച്ച മാർക്കിൽ കണക്ക്, സയൻസ് എന്നിവയ്ക്ക് മുൻതൂക്കം നൽകിയാണ് സ്ട്രീം 1 ലേയ്ക്കുള്ള സെലക്ഷന്റെ ഇൻഡക്സ് സ്കോർ നിശ്ചയിക്കുന്നത്. കണക്ക്, ഇംഗ്ലീഷ് എന്നിവയ്ക്ക് മുൻതൂക്കം നൽകിയാണ് സ്ട്രീം 2 ലേക്കുള്ള സെലക്ഷന്റെ ഇൻഡ്ക്സ് സ്കോർ നിശ്ചയിക്കുന്നത്.
പൊതുവിഭാഗങ്ങൾക്ക് 200 രൂപയും, പട്ടികജാതി/പട്ടികവർഗവിഭാഗങ്ങൾക്ക് 100 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി www.polyadmission.org മുഖേന One-Time Registration പ്രക്രിയ ഫീസടച്ച് പൂർത്തിയാക്കേണ്ടതും അതിനു ശേഷം വിവിധ സർക്കാർ/സർക്കാർ എയിഡഡ്/ഐഎച്ച്ആർഡി/ കേപ്/സ്വാശ്രയ പോളിടെക്നിക് കോളജുകളിലേക്കും എൻസിസി/സ്പോർട്സ് ക്വാട്ടകളിലേക്കും അപേക്ഷ സമർപ്പിക്കുവാൻ കഴിയുന്നതുമാണ്. എൻസിസി/സ്പോർട്സ് ക്വാട്ടായിൽ അപേക്ഷിക്കുന്നവർ ഓൺലൈൻ ആയി അപേക്ഷിച്ചതിനു ശേഷം അപേക്ഷയുടെ പകർപ്പ് യഥാക്രമം എൻസിസി ഡയറക്ടറേറ്റിലേക്കും സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിംഗ് ഓഫീസിലേക്കും അയച്ചു നൽകണം.
സ്വകാര്യ സ്വാശ്രയ പോളിടെക്നിക് കോളജ്, സർക്കാർ എയിഡഡ് കോളജ് എന്നിവിടങ്ങളിലെ മാനേജ്മെന്റ് സീറ്റുകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഓരോ കോളജിലേക്കും ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം.
ഒറ്റത്തവണ രജിസ്ട്രേഷൻ അപേക്ഷകർ ഒരു പ്രാവശ്യം മാത്രം ചെയ്താൽ മതിയാകും. ഒരു വിദ്യാർഥിക്ക് 30 ഓപ്ഷനുകൾ വരെ നൽകാനാവും. കൂടുതൽ വിവരങ്ങൾക്ക്: www.polyadmis sion.org.
University News
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്, എയ്ഡഡ്, സ്വാശ്രയ കോളജുകളിലും യുഐറ്റി, ഐഎച്ച്ആർഡി സെന്ററുകളിലും 2026-27 അധ്യയന വർഷത്തെ നാല് വർഷ ബിരുദ കോഴ്സുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്രവേശനം ആഗ്രഹിക്കുന്ന താഴെ പറയുന്ന വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികളും ഏകജാലക സംവിധാനം വഴി അപേക്ഷിക്കണം:
• ജനറൽ / സംവരണ വിഭാഗങ്ങൾ (General / Reservation)
• മാനേജ്മെന്റ് / സ്പോർട്സ് ക്വാട്ട (Management / Sports quota)
• ഭിന്നശേഷി / ട്രാൻസ്ജെൻഡർ (PWD / Transgender)
• ടിഎൽഎം / ലക്ഷദ്വീപ് ക്വാട്ട (TLM / Lakshadweep)
പ്രത്യേക ശ്രദ്ധയ്ക്ക്: ഇന്ത്യൻ പൗരന്മാരായ വിദ്യാർത്ഥികൾക്ക് മാത്രമാണ് ഏകജാലക സംവിധാനം വഴി അപേക്ഷിക്കാനാകുക. ഒസിഐ (OCI) കാർഡ് ഉള്ളവരും വിദേശികളുമായ വിദ്യാർഥികൾ ഈ സംവിധാനം വഴി അപേക്ഷിക്കേണ്ടതില്ല. ഒസിഐ (OCI) കാർഡ് ഉള്ളവരും വിദേശികളുമായ വിദ്യാർത്ഥികൾ അഡ്മിഷനായി സർവകലാശാലയുടെ Centre for Global Academics (CGA) സെക്ഷനുമായി ബന്ധപ്പെടണം. ഓൺലൈൻ രജിസ്ട്രേഷൻ 14 വരെയാണ്.
ഓപ്ഷനുകൾ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
• പരമാവധി 20 ഓപ്ഷനുകൾ വരെ തിരഞ്ഞെടുക്കാം.
• കോഴ്സുകളെക്കുറിച്ചുള്ള വിവരങ്ങൾ അതാത് കോളജ് വെബ്സൈറ്റുകളിൽ
ലഭിക്കും. ഇത് കൃത്യമായി പരിശോധിച്ച ശേഷം മാത്രം കോളജുകൾ തെരഞ്ഞെടുക്കുക.
• പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളും പ്രോഗ്രാമുകളും മാത്രം മുൻഗണനാക്രമത്തിൽ (Priority Order) നൽകാൻ പ്രത്യേകം ശ്രദ്ധിക്കുക.
• അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ നിർബന്ധമായും പ്രവേശനം
നേടണം. അല്ലാത്തപക്ഷം, തുടർന്നുള്ള അലോട്ട്മെന്റുകളിൽ അവരെപരിഗണിക്കുന്നതല്ല.
ഫീസും മറ്റ് നിർദ്ദേശങ്ങളും:
• രജിസ്ട്രേഷൻ ഫീസ്: പൊതുവിഭാഗത്തിന് 900/- രൂപ, എസ്.സി/എസ്.ടി (SC/ST)
വിഭാഗത്തിന് 500/- രൂപ.
• ഓൺലൈനായി അപേക്ഷിച്ച ശേഷം അതിന്റെ പ്രിന്റ്ഔട്ട് സർവകലാശാല
യിലേക്കോ കോളജുകളിലേക്കോ അയക്കേണ്ടതില്ല.
• അപേക്ഷയുടെ പ്രിന്റ്ഔട്ടും ഫീസടച്ചതിന്റെ രസീതും (Fee Receipt) അലോട്ട്മെന്റ്
ലഭിച്ച് കോളജിൽ പ്രവേശനം നേടുന്ന സമയത്ത് ഹാജരാക്കിയാൽ മതിയാകും.
• ഓൺലൈൻ പേയ്മെന്റ് മാത്രം: എല്ലാ ഫീസുകളും അവരവരുടെ പ്രൊഫൈലിൽ
നിന്ന് ഓൺലൈൻ വഴി മാത്രമേ അടയ്ക്കാൻ സാധിക്കൂ.
• ഡിഡി, ചെക്ക്, ചലാൻ, KU-Epayment etc എന്നിവ സ്വീകരിക്കുന്നതല്ല.
• റീഫണ്ട് ലഭിക്കില്ല: തെറ്റായി ഒടുക്കുന്ന ഫീസുകൾ പിന്നീട് റീഫണ്ട് ചെയ്യുന്നതല്ല.
• രസീത് സൂക്ഷിക്കുക: ഫീസടച്ച ശേഷം ലഭിക്കുന്ന രസീത് (Fee Receipt) ഭാവി ആവശ്യങ്ങൾക്കായി നിർബന്ധമായും സൂക്ഷിച്ചുവെക്കുക.
കൂടുതൽ വിവരങ്ങൾക്ക്: അഡ്മിഷനുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റുകൾക്കായി സർവകലാശാലയുടെ പത്രക്കുറിപ്പുകളും ഔദ്യോഗിക വെബ്സൈറ്റും പരിശോധിക്കുക: വെബ്സൈറ്റ് ലിങ്ക്: https://admissions.keralauniversity.ac.in/fyugp2026 ഹെൽപ്പ് ലൈൻ നമ്പർ : 8281883052, 8281883053, 8281883052 (Whatsapp) Email id: https://admissions.keralauniversity.ac.in/fyugp2026
പരീക്ഷാഫലം
2026 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎ (എഫ്ഡിപി സിബിസിഎസ്) (റെഗുലർ - 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2022 & 2021 അഡ്മിഷൻ, മേഴ്സിചാൻസ് - 2013, 2017 - 2018 & 2020 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2026 ജൂൺ 17 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ ബിഎസ്സി കമ്പ്യൂട്ടർ സയൻസ് (റെഗുലർ - 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2021 & 2022 അഡ്മിഷൻ, മേഴ്സിചാൻസ് – 2013, 2017, 2018 & 2020 അഡ്മിഷൻ), ഏപ്രിൽ 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2026 ജൂൺ 17 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ ബിഎസ്സി എൻവയോൺമെന്റൽ സയൻസ് ആൻഡ് എൻവയോൺമെന്റ് ആൻഡ് വാട്ടർ മാനേജ്മെന്റ് (216), ബിഎസ്സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (241), ബിഎസ്സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (328) (റെഗുലർ - 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2021 & 2022 അഡ്മിഷൻ, മേഴ്സിചാൻസ് - 2013, 2017, 2018 & 2020 അഡ്മിഷൻ), ഏപ്രിൽ 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ സിആർ സിബിസിഎസ്എസ് 2 (b) ബിഎസ്സി കമ്പ്യൂട്ടർ സയൻസ് (320) (സപ്ലിമെന്ററി - 2021 - 2023 അഡ്മിഷൻ, മേഴ്സിചാൻസ് – 2013 & 2017 - 2020 അഡ്മിഷൻ), മാർച്ച് 2026 പരീക്ഷകളുടെ പ്രാക്ടിക്കൽ 04 ന് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കോളജ് മാറ്റത്തിന് അപേക്ഷിക്കാം മൂന്നാം സെമസ്റ്ററിലേക്ക്
ബിരുദ വിദ്യാർഥികൾക്ക് (FYUGP) 2026-27 അദ്ധ്യയന വർഷത്തിൽ മേജർ വിഷയം
മാറാതെയുള്ള കോളജ് മാറ്റത്തിനായി അപേക്ഷിക്കാം. മാറ്റം ഗവൺമെന്റ്/എയ്ഡഡ് കോളേജുകൾ തമ്മിലും (ഓട്ടോണോമസ് ഒഴികെ), സ്വാശ്രയ കോളജുകൾ തമ്മിലും, യുഐറ്റി സെന്ററുകൾ തമ്മിലും അനുവദിക്കും.
പൂരിപ്പിച്ച അപേക്ഷ, +2 അല്ലെങ്കിൽ തത്തുല്യ പരീക്ഷയുടെ മാർക്ക് ലിസ്റ്റ് സഹിതം പഠിക്കുന്ന കോളേജിലെ പ്രിൻസിപ്പാളിന്റെ ശുപർശയോടൊപ്പം 1050 /- രൂപ ഫീസ് അടച്ച് ചേരാൻ പോകുന്ന കോളജിൽ 2026 ജൂൺ 10 ന് മുൻപായി സമർപ്പിക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 1575 /- രൂപ കൂടി അടയ്ക്കണം. അപേക്ഷ സർവകലാശാല രജിസ്ട്രാർ തപാലിൽ ലഭിക്കേണ്ട അവസാന തീയതി 12. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
Kerala
തിരുവനന്തപുരം: വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിനുള്ള അപേക്ഷകൾ ജൂൺ മൂന്നിനു വൈകുന്നേരം അഞ്ചുവരെ സ്വീകരിക്കും. ജൂൺ എട്ടിന് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും.
അപേക്ഷ നൽകുന്നതിന് പത്താംതരം പഠിച്ച സ്കൂളിലെയോ തൊട്ടടുത്ത സർക്കാർ/എയ്ഡഡ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളിലെയോ കംപ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താം.
https://admission.vhseportal.kerala.gov.in / www.vhscap.kerala.gov.in ൽ കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് ‘Apply Online’ ലിങ്കിലൂടെ അപേക്ഷകൾ സമർപ്പിക്കാം.
സംസ്ഥാനത്തെ 389 വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളിൽ സ്പോർട്സ് സ്കൂളുകളിലെ ജനറൽ ഫിറ്റ്നസ് ട്രെയിനർ ഒഴികെയുള്ള 41 സ്കിൽ അധിഷ്ഠിത എൻഎസ്ക്യൂഎഫ് കോഴ്സുകൾക്ക് ഏകജാലക സംവിധാനത്തിലൂടെയാണ് പ്രവേശനം നടത്തുന്നത്.
District News
പത്തനംതിട്ട: ജില്ലയിൽ 296 ബാച്ചുകളിലായി പ്ലസ് വണ്ണിന് 14,072 സീറ്റുകൾ. ഇന്നലെ ആരംഭിച്ച പ്രവേശന നടപടികൾക്കൊപ്പം നൽകിയിട്ടുള്ള കണക്കുകളിലാണ് സീറ്റുകളുടെ എണ്ണം വ്യക്തമാക്കിയത്.
ആവശ്യാനുസരണം സീറ്റുകളുള്ളതിനാൽ ജില്ലയിൽ അഡീഷണൽ സീറ്റുകളോ മാർജിനൽ സീറ്റുകളോ നൽകിയിട്ടില്ല. ഇക്കൊല്ലം 9200 കുട്ടികൾ മാത്രമാണ് പത്തനംതിട്ട ജില്ലയിൽ എസ്എസ്എൽസിക്ക് ഉപരിപഠന യോഗ്യത നേടിയത്. നിലവിലെ സാഹചര്യത്തിൽ ഈ കുട്ടികൾക്കെല്ലാം പത്തനംതിട്ട ജില്ലയിൽ പ്ലസ് വൺ സീറ്റ് ഉറപ്പിക്കാനാകും.
ഇതിനൊപ്പം സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിൽനിന്ന് കേരള സിലബസുകളിലേക്ക് മാറാനാഗ്രഹിക്കുന്ന കുട്ടികൾക്കും പത്തനംതിട്ട ജില്ലയിൽ സീറ്റുകൾ ലഭ്യമാകും. ഇതു കൂടാതെ 1500 ഓളം വൊക്കേഷണൽ ഹയർ സെക്കൻഡറി സീറ്റുകളും പത്തനംതിട്ട ജില്ലയിലുണ്ട്.
സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങൾക്ക് ജില്ലയിലെ സർക്കാർ സ്കൂളുകളിൽ 81 ബാച്ചുകളാണുള്ളത്. 4050 കുട്ടികൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ തന്നെ ഈ സ്കൂളുകളിൽ പ്രവേശനം ഉറപ്പാക്കാം. എയ്ഡഡ് സ്കൂളുകളിലെ 175 ബാച്ചുകളിലായി 8,750 കുട്ടികൾക്കാണ് പ്രവേശനം. 29 അൺഎയ്ഡഡ് ബാച്ചുകൾക്ക് 1450 സീറ്റുകളുണ്ട്.
മൂന്ന് സ്പെഷൽ സ്കൂൾ ബാച്ചുകളിൽ 122 സീറ്റുകളാണുള്ളത്. ഒരു റസിഡൻഷൽ സ്കൂളിൽ 50 കുട്ടികൾക്കും പ്രവേശനം നൽകും. ടെക്നിക്കൽ സ്കൂളുകളിലെ ഏഴ് ബാച്ചുകളിലായി 100 സീറ്റുകളുണ്ട്.
2025ൽ ഒഴിവുകൾ കൂടുതലും പത്തനംതിട്ടയിൽ
സംസ്ഥാനത്തെ ജില്ലകളിൽ കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ സീറ്റുകൾ ഒഴിഞ്ഞു കിടന്നതും പത്തനംതിട്ട ജില്ലയിലാണ്. മെറിറ്റ് വിഭാഗത്തിൽ തന്നെ 2275 ഒഴിവുകളുണ്ടായിരുന്നു. മാനേജ്മെന്റ് സീറ്റുകളിൽ 316 എണ്ണവും അൺഎയ്ഡഡ് വിഭാഗത്തിൽ 1385 സീറ്റുകളും ഒഴിഞ്ഞു കിടക്കുകയായിരുന്നു. ജില്ലയിലെ 32 ബാച്ചുകളിൽ 25 കുട്ടികളിൽ താഴെയായിരുന്നു. ഇതിൽ 24 ബാച്ചുകൾ സർക്കാർ സ്കൂളുകളിലും എട്ടെണ്ണം എയ്ഡഡ് വിഭാഗത്തിലുമാണ്.
13714 അപേക്ഷകളാണ് ജില്ലയിൽ കഴിഞ്ഞവർഷം ആകെ ലഭിച്ചത്. ഇവരിൽ 7861 കുട്ടികൾ മെറിറ്റ് വിഭാഗത്തിലും 1434 കുട്ടികൾ മാനേജ്മെന്റ് വിഭാഗത്തിലും 477 കുട്ടികൾ അൺഎയ്ഡഡ് വിഭാഗത്തിലും പ്രവേശനം നേടിയിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിൽ അധിക സീറ്റുകൾ അനുവദിച്ച് സർക്കാർ. 30 ശതമാനം അധിക സീറ്റുകളാണ് ഇത്തവണ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം വരെ തുടർന്ന താത്കാലിക ബാച്ചുകൾ തുടരാനും നിർദേശമുണ്ട്.
കഴിഞ്ഞ വർഷം വരെ അനുവദിച്ച 314 താത്കാലിക ബാച്ചുകളിൽ 313 ബാച്ചുകൾ ഇക്കൊല്ലവും തുടരും. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ സർക്കാർ സ്കൂളുകളിലാണ് 30 ശതമാനം അധിക സീറ്റുകൾ അനുവദിച്ചത്. അതേസമയം ഇതേ ജില്ലകളിലെ എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം അധിക സീറ്റുകളും അനുവദിച്ചിട്ടുണ്ട്.
University News
പയ്യന്നൂർ കാമ്പസിലെ ഫിസിക്സ് പഠനവകുപ്പിൽ എംഎസ്സി ഫിസിക്സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: മാത്തമാറ്റിക്സ് ഒരു വിഷയമായി 50 ശതമാനം മാർക്കോടെ ഫിസിക്സ് ബിരുദം. അപേക്ഷിക്കാനുളള അവസാന തീയതി മേയ് 24. ഫോൺ: 9447649820, 04972806401. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾ https://admissions.kannuruniversity.ac.in/ എന്ന വെബ്സൈറ്റിൽ
തെരഞ്ഞെടുപ്പ് വിജ്ഞാപനം
കണ്ണൂർ സർവകലാശാല അക്കാദമിക് കൗൺസിലിന്റെ ടീച്ചേർസ് ഓഫ് സബ്ജെക്ട്സ് ഓഫ് സ്റ്റഡി മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധികരിച്ചു. വിജ്ഞാപനവും സമയ ക്രമവും സർവകലാശാല വെബ് സൈറ്റിൽ (www,kannuruniversity.ac.in) ലഭ്യമാണ് .
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശന നടപടികൾ 25ന് ആരംഭിക്കും.
അധിക സീറ്റുകൾ ആവശ്യം വന്നാൽ മുൻ വർഷങ്ങളിലേതു പോലെ നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമ്മിള മേരി ജോസഫ് പറഞ്ഞു.
Education
തിരുവനന്തപുരം: സ്കോൾ-കേരള മുഖേന 2026-27 അധ്യയനവർഷത്തെ ഹയർസെക്കൻഡറി കോഴ്സ് രണ്ടാം വർഷ പ്രവേശനത്തിനും, പുനഃപ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചു. നിർദിഷ്ട യോഗ്യതയുള്ളവർക്ക് www.scolekerala.org മുഖേന ഇന്നുമുതൽ 30 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
വിശദാംശങ്ങൾ സ്കോൾ-കേരള വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള വിജ്ഞാപനത്തിലും മാർഗരേഖയിലും വിശദമാക്കിയിട്ടുണ്ട്. സിബിഎസ്ഇ, ഐസിഎസ്ഇ മറ്റ് സ്റ്റേറ്റ് ബോർഡുകൾ എന്നിവ മുഖേന ഒന്നാം വർഷ ഹയർ സെക്കൻഡറി കോഴ്സ് പൂർത്തിയാക്കിയവർക്കും നിബന്ധനകൾക്ക് വിധേയമായി പ്രവേശനം അനുവദിക്കും.
ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും, നിർദിഷ്ട രേഖകളും എക്സിക്യൂട്ടീവ് ഡയറക്ടർ, സ്കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര പിഒ, തിരുവനന്തപുരം - 695012 വിലാസത്തിൽ നേരിട്ടോ സ്പീഡ് / രജിസ്ട്രേഡ് തപാൽ മാർഗമോ ജൂലൈ രണ്ടിനകം സമർപ്പിക്കണം.
Education
കൊച്ചി: കേരള സര്‍ക്കാരിനു കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റിന്റെ (ഐഎച്ച്ആര്‍ഡി) 15 ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലേക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം.
മുട്ടട, അടൂര്‍, മല്ലപ്പള്ളി, ചേര്‍ത്തല, പുത്തപ്പള്ളി, കലൂര്‍, കപ്രശേരി, ആലുവ, പീരുമേട്, തൊടുപുഴ, വരടിയം, വാഴക്കാട്, വട്ടംകുളം, പെരിന്തല്‍മണ്ണ, തിരുത്തിയാട് എന്നീ കേന്ദ്രങ്ങളിലെ സ്കൂളുകളിലേക്കാണു പ്രവേശനം.
താത്പര്യമുള്ള വിദ്യാര്‍ഥികള്‍ ഓരോ സ്കൂളിലേക്കും പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം.
ഓണ്‍ലൈനായും ഓഫ്ലൈനായും അപേക്ഷകള്‍ സമര്‍പ്പിക്കാം. thss.ihrd.ac.in എന്ന വെബ്സൈറ്റ് വഴി മേയ് 21 ന് രാവിലെ 10 മുതല്‍ ജൂണ്‍ അഞ്ചിന് വൈകുന്നേരം അഞ്ചുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഓഫ്ലൈനായി അപേക്ഷിക്കുന്നവര്‍ പൂരിപ്പിച്ച അപേക്ഷാഫോമും അനുബന്ധ രേഖകളും അതത് സ്കൂളുകളില്‍ ജൂണ്‍ ആറിന് വൈകുന്നേരം അഞ്ചിനു മുമ്പായി നേരിട്ട് എത്തിക്കണം. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 115 രൂപയും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിന് 60 രൂപയുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും പ്രോസ്പെക്ടസിനും www.ihrd.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ അതത് സ്കൂള്‍ ഓഫീസുകളുമായോ ബന്ധപ്പെടുകയോ ചെയ്യണം. ഫോൺ: 9447242722.
Education
തിരുവനന്തപുരം: ഡെറാഡൂണിലെ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളജിലേക്ക് (RIM C) ജൂണിൽ നടക്കുന്ന എട്ടാം ക്ലാസ് പ്രവേശന പരീക്ഷയുടെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 15 വരെയാക്കി ദീർഘിപ്പിച്ചു.
Education
തിരുവനന്തപുരം: കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വിവിധ ജില്ലകളിലായി പ്രവർത്തിച്ചുവരുന്ന 39 ടെക്നിക്കൽ ഹൈസ്കൂളുകളിലേക്ക് 2026-27 അധ്യയന വർഷത്തേക്കുള്ള ഓൺലൈൻ പ്രവേശന നടപടികൾ ആരംഭിച്ചു. എട്ടാം ക്ലാസിലേക്കാണ് പ്രവേശനം.
താത്പര്യമുള്ള വിദ്യാർഥികൾക്ക് https://ths.polyadmission. org/, www. polyadmission. org/ths വെബ്സൈറ്റിലൂടെ ഏപ്രിൽ ആറുവരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. യോഗ്യരായ അപേക്ഷകരിൽ നിന്നും സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ സംവരണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്.
ഓരോ ടെക്നിക്കൽ ഹൈസ്കൂളുകളിലേക്കും അനുവദിക്കപ്പെട്ടിട്ടുള്ള സീറ്റുകളേക്കാൾ അധികം അപേക്ഷകരുള്ള സ്ഥാപനങ്ങളിൽ മാത്രമേ അഭിരുചി പരീക്ഷ ഉണ്ടായിരിക്കുകയുള്ളൂ. ഏഴാം ക്ലാസ് നിലവാരത്തിലുള്ള ഇംഗ്ലീഷ്, കണക്ക്, ഫിസിക്സ്, കെമിസ്ട്രി, പൊതുവിജ്ഞാനം, മെന്റൽ എബിലിറ്റി വിഷയങ്ങളിൽ നിന്നുമായിരിക്കും അഭിരുചി പരീഷയ്ക്കുള്ള ചോദ്യങ്ങൾ. അഭിരുചി പരീക്ഷ ഏപ്രിൽ ഒന്പതിനു രാവിലെ 10 മുതൽ 11.30 വരെ അതാത് ടെക്നിക്കൽ ഹൈസ്കൂളുകളിൽ നടത്തും.
തെരഞ്ഞെടുക്കപ്പെട്ടവരുടെ അന്തിമ പട്ടിക ഏപ്രിൽ 9ന് അതാത് ടെക്നിക്കൽ ഹൈസ്കൂളുകളിൽ പ്രസിദ്ധീകരിക്കും. അപേക്ഷ സമർപ്പിക്കുന്നതിനും പ്രവേശനം സംബന്ധിച്ചുള്ള വിവരങ്ങൾക്കും: https:// ths.polyadmission.org, www.polyadmission.org/ths.
Education
തിരുവനന്തപുരം: ഡെറാഡൂണിലെ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളജിലേക്ക് 2027 ജനുവരി മാസത്തിൽ നടക്കുന്ന 8-ാം ക്ലാസ് പ്രവേശനത്തിനുള്ള യോഗ്യതാപരീക്ഷ തിരുവനന്തപുരം, പൂജപ്പുര പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ജൂൺ ഏഴിന് നടക്കും.
2014 ജനുവരി രണ്ടിനും 2015 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ച പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും അപേക്ഷിക്കാം. പരീക്ഷ സംബന്ധിച്ചുള്ള വിശദവിവരങ്ങൾക്ക്: https://pareekshabhavan.kerala.gov.in/.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 2027-28 അധ്യയനവർഷം മുതൽ ആറു വയസായി ഉയർത്തും. നിലവിൽ പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി അഞ്ചു വയസാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പ്രവേശന പ്രായം ആറുവയസാണ്. സംസ്ഥാനത്ത് ഇത് ഘട്ടംഘട്ടമായി നടപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.
2027-28 അധ്യയനവർഷം മുതൽ പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി ആറു വയസായി ഉയർത്തുന്നതിനുള്ള ആക്ഷൻ പ്ലാൻ എസ്സിഇആർടി തയാറാക്കിയതായി പൊതുവിദ്യാഭ്യാസ മന്ത്രി നിയമസഭയിലും അറിയിച്ചിരുന്നു. പ്രീ സ്കൂൾ തലത്തിൽ "വിദ്യ പ്രവേശ് ’ഒന്നാം ക്ലാസിൽ ഒന്നൊരുക്കം എന്ന പേരിൽ കുട്ടികളെ സജ്ജമാക്കാനുള്ള നടപടികൾ ആരംഭിച്ചു.
2025-26 വർഷം സർക്കാർ, എയ്ഡഡ് മേഖലയിൽ ഒന്നാം ക്ലാസിലൊഴികെ എല്ലാ ക്ലാസുകളിലും കുട്ടികളുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ വർധനയു ണ്ടായതായും അണ്‍എയ്ഡഡ് മേഖലയിൽനിന്നു കുട്ടികൾ എത്തുന്നതായുമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് വിശദീക രിക്കുന്നത്.
രണ്ടു മുതൽ 10 വരെ ക്ലാസുകളിലായി 40,906 വിദ്യാർഥികൾ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പ്രവേശനം നേടി.
Education
തിരുവനന്തപുരം: കേരള സർക്കാർ അംഗീകരിച്ച പ്രോസ്പെക്ട്സ് പ്രകാരം, 2025-26 വർഷത്തെ രണ്ട് വർഷ ദൈർഘ്യമുള്ള മാസ്റ്റർ ഓഫ് ഒപ്റ്റോമെട്രി കോഴ്സിലേക്കുള്ള പ്രവേശനത്തിന് എൽബിഎസ് സെന്റർ മുഖാന്തിരം അപേക്ഷ ക്ഷണിച്ചു.
അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1,200 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 600 രൂപയുമാണ്. 24 വരെ ഓൺലൈൻ വഴിയോ വെബ്സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാഫീസ് ഒടുക്കാം.
വ്യക്തിഗത അക്കാദമിക വിവരങ്ങൾ ഓൺലൈനായി www.lbscentre. kerala.gov.in ൽ രജിസ്റ്റർ ചെയ്യണം. യോഗ്യതാ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ അപേക്ഷ സമർപ്പണസമയത്ത് അപ്ലോഡ് ചെയ്യണം.
National
ന്യൂഡൽഹി: കുട്ടികളുടെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സമൂഹത്തിൽ ദുർബലരും പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവരുമായ വിദ്യാർഥികൾക്ക് അയൽപക്ക സ്കൂളുകളിൽ പ്രവേശനം നിഷേധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാന സർക്കാരുകളും തദ്ദേശ സ്ഥാപനങ്ങളും ബാധ്യസ്ഥരാണെന്ന് സുപ്രീംകോടതി.
പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ട കുട്ടികളുടെ പ്രവേശനത്തിനായി 25 ശതമാനം സീറ്റുകൾ നീക്കി വയ്ക്കാൻ സ്കൂളുകൾ ബാധ്യസ്ഥമാണെന്നും ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, എ.എസ്. ചന്ദൂർക്കർ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
ഒന്നാം ക്ലാസിലേക്കും പ്രീ പ്രൈമറി ക്ലാസുകളിലേക്കും പ്രവേശനം നേടിയ പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ട 25 ശതമാനം കുട്ടികൾക്ക് സ്വകാര്യ സ്കൂളുകളും സ് പെഷൽ സ്കൂളുകളും സൗജന്യവിദ്യാഭ്യാസം നൽകണമെന്നും അതിനുള്ള ചെലവ് സർക്കാർ വഹിക്കണമെന്നുമുള്ള നിയമത്തിലെ 12 (1) (സി) വകുപ്പും കോടതി ആവർത്തിച്ചു.
കുട്ടികൾക്ക് വീടിനടുത്ത് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് പ്രൈമറി/അപ്പർ പ്രൈമറി സ്കൂൾ വേണമെന്നാണു ചട്ടം. ഇത്തരം സ്കൂളുകളെയാണ് അയൽപക്ക സ്കൂൾ എന്ന ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾക്ക് 25 ശതമാനം സംവരണം ലഭ്യമാക്കി സ്കൂളുകളിൽ പ്രവേശനം നൽകുകയെന്നത് ദേശീയ ദൗത്യമായി കാണണം. അറിവില്ലായ്മ നിമിത്തം ഇത്തരം അവകാശങ്ങൾ ആർക്കും നിഷേധിക്കപ്പെടരുതെന്നും അതിനായി ബന്ധപ്പെട്ട സംസ്ഥാനങ്ങളും തദ്ദേശസ്ഥാപനങ്ങളും നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.
പിന്നാക്കവിഭാഗത്തിൽ തന്റെ കുട്ടിക്ക് പ്രവേശം നേടാൻ അനുമതി നൽകിക്കൊണ്ട് ഉത്തരവിടണമെന്നാവശ്യപ്പെട്ടു ഒരു വ്യക്തി സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. പ്രവേശന നടപടികൾ ആരംഭിച്ചപ്പോൾ കുട്ടി അപേക്ഷ നൽകിയിരുന്നില്ലെന്നു ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതി ആവശ്യം നിഷേധിച്ചിരുന്നു. ഇതിനെതിരേ സമർപ്പിച്ച ഹർജിയാണു സുപ്രീംകോടതി പരിഗണിച്ചത്.
Education
തിരുവനന്തപുരം: കേരള സർക്കാർ അംഗീകരിച്ച പ്രോസ്പെക്ട്സ് പ്രകാരം 2025-26 വർഷത്തെ രണ്ടുവർഷ ദൈർഘ്യമുള്ള മാസ്റ്റർ ഓഫ് ഒപ്റ്റോമെട്രി കോഴ്സിലേക്കുള്ള പ്രവേശനത്തിന് എൽബിഎസ് സെന്റർ മുഖാന്തിരം അപേക്ഷ ക്ഷണിച്ചു.
അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1200 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 600 രൂപയുമാണ്. ജനുവരി ഏഴു മുതൽ ജനുവരി 24 വരെ ഓൺലൈൻ വഴിയോ വെബ്സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാഫീസ് ഒടുക്കാം.
വ്യക്തിഗത അക്കാദമിക വിവരങ്ങൾ ഓൺലൈനായി www.lbscentre.kerala.gov.in ൽ രജിസ്റ്റർ ചെയ്യണം. യോഗ്യതാ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ അപേക്ഷ സമർപ്പണസമയത്ത് അപ്ലോഡ് ചെയ്യണം.
അപേക്ഷകർ കേരളത്തിലെ ആരോഗ്യ സർവകലാശാല അംഗീകരിച്ച ബിഎസ്സി ഒപ്റ്റോമെട്രി കോഴ്സ് അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള തത്തുല്യമായ ബിരുദമുള്ളവരായിരിക്കണം. പൊതുവിഭാഗത്തിന് 50 ശതമാനം മാർക്കും പട്ടികജാതി/പട്ടികവർഗ/എസ്ഇബിസി വിഭാഗത്തിന് 45 ശതമാനം മാർക്കും ഉണ്ടായിരിക്കണം. ഇന്റേൺഷിപ്പ് ചെയ്തുകൊണ്ടിരിക്കുന്നവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363.
Kerala
തിരുവനന്തപുരം: 2025ലെ പിജി മെഡിക്കൽ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷകളിലും അനുബന്ധരേഖകളിലുമുള്ള ന്യൂനതകൾ 27നകം പരിഹരിക്കണം.
www.cee. kerala.gov.in ൽ ന്യൂനതകളുള്ളവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകെ 967 പേരുടെ ലിസ്റ്റാണുള്ളത്. സമുദായ സംവരണത്തിനായി സമർപ്പിച്ചിട്ടുള്ള നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റുകളിലാണ് ഏറ്റവും കൂടുതൽ പേർ പിഴവ് വരുത്തിയത്. ‘സംസ്ഥാന വിദ്യാഭ്യാസ ആവശ്യത്തിനായി’ വില്ലേജ് ഓഫീസർ നൽകുന്ന നോൺക്രീമിലയർ സർട്ടിഫിക്കറ്റാണ് അപ്ലോഡ് ചെയ്യേണ്ടത്.
നേറ്റിവിറ്റി, മൈനോറിറ്റി, വരുമാനം തുടങ്ങിയ സർട്ടിഫിക്കറ്റുകളിലും അപാകതകൾ കണ്ടെത്തിയിട്ടുണ്ട്. മതിയായ രേഖകൾ നൽകി നേറ്റിവിറ്റിയിലെ ന്യൂനതകൾ പരിഹരിക്കാത്തവരെ സംവരണം തെളിയിക്കുന്നതിനാവശ്യമായ രേഖകൾ സമർപ്പിച്ചാലും സമുദായ/പ്രത്യേക സംവരണത്തിനായി പരിഗണിക്കില്ല.
www.cee.kerala.gov.in ലെ ‘PG Medical 2025-Candidate Portal’-ൽ ലോഗിൻ ചെയ്ത് ‘Memo Details’ മെനുവിലൂടെ അപേക്ഷകർക്ക് രേഖകൾ അപ്ലോഡ് ചെയ്ത് പിഴവുകൾ പരിഹരിക്കാം. ഹെൽപ് ലൈൻ നമ്പർ: 0471 - 2332120.