x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ.സിക്കെതിരായ സൈബർ ആക്രമണം; പ്രതികളെ അറസ്റ്റ് ചെയ്യാൻ നിർദ്ദേശം

വെബ് ഡെസ്ക്
Published: July 20, 2026 09:47 PM IST | Updated: July 20, 2026 09:47 PM IST

കെ.സി. വേണുഗോപാൽ

തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങളിലും സൈബർ ആക്രമണങ്ങളിലും ശക്തമായ അന്വേഷണം നടത്താൻ നിർദ്ദേശം. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ ഉടനടി കണ്ടെത്താനും അറസ്റ്റ് ചെയ്യാനും ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദ്ദേശം നൽകി.

ഡിസിസി പ്രസിഡന്‍റും എംഎൽഎയുമായ കെ. പ്രവീൺ കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്‍റെ നടപടി. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ നിർമിച്ച് കെ.സി. വേണുഗോപാലിനെ പൊതുമധ്യത്തിൽ അപകീർത്തിപ്പെടുത്താനും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രതിച്ഛായ തകർക്കാനും ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.

അർജന്‍റീന ഫുട്ബോൾ ടീമിന്‍റെ തോൽവിക്ക് പിന്നിൽ വരെ കെ.സി. വേണുഗോപാലാണെന്ന രീതിയിൽ ദുഷ്പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്ന് പ്രവീൺ കുമാർ ആരോപിച്ചു. ഇത്തരം വ്യാജ വാർത്തകളും പോസ്റ്റുകളും നിർമ്മിച്ച് പ്രചരിപ്പിക്കുന്നതിന് പിന്നിൽ വലിയൊരു സംഘടിത സൈബർ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

Tags : CyberAttack KCVenugopal Arrest Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up