x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​രീ​ടം പോ​യി, നി​യ​ന്ത്ര​ണ​വും; മൈ​താ​ന​ത്ത് കൈ​യാ​ങ്ക​ളി, പ​രേ​ഡെ​സി​ന് റെ​ഡ് കാ​ർ​ഡ്

സ്പോർട്സ് ഡെസ്ക്
Published: July 20, 2026 07:10 AM IST | Updated: July 20, 2026 07:16 AM IST

ഫൈ​ന​ൽ മ​ത്സ​ര​ത്തി​നു പി​ന്നാ​ലെ സ്പെ​യി​ൻ അ​ർ​ജ​ന്‍റീ​ന താ​ര​ങ്ങ​ൾ ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ.

ന്യൂ​യോ​ർ​ക്ക്: ഫി​ഫ ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ സ്പെ​യി​നി​നോ​ടേ​റ്റ പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ മൈ​താ​ന​ത്ത് കൈ​യാ​ങ്ക​ളി. മ​ത്സ​ര​ശേ​ഷം സ്പാ​നി​ഷ് താ​ര​ങ്ങ​ളു​മാ​യി ഏ​റ്റു​മു​ട്ടി​യ അ​ർ​ജ​ന്‍റീ​ന​യു​ടെ മ​ധ്യ​നി​ര താ​രം ലി​യാ​ൻ​ഡ്രോ പ​രെ​ഡെ​സിന് റെ​ഡ് കാ​ർ​ഡ് ന​ൽ​കി.

ഫൈ​ന​ൽ വി​സി​ല​ടി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. കി​രീ​ട​നേ​ട്ടം ആ​ഘോ​ഷി​ക്കാ​നാ​യി മൈ​താ​ന​ത്തേ​ക്ക് ഓ​ടി​യെ​ത്തി​യ സ്പാ​നി​ഷ് താ​രം റോ​ഡ്രി​യെ അ​ർ​ജ​ന്‍റീ​ന​യു​ടെ ന​ഹു​വ​ൽ മൊ​ളീ​ന ഇ​ടി​ച്ച​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ച​ത്. ഇ​ത് ചോ​ദ്യം ചെ​യ്ത റോ​ഡ്രി​ക്ക് പി​ന്തു​ണ​യു​മാ​യി സ​ഹ​താ​രം എ​റി​ക് ഗാ​ർ​സ്യ എ​ത്തി​യ​തോ​ടെ അ​ന്ത​രീ​ക്ഷം വ​ഷ​ളാ​യി.

മൊ​ളീ​ന​യെ പി​ടി​ച്ചു​മാ​റ്റാ​ൻ ശ്ര​മി​ച്ച ഗാ​ർ​സ്യ​യെ പി​ന്നാ​ലെ​യെ​ത്തി​യ ലി​യാ​ൻ​ഡ്രോ പ​രെ​ഡെ​സ് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ത​ട​യാ​ൻ എ​ത്തി​യ യു​വ​താ​രം ഗാ​വി​ക്കും മ​ർ​ദ​ന​മേ​റ്റു. തു​ട​ർ​ന്ന് ഇ​രു​ടീ​മി​ലെ​യും ക​ളി​ക്കാ​രും അ​ർ​ജ​ന്‍റീ​ന പ​രി​ശീ​ല​ക​ൻ ല​യ​ണ​ൽ സ്ക​ലോ​ണി​യും ചേ​ർ​ന്നാ​ണ് താ​ര​ങ്ങ​ളെ ബ​ല​മാ​യി പി​ടി​ച്ചു​മാ​റ്റി​യ​ത്.

Tags : Clash RedCard Spain Argentina FIFAWorldCup Football

Recent News

Corehub Up