Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Spain

ഫൈ​ന​ല്‍ ആക്ട്

ര​ണ്ടു ത​ന്ത്ര​ജ്ഞ​ന്മാ​ര്‍; അ​ർ​ജ​ന്‍റീ​ന​യു​ടെ ലി​യോ​ണ​ല്‍ സ്‌​ക​ലോ​ണി​യും സ്പെ​യി​നി​ന്‍റെ ലൂ​യി​സ് ഡെ ​ലാ ഫ്യൂ​ന്‍റെ​യും. ഫി​ഫ 2026 ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ അ​ര്‍​ജ​ന്‍റീ​ന​യും സ്‌​പെ​യി​നും നേ​ര്‍​ക്കു​നേ​ര്‍ ഇ​റ​ങ്ങു​മ്പോ​ള്‍ ഇ​വ​രു​ടെ ത​ന്ത്ര​ങ്ങ​ളു​ടെ ഫൈ​ന​ല്‍ ആ​ക്ട് കൂ​ടി​യാ​ണ​ത്. ഭൂ​ഗോ​ള കാ​ല്‍​പ്പ​ന്ത് ക്ലൈ​മാ​ക്‌​സി​ലെ ര​ണ്ട് മാ​ന്ത്രി​ക​രു​ടെ ത​ന്ത്ര​ങ്ങ​ളു​ടെ ക്ലൈ​മാ​ക്‌​സ്...

ലി​യോ​ണ​ൽ സ്ക​ലോ​ണി

2018ൽ ​അ​ർ​ജ​ന്‍റീ​ന​യു​ടെ സ​ഹ​പ​രി​ശീ​ല​ക​ൻ. അ​ന്ന​ത്തെ മു​ഖ്യ​പ​രി​ശീ​ല​ക​ൻ ഹോ​ർ​ഹെ ലൂ​യി​സ് സാം​പോ​ളി ലോ​ക​ക​പ്പി​നു​ശേ​ഷം വി​ര​മി​ച്ച​പ്പോ​ൾ ഇ​ട​ക്കാ​ല പ​രി​ശീ​ല​ക​നാ​യി. അ​തേ വ​ർ​ഷം ന​വം​ബ​ർ 29ന് ​സ്ഥി​രം പ​രി​ശീ​ല​ക​ൻ. പി​ന്നെ ലി​യോ​ണ​ൽ സ്ക​ലോ​ണി​യെ​ന്ന അ​ർ​ജ​ന്‍റീ​ന പ​രി​ശീ​ല​ക​ന് നെ​ടു​വീ​ർ​പ്പി​ടേ​ണ്ടി​വ​ന്നി​ട്ടി​ല്ല. സ്ക​ലോ​ണി​യും മെ​സി​യും അ​ർ​ജ​ന്‍റീ​ന​യും ഒ​രു ടീ​മാ​യി.

1978ൽ ​അ​ർ​ജ​ന്‍റീ​ന​യി​ലെ സാ​ന്താ ഫേ ​പ്ര​വി​ശ്യ​യി​ലെ പു​ജാ​റ്റോ​യി​ൽ ജ​ന​നം. ക​ളി​ച്ചു​വ​ള​ർ​ന്ന് രാ​ജ്യ​ത്തി​നാ​യി ഒ​രു ലോ​ക​ക​പ്പി​ല​ട​ക്കം ഏ​ഴു മ​ത്സ​ര​ങ്ങ​ളി​ൽ ബൂ​ട്ട​ണി​ഞ്ഞു.

2021ൽ 28 ​വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ട് കോ​പ്പ അ​മേ​രി​ക്ക പി​ടി​ച്ചു. 2022ൽ ​ഇ​റ്റ​ലി​യെ തോ​ൽ​പ്പി​ച്ച് ഫൈ​ന​ലി​സി​മ​യും പോ​ക്ക​റ്റി​ലാ​ക്കി. ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ ഫ്രാ​ൻ​സി​നെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ തോ​ൽ​പ്പി​ച്ച് 36 വ​ർ​ഷ​ത്തി​നു ശേ​ഷം അ​ർ​ജ​ന്‍റീ​ന ലോ​ക​ചാ​മ്പ്യ​ന്മാ​രാ​യി. 2024ൽ ​കോ​പ്പ അ​മേ​രി​ക്ക കി​രീ​ടം നി​ല​നി​ർ​ത്തി. ഇ​പ്പോ​ഴി​താ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ലോ​ക​ക​പ്പി​ൽ ഫൈ​ന​ലി​ൽ. എ​ല്ലാം സ്ക​ലോ​ണി​യു​ടെ തൊ​പ്പി​യി​ലെ പൊ​ൻ​തൂ​വ​ലു​ക​ൾ. സ്ഥി​ര​ത​യു​ടെ മ​റു​വാ​ക്കാ​യ പ​രി​ശീ​ല​ക​ൻ.

രാ​ജ്യാ​ന്ത​ര ക​രി​യ​റി​ൽ മെ​സി​യും സ്ക​ലോ​ണി​യും നി​ഴ​ലും നി​ലാ​വും​പോ​ലെ. ശാ​ന്ത​ത​യും എ​ളി​മ​യു​മാ​ണ് സ്ക​ലോ​ണി​യു​ടെ മു​ഖ​മു​ദ്ര. എ​തി​രാ​ളി​യു​ടെ ശ​ക്തി​ക്ക​നു​സ​രി​ച്ച് ത​ന്ത്രം മാ​റ്റാ​ൻ മ​ടി​യി​ല്ല. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ലോ​ക​ക​പ്പ് വി​ജ​യ​രാ​വി​ലേ​ക്ക് ഉ​റ്റു​നോ​ക്കി കാ​ത്തി​രി​ക്കു​ന്നു.

ലൂ​യി​സ് ഡെ ​ലാ ഫ്യൂ​ന്‍റെ

ക്ഷ​മ, ക​ഠി​നാ​ധ്വാ​നം, പ്ര​തി​ബ​ദ്ധ​ത. സ്പാ​നി​ഷ് കോ​ച്ച് ലൂ​യി​സ് ഡെ ​ലാ ഫ്യൂ​ന്‍റെ​യു​ടെ വി​ജ​യ​ര​ഹ​സ്യം. ത​ള​രാ​ത്ത പോ​രാ​ളി. ഫ്യൂ​ന്‍റെ​യ്ക്ക് എ​ല്ലാം ഒ​രു കാ​ള​പ്പോ​രി​ന് സ​മാ​ന​മാ​ണ്. അ​ദ്ദേ​ഹം സ്വ​യം ഒ​രു ടോ​റി​നോ (കാ​ള​പ്പോ​രി​ന്‍റെ ക​ടു​ത്ത പ്ര​ണ​യി) എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്നു. 2010ലെ ​ജേ​താ​ക്ക​ൾ ഏ​റെ മാ​റി. അ​ന്ന് ഒ​രു ത​ത്വ​ശാ​സ്ത്ര​ത്തി​ന്‍റെ വി​ജ​യ​മാ​യി​രു​ന്നു. ഇ​ന്ന് ത​ന്ത്ര​പ​ര​മാ​യ വ​ഴ​ക്ക​ത്തി​ന്‍റെ ഫ​ല​വും. സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് അ​ദ്ദേ​ഹം മെ​ഴു​കി​ലെ​ന്ന​പോ​ലെ ത​ന്ത്ര​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തി.

2015ൽ ​അ​ണ്ട​ർ-19 യൂ​റോ ക​പ്പ് നേ​ടി​യ ഇ​ല​വ​നി​ൽ റോ​ഡ്രി, ഉ​നാ​യ് സി​മോ​ൺ, മെ​റി​നോ എ​ന്നി​വ​രു​ണ്ടാ​യി​രു​ന്നു. നാ​ലു വ​ർ​ഷ​ത്തി​നു​ശേ​ഷം ഫാ​ബി​യ​ൻ റൂ​യി​സ്, ഓ​ൾമോ, ഒ​യർ​സ​ബാ​ൽ എ​ന്നി​വ​ർ അ​ണി​നി​ര​ന്ന ഒ​രു ടീ​മി​നെ ന​യി​ച്ച് അ​ണ്ട​ർ-21 യൂ​റോ ക​പ്പും സ്വ​ന്ത​മാ​ക്കി. ഫെ​രാ​ൻ ടോ​റ​സ്, പെ​ഡ്രി, മാ​ർ​ക്ക് കു​ക്ക​റെ​യ്യ എ​ന്നി​വ​രെ​യെ​ല്ലാം അ​ണ്ട​ർ-19 അ​ല്ലെ​ങ്കി​ൽ അ​ണ്ട​ർ-21 ത​ല​ങ്ങ​ളി​ൽ പ​രി​ശീ​ലി​പ്പി​ച്ചി​ട്ടു​ണ്ട്. അ​വ​രു​ടെ ഓ​രോ കു​തി​പ്പും കി​ത​പ്പും അ​ദ്ദേ​ഹം ഹൃ​ദ​യ​ത്തി​ൽ കൊ​ണ്ട​റി​യും. സ്നേ​ഹ​നി​ധി​യാ​യ പി​താ​വി​ന്‍റെ ചി​ത്ര​മാ​ണ് ക​ളി​ക്കാ​രു​ടെ മ​ന​സി​ൽ.

ഹാ​രോ​യി​ൽ ജ​നി​ച്ച ഫ്യൂ​ന്‍റെ അ​ത്‌‌‌ല​റ്റി​ക് ബി​ൽ​ബാ​വോ, സെ​വി​യ്യ, അ​ലാ​വെ​സ് എ​ന്നീ പ്ര​മു​ഖ സ്പാ​നി​ഷ് ക്ല​ബ്ബു​ക​ളു​ടെ പ്ര​തി​രോ​ധ​നി​ര​യി​ൽ ക​ളി​ച്ചി​ട്ടു​ണ്ട്. സ്പെ​യി​നി​ന്‍റെ അ​ണ്ട​ർ-21, അ​ണ്ട​ർ-23 ടീ​മു​ക​ളെ​യും പ്ര​തി​നി​ധീ​ക​രി​ച്ചു.

Sports

സെ​യ്യ​റ​ത് മ​ട്ടും​താ​ന്‍ സൊ​ല്‍​വേ​ന്‍...

“സെ​യ്യ​റ​ത് മ​ട്ടും​താ​ന്‍ സൊ​ല്‍​വേ​ന്‍... സൊ​ന്ന​ത് മ​ട്ടും താ​ന്‍ സെ​യ്‌‌വേ''... എ​ന്ന ത​മി​ഴ് സി​നി​മ ഡ​യ​ലോ​ഗി​നെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു ഫി​ഫ 2026 ലോ​ക​ക​പ്പ് സെ​മി​യി​ല്‍ ഫ്രാ​ന്‍​സി​ന് എ​തി​രേ സ്‌​പെ​യി​നും ലാ​മി​ന്‍ യ​മാ​ലും ന​ട​ത്തി​യ പ്ര​ക​ട​നം. ക്വാ​ര്‍​ട്ട​ര്‍​വ​രെ ബു​ള്ള​റ്റ് ട്രെ​യി​നി​ന്‍റെ കു​തി​പ്പ് ന​ട​ത്തി​യെ​ത്തി​യ ഫ്രാ​ന്‍​സ്, സെ​മി​യി​ല്‍ സ്‌​പെ​യി​നി​ന്‍റെ മാ​ന്ത്രി​ത​ക​യ്ക്കു മു​ന്നി​ല്‍ മ​യ​ങ്ങി​വീ​ണു.

“ഫ്രാ​ന്‍​സ് ടീം ​ആ​രെ​യെ​ങ്കി​ലും പേ​ടി​ക്കേ​ണ്ട​തു​ണ്ടെ​ങ്കി​ല്‍ അ​ത് ഞ​ങ്ങ​ളെ (സ്‌​പെ​യി​ന്‍) ആ​യി​രി​ക്ക​ണ​മെ​ന്ന് ഞാ​ന്‍ ക​രു​തു​ന്നു. ഞ​ങ്ങ​ളാ​ണ് അ​വ​രെ നോ​ക്കൗ​ട്ടി​ല്‍ പു​റ​ത്താ​ക്കി​യി​ട്ടു​ള്ള​ത്. ഞ​ങ്ങ​ള്‍​ക്ക് ആ​രെ​യും ഭ​യ​മി​ല്ല”- ബെ​ല്‍​ജി​യ​ത്തി​ന് എ​തി​രാ​യ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ല്‍ ജ​യ​ത്തി​നു​ശേ​ഷം ലാ​മി​ന്‍ യ​മാ​ല്‍ ന​ട​ത്തി​യ പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു ഇ​ത്. അ​തെ, പ​റ​ഞ്ഞ​തു​പോ​ലെ യ​മാ​ലും സം​ഘ​വും ചെ​യ്തു. 2025 യു​വേ​ഫ നേ​ഷ​ന്‍​സ് ലീ​ഗ് സെ​മി, 2024 യൂ​റോ സെ​മി എ​ന്നീ ജ​യ​ങ്ങ​ള്‍​ക്കു​ശേ​ഷം 2026 ലോ​ക​ക​പ്പ് സെ​മി​യി​ലും ഫ്രാ​ന്‍​സി​നെ സ്‌​പെ​യി​ന്‍ വീ​ഴ്ത്തി. തു​ട​രെ മൂ​ന്ന് സെ​മി​യി​ല്‍ ഫ്രാ​ന്‍​സി​നു​മേ​ല്‍ സ്പാ​നി​ഷ് അ​ര്‍​മാ​ഡ ജ​യം.

യ​മാ​ലി​ന്‍റെ പെ​നാ​ല്‍​റ്റി ജ​യം

 20-ാം മി​നി​റ്റി​ല്‍ ലാ​മി​ന്‍ യ​മാ​ലി​നെ ഫൗ​ള്‍ ചെ​യ്തി​നു ല​ഭി​ച്ച പെ​നാ​ല്‍​റ്റി​യി​ലൂ​ടെ​യാ​ണ് സ്‌​പെ​യി​ന്‍ ലീ​ഡ് നേ​ടി​യ​ത്. ഫ്ര​ഞ്ച് ഡി​ഫെ​ന്‍​ഡ​ര്‍ ലൂ​ക്കാ​സ് ഡി​ഗ്നെ പ​ന്ത് നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ, അ​യാ​ളു​ടെ കാ​ലി​ന്‍റെ കീ​ഴി​ലേ​ക്ക് പ​റ​ന്നി​റ​ങ്ങു​ക​യാ​യി​രു​ന്നു യ​മാ​ല്‍ എ​ന്ന​താ​ണ് വാ​സ്ത​വം.

പ​ന്ത് അ​ടി​ച്ച​ക​റ്റാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ഡി​ഗ്നെ, യ​മാ​ല്‍ വ​രു​ന്ന​ത് ക​ണ്ടി​ല്ലെ​ന്ന​തും യാ​ഥാ​ര്‍​ഥ്യം. എ​ന്നാ​ല്‍, യ​മാ​ലി​ന്‍റെ ഇ​ട​ത് തു​ട​യി​ല്‍ ഡി​ഗ്നെ​യു​ടെ തൊ​ഴി ഏ​റ്റു. നി​ല​ത്തു​വീ​ണ യ​മാ​ല്‍ വേ​ദ​ന​യാ​ല്‍ പു​ള​ഞ്ഞു. പെ​നാ​ല്‍​റ്റി വി​ധി​ക്കാ​ന്‍ റ​ഫ​റി​ക്ക് അ​തു​മ​തി​യാ​യി​രു​ന്നു.

19-ാം ജ​ന്മ​ദി​ന​ത്തി​ന്‍റെ (ജൂ​ലൈ 13) പി​ന്നാ​ലെ​യാ​ണ് യ​മാ​ല്‍ സെ​മി ക​ളി​ച്ച​ത്. ഫൈ​ന​ല്‍ പ്ര​വേ​ശ​ത്തോ​ടെ ജ​ന്മ​ദി​ന​മാ​ഘോ​ഷി​ക്കാ​ന്‍ യ​മാ​ലി​നു സാ​ധി​ച്ചു.

Sports

സ്‌പെയിനിന്‍റെ വിജയത്തിന് പിന്നാലെ വാമിൻ യമാലിന്‍റെ ആഡംബരവസതിയിൽ വൻ കവർച്ചാശ്രമം

ബാ​​​ഴ്‌​​​സ​​​ലോ​​​ണ: ലോ​​​ക​​​ക​​​പ്പി​​​ൽ ഫ്രാ​​​ൻ​​​സി​​​നെ അ​​​ട്ടി​​​മ​​​റി​​​ച്ച് സ്‌​​​പെ​​​യി​​​ൻ ഫൈ​​​ന​​​ലി​​​ലേ​​​ക്ക് മു​​​ന്നേ​​​റി​​​യ​​​തി​​​ന് തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ സൂ​​​പ്പ​​​ർ​​​താ​​​രം ലാ​​​മി​​​ൻ യ​​​മാ​​​ലി​​​ന്‍റെ ആ​​​ഡം​​​ബ​​​ര വ​​​സ​​​തി​​​യി​​​ൽ ക​​​വ​​​ർ​​​ച്ചാ​​​ശ്ര​​​മം.

ബാ​​​ഴ്‌​​​സ​​​ലോ​​​ണ​​​യു​​​ടെ പ്രാ​​​ന്ത​​​പ്ര​​​ദേ​​​ശ​​​മാ​​​യ എ​​​സ്പ്ലു​​​ഗ​​​ഡ് ഡി​​​യോ​​​ബ്രി​​​ഗേ​​​റ്റി​​​ലു​​​ള്ള യ​​​മാ​​​ലി​​​ന്‍റെ വീ​​​ട്ടി​​​ൽ ബു​​​ധ​​​നാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​​യാ​​​ണ് മോ​​​ഷ​​​ണ​​​ശ്ര​​​മം ന​​ട​​ന്ന​​ത്.

മു​​​ഖം​​​മൂ​​​ടി ധ​​​രി​​​ച്ച ര​​​ണ്ടു​​​പേ​​​ർ വീ​​​ടി​​​ന്‍റെ ചു​​​റ്റു​​​മ​​​തി​​​ൽ ചാ​​​ടി അ​​​ക​​​ത്തു​​​ക​​​ട​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​ത് സി​​​സി​​​ടി​​​വി​​​യി​​​ലൂ​​​ടെ സു​​​ര​​​ക്ഷാ​​​ജീ​​​വ​​​ന​​​ക്കാ​​​ർ ക​​​ണ്ട​​​തി​​​നാ​​​ലാ​​​ണ് ​മോ​​​ഷ​​​ണം ത​​​ട​​​യാ​​​നാ​​​യ​​​ത്. സു​​​ര​​​ക്ഷാ​​​ജീ​​​വ​​​ന​​​ക്കാ​​​രെ ക​​​ണ്ട​​​തോ​​​ടെ മോ​​​ഷ്ടാ​​​ക്ക​​​ൾ ഓ​​​ടി ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഇ​​​വ​​​ർ​​​ക്ക് വീ​​​ടി​​​നു​​​ള്ളി​​​ലേ​​​ക്ക് ക​​​ട​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്ന് സു​​​ര​​​ക്ഷാ​​​ജീ​​​വ​​​ന​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. ഏ​​​ക​​​ദേ​​​ശം നൂ​​​റു​​​കോ​​​ടി​​​യി​​​ല​​​ധി​​​കം രൂ​​പ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന​​​താ​​​ണ് യ​​​മാ​​​ലി​​​ന്‍റെ ഈ ​​​ആ​​​ഡം​​​ബ​​​ര​​​വ​​​സ​​​തി.

Sports

വേദനയോടെ മടക്കം; എങ്കിലും തലയുയർത്തിത്തന്നെ, ഫ്രഞ്ച് രാജകുമാരാ!

ഡാളസ്: സ്പെയിനിനോട് തോറ്റ് ഫ്രാൻസ് ലോകകപ്പിൽ നിന്ന് പുറത്തായപ്പോൾ, നിരാശയിലാണ്ടത് ഫ്രഞ്ച് ആരാധകർ മാത്രമല്ല, ലോകമെമ്പാടുമുള്ള കാൽപ്പന്ത് പ്രേമികളാണ്. ടൂർണമെന്‍റിലുടനീളം മാന്ത്രിക പ്രകടനങ്ങളുമായി ഫ്രാൻസിനെ മുന്നോട്ട് നയിച്ച കിലിയൻ എംബാപ്പെ എന്ന ക്യാപ്റ്റനും പോരാളിക്കും ഈ ലോകകപ്പ് വേദിയിലെ അവസാന മത്സരമായിരുന്നു ചൊവ്വാഴ്ചത്തേത്.

ഒരു ലോകകപ്പ് കിരീടം കൂടി ഫ്രാൻസിലേക്ക് എത്തിക്കുക എന്ന സ്വപ്നവുമായാണ് എംബാപ്പെ കളത്തിലിറങ്ങിയത്. ടൂർണമെന്‍റിലുടനീളം പ്രതിരോധക്കോട്ടകളെ കീറിമുറിച്ചുള്ള അദ്ദേഹത്തിന്‍റെ കുതിപ്പുകളും, എതിരാളികളുടെ വലകുലുക്കിയ നിമിഷങ്ങളും ഈ ലോകകപ്പിലെ ഏറ്റവും മനോഹരമായ കാഴ്ചകളായിരുന്നു.

സെമിഫൈനലിൽ സ്പെയിന്‍റെ ശക്തമായ പ്രതിരോധം ഭേദിക്കാൻ അവസാന നിമിഷം വരെ പൊരുതാൻ എംബാപ്പെ ശ്രമിച്ചു. എന്നാൽ മുന്നേറ്റങ്ങളൊന്നും ഗോളിലേക്കെത്തിയില്ല. സ്പെയിനിന്‍റെ രണ്ടു ഗോളിന് മറുപടിയില്ലാതെ ഫ്രഞ്ച് പട പുറത്താകുകയും ചെയ്തു.

ഈ ലോകകപ്പിലുടനീളം എട്ടു ഗോളുകളുമായി അർജന്‍റീനൻ ഇതിഹാസ താരം ലയണൽ മെസിയോട് പോരാടി ഗോളടി വീരന്മാരുടെ പട്ടികയിൽ ഒപ്പത്തിനൊപ്പം കുതിച്ച എംബാപ്പെയുടെ പ്രകടനം ഫുട്ബോൾ ചരിത്രത്തിലെ തന്നെ സുവർണ അധ്യായമാണ്.

കളിക്കളത്തിൽ പ്രതിഭയും വേഗവും ഒരേപോലെ സമ്മേളിച്ച നിമിഷങ്ങൾക്കാണ് ആരാധകർ സാക്ഷ്യം വഹിച്ചത്. പ്രതിരോധ നിരകളെ നിഷ്പ്രഭമാക്കുന്ന വേഗമായിരുന്നു എംബാപ്പെയുടെ പ്രധാന ആയുധം. വിംഗുകളിലൂടെ പന്തുമായി അയാൾ നടത്തിയ കുതിപ്പുകൾ എതിരാളികളുടെ ബോക്സിൽ പരിഭ്രാന്തി സൃഷ്ടിച്ചു.

ഫ്രഞ്ച് പടയുടെ നായകനെന്ന നിലയിൽ ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ടീം പ്രതിസന്ധിയിലായ ഘട്ടങ്ങളിലെല്ലാം തനിയെ കളി തിരിച്ചുവിടാനുള്ള ഉത്തരവാദിത്തം എംബാപ്പെ ഏറ്റെടുത്തു.

കളിക്കളത്തിലെ ജയപരാജയങ്ങൾക്കപ്പുറം, ഒടുങ്ങാത്ത പോരാട്ടവീര്യം കൊണ്ടാണ് ഒരാൾ യഥാർഥ നായകനാകുന്നത്. കിരീടം കൈവിട്ടെങ്കിലും, ഈ ലോകകപ്പ് ഓർക്കപ്പെടുക എംബാപ്പെ എന്ന ഫുട്ബോൾ ലോകത്തെ ഈ യുവരാജാവിന്‍റെ അതിശയിപ്പിക്കുന്ന പ്രകടനങ്ങളുടെ പേരിൽകൂടിയായിരിക്കും.

ലോകകപ്പ് വേദികളിൽ അദ്ദേഹം അവശേഷിപ്പിച്ച പോരാട്ടത്തിന്‍റെയും നിശ്ചയദാർഢ്യത്തിന്‍റെയും അടയാളങ്ങൾ ഒരിക്കലും മാഞ്ഞുപോകില്ല. നന്ദി എംബാപ്പെ, മൈതാനത്തെ ആ ആവേശ നിമിഷങ്ങൾക്ക്!

Sports

ഫി​ഫ ലോ​ക​ക​പ്പ് 2026: ഫ്രാ​ന്‍​സ് x സ്‌​പെ​യി​ന്‍ സെ​മി അർധരാ​ത്രി 12.30ന്

ഫി​ഫ ലോ​ക​ക​പ്പ് 2026 എ​ഡി​ഷ​നിലെ ആ​ദ്യ ഫൈ​ന​ലി​സ്റ്റി​ന്‍റെ ചി​ത്രം ഈ ​രാ​ത്രി തെ​ളി​യും. ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ലെ ര​ണ്ടു ടീ​മു​ക​ളി​ൽ ഒ​ന്നാ​കാ​ന്‍ ഫ്രാ​ന്‍​സും സ്‌​പെ​യി​നും ത​മ്മി​ലാ​ണ് ആ​ദ്യ സെ​മി.

ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്ന് അ​ര്‍​ധ​രാ​ത്രി 12.30ന് ​ഡാ​ള​സ് സ്റ്റേ​ഡി​യ​ത്തി​ല്‍ ഫ്രാ​ന്‍​സ് x സ്‌​പെ​യി​ന്‍ സെ​മി​ക്കു കി​ക്കോ​ഫ്.

യൂ​റോ​പ്പി​ലെ ര​ണ്ട് സൂ​പ്പ​ര്‍ പ​വ​റു​ക​ളാ​ണ് നേ​ര്‍​ക്കു​നേ​ര്‍ ഇ​റ​ങ്ങു​ന്ന​തെ​ന്ന​ത് പോ​രാ​ട്ട​ത്തി​ന്‍റെ കാ​ഠി​ന്യം വ​ര്‍​ധി​പ്പി​ക്കും. ഫ്ര​ഞ്ച് സൂ​പ്പ​ര്‍ താ​രം കി​ലി​യ​ന്‍ എം​ബ​പ്പെ​യും സ്‌​പെ​യി​നി​ന്‍റെ കൗ​മാ​ര താ​രം ലാ​മി​ന്‍ യ​മാ​ലും നേ​ര്‍​ക്കു​നേ​ര്‍ ഇ​റ​ങ്ങു​ന്നു എ​ന്ന​തും മ​ത്സ​ര​ത്തെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്നു.

2024 യൂ​റോ ക​പ്പ് ജേ​താ​ക്ക​ളാ​ണ് സ്‌​പെ​യി​ന്‍. 2024 യൂ​റോ, 2025 നേ​ഷ​ന്‍​സ് ലീ​ഗ് സെ​മി പോ​രാ​ട്ട​ങ്ങ​ളി​ല്‍ ഫ്രാ​ന്‍​സി​നെ വീ​ഴ്ത്തി​യ​തി​ന്‍റെ ഓ​ര്‍​മ​പ്പെ​ടു​ത്ത​ല്‍ സ്പാ​നി​ഷ് താ​രം ലാ​മി​ന്‍ യ​മാ​ല്‍ ഇ​തി​നോ​ട​കം ന​ട​ത്തി​ക്ക​ഴി​ഞ്ഞു.

നോ​ക്കൗ​ട്ടി​ല്‍ ഫ്രാ​ന്‍​സി​നെ വീ​ഴ്ത്തി​യ ച​രി​ത്രം സ്‌​പെ​യി​നി​നു​ണ്ടെ​ന്നും ഫ്രാ​ന്‍​സ് പേ​ടി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു യ​മാ​ല്‍ ന​ട​ത്തി​യ പ്ര​തി​ക​ര​ണം. 8സ്പോർട്സ് പേജ് കാണുക

Sports

ആ​ദ്യ ഫൈ​ന​ലി​സ്റ്റി​നെ ഈ ​രാ​ത്രി അ​റി​യാം

ഡാ​ള​സ്: ഫി​ഫ 2026 ലോ​ക​ക​പ്പി​ന്‍റെ ആ​ദ്യ ഫൈ​ന​ലി​സ്റ്റി​നെ ഈ ​രാ​ത്രി അ​റി​യാം. ലോ​ക​ക​പ്പി​ലെ ആ​ദ്യ സെ​മി ഫൈ​ന​ലി​ല്‍ ഫ്രാ​ന്‍​സും സ്‌​പെ​യി​നും കൊ​മ്പു​കോ​ര്‍​ക്കും. ഫി​ഫ റാ​ങ്കിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​ണ് ഫ്രാ​ന്‍​സ്. സ്‌​പെ​യി​ന്‍ മൂ​ന്നാം സ്ഥാ​ന​ക്കാ​രും.

ലോ​ക ഫു​ട്‌​ബോ​ളി​ലെ ടോ​പ് ക്ലാ​ഷ് ആ​ണ് ഈ ​രാ​ത്രി​യി​ല്‍ അ​ര​ങ്ങേ​റു​ന്ന​തെ​ന്നു ചു​രു​ക്കം. ഇ​ന്ത്യ​ന്‍ സ​മ​യം അ​ര്‍​ധ​രാ​ത്രി 12.30ന് (​ചൊ​വ്വ പു​ല​ര്‍​ച്ചെ 12.30) ആ​ര്‍​ലിം​ഗ്ട​ണി​ലെ ഡാ​ള​സ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഫ്രാ​ന്‍​സ് x സ്‌​പെ​യി​ന്‍ വ​മ്പ​ന്‍ പോ​രാ​ട്ടം. ഫ്ര​ഞ്ച് സൂ​പ്പ​ര്‍ താ​രം കി​ലി​യ​ന്‍ എം​ബ​പ്പെ​യും സ്പാ​നി​ഷ് കൗ​മാ​ര സ്റ്റാ​ര്‍ ലാ​മി​ന്‍ യ​മാ​ലും നേ​ര്‍​ക്കു​നേ​ര്‍ ഏ​റ്റു​മു​ട്ടു​ന്നു എ​ന്ന​തും ഈ ​മ​ത്സ​ര​ത്തി​ന്‍റെ ഹൈ​ലൈ​റ്റാ​ണ്.

എം​ബ​പ്പെ x യ​മാ​ല്‍

എം​ബ​പ്പെ​യും യ​മാ​ലും ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​യാ​ണ് സെ​മി വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. ഈ ​ലോ​ക​ക​പ്പി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ അ​ടി​ച്ച​തി​ല്‍ അ​ര്‍​ജ​ന്‍റൈ​ന്‍ താ​രം ല​യ​ണ​ല്‍ മെ​സി​ക്ക് ഒ​പ്പം (8) ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​വ​നാ​ണ് കി​ലി​യ​ന്‍ എം​ബ​പ്പെ. മൂ​ന്ന് അ​സി​സ്റ്റും ഉ​ണ്ട്. അ​തേ​സ​മ​യം, ലാ​മി​ന്‍ യ​മാ​ലി​ന് ഇ​തു​വ​രെ ഒ​രു ഗോ​ള്‍ മാ​ത്ര​മാ​ണ് നേ​ടാ​ന്‍ സാ​ധി​ച്ച​ത്. അ​സി​സ്റ്റ് ന​ട​ത്തി​യി​ട്ടു​മി​ല്ല. എ​ന്നാ​ല്‍, ക​ള​ത്തി​ല്‍ ത​ന്‍റെ പ്ര​തി​ഭ തെ​ളി​യി​ക്കാ​ന്‍ യ​മാ​ലി​നു സാ​ധി​ച്ചു. നാ​ല് ഗോ​ള്‍ നേ​ടി​യ മൈ​ക്ക​ല്‍ ഒ​യ​ര്‍​സ​ബാ​ലാ​ണ് സ്‌​പെ​യി​നി​ന്‍റെ ടോ​പ് സ്‌​കോ​റ​ര്‍. ര​ണ്ട് ഗോ​ളു​മാ​യി ഇം​പാ​ക്ട് സ​ബ്ബാ​യ മൈ​ക്ക​ല്‍ മെ​റി​നോ​യാ​ണ് ര​ണ്ടാ​മ​ത്.

സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ലെ ചി​ര​വൈ​രി​ക​ളാ​യ റ​യ​ല്‍ മാ​ഡ്രി​ഡി​നും (എം​ബ​പ്പെ) എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ​യ്ക്കും (യ​മാ​ല്‍) വേ​ണ്ടി​യാ​ണ് ഇ​രു​വ​രും ക​ളി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​തി​നോ​ട​കം ഇ​രു​വ​രും ത​മ്മി​ല്‍ 11 ത​വ​ണ ഏ​റ്റു​മു​ട്ടി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, രാ​ജ്യാ​ന്ത​ര പോ​രാ​ട്ട​ത്തി​ല്‍ ഇ​രു​വ​രും ര​ണ്ട് ത​വ​ണ മാ​ത്ര​മാ​ണ് കൊ​മ്പു​കോ​ര്‍​ത്ത​ത്. 2024 യൂ​റോ, 2025 നേ​ഷ​ന്‍​സ് ലീ​ഗ് സെ​മി ഫൈ​ന​ലു​ക​ളി​ലാ​യി​രു​ന്നു അ​ത്. ര​ണ്ടു ത​വ​ണ​യും സ്‌​പെ​യി​നി​നാ​യി​രു​ന്നു ജ​യം.

യൂ​റോ​പ്യ​ന്‍ ശ​ത്രു​ത

ഫ്രാ​ന്‍​സും സ്‌​പെ​യി​നും നേ​ര്‍​ക്കു​നേ​ര്‍ ഇ​റ​ങ്ങു​ന്ന​തെ​ല്ലാം സു​പ്ര​ധാ​ന ടൂ​ര്‍​ണ​മെ​ന്‍റു​ക​ളി​ലെ നി​ര്‍​ണാ​യ​ക പോ​രാ​ട്ട​ങ്ങ​ളി​ലാ​ണെ​ന്ന​തു ശ്ര​ദ്ധേ​യം. 2026 ഫി​ഫ ലോ​ക​ക​പ്പ് സെ​മി​ക്കു മു​മ്പ് ഇ​രു​ടീ​മും ഏ​റ്റു​മു​ട്ടി​യ​ത് 2025 യു​വേ​ഫ നേ​ഷ​ന്‍​സ് ലീ​ഗ് സെ​മി​യി​ല്‍. ഒ​മ്പ​ത് ഗോ​ള്‍ പി​റ​ന്ന ത്രി​ല്ല​ര്‍ പോ​രാ​ട്ട​ത്തി​ല്‍ സ്‌​പെ​യി​ന്‍ 5-4നു ​ഫ്രാ​ന്‍​സി​നെ കീ​ഴ​ട​ക്കി. 2024 യൂ​റോ സെ​മി​യി​ലാ​യി​രു​ന്നു ഇ​രു​ടീ​മും അ​തി​നു മു​മ്പ് ഏ​റ്റു​മു​ട്ടി​യ​ത്. സ്‌​പെ​യി​ന്‍ 2-1നു ​ജ​യി​ച്ച പോ​രാ​ട്ടം. അ​തി​നു മു​മ്പു ന​ട​ന്ന 2021 യു​വേ​ഫ നേ​ഷ​ന്‍​സ് ലീ​ഗ് ഫൈ​ന​ലി​ല്‍​ഫ്രാ​ന്‍​സ് 2-1നു ​സ്‌​പെ​യി​നി​നെ കീ​ഴ​ട​ക്കി​യാ​യി​രു​ന്നു ചാ​മ്പ്യ​ന്മാ​രാ​യ​ത്.

കി​ലി​യ​ന്‍ എം​ബ​പ്പെ, ഉ​സ്മാ​ന്‍ ഡെം​ബെ​ലെ, മൈ​ക്ക​ല്‍ ഒ​ലി​സ്, ബ്രാ​ഡ്‌​ലി ബ​ര്‍​കോ​ള, ഡെ​സി​റെ ഡൂ​വേ തു​ട​ങ്ങി​യ​വ​ര്‍ അ​ണി​നി​ര​ക്കു​ന്ന ഫ്രാ​ന്‍​സാ​ണോ; അ​തോ, ലാ​മി​ന്‍ യ​മാ​ല്‍, മാ​ര്‍​ക്ക് കു​ക്കെറെ​യ്യ, ഫാ​ബി​യ​ന്‍ റൂ​യി​സ്, ഗാ​വി, ഡാ​നി ഓ​ള്‍​മോ, റോ​ഡ്രി, പെ​ദ്രി തു​ട​ങ്ങി​യ​വ​രു​ടെ സ്‌​പെ​യി​നാ​ണോ ചി​രി​ക്കു​ക എ​ന്ന​തി​നാ​യാ​ണ് ഫു​ട്‌​ബോ​ള്‍ ലോ​ക​ത്തി​ന്‍റെ കാ​ത്തി​രി​പ്പ്.

02

ഫി​ഫ ലോ​ക​ക​പ്പ് വേ​ദി​യി​ല്‍ ഫ്രാ​ന്‍​സും സ്‌​പെ​യി​നും നേ​ര്‍​ക്കു​നേ​ര്‍ വ​രു​ന്ന​ത് ഇ​തു ര​ണ്ടാം ത​വ​ണ. 2006 ലോ​ക​ക​പ്പ് പ്രീ​ക്വാ​ര്‍​ട്ട​റി​ലാ​യി​രു​ന്നു ഇ​രു ടീ​മും ആ​ദ്യ​മാ​യി ഏ​റ്റു​മു​ട്ടി​യ​ത്. അ​ന്ന് ഫ്രാ​ന്‍​സ് 2-1ന്‍റെ ​ജ​യം സ്വ​ന്ത​മാ​ക്കി.

Sports

ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി; ഇ​നി സെ​മി ആ​വേ​ശ​ത്തി​ലേ​യ്ക്ക്

ക​ൻ​സാ​സ് സി​റ്റി: ഫി​ഫ ലോ​ക​ക​പ്പ് 2026ന്‍റെ സെ​മി​ഫൈ​ന​ൽ ലൈ​ന​പ്പാ​യി. ഫ്രാ​ൻ​സ്, സ്പെ​യി​ൻ, ഇം​ഗ്ല​ണ്ട്, അ​ർ​ജ​ന്‍റീ​ന എ​ന്നീ ടീ​മു​ക​ളാ​ണ് സെ​മി​യി​ൽ ഏ​റ്റു​മു​ട്ടു​ക.

ചൊ​വ്വാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 12.30 ന് ​ന​ട​ക്കു​ന്ന ആ​ദ്യ സെ​മി​യി​ൽ നി​ല​വി​ലെ റ​ണ്ണ​റ​പ്പു​ക​ളാ​യ ഫ്രാ​ൻ​സ് സ്പെ​യി​നെ നേ​രി​ടും. അ​ർ​ലിം​ഗ്ട​ണി​ലെ ഡാ​ല​സ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ബു​ധ​നാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 12.30 ന് ​ന​ട​ക്കു​ന്ന ര​ണ്ടാം സെ​മി​യി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ അ​ർ​ജ​ന്‍റീ​ന ഇം​ഗ്ല​ണ്ടി​നെ നേ​രി​ടും. അ​റ്റ​ലാ​ന്‍റ​യി​ലെ അ​റ്റ​ലാ​ന്‍റ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

Sports

എ​സ്പാ​ന...

ടി​ക്കി ടാ​ക്ക​യു​ടെ ഉ​പ​ജ്ഞാ​താ​ക്ക​ളാ​യ, എ​സ്പാ​ന​ക്കാ​ര്‍ ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ സെ​മി ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി. 2010ല്‍ ​ക​ന്നി ലോ​ക​ക​പ്പ് നേ​ടി​യ​ശേ​ഷം സ്‌​പെ​യി​നി​ന്‍റെ ആ​ദ്യസെ​മി.

നീ​ണ്ട 16 വ​ര്‍​ഷ​ത്തി​നു​ ശേ​ഷ​മാ​ണ് സ്‌​പെ​യി​ന്‍ കാ​ല്‍​പ്പ​ന്ത് പോ​രാ​ട്ട​ത്തി​ന്‍റെ ഭൂ​ഗോ​ള​പ്പോ​രി​ല്‍ അ​വ​സാ​ന നാ​ലി​ല്‍ ഇ​ടം നേ​ടു​ന്ന​തെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. ബെ​ല്‍​ജി​യ​ത്തെ ഒ​ന്നി​നെ​തി​രേ ര​ണ്ട് ഗോ​ളി​നു കീ​ഴ​ട​ക്കി​യാ​ണ് സ്‌​പെ​യി​ന്‍ സെ​മി ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി​യ​ത്.

ക​ലി​ഫോ​ര്‍​ണി​യ​യി​ലെ ഇം​ഗി​ള്‍​വു​ഡി​ലെ സോ​ഫി സ്റ്റേ​ഡി​യ​ത്തി​ല്‍ തി​ങ്ങി​നി​റ​ഞ്ഞ​ത് 70,492 കാ​ണി​ക​ള്‍. സ്‌​പെ​യി​ന്‍ ആ​രാ​ധ​ക​ര്‍​ക്ക് ആ​വേ​ശം വി​ത​റി​യ മ​ത്സ​ര​മാ​യി​രു​ന്നു അ​ര​ങ്ങേ​റി​യ​ത്. ടി​ക്കി ടാ​ക്ക​യു​ടെ മ​നോ​ഹ​ര നീ​ക്ക​ങ്ങ​ളു​മാ​യി സ്പാ​നി​ഷ് ടീം ​ക​ള​ത്തി​ല്‍ നി​റ​ഞ്ഞു. അ​വ​രു​ടെ ടീ​നേ​ജ് സെ​ന്‍​സേ​ഷ​നാ​യ ലാ​മി​ന്‍ യ​മാ​ല്‍ ര​ണ്ടു പേ​ര്‍ മാ​ര്‍​ക്ക് ചെ​യ്തി​ട്ടു​പോ​ലും ബെ​ല്‍​ജി​യം പെ​നാ​ല്‍​റ്റി ബോ​ക്‌​സി​ല്‍ ച​ല​നം സൃ​ഷ്ടി​ച്ചു.

ഗോൾ 1:  ഫാ​ബി​യ​ന്‍ റൂ​യി​സ്

സ്പാ​നി​ഷ് കോ​ച്ച് ലൂ​യി​സ് ഡെ ​ലാ ഫ്യൂ​ന്‍റെ ഞെ​ട്ടി​ക്കു​ന്ന മാ​റ്റ​ത്തോ​ടെ​യാ​ണ് സ്റ്റാ​ര്‍​ട്ടിം​ഗ് ഇ​ല​വ​നെ പ്ര​ഖ്യാ​പി​ച്ച​ത്. ഒ​രു ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ഇ​താ​ദ്യ​മാ​യി പെ​ദ്രി​യെ സ​ബ്സ്റ്റി​റ്റ്യൂ​ഷ​ന്‍ ബെ​ഞ്ചി​ല്‍ ഇ​രു​ത്തി. പ​ക​രം സ്റ്റാ​ര്‍​ട്ടിം​ഗ് ഇ​ല​വ​നി​ല്‍ ഇ​ടം​ നേ​ടി​യ​ത് ഫാ​ബി​യ​ന്‍ റൂ​യി​സ്. ഫ്യൂ​ന്‍റെ​യു​ടെ ആ ​നീ​ക്ക​ത്തി​നു 30-ാം മി​നി​റ്റി​ല്‍ ഫ​ല​മെ​ത്തി. ഫാ​ബി​യ​ന്‍ റൂ​യി​സി​ന്‍റെ ഗോ​ളി​ല്‍ സ്‌​പെ​യി​ന്‍ 1-0ന്‍റെ ​ലീ​ഡ് നേ​ടി. പോ​റൊ​യും യ​മാ​ലും വ​ണ്‍-​ടു പ്ലേ​യു​മാ​യി ബെ​ല്‍​ജി​യം ഗോ​ള്‍മു​ഖ​ത്തേ​ക്ക്. പ​ന്തി​ന്‍റെ നി​യ​ന്ത്ര​ണം ല​ഭി​ച്ച ഡാ​നി ഓ​ള്‍​മോ​യു​ടെ ലോം​ഗ്‌ഷോ​ട്ട്. എ​ന്നാ​ല്‍, ബെ​ല്‍​ജി​യം ഗോ​ള്‍ കീ​പ്പ​ര്‍ തി​ബൊ കോ​ര്‍​ട്വ പ​ന്ത് ത​ട്ടി​ത്തെ​റി​പ്പി​ച്ചു. റീ​ബൗ​ണ്ടാ​യി പ​ന്ത് എ​ത്തി​യ​ത് ഫാ​ബി​യ​ന്‍ റൂ​യി​സി​ന്‍റെ പാ​ക​ത്തി​ന്. റൂ​യി​സി​ന്‍റെ ക്ലോ​സ് റേ​ഞ്ച് ഷോ​ട്ട് വ​ല​യി​ല്‍.

ഗോൾ 2: സ്‌​പെ​യി​ൻ ഗോ​ള്‍ വ​ഴ​ങ്ങി 

2026 ഫി​ഫ ലോ​ക​ക​പ്പി​ല്‍ സ്‌​പെ​യി​ന്‍ വ​ഴ​ങ്ങു​ന്ന ആ​ദ്യ ഗോ​ളി​നാ​യി​രു​ന്നു 41-ാം മി​നി​റ്റ് സാ​ക്ഷ്യം​ വ​ഹി​ച്ച​ത്. ബെ​ല്‍​ജി​യ​ത്തി​ന്‍റെ ചാ​ള്‍​സ് ഡി ​കെ​റ്റ​ലെ​യ​റി​ന്‍റെ ഹെ​ഡ​ര്‍ സ്പാ​നി​ഷ് ഗോ​ള്‍ കീ​പ്പ​ര്‍ ഉ​ന​യ് സി​മോ​ണി​നെ ക​ട​ന്ന് വ​ല​യി​ല്‍. അ​തോ​ടെ 1-1 എ​ന്ന നി​ല​യി​ല്‍ ബെ​ല്‍​ജി​യം ത​ല​യു​യ​ര്‍​ത്തി ആ​ദ്യപ​കു​തി​ക്കു പി​രി​ഞ്ഞു. സ്‌​പെ​യി​നി​ന്‍റെ ആ​ക്ര​മ​ണ​ത്തോ​ടെ​യാ​ണ് ര​ണ്ടാം പ​കു​തി​ക്കു തു​ട​ക്ക​മാ​യ​ത്. 1958നു​ശേ​ഷം ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ ക്വാ​ര്‍​ട്ട​റി​ല്‍ ര​ണ്ട് കൗ​മാ​ര​ക്കാ​രു​മാ​യി മ​ത്സ​രം തു​ട​ങ്ങി​യ ടീ​മാ​യി​രു​ന്നു സ്‌​പെ​യി​ന്‍. പൗ ​കു​ബാ​ര്‍​സി​യും യ​മാ​ലു​മാ​യി​രു​ന്നു ലാ ​റോ​ജ​യു​ടെ സ്റ്റാ​ര്‍​ട്ടിം​ഗ് ഇ​ല​വ​നി​ലെ കൗ​മാ​ര​ക്കാ​ര്‍.

ഗോൾ 3: മെ​റി​നോ 

71-ാം മി​നി​റ്റി​ല്‍ ബെ​ല്‍​ജി​യം ഗോ​ള്‍ കീ​പ്പ​ര്‍ തി​ബൊ കോ​ര്‍​ട്വ പ​രി​ക്കേ​റ്റു പു​റ​ത്താ​യി. റെ​ഡ് ഡെ​വി​ള്‍​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ബെ​ല്‍​ജി​യ​ത്തി​നേ​റ്റ പ്ര​ഹ​ര​മാ​യി​രു​ന്നു അ​ത്. ര​ണ്ടാം ന​മ്പ​ര്‍ ഗോ​ള്‍ കീ​പ്പ​റാ​യ സെ​നെ ലാ​മ​ന്‍​സ് അ​തോ​ടെ വ​ല​യ്ക്കു മു​ന്നി​ലെ​ത്തി. 86-ാം മി​നി​റ്റി​ല്‍ ഡാ​നി ഓ​ള്‍​മോ​യെ പി​ന്‍​വ​ലി​ച്ച് സ്പാ​നി​ഷ് കോ​ച്ച് ലൂ​യി​സ് ഡെ ​ലാ ഫ്യൂ​ന്‍റെ ത​ന്‍റെ വ​ജ്രാ​യു​ധ​മാ​യ മൈ​ക്ക​ല്‍ മെ​റി​നോ​യെ ഇ​റ​ക്കി. ക​ള​ത്തി​ലെ​ത്തി ര​ണ്ടാം മി​നി​റ്റി​ല്‍ മെ​റി​നോ​യു​ടെ ഗോ​ള്‍.

88-ാം മി​നി​റ്റ്. ലാ​മി​ന്‍ യ​മാ​ലും നി​ക്കൊ വി​ല്യം​സും ന​ട​ത്തി​യ ശ്ര​മം ഫ​ലം ക​ണ്ടി​ല്ല. തു​ട​ര്‍​ന്ന് കു​ബാ​ര്‍​സി​യു​ടെ ലോം​ഗ് റേ​ഞ്ച്. ബെ​ല്‍​ജി​യം ഗോ​ളി സെ​നെ ലാ​മ​ന്‍​സ് അ​ത് ത​ട്ടി​ത്തെ​റി​പ്പി​ച്ചു. എ​ന്നാ​ല്‍, പ​ന്ത് എ​ത്തി​യ​ത് മെ​റി​നോ​യു​ടെ പ​ക്ക​ലേ​ക്ക്. റീ​ബൗ​ണ്ട് വ​ല​യി​ലാ​ക്കി മെ​റി​നോ സ്‌​പെ​യി​നി​നെ ജ​യ​ത്തി​ലെ​ത്തി​ച്ചു.

Sports

ഫി​ഫ ലോ​ക​ക​പ്പ് ആ​ദ്യസെ​മി​യി​ല്‍ യൂ​റോ​പ്യ​ന്‍ പോ​രാ​ട്ടം

ഡാ​ള​സ്: ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ സെ​മി​യി​ല്‍ യൂ​റോ​പ്യ​ന്‍ പോ​രാ​ട്ട​ത്തി​നു ക​ള​മൊ​രു​ങ്ങി. ആ​ദ്യസെ​മി ഫൈ​ന​ലി​ല്‍ കാ​ല്‍​പ്പ​ന്ത് ലോ​ക​ത്തി​ലെ ക​രു​ത്ത​രാ​യ സ്‌​പെ​യി​നും ഫ്രാ​ന്‍​സും കൊ​മ്പു​കോ​ര്‍​ക്കും. ഇ​ന്ത്യ​ന്‍ സ​മ​യം ബു​ധ​ന്‍ പു​ല​ര്‍​ച്ചെ 12.30ന് ​ആ​ര്‍​ലിം​ഗ്ട​ണി​ലെ ഡാ​ള​സ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് കി​ക്കോ​ഫ്.

ഈ ​ലോ​ക​ക​പ്പി​ലെ ര​ണ്ടാം ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ 2-1ന് ​ബെ​ല്‍​ജി​യ​ത്തെ കീ​ഴ​ട​ക്കി​യാ​ണ് സ്‌​പെ​യി​ന്‍ സെ​മി ഫൈ​ന​ല്‍ ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി​യ​ത്. ആ​ദ്യ ക്വാ​ര്‍​ട്ട​റി​ല്‍ ആ​ഫ്രി​ക്ക​ന്‍ ക​രു​ത്തു​മാ​യെ​ത്തി​യ മൊ​റോ​ക്കോ​യെ കീ​ഴ​ട​ക്കി​യാ​ണ് (2-0) ഫ്രാ​ന്‍​സി​ന്‍റെ സെ​മി പ്ര​വേ​ശം.

സ്പാ​നി​ഷ് ലാ ​ലി​ഗ ടീ​മു​ക​ളാ​യ റ​യ​ല്‍ മാ​ഡ്രി​ഡി​ന്‍റെ കി​ലി​യ​ന്‍ എം​ബ​പ്പെ​യും എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ​യു​ടെ ലാ​മി​ന്‍ യ​മാ​ലും ത​മ്മി​ല്‍ ലോ​ക​വേ​ദി​യി​ല്‍ ഏ​റ്റു​മു​ട്ടു​ന്നു എ​ന്ന​തും ഫ്രാ​ന്‍​സ് x സ്‌​പെ​യി​ന്‍ പോ​രാ​ട്ട​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. ലാ ​ലി​ഗ​യി​ല്‍ ഇ​രു​വ​രും ത​മ്മി​ല്‍ പ​ല​ത​വ​ണ ഏ​റ്റ​മു​ട്ടി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​തു​ക്കും മേലെയാ​ണ് ഭൂ​ഗോ​ള​ പോ​രാ​ട്ട​ത്തി​ലെ കൊ​മ്പു​കോ​ര്‍​ക്ക​ല്‍.

തീ​രാ​പ്പ​ക​യു​ടെ പോ​രാ​ട്ടം

ഫ്രാ​ന്‍​സ് x സ്‌​പെ​യി​ന്‍ ഫു​ട്‌​ബോ​ള്‍ ശ​ത്രു​ത​യ്ക്ക് നൂ​റ്റാ​ണ്ടി​ന്‍റെ പ​ഴ​ക്ക​മു​ണ്ട്. ഒ​രി​ക്ക​ലും തീ​ര്‍​ത്താ​ല്‍​ തീ​രാത്ത വൈ​രി​പോരാ​ട്ട​ത്തി​ന്‍റെ ക​ഥ​ക​ളും. 1922ല്‍ ​സ്പാ​നി​ഷ് ടീം ​ഫ്രാ​ന്‍​സി​ല്‍ എ​ത്തി​യ​തോ​ടെ​യാ​ണ് ഇ​രു​ടീ​മും ത​മ്മി​ലു​ള്ള കാ​ല്‍​പ്പ​ന്ത് ശ​ത്രു​ത​യ്ക്കു കി​ക്കോ​ഫ് ന​ട​ന്ന​ത്. അ​ന്ന​ത്തെ പോ​രാ​ട്ട​ത്തി​ല്‍ 4-0ന് ​സ്‌​പെ​യി​ന്‍ ജ​യം സ്വ​ന്ത​മാ​ക്കി. എ​ന്നാ​ല്‍, 1938 ഫി​ഫ ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച് ഫ്രാ​ന്‍​സ് അ​തി​വേ​ഗം ലോ​ക​വേ​ദി​യി​ലേ​ക്കെ​ത്തി. പ​ക്ഷേ, ആ​ഭ്യ​ന്ത​ര​യു​ദ്ധ​ത്തി​ന്‍റെ (1936-39) പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ്‌​പെ​യി​ന്‍ സ്തം​ഭി​ച്ചു. പി​ന്നാ​ലെ ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധം. നാ​സി​ക​ള്‍​ക്ക് താ​വ​ളം ന​ല്‍​കി​യ​തോ​ടെ ഫ്രാ​ന്‍​സും സ്‌​പെ​യി​നും ത​മ്മി​ലു​ള്ള ശ​ത്രു​ത വ​ര്‍​ധി​ച്ചു.

രാ​ജ്യാ​ന്ത​ര വേ​ദി​യി​ല്‍ ആ​ദ്യ ട്രോ​ഫി സ്വ​ന്ത​മാ​ക്കി​യ​ത് സ്‌​പെ​യി​നാ​യി​രു​ന്നു. 1964 യൂ​റോ​പ്യ​ന്‍ നേ​ഷ​ന്‍​സ് ക​പ്പ് (യൂ​റോ) സ്വ​ന്ത​മാ​ക്കി​യ​തോ​ടെ ആ​യി​രു​ന്നത്. എ​ന്നാ​ല്‍, 1984ല്‍ ​ഫ്രാ​ന്‍​സും യൂ​റോ ക​പ്പ് ചാ​മ്പ്യ​ന്മാ​രാ​യി. ഫി​ഫ ലോ​ക​ക​പ്പ് ആ​ദ്യം സ്വ​ന്ത​മാ​ക്കി​യ​ത് ഫ്രാ​ന്‍​സ് ആ​യി​രു​ന്നു; 1998ല്‍ ​സി​ന​ദീ​ന്‍ സി​ദ്ദാ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍.

2010ല്‍ ​ആ​ന്ദ്രെ ഇ​നി​യെ​സ്റ്റ​യ​ട​ക്ക​മു​ള്ള​വ​രു​ടെ സ്‌​പെ​യി​നും ഫി​ഫ ലോ​ക​ക​പ്പ് ട്രോ​ഫി​യി​ല്‍ ചും​ബി​ച്ചു. 2018ല്‍ ​ര​ണ്ടാം ത​വ​ണ​യും ഫ്രാ​ന്‍​സ് ലോ​ക​ക​പ്പ് ഉ​യ​ര്‍​ത്തി. രാ​ജ്യാ​ന്ത​ര വേ​ദി​യി​ലെ ട്രോ​ഫി നേ​ട്ട​ത്തി​ല്‍ ഫ്രാ​ന്‍​സി​നാ​ണ് (8) സ്‌​പെ​യി​നി​നേ​ക്കാ​ള്‍ (6) മു​ന്‍​തൂ​ക്കം.

ഗ്രേ​റ്റ് നോ​ക്കൗ​ട്ട് ഫൈ​റ്റ്

ഫ്രാ​ന്‍​സും സ്‌​പെ​യി​നും കാ​ല്‍​പ്പ​ന്ത് വേ​ദി​യി​ല്‍ നേ​ര്‍​ക്കു​നേ​ര്‍ ഇ​റ​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​തെ​ല്ലാം സു​പ്ര​ധാ​ന ടൂ​ര്‍​ണ​മെ​ന്‍റു​ക​ളി​ലെ നി​ര്‍​ണാ​യ​ക പോ​രാ​ട്ട​ങ്ങ​ളി​ലാ​യി​രി​ക്കു​മെ​ന്ന​താ​ണ് സ​മീ​പനാ​ളി​ല്‍ ക​ണ്ടു​വ​രു​ന്ന​ത്. 2026 ഫി​ഫ ലോ​ക​ക​പ്പ് സെ​മി ഇ​ക്കാ​ര്യ​ത്തി​ല്‍ ഏ​റ്റ​വും അ​വ​സാ​ന​ത്തേ​ത്. ഇ​തി​നു മു​മ്പ് ഇ​രു​ടീ​മും ഏ​റ്റു​മു​ട്ടി​യ​ത് 2025 യു​വേ​ഫ നേ​ഷ​ന്‍​സ് ലീ​ഗ് സെ​മി​യി​ല്‍. ഒ​മ്പ​ത് ഗോ​ള്‍ പി​റ​ന്ന സൂ​പ്പ​ര്‍ ത്രി​ല്ല​ര്‍ പോ​രാ​ട്ട​ത്തി​ല്‍, ഫ്രാ​ന്‍​സി​നെ സ്‌​പെ​യി​ന്‍ 5-4നു ​കീ​ഴ​ട​ക്കി. അ​തി​നു മു​മ്പ് 2024 യൂ​റോ സെ​മി​യി​ലാ​യി​രു​ന്നു ഇ​രു​ടീ​മും ഏ​റ്റു​മു​ട്ടി​യ​ത്. അ​തി​ലും സ്‌​പെ​യി​ന്‍ (2-1) ജ​യം സ്വ​ന്ത​മാ​ക്കി. 2021 യു​വേ​ഫ നേ​ഷ​ന്‍​സ് ലീ​ഗ് ഫൈ​ന​ലി​ല്‍ സ്‌​പെ​യി​നി​നെ കീ​ഴ​ട​ക്കി​യാ​യി​രു​ന്നു ഫ്രാ​ന്‍​സ് (2-1) ചാ​മ്പ്യ​ന്മാ​രാ​യ​ത്.

ഇ​തി​ന്‍റെ​യെ​ല്ലാം ബാ​ക്കിപ​ത്ര​മാ​യി​രി​ക്കും ഡാ​ള​സ് സ്റ്റേ​ഡി​യ​ത്തി​ല്‍ ബു​ധ​നാ​ഴ്ച ന​ട​ക്കു​ക. കി​ലി​യ​ന്‍ എം​ബ​പ്പെ, ഉ​സ്മാ​ന്‍ ഡെം​ബെ​ലെ, മൈ​ക്ക​ല്‍ ഒ​ലി​സ്, ഡെ​സി​റെ ഡൂ​വേ തു​ട​ങ്ങി​യ​വ​ര്‍ അ​ണി​നി​ര​ക്കു​ന്ന ഫ്രാ​ന്‍​സി​നാ​ണ് സെ​മി​ക്കു മു​മ്പു​ള്ള ക​ണ​ക്കു​ക​ളി​ല്‍ മു​ന്‍​തൂ​ക്കം. ലാ​മി​ന്‍ യ​മാ​ല്‍, മാ​ര്‍​ക്ക് കു​ര്‍​ക്കെ​യ്യ, ഫാ​ബി​യ​ന്‍ റൂ​യി​സ്, ഗാ​വി, ഡാ​നി ഓ​ള്‍​മോ, റോ​ഡ്രി, പെ​ദ്രി തു​ട​ങ്ങി​യ​വ​രു​ടെ സ്‌​പെ​യി​ന്‍ വെ​റും​കൈ​യോ​ടെ മ​ട​ങ്ങാ​ന്‍ ത​യാ​റാ​കി​ല്ലെ​ന്ന് ഉ​റ​ച്ചുതന്നെയാണ്.

Sports

കുതിപ്പ് തുടരാൻ സ്പെയിൻ; അട്ടിമറിക്കാൻ ബെൽജിയം

ഒ​രു​ വ​ശ​ത്ത് ഫ്ര​ഞ്ച് പ​ട അ​പ​രാ​ജി​ത കു​തി​പ്പു​മാ​യി സെ​മി​യി​ൽ ക​ട​ന്നി​രി​ക്കു​ന്നു. എം​ബാ​പ്പെ​യെ​യും സം​ഘ​ത്തെ​യും ആ​ര് പി​ടി​ച്ചു​കെ​ട്ടു​മെ​ന്നാ​ണ് ഏ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​ത്. ഏ​താ​യാ​ലും സെ​മി​യി​ൽ ഫ്രാ​ൻ​സി​നെ ആ​ര് നേ​രി​ടു​മെ​ന്ന​റി​യാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്ര​മാ​ണ് ബാ​ക്കി​.

ഇന്നു രാ​ത്രി ന​ട​ക്കു​ന്ന ക്വാ​ർ​ട്ട​ർ. അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഒ​രു ത്രി​ല്ല​ർ ആ​യി​രി​ക്കു​മെ​ന്നാ​ണ് ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഏ​റ്റു​മു​ട്ടു​ന്ന​ത് യൂ​റോ​പ്യ​ൻ വ​മ്പ​ൻ​മാ​രാ​യ സ്പെ​യി​നും ബെ​ൽ​ജി​യ​യ​വും ആ​യ​തി​നാ​ൽ ത​ന്നെ അ​ങ്ങ​നെ പ്ര​തീ​ക്ഷി​ച്ച​ല്ലേ പ​റ്റൂ.

ഇ​രു ടീ​മു​ക​ളും അ​വ​സാ​നം നേ​ർ​ക്കുന്നേർ വ​ന്ന​തു പ​ത്ത് കൊ​ല്ല​ങ്ങ​ൾ​ക്ക് മു​മ്പ് 2016ൽ. അ​തും സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ. അന്നു ഡേ​വി​ഡ് സി​ൽ​വ​യു​ടെ ഇ​ര​ട്ട ഗോ​ൾ മി​ക​വി​ൽ ബെ​ൽ​ജി​യ​ത്തെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് കെ​ട്ടു​കെ​ട്ടി​ച്ചു. 36 കൊ​ല്ല​ത്തി​ന് ശേ​ഷ​മാ​ണ് സ്പെ​യി​നും ബെ​ൽ​ജി​യ​വും വി​ശ്വ​വേ​ദി​യി​ൽ ഏ​റ്റു​മു​ട്ടു​ന്ന​ത്.

ഇ​തി​ന് മു​മ്പ് ര​ണ്ട് ത​വ​ണ​യാ​ണ് ഇ​രു​ടീ​മു​ക​ളും ഏ​റ്റു​മു​ട്ടി​യ​ത്. 1986ൽ ആയിരുന്നു ആ​ദ്യ പോ​ര്. അ​ന്ന് ഷൂ​ട്ടൗ​ട്ടി​ൽ ബെ​ൽ​ജി​യം വി​ജ​യി​ച്ചു. എ​ന്നാ​ൽ, തൊ​ട്ട​ടു​ത്ത ലോ​ക​ക​പ്പി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കു ജ​യി​ച്ചു സ്പെ​യി​ൻ ക​ണ​ക്ക് തീ​ർ​ത്തു.

നി​ല​വി​ലെ യൂ​റോ ജേ​താ​ക്ക​ളാ​യ സ്പെ​യി​ൻ മി​ക​ച്ച ഫോ​മി​ലാ​ണ്. ഒ​രു ക​ളി പോ​ലും തോ​റ്റി​ലെ​ന്ന് മാ​ത്ര​മ​ല്ല ഒ​റ്റ ഗോ​ൾ പോ​ലും വ​ഴ​ങ്ങാ​തെ​യാ​ണ് ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്. പ്രീ​ക്വാ​ർ​ട്ട​റി​ൽ വീ​ഴ്ത്തി​യ​ത് സാ​ക്ഷാ​ൽ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ പോ​ർ​ച്ചു​ഗ​ലി​നെ.

ല​മൈ​ൻ യ​മാ​ൽ, മൈ​ക്ക​ൽ ഒ​യ​ർ​സ​ബാ​ൽ, അ​ല​ക്സ് ബ​യേ​ന, പെ​ഡ്രി, റോ​ഡ്രി..​ ഓ........ സൂ​പ്പ​ർ താ​ര​ങ്ങ​ളു​ടെ വ​ൻ നി​ര. അ​തു മാ​ത്ര​മ​ല്ല ഒ​രു താ​ര​ത്തി​നും ഒ​രു ടീ​മി​നും ഉ​ന​യ് സി​മ​ൺ കാ​വ​ൽ​നി​ൽ​ക്കു​ന്ന സ്പെ​യി​ന്‍റെ ഗോ​ൾ​വ​ല കു​ലു​ക്കാ​നാ​യി​ട്ടി​ല്ല. 2010ന് ​ശേ​ഷം ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ൽ എ​ത്താ​നു​ള്ള കു​തി​പ്പി​ലാ​ണ് ലാ ​റോ​ജ.

എ​ന്നാ​ൽ, ബെ​ൽ​ജി​യം ഒ​ട്ടും നി​സാ​ര​ക്കാ​ര​ല്ല. സു​വ​ർ​ണ ത​ല​മു​റ ഏ​റെ​ക്കു​റെ ക​ള​മൊ​ഴി​ഞ്ഞെ​ങ്കി​ലും സൂ​പ്പ​ർ താ​ര​ങ്ങ​ൾ​ക്ക് കു​റ​വി​ല്ല ബെ​ൽ​ജി​യം നി​ര​യി​ൽ. കെ​വി​ൻ ഡി​ബ്രു​യി​ൻ, റൊ​മേ​ലു ലു​ക്കാ​ക്കു, ജെ​റെ​മി ഡോ​ക്കു, ചാ​ൾ​സ് ഡി ​കെ​റ്റെ​ലാ​യ്‌​രെ, ലി​യാ​ൻ​ഡ്രോ ട്രൊ​സാ​ർ​ഡ്, യോ​രി ടി​ലെ​മാ​ൻ​സ്. ഇ​വ​ർ​ക്കൊ​പ്പം ഗോ​ൾ​കീ​പ്പ​ർ തി​ബോ ക്വാ​ർ​ട്ടു​വ. വീ​റും വാ​ശി​യോ​ടെ പൊ​രു​താ​ൻ പേ​രു കേ​ട്ട​വ​രാ​ണ് ബെ​ൽ​ജി​യം. സെ​ന​ഗ​ലി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് പി​ന്നി​ൽ നി​ന്ന ശേ​ഷം മൂ​ന്ന് ഗോ​ള​ടി​ച്ച് തി​രി​ച്ചു​വ​ന്ന​ത് ന​മ്മ​ൾ ക​ണ്ട​താ​ണ്. അ​വ​സാ​ന നാ​ലി​ലെ​ത്താ​ൻ അ​വ​ർ കൈ​യും മെ​യ്യും മ​റ​ന്ന് പൊ​രു​തു​മെ​ന്നു​റ​പ്പാ​ണ്.

ഏ​താ​യാ​ലും ഒ​പ്പ​ത്തി​നൊ​പ്പം.... എ​ന്നു പ​റ​യാ​വു​ന്ന..... ഇ​രു ടീ​മു​ക​ളും ഏ​റ്റു​മു​ട്ടു​ബോ​ൾ തീ​ പാ​റു​മെ​ന്നു​റ​പ്പാ​ണ്.

Sports

ക​ലി​ഫോ​ര്‍​ണി​യായിൽ സ്‌​പെ​യി​ന്‍ x ബെ​ല്‍​ജി​യം സൂപ്പർ പോരാട്ടം

ക​ലി​ഫോ​ര്‍​ണി​യ​യി​ലെ സോ​ഫി സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്നു സൂ​പ്പ​ര്‍ പോ​രാ​ട്ടം. ഫി​ഫ 2026 ഫു​ട്‌​ബോ​ള്‍ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ മു​ന്‍​ചാ​മ്പ്യ​ന്മാ​രാ​യ സ്‌​പെ​യി​ന്‍ ബെ​ല്‍​ജി​യ​വു​മാ​യി കൊ​മ്പു​കോ​ര്‍​ക്കും.

ഇ​ന്ത്യ​ന്‍ സ​മ​യം ശ​നി പു​ല​ര്‍​ച്ചെ 12.30നാ​ണ് കി​ക്കോ​ഫ്. കൗ​മാ​ര സൂ​പ്പ​ര്‍ താ​രം ലാ​മി​ന്‍ യ​മാ​ലും പ​വ​ര്‍​ഫു​ള്‍ സ്‌​ട്രൈ​ക്ക​ര്‍ റൊ​മേ​ലു ലു​കാ​ക്കു​വും നേ​ര്‍​ക്കു​നേ​ര്‍ ഇ​റ​ങ്ങു​ന്നു എ​ന്ന​താ​ണ് മ​ത്സ​ര​ത്തി​ന്‍റെ ഹൈ​ലൈ​റ്റ്. റോ​ഡ്രി​യാ​ണ് സ്‌​പെ​യി​നി​ന്‍റെ ക്യാ​പ്റ്റ​ന്‍.

2010നു​ശേ​ഷം മ​റ്റൊ​രു ലോ​ക​കി​രീ​ട​മാ​ണ് നി​ല​വി​ലെ യൂ​റോ ചാ​മ്പ്യ​ന്മാ​രാ​യ സ്‌​പെ​യി​നി​ന്‍റെ യു​വ സം​ഘം ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്.

2026 ലോ​ക​ക​പ്പി​ല്‍ ഗ്രൂ​പ്പ് എ​ച്ച് ചാ​മ്പ്യ​ന്മാ​രാ​യാ​ണ് സ്‌​പെ​യി​ന്‍ റൗ​ണ്ട് ഓ​ഫ് 32ല്‍ ​എ​ത്തി​യ​ത്. കേ​പ് വെ​ര്‍​ദെ​യോ​ട് ഗോ​ള്‍​ര​ഹി​ത സ​മ​നി​ല​യി​ല്‍ കു​ടു​ങ്ങി​യാ​യി​രു​ന്നു തു​ട​ക്കം. റൗ​ണ്ട് ഓ​ഫ് 32ല്‍ ​ഓ​സ്ട്രി​യ​യെ (3-0) തോ​ല്‍​പ്പി​ച്ചു. പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ള്‍​ഡോ​യു​ടെ പോ​ര്‍​ച്ചു​ഗ​ലി​നെ​യും (1-0) കീ​ഴ​ട​ക്കി.

സു​വ​ര്‍​ണ ത​ല​മു​റ​യു​ടെ ബാ​ക്കി​പ​ത്ര​മാ​യി ബെ​ല്‍​ജി​യം ടീ​മി​ല്‍ ശേ​ഷി​ക്കു​ന്ന​ത് കെ​വി​ന്‍ ഡി​ ബ്രൂ​യി​ന്‍, റൊ​മേ​ലു ലു​കാ​ക്കു, തി​ബൊ കോ​ര്‍​ത്വ എ​ന്നി​വ​ര്‍. ജെ​റെ​മി ഡോ​ക്കു, ചാ​ള്‍​സ് ഡി ​കെ​റ്റ​ലെ​യ​ന്‍ തു​ട​ങ്ങി​യ യു​വ​താ​ര​ങ്ങ​ളാ​ണ് നി​ല​വി​ലെ ക​രു​ത്ത്. യൂ​രി ടൈ​ലെ​മാ​ന്‍​സാ​ണ് ക്യാ​പ്റ്റ​ന്‍.

2026 ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ജി ​ചാ​മ്പ്യ​ന്മാ​രാ​യി റൗ​ണ്ട് ഓ​ഫ് 32ല്‍. ​റൗ​ണ്ട് ഓ​ഫ് 32ല്‍ ​സെ​ന​ഗ​ലി​നെ (3-2) കീ​ഴ​ട​ക്കി. പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ആ​തി​ഥേ​യ​രാ​യ അ​മേ​രി​ക്ക​യു​ടെ (4-1) വെ​ല്ലു​വി​ളി​യും അ​വ​സാ​നി​പ്പി​ച്ചു. 2018ല്‍ ​മൂ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​യ​ത് മി​ക​ച്ച പ്ര​ക​ട​നം.

നേ​ര്‍​ക്കു​നേ​ര്‍ നേ​ര്‍​ക്കു​നേ​ര്‍ 

ആകെ മ​ത്സ​രം: 22

സ്‌​പെ​യി​ന്‍ ജ​യം: 12

ബെ​ല്‍​ജി​യം ജ​യം: 05

സ​മ​നി​ല: 05

NRI

സ്‌​പെ​യി​നി​ൽ "റ​ണ്ണിം​ഗ് ഓ​ഫ് ദി ​ബു​ൾ​സ്' ഉ​ത്സ​വ​ത്തി​ന് തു​ട​ക്കം; പാം​പ്ലോ​ണ ചു​വ​പ്പ​ണി​ഞ്ഞ ആ​വേ​ശ​ത്തി​ൽ

പാം​പ്ലോ​ണ (സ്‌​പെ​യി​ൻ): ലോ​ക​പ്ര​ശ​സ്ത​മാ​യ സ്‌​പെ​യി​നി​ലെ "റ​ണ്ണിം​ഗ് ഓ​ഫ് ദി ​ബു​ൾ​സ്' (Running of the Bulls) അ​ഥ​വാ സാ​ൻ ഫെ​ർ​മി​ൻ ഉ​ത്സ​വ​ത്തി​ന് വ​ട​ക്ക​ൻ സ്‌​പെ​യി​നി​ലെ പാം​പ്ലോ​ണ ന​ഗ​ര​ത്തി​ൽ ആ​വേ​ശ​ക​ര​മാ​യ തു​ട​ക്ക​മാ​യി.

ന​ഗ​ര​ത്തിന്‍റെ കാ​വ​ൽ വി​ശു​ദ്ധ​നാ​യ സാ​ൻ ഫെ​ർ​മിന്‍റെ സ്മ​ര​ണാ​ർ​ഥം സം​ഘ​ടി​പ്പി​ക്കു​ന്ന എ​ട്ടു​ദി​വ​സ​ത്തെ ഉ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ പ​ന്ത്ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. പ​ര​മ്പ​രാ​ഗ​ത​മാ​യ "ചു​പി​നാ​സോ' (Chupinazo) റോ​ക്ക​റ്റ് വി​ക്ഷേ​പ​ണ​ത്തോ​ടെ​യാ​ണ് ഉ​ത്സ​വ​ത്തി​ന് ഔ​ദ്യോ​ഗി​ക തു​ട​ക്ക​മാ​യ​ത്.

പാം​പ്ലോ​ണ ടൗ​ൺ ഹാ​ളി​ന്‍റെ ബാ​ൽ​ക്ക​ണി​യി​ൽ നി​ന്ന് റോ​ക്ക​റ്റ് ആ​കാ​ശ​ത്തേ​ക്ക് ഉ​യ​ർ​ന്ന​തോ​ടെ ന​ഗ​ര​ച​ത്വ​ര​ത്തി​ൽ ത​ടി​ച്ചു​കൂ​ടി​യ ജ​ന​ക്കൂ​ട്ടം ചു​വ​ന്ന സ്കാ​ർ​ഫു​ക​ൾ വീ​ശി​യും പ​ര​സ്പ​രം വീ​ഞ്ഞും മു​ന്തി​രി​ച്ചാ​റും ഒ​ഴി​ച്ചും ആ​ഘോ​ഷ​ങ്ങ​ളി​ൽ മു​ഴു​കി.

സാ​ൻ ഫെ​ർ​മി​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണ് ചു​വ​ന്ന സ്കാ​ർ​ഫ് ധ​രി​ക്കു​ന്ന പ​തി​വ്. ഉ​ത്സ​വ​ത്തി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യ കാ​ള​യോ​ട്ടം ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​രം​ഭി​ക്കും.

ജൂ​ലൈ 14 വ​രെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ എട്ടിന് ന​ട​ക്കു​ന്ന കാ​ള​യോ​ട്ട​ത്തി​ൽ ഏ​ക​ദേ​ശം 600 കി​ലോ​ഗ്രാം വ​രെ ഭാ​ര​മു​ള്ള ആ​റ് പോ​രു​കാ​ള​ക​ളെ 848 മീ​റ്റ​ർ നീ​ള​മു​ള്ള ന​ഗ​ര​ത്തി​ലെ ഇ​ടു​ങ്ങി​യ പാ​ത​യി​ലൂ​ടെ ഓ​ടി​ച്ചു​വി​ടും.

കാ​ള​ക​ൾ​ക്ക് മു​ന്നി​ലാ​യി നൂ​റു​ക​ണ​ക്കി​ന് സാ​ഹ​സി​ക​രാ​ണ് ജീ​വ​ൻ പ​ണ​യം​വെ​ച്ച് ഓ​ടു​ന്ന​ത്. എ​ല്ലാ വ​ർ​ഷ​വും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കാ​റു​ണ്ടെ​ന്നും 1924 മു​ത​ൽ രേ​ഖ​ക​ൾ സൂ​ക്ഷി​ച്ചു​വ​രു​ന്ന​തി​നി​ടെ ഇ​തു​വ​രെ 16 പേ​ർ മ​രി​ച്ചി​ട്ടു​ണ്ടെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

രാ​വി​ലെ കാ​ള​യോ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ത്ത കാ​ള​ക​ളെ വൈ​കു​ന്നേ​രം ന​ഗ​ര​ത്തി​ലെ ബു​ൾ​റിം​ഗി​ൽ ന​ട​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത കാ​ള​പ്പോ​രി​ൽ കൊ​ല്ലു​ന്ന​താ​ണ് പ​തി​വ്. ഇ​തി​നെ​തി​രെ മൃ​ഗ​സം​ര​ക്ഷ​ണ സം​ഘ​ട​ന​ക​ൾ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ഉ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി പ്ര​വ​ർ​ത്ത​ക​ർ ത​ല​യി​ൽ കാ​ള​ക്കൊ​മ്പു​ക​ൾ ധ​രി​ക്കു​ക​യും ശ​രീ​ര​ത്തി​ൽ ചു​വ​ന്ന പെ​യി​ന്‍റ് പൂ​ശു​ക​യും ചെ​യ്ത് പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

പ​തി​നാ​റാം നൂ​റ്റാ​ണ്ടി​ന്‍റെ അ​വ​സാ​ന​ത്തി​ൽ ആ​രം​ഭി​ച്ച സാ​ൻ ഫെ​ർ​മി​ൻ ഉ​ത്സ​വ​ത്തെ ലോ​ക​ശ്ര​ദ്ധ​യി​ലെ​ത്തി​ച്ച​തി​ൽ അ​മേ​രി​ക്ക​ൻ എ​ഴു​ത്തു​കാ​ര​ൻ ഏ​ണ​സ്റ്റ് ഹെ​മി​ങ്വേ​യു​ടെ ദി ​സ​ൺ ഓ​ൾ​സോ റൈ​സ​സ് എ​ന്ന നോ​വ​ലി​ന് നി​ർ​ണാ​യ​ക പ​ങ്കു​ണ്ട്.

ഉ​ത്സ​വ​ത്തെ പ​ശ്ചാ​ത്ത​ല​മാ​ക്കി ര​ചി​ച്ച ഈ ​കൃ​തി പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ട് ഈ ​വ​ർ​ഷം 100 വ​ർ​ഷം തി​ക​യു​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

യൂ​റോ​പ്പ്, ഏ​ഷ്യ, ഓ​സ്‌​ട്രേ​ലി​യ, അ​മേ​രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് ഉ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നും കാ​ള​യോ​ട്ടം കാ​ണാ​നു​മാ​യി പാം​പ്ലോ​ണ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. സം​ഗീ​ത​പ​രി​പാ​ടി​ക​ൾ, പ​രേ​ഡു​ക​ൾ, സാം​സ്‌​കാ​രി​ക ആ​ഘോ​ഷ​ങ്ങ​ൾ എ​ന്നി​വ​യും ഉ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ഗ​ര​മൊ​ട്ടാ​കെ അ​ര​ങ്ങേ​റു​ന്നു​ണ്ട്.

Sports

'ബൈ ബൈ റോണോ': പോരാട്ടവീര്യത്തിന്‍റെ നിത്യഹരിത ഇതിഹാസം

ഡാളസ്: ഒരു യുഗത്തിന്‍റെ അവസാനമാണോ ഇത്? ലോകകപ്പ് വേദിയിൽ നിന്ന് പോർച്ചുഗൽ കണ്ണീരോടെ മടങ്ങുമ്പോൾ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഫുട്ബോൾ പ്രേമികളുടെ നെഞ്ച് തകരുന്നത് തങ്ങളുടെ പ്രിയപ്പെട്ട സിആർ സെവന്‍റെ മുഖം കണ്ടിട്ടാണ്. പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് തെളിയിച്ച്, നാല്പതുകളിലും രാജ്യത്തിന്‍റെ എല്ലാ പ്രതീക്ഷകളും പേറുന്ന കാലുകളുമായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകകപ്പ് പോരാട്ടത്തിനിറങ്ങിയത്.

അദ്ദേഹത്തിന്‍റെ കളിമിടുക്കിൽ മാത്രമല്ല, തോറ്റുകൊടുക്കാൻ മനസില്ലാത്ത ആ പോരാട്ടവീര്യത്തിലുമാണ് ലോകമെങ്ങുമുള്ള സിആർ7 ആരാധകരും പ്രതീക്ഷ വച്ചത്. പ്രായത്തിന്‍റെ വെല്ലുവിളികളും അമിത പ്രതീക്ഷകളുടെ സമ്മർദ്ദവും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന് ഈ ലോകകപ്പ്.

തന്‍റെ 41-ാം വയസിലും കരിയറിലെ ആറാം ലോകകപ്പ് കളിക്കുക എന്ന അത്യപൂർവ നേട്ടത്തോടെയാണ് റൊണാൾഡോ ഈ ടൂർണമെന്‍റിൽ എത്തിയത്. ഫുട്ബോൾ ചരിത്രത്തിൽ മറ്റൊരു താരത്തിനും സ്വപ്നം കാണാൻ കഴിയാത്ത കായികക്ഷമതയാണ് അദ്ദേഹം ഈ പ്രായത്തിലും നിലനിർത്തിയത്. മൈതാനത്തെ അദ്ദേഹത്തിന്‍റെ സാന്നിധ്യം ടീമിന് നൽകിയ മാനസികമായ ആത്മവിശ്വാസം ചെറുതല്ലായിരുന്നു.

എന്നാൽ, പ്രായത്തിന്‍റേതായ സ്വാഭാവിക വേഗതക്കുറവ് ഈ ലോകകപ്പിൽ റൊണാൾഡോയുടെ കളിയിൽ പ്രകടമായിരുന്നു. മുൻകാലങ്ങളിലെപ്പോലെ കിട്ടുന്ന അവസരങ്ങൾ ഗോളാക്കി മാറ്റുന്നതിൽ അദ്ദേഹത്തിന് ഈ ലോകകപ്പിൽ ചില പിഴവുകൾ സംഭവിച്ചു. എതിരാളികളുടെ ശക്തമായ ഡിഫെൻഡിംഗും മാർക്കിംഗും റൊണാൾഡോയെ സമ്മർദ്ദത്തിലാക്കി. മിഡ്ഫീൽഡിൽ നിന്ന് കൃത്യമായ അസിസ്റ്റുകൾ ലഭിക്കാതെ പോയത് അദ്ദേഹത്തിന്‍റെ ഗോൾ വേട്ടയെ ബാധിച്ചു.

ഒരു വ്യക്തിഗത പ്രകടനം എന്ന നിലയിൽ റൊണാൾഡോയുടെ കരിയറിലെ ഏറ്റവും മികച്ച ലോകകപ്പ് ആയിരുന്നില്ല ഇത്. എങ്കിലും അദ്ദേഹം തന്‍റെ ടീമിനെ മുന്നിൽ നിന്നു നയിച്ചു. പോർച്ചുഗൽ ഫുട്ബോളിന് അദ്ദേഹം നൽകിയ നിശ്ചയദാർഢ്യത്തിന്‍റെ ഊർജം ഈ ടൂർണമെന്‍റിലും ദൃശ്യമായിരുന്നു.

എന്നാൽ, കാലം ഒന്നിനും കാത്തുനിൽക്കില്ല എന്ന പ്രകൃതിനിയമം ഫുട്ബോൾ രാജാവിനും ബാധകമാണെന്ന് ഈ ടൂർണമെന്‍റ് ഓർമിപ്പിക്കുകയാണ്. തന്‍റെ കരിയറിന്‍റെ അവസാന നാളുകളിലും രാജ്യത്തിനായി സർവതും സമർപ്പിക്കാൻ കാണിച്ച ആ മനസ്സിനാണ് ആരാധകർ ഇപ്പോൾ കൈയടിക്കുന്നത്.

പോർച്ചുഗൽ എന്ന ടീമിനെ യൂറോപ്പിന്‍റെയും ലോകത്തിന്‍റെയും നെറുകയിലേക്ക് നയിച്ചതിൽ ഈ ഏഴാം നമ്പർ ജേഴ്സിക്കാരന്‍റെ പങ്ക് വാക്കുകൾക്ക് അപ്പുറത്താണ്. യൂറോ കപ്പ് (2016), നേഷൻസ് ലീഗ് (2019, 2025) കിരീടങ്ങൾ പോർച്ചുഗലിലേക്ക് എത്തിച്ചത് റൊണാൾഡോ എന്ന ക്യാപ്റ്റന്‍റെ നിശ്ചയദാർഢ്യമാണ്. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം എന്ന റിക്കാർഡ് ഇന്നും റോണോയുടെ പേരിൽ ഭദ്രമാണ്.

വായുവിൽ ഉയർന്നുചാടി ഡിഫെൻഡർമാരെ നിഷ്പ്രഭരാക്കി ഗോൾവലയിലേക്ക് പന്ത് ചെത്തിയിടുന്ന കരുത്തൻ ഹെഡ്ഡറുകൾ, വായുവിൽ കരണം മറിഞ്ഞുള്ള ബൈസിക്കിൾ കിക്കുകൾ, ബോക്സിന് പുറത്തുനിന്നുള്ള വെടിയുണ്ട പോലുള്ള ലോംഗ് റേഞ്ച് ഷോട്ടുകൾ... വർഷങ്ങളായി നമ്മെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട് അദ്ദേഹത്തിന്‍റെ 'സിഗ്നേച്ചർ' ശൈലികൾ.

ലോകകപ്പ് കിരീടമെന്ന സ്വപ്നം ബാക്കിവച്ചാണ് ക്രിസ്റ്റ്യാനോ മടങ്ങുന്നത്. എങ്കിലും, കളിക്കളത്തിൽ അദ്ദേഹം ഒഴുക്കിയ ഓരോ തുള്ളി വിയർപ്പും, നേടിയ ഓരോ ഗോളും ഫുട്ബോൾ ചരിത്രത്തിന്‍റെ സുവർണ താളുകളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മൈതാനത്ത് നിന്ന് കണ്ണീരോടെ മടങ്ങുന്ന റൊണാൾഡോ, തോറ്റത് ഒരു മത്സരത്തിൽ മാത്രമാണ്; കോടിക്കണക്കിന് ആരാധകരുടെ ഹൃദയത്തിൽ അദ്ദേഹം ഒരിക്കലും തോല്ക്കില്ല.

നന്ദി ക്രിസ്റ്റ്യാനോ! വീണുപോകുന്നിടത്തുനിന്ന് എങ്ങനെ ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കണം എന്ന് ലോകത്തിന് കാണിച്ചുതന്നതിന്, അസാധ്യമായതിനെ സാധ്യമാക്കാൻ പഠിപ്പിച്ചതിന്, ഞങ്ങൾക്ക് സമ്മാനിച്ച ആവേശം നിറഞ്ഞ നിമിഷങ്ങൾക്ക്...

കണ്ണീരോടെയല്ല, കൈയടിയോടെയാണ് ഞങ്ങൾ നിങ്ങളെ യാത്രയാക്കുന്നത്. ഫുട്ബോൾ ഉള്ളിടത്തോളം കാലം ഈ ഏഴാം നമ്പർ ജേഴ്സിക്ക് പകരക്കാരനില്ല.

 

 

 

National

ഗോ​ൾ​ഡി ധി​ല്ല​ൻ സ്പെ​യി​നി​ൽ പി​ടി​യി​ൽ; ഇ​ന്ത്യ​യി​ലെ​ത്തി​ക്കും

ച​​​​ണ്ഡിഗ​​​​ഡ്: കൊ​​​​ടുംകു​​​​റ്റ​​​​വാ​​​​ളി ഗോ​​​​ൾ​​​​ഡി ധി​​​​ല്ല​​​​ൻ എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന ഗു​​​​ർ​​​​പ്രീ​​​​ത് സിം​​​​ഗ് സ്പെ​​​​യി​​​​നി​​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി.

പ​​​​ഞ്ചാ​​​​ബ് പോ​​​​ലീ​​​​സി​​​​ന്‍റെ ആ​​​​ന്‍റി ഗാം​​​​ഗ്സ്റ്റ​​​​ർ ടാ​​​​സ്‌​​​​ക് ഫോ​​​​ഴ്‌​​​​സ്, ച​​​​ണ്ഡിഗ​​​​ഡ് പോ​​​​ലീ​​​​സ്, കേ​​​​ന്ദ്ര ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​ർ ന​​​​ൽ​​​​കി​​​​യ കൃ​​​​ത്യ​​​​മാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ സ്പാ​​​​നി​​​​ഷ് അ​​​​ധി​​​​കൃ​​​​ത​​​​രാ​​​​ണ് ഇ​​​​യാ​​​​ളെ മാ​​​​ഡ്രി​​​​ഡി​​​​ൽ​​​​നി​​​​ന്നു ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത​​​​ത്. ഇ​​​​യാ​​​​ളെ വി​​​​ട്ടു​​​​കി​​​​ട്ടു​​​​ന്ന​​​​തി​​​​നാ​​​​യി ഇ​​​​ന്ത്യ​​​​ൻ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ ന​​​​യ​​​​ത​​​​ന്ത്ര-​​​​നി​​​​യ​​​​മ​​​​ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ച്ചു​​​​ക​​​​ഴി​​​​ഞ്ഞു.

ഇ​​​​ന്ത്യ​​​​യി​​​​ൽ കൊ​​​​ല​​​​പാ​​​​ത​​​​കം, പി​​​​ടി​​​​ച്ചു​​​​പ​​​​റി, ആ​​​​യു​​​​ധ​​​​ക്ക​​​​ട​​​​ത്ത് ഉ​​​​ൾ​​​​പ്പെ​​​​ടെ നി​​​​ര​​​​വ​​​​ധി ക്രി​​​​മി​​​​ന​​​​ൽ കേ​​​​സു​​​​ക​​​​ളി​​​​ൽ പ്ര​​​​തി​​​​യാ​​​​യ ഇ​​​​യാ​​​​ളെ പി​​​​ടി​​​​കൂ​​​​ടാ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് ദേ​​​​ശീ​​​​യ അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി പ​​​​ത്തുല​​​​ക്ഷം രൂ​​​​പ​​​​യും പ​​​​ഞ്ചാ​​​​ബ് പോ​​​​ലീ​​​​സ് അ​​​​ഞ്ചുല​​​​ക്ഷം രൂ​​​​പ​​​​യും പ്ര​​​​തി​​​​ഫ​​​​ലം പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു.

ക​​​​ഴി​​​​ഞ്ഞ​ മാ​​​​സം 13ന് ​​​​ച​​​​ണ്ഡിഗ​​​​ഡി​​​​ൽ ഫാ​​​​ർ​​​​മ​​​​സി കാ​​​​ഷർ ജാ​​​​ൻ​​​​കി ദാ​​​​സ് (45) കൊ​​​​ല്ല​​​​പ്പെ​​​​ട്ട സം​​​​ഭ​​​​വ​​​​ത്തി​​​​ന്‍റെ മു​​​​ഖ്യ​​​​സൂ​​​​ത്ര​​​​ധാ​​​​ര​​​​ൻ ധി​​​​ല്ല​​​​നാ​​​​യി​​​​രു​​​​ന്നു. പ​​​​ട്ടാ​​​​പ്പ​​​​ക​​​​ലാ​​​​ണു ദാ​​​​സ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. കാ​​​​ന​​​​ഡ​​​​യി​​​​ൽ ന​​​​ട​​​​ന്ന ചി​​​​ല വെ​​​​ടി​​​​വ​​​​യ്പു സം​​​​ഭ​​​​വ​​​​ങ്ങ​​​​ളി​​​​ലും കാ​​​​ന​​​​ഡ​​​​യി​​​​ലെ ബി​​​​സി​​​​ന​​​​സു​​​​കാ​​​​രെ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സു​​​​ക​​​​ളി​​​​ലും ഇ​​​​യാ​​​​ൾ​​​​ക്ക് പ​​​​ങ്കു​​​​ള്ള​​​​താ​​​​യി അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

മു​​​​മ്പ് ലോ​​​​റ​​​​ൻ​​​​സ് ബി​​​​ഷ്‌​​​​ണോ​​​​യ്, ഗോ​​​​ൾ​​​​ഡി ബ്രാ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‌ക്കൊപ്പം പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്ന ധി​​​​ല്ല​​​​ൻ പി​​​​ന്നീ​​​​ട് സ്വ​​​​ന്ത​​​​മാ​​​​യി ക്രി​​​​മി​​​​ന​​​​ൽ​​​ ശൃം​​​​ഖ​​​​ല രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

2022ൽ ​​​​ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്നു ക​​​​ട​​​​ന്ന ഇ​​​​യാ​​​​ൾ ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലാ​​​​ണ് ആ​​​​ദ്യ​​​​മെ​​​​ത്തി​​​​യ​​​​ത്. തു​​​​ട​​​​ർ​​​​ന്ന് താ​​​​വ​​​​ള​​​​ങ്ങ​​​​ൾ മാ​​​​റ്റി​​​​ക്കൊ​​​​ണ്ടി​​​​രു​​​​ന്നു. സി​​​​ഗ്‌​​​​ന​​​​ൽ, സാം​​​​ഗി എന്നീ ഇ​​​​ൻ​​​​ക്രി​​​​പ്റ്റ​​​​ഡ് മെ​​​​സേ​​​​ജിം​​​​ഗ് ആ​​​​പ്പു​​​​ക​​​​ൾ വ​​​​ഴി​​​​യാ​​​​ണ് ഇ​​​യാ​​​ൾ ഇ​​​​ന്ത്യ​​​​യി​​​​ലെ ക്രി​​​​മി​​​​ന​​​​ൽ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ നി​​​​യ​​​​ന്ത്രി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

Sports

CR7 x യ​മാ​ല്‍

ടെ​ക്‌​സ​സ്: ഫി​ഫ 2026 ലോ​ക​ക​പ്പി​ല്‍ ഇ​ന്നു ഗ്ലാ​മ​ര്‍ പ്രീ​ക്വാ​ര്‍​ട്ട​ര്‍. പോ​ര്‍​ച്ചു​ഗ​ലി​ന്‍റെ ഇ​തി​ഹാ​സം ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ള്‍​ഡോ​യും സ്‌​പെ​യി​നി​ന്‍റെ കൗ​മാ​ര സൂ​പ്പ​ര്‍ സ്റ്റാ​ര്‍ ലാ​മി​ന്‍ യ​മാ​ലും നേ​ര്‍​ക്കു​നേ​ര്‍ ഇ​റ​ങ്ങു​ന്നു.

ഇ​ന്ത്യ​ന്‍ സ​മ​യം ചൊ​വ്വ പു​ല​ര്‍​ച്ചെ 12.30നാ​ണ് പോ​ര്‍​ച്ചു​ഗ​ല്‍ x സ്‌​പെ​യി​ന്‍ മ​ഹാ​പോ​രാ​ട്ടം.

റൗ​ണ്ട് ഓ​ഫ് 32ല്‍ ​ക്രൊ​യേ​ഷ്യ​യെ തോ​ല്‍​പ്പി​ച്ചാ​ണ് (2-1) പോ​ര്‍​ച്ചു​ഗ​ല്‍ പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ പ്ര​വേ​ശി​ച്ച​ത്. ഓ​സ്ട്രി​യ​യെ കീ​ഴ​ട​ക്കി (3-0) സ്‌​പെ​യി​നും അ​വ​സാ​ന 16ലേ​ക്കു കു​തി​ച്ചെ​ത്തി.

2018 ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലാ​ണ് ഇ​രു​ടീ​മും ഫി​ഫ ലോ​ക​ക​പ്പ് വേ​ദി​യി​ല്‍ അ​വ​സാ​ന​മാ​യി നേ​ര്‍​ക്കു​നേ​ര്‍ ഏ​റ്റു​മു​ട്ടി​യ​ത്. അ​ന്ന് റൊ​ണാ​ള്‍​ഡോ​യു​ടെ ഹാ​ട്രി​ക്കി​ലൂ​ടെ പോ​ര്‍​ച്ചു​ഗ​ല്‍ 3-3ന്‍റെ ​സ​മ​നി​ല നേ​ടി​.

Sports

ഓ​സ്ട്രി​യ​യെ കീ​ഴ​ട​ക്കി സ്‌​പെ​യിന്‍ പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍

ഫി​ഫ 2026 ലോ​ക​ക​പ്പി​ല്‍ യു​വ​ത്വ​വും പ്ര​തി​ഭ​യും ഒ​ന്നി​ക്കു​ന്ന ടീ​മാ​യ സ്‌​പെ​യി​ന്‍, പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍. റൗ​ണ്ട് ഓ​ഫ് 32ല്‍ ​ഓ​സ്ട്രി​യ​യെ കീ​ഴ​ട​ക്കി​യാ​ണ് സ്‌​പെ​യി​ന്‍ പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ പ്ര​വേ​ശി​ച്ച​ത്.

മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​നാ​യി​രു​ന്നു സ്‌​പെ​യി​നി​ന്‍റെ ജ​യം. കൗ​മാ​ര സൂ​പ്പ​ര്‍ താ​രം ലാ​മി​ന്‍ യ​മാ​ല്‍ 85 മി​നി​റ്റ് ക​ളി​ച്ചെ​ങ്കി​ലും നി​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍ ഗോ​ള്‍ നേ​ടാ​ന്‍ സാ​ധി​ച്ചി​ല്ല.

യ​മാ​ലി​ന്‍റെ ഗോ​ളെ​ന്നു​റ​ച്ച മൂ​ന്നു ഷോ​ട്ട് എ​ങ്കി​ലും ഓ​സ്ട്രി​യ​ന്‍ പ്ര​തി​രോ​ധ​ത്തി​ലും ഗോ​ള്‍ കീ​പ്പ​റി​ന്‍റെ മി​ക​വി​ല്‍ ല​ക്ഷ്യ​ത്തി​ല്‍​നി​ന്ന​ക​ന്നു. മൈ​ക്ക​ല്‍ ഒ​യ​ല്‍​സ​ബാ​ലി​ന്‍റെ ഇ​ര​ട്ട​ഗോ​ളാ​ണ് സ്‌​പെ​യി​നി​ന് ആ​ധി​കാ​രി​ക ജ​യ​മൊ​രു​ക്കി​യ​ത്.

ഒ​യ​ര്‍​സ​ബാ​ല്‍

ഒ​രു യൂ​റോ​പ്യ​ന്‍ രാ​ജ്യ​ത്തി​നെ​തി​രേ സ്‌​പെ​യി​ന്‍ അ​വ​സാ​നം പ​രാ​ജ​യ​പ്പെ​ട്ട​ത് 2023ല്‍ ​സ്‌​കോ​ട്‌​ല​ന്‍​ഡി​ന് എ​തി​രേ​യാ​ണ്. കി​ക്കോ​ഫ് ക​ഴി​ഞ്ഞ ആ​ദ്യ​മി​നി​റ്റി​ല്‍​ത്ത​ന്നെ സ്‌​പെ​യി​ന്‍ ഓ​സ്ട്രി​യ​ന്‍ ഗോ​ള്‍മു​ഖ​ത്ത് ആ​ശ​ങ്ക​ പ​ട​ര്‍​ത്തി.

അ​ല​ക്‌​സ് ബ​യീ​ന​യും ലാ​മി​ന്‍ യ​മാ​ലും ചേ​ര്‍​ന്നു ന​ട​ത്തി​യ ആ​ക്ര​മ​ണം ഓ​സ്ട്രി​യ​ന്‍ ഗോ​ള്‍ കീ​പ്പ​ര്‍ അ​ല​ക്‌​സാ​ണ്ട​ര്‍ ഷ്‌​ലാ​ഗ​ര്‍ ത​ട​ഞ്ഞു. തു​ട​ക്ക​ത്തി​ലെ ഇ​ല​ക്‌ട്രിക് ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം സ്‌​പെ​യി​ന്‍ ശാ​ന്ത​മാ​യി. പ​ന്ത് ല​ഭി​ച്ച​പ്പോ​ള്‍ പ്ര​ത്യാ​ക്ര​മ​ണ​ത്തി​നു മു​തി​ര്‍​ന്ന ഓ​സ്ട്രി​യ​ന്‍ നീ​ക്ക​ത്തി​ലാ​ണ് സ്‌​പെ​യി​ന്‍ ശാ​ന്ത​മാ​യ​ത്. 29-ാം മി​നി​റ്റി​ല്‍ സ്പാ​നി​ഷ് ലെ​ഫ്റ്റ് ബാ​ക്ക് മാ​ര്‍​ക് കു​കു​റെ​യ്യ ഓ​സ്ട്രി​യ​ന്‍ വ​ല കു​ലു​ക്കി. എ​ന്നാ​ല്‍, ഫൗ​ള്‍ ക​ണ്ടെ​ത്തി​യ റ​ഫ​റി ഗോ​ള്‍ അ​നു​വ​ദി​ച്ചി​ല്ല.

എ​ന്നാ​ല്‍, 36-ാം മി​നി​റ്റി​ല്‍ മൈ​ക്ക് ഒ​യ​ര്‍​സ​ബാ​ല്‍ സ്‌​പെ​യി​നി​നു ലീ​ഡ് ന​ല്‍​കി. പെ​ദ്രി​യു​ടെ മു​ന്നേ​റ്റം. തു​ട​ര്‍​ന്ന് പ​ന്ത് കു​കു​റെ​യ്യ​യ്ക്കു മ​റി​ച്ചു. ലെ​ഫ്റ്റ് ബാ​ക്ക് താ​ര​ത്തി​ന്‍റെ ക്രോ​സ്. ഒ​യ​ര്‍​സ​ബാ​ലി​ന്‍റെ ക്ലോ​സ് റേ​ഞ്ച് ഫി​നി​ഷ്. 1-0ന് ​സ്‌​പെ​യി​ന്‍ ലീ​ഡി​ല്‍.

519

സ്പാ​നി​ഷ് ഗോ​ള്‍ കീ​പ്പ​ര്‍ ഉ​ന​യ് സി​മോ​ണ്‍ ഫി​ഫ ലോ​ക​ക​പ്പി​ല്‍ ഗോ​ള്‍ വ​ഴ​ങ്ങാ​തെ 519 മി​നി​റ്റ് പൂ​ര്‍​ത്തി​യാ​ക്കി. ഇ​തോ​ടെ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സ​മ​യം ഗോ​ള്‍ വ​ഴ​ങ്ങാ​തെ നി​ല്‍​ക്കു​ന്ന ഗോ​ള്‍ കീ​പ്പ​ര്‍ എ​ന്ന റി​ക്കാ​ര്‍​ഡ് സി​മോ​ണി​നു സ്വ​ന്തം. ഇ​റ്റാ​ലി​യ​ന്‍ ഇ​തി​ഹാ​സ ഗോ​ള്‍​കീ​പ്പ​റാ​യ വാ​ള്‍​ട്ട​ര്‍ സെം​ഗ​യു​ടെ റി​ക്കാ​ര്‍​ഡാ​ണ് മ​റി​ക​ട​ന്ന​ത്.

NRI

മ​ല്ലോ​ർ​ക്ക​യി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട് ടൂ​യി വി​മാ​നം റ​ൺ​വേ​യി​ലി​ടി​ച്ചു; വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്

മ​ല്ലോ​ർ​ക്ക (സ്പെ​യി​ൻ): അ​യ​ർ​ല​ൻ​ഡി​ലെ ഡ​ബ്ലി​നി​ൽ നി​ന്ന് സ​ഞ്ചാ​രി​ക​ളു​മാ​യി എ​ത്തി​യ ടൂ​യി എ​യ​ർ​വേ​യ്‌​സി​ന്‍റെ ബോ​യിം​ഗ് 737 വി​മാ​നം പാ​ൽ​മ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ റ​ൺ​വേ​യി​ൽ ശ​ക്ത​മാ​യി ഇ​ടി​ച്ചു.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച റ​ൺ​വേ 24L-ൽ ​ലാ​ൻ​ഡ് ചെ​യ്യാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ വി​മാ​ന​ത്തി​ന്‍റെ പി​ൻ​ഭാ​ഗം റ​ൺ​വേ​യി​ൽ ത​ട്ടി ഗു​രു​ത​ര കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വി​മാ​ന​ത്തി​ന്റെ ഭാ​ഗ​ങ്ങ​ൾ റ​ൺ​വേ​യി​ൽ തെ​റി​ച്ചു​വീ​ണു.

പൈ​ല​റ്റു​മാ​ർ ഉ​ട​ൻ ലാ​ൻ​ഡിം​ഗ് ഉ​പേ​ക്ഷി​ച്ച് വി​മാ​നം വീ​ണ്ടും ഉ​യ​ർ​ത്തി. “PAN PAN' അ​ടി​യ​ന്ത​ര സ​ന്ദേ​ശം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് സ​മാ​ന്ത​ര റ​ൺ​വേ​യി​ൽ സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്തു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ര​ണ്ട് റ​ൺ​വേ​ക​ളും മി​നി​റ്റു​ക​ളോ​ളം അ​ട​ച്ചി​ട്ടു. മ​റ്റ് വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ടു​ക​യും ആ​കാ​ശ​ത്ത് വ​ട്ട​മി​ട്ടു പ​റ​ക്കു​ക​യും ചെ​യ്തു. ഇ​ന്ധ​നം തീ​രാ​റാ​യ മ​റ്റൊ​രു വി​മാ​നം കൂ​ടി ലാ​ൻ​ഡിം​ഗി​ന് അ​നു​മ​തി തേ​ടി​യ​ത് ട​വ​റി​ൽ സ​മ്മ​ർ​ദ്ദ​മു​ണ്ടാ​ക്കി.

യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും പ​രി​ക്കേ​ൽ​ക്കാ​തെ സു​ര​ക്ഷി​ത​രാ​ണ്. ശ​ക്ത​മാ​യ കാ​റ്റാ​ണോ, പൈ​ല​റ്റി​ന്‍റെ പി​ഴ​വാ​ണോ, സാ​ങ്കേ​തി​ക ത​ക​രാ​റാ​ണോ കാ​ര​ണ​മെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വി​മാ​നം സ​ർ​വീ​സി​ൽ നി​ന്ന് മാ​റ്റി​നി​ർ​ത്തി.

NRI

യൂ​റോ​പ്പി​നെ ചു​ട്ടു​പൊ​ള്ളി​ച്ച് ഉ​ഷ്ണ​ത​രം​ഗം: സ്പെ​യി​നി​ൽ മാ​ത്രം 1,028 മ​ര​ണം

മാ​ഡ്രി​ഡ്: യൂ​റോ​പ്പി​നെ മു​ഴു​വ​ൻ വി​ഴു​ങ്ങി​യ അ​സാ​ധാ​ര​ണ ഉ​ഷ്ണ​ത​രം​ഗ​ത്തി​ൽ സ്പെ​യി​നി​ൽ മാ​ത്രം 1,028 പേ​ർ മ​രി​ച്ച​താ​യി ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ. സ്പെ​യി​നി​ലെ കാ​ർ​ലോ​സ് III ഹെ​ൽ​ത്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട് പ്ര​കാ​രം, ജൂ​ൺ മാ​സ​ത്തി​ൽ മാ​ത്ര​മാ​ണ് ഇ​ത്ര​യും പേ​ർ ക​ടു​ത്ത ചൂ​ടി​നെ തു​ട​ർ​ന്ന് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ 407 മ​ര​ണ​ങ്ങ​ളെ​ക്കാ​ൾ ഇ​ര​ട്ടി​യി​ല​ധി​ക​മാ​ണി​ത്. 2015-ന് ​ശേ​ഷം ജൂ​ൺ മാ​സ​ത്തി​ൽ സ്പെ​യി​നി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന മ​ര​ണ​സം​ഖ്യ​യാ​ണി​തെ​ന്നും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

73 ശ​ത​മാ​നം ജ​ന​ങ്ങ​ളും അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ

ജൂ​ൺ 23ന് ​ഉ​ഷ്ണ​ത​രം​ഗം ഏ​റ്റ​വും രൂ​ക്ഷ​മാ​യ​പ്പോ​ൾ, രാ​ജ്യ​ത്തെ 3.57 കോ​ടി ജ​ന​ങ്ങ​ൾ - മൊ​ത്തം ജ​ന​സം​ഖ്യ​യു​ടെ 73 ശ​ത​മാ​നം - ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ ഭീ​ഷ​ണി നേ​രി​ട്ടു. സ്പെ​യി​നി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ചൂ​ടേ​റി​യ ര​ണ്ടാ​മ​ത്തെ ജൂ​ൺ മാ​സ​മാ​ണ് ക​ട​ന്നു​പോ​യ​തെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥാ ഏ​ജ​ൻ​സി "Aemet' സ്ഥി​രീ​ക​രി​ച്ചു.

സാ​ധാ​ര​ണ​യേ​ക്കാ​ൾ ശ​രാ​ശ​രി 3.2 ഡി​ഗ്രി സെ​ൽ​ഷ്യ​സ് അ​ധി​ക താ​പ​നി​ല​യാ​ണ് ജൂ​ണി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മാ​ത്ര​മ​ല്ല, ശ​രാ​ശ​രി​യേ​ക്കാ​ൾ 1.6 ഡി​ഗ്രി സെ​ൽ​ഷ്യ​സ് അ​ധി​ക ചൂ​ടു​മാ​യി 2026-ലെ ​ആ​ദ്യ ആ​റ് മാ​സ​ങ്ങ​ൾ സ്പെ​യി​നി​ലെ ഏ​റ്റ​വും ചൂ​ടേ​റി​യ കാ​ല​യ​ള​വാ​യി റെ​ക്കോ​ർ​ഡി​ട്ടു.

യൂ​റോ​പ്പി​ലാ​കെ 'ഹീ​റ്റ് ഡോം' ​ഭീ​തി

സ്പെ​യി​നി​ൽ മാ​ത്ര​മ​ല്ല, ഫ്രാ​ൻ​സ്, ജ​ർ​മ​നി, പോ​ള​ണ്ട്, ചെ​ക്ക് റി​പ്പ​ബ്ലി​ക്, സ്ലൊ​വാ​ക്യ, ഹം​ഗ​റി ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ലും താ​പ​നി​ല 40 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് മു​ക​ളി​ലെ​ത്തി സ​ർ​വ​കാ​ല റിക്കാ​ർ​ഡു​ക​ൾ ത​ക​ർ​ത്തു.

ഫ്രാ​ൻ​സി​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന രാ​ത്രി​കാ​ല താ​പ​നി​ല​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. യൂ​റോ​പ്പി​ലു​ട​നീ​ളം ഉ​ഷ്ണ​ത​രം​ഗം മൂ​ലം ഇ​തു​വ​രെ 1,300-ല​ധി​കം മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യും മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി.

കാ​ര​ണം ഹീ​റ്റ് ഡോം ​പ്ര​തി​ഭാ​സം

സ​ഹാ​റ​യി​ൽ നി​ന്ന് വീ​ശു​ന്ന ചൂ​ടു​കാ​റ്റും ആ​ഫ്രി​ക്ക​ൻ ആ​ന്‍റി​സൈ​ക്ലോ​ൺ എ​ന്ന ശ​ക്ത​മാ​യ ഉ​യ​ർ​ന്ന മ​ർ​ദ്ദ​മേ​ഖ​ല​യു​മാ​ണ് ക​ടു​ത്ത ചൂ​ടി​ന് കാ​ര​ണം. ഇ​ത് യൂ​റോ​പ്പി​ന് മു​ക​ളി​ൽ ഹീ​റ്റ് ഡോം ​അ​ഥ​വാ ചൂ​ടി​ന്‍റെ മേ​ലാ​പ്പ് സൃ​ഷ്ടി​ച്ച് ചൂ​ടു​ള്ള വാ​യു​വി​നെ അ​ന്ത​രീ​ക്ഷ​ത്തി​ൽ ത​ള​ച്ചി​ടു​ന്നു.

ഇ​തു​മൂ​ലം ഓ​രോ ദി​വ​സ​വും താ​പ​നി​ല ഉ​യ​രു​ക​യാ​ണ്.

വി​ല്ല​ൻ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം

ആ​ഗോ​ള കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​മാ​ണ് ഉ​ഷ്ണ​ത​രം​ഗ​ത്തെ ഇ​ത്ര​യും രൂ​ക്ഷ​മാ​ക്കി​യ​തെ​ന്ന് ശാ​സ്ത്ര​ജ്ഞ​ർ പ​റ​യു​ന്നു. ആ​ഗോ​ള​താ​പ​നം കാ​ര​ണം സാ​ധാ​ര​ണ​യേ​ക്കാ​ൾ നാല് ഡി​ഗ്രി സെ​ൽ​ഷ്യ​സ് അ​ധി​ക ചൂ​ടാ​ണ് ഇ​ത്ത​വ​ണ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ലും ചൂ​ട് ക​ന​ക്കു​മെ​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേശി​ച്ചു.

Sports

എതിരില്ലാതെ സ്പാനിഷ് ജയം; ഉറുഗ്വെയ്ക്ക് ഇനി മടങ്ങാം

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ മുന്‍ ചാമ്പ്യന്മാരായ ഉറുഗ്വെയെ വീഴ്ത്തി സ്പെയിൻ. എതിരില്ലാത്ത ഒരു ഗോളിനാണ് സ്പാനിഷ് ജയം. 47-ാം മിനിറ്റില്‍ അലക്‌സ് ബയേനയാണ് വിജയഗോൾ നേടിയത്.

ഉറുഗ്വെ ഗോള്‍ കീപ്പര്‍ ഫെര്‍ണാണ്ടോ മുസ്‌ലേരയുടെ പിഴവിൽ നിന്നാണ് സ്പെയിനിന്‍റെ ഗോൾ പിറന്നത്. അലക്സ് ബയേന തൊടുത്തുവിട്ട താരതമ്യേന വേഗം കുറഞ്ഞ ഷോട്ട് മുസ്‌ലേരയുടെ കൈയിൽനിന്നു വഴുതി ഗോള്‍വര കടക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ ഗോള്‍ കീപ്പറെ മാറ്റി ഉറുഗ്വെ കളിയിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. മത്സരത്തിന്‍റെ അവസാന നിമിഷം അഗസ്റ്റിന്‍ കനോബിയോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും അവർക്ക് തിരിച്ചടിയായി. ഇതോടെ, മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയം പോലുമില്ലാതെ ഉറുഗ്വെ ടൂര്‍ണമെന്‍റില്‍ നിന്നു പുറത്തായി.

Sports

ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ സൗദി അറേബ്യയെ തകർത്ത് സ്പെയിൻ

അ​റ്റ്‌​ലാ​ന്‍റ: ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ സ്പാ​നി​ഷ് ടീ​മി​ന്‍റെ വ​ന്പ​ൻ ജ​യം. ഗ്രൂ​പ്പ് എ​ച്ചി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ കു​ഞ്ഞ​ന്മാ​രാ​യ കേ​പ് വെ​ർ​ദെ​യോ​ട് ഗോ​ൾ​ര​ഹി​ത സ​മ​നി​ല വ​ഴ​ങ്ങി​യ സ്പെ​യി​ൻ ഇ​ന്ന​ലെ രാ​ത്രി​യി​ൽ അ​ര​ങ്ങേ​റി​യ മ​ത്സ​ര​ത്തി​ൽ സൗ​ദി അ​റേ​ബ്യ​യെ ഗോ​ളി​ൽ മു​ക്കി. മ​റു​പ​ടി​യി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്ക് സ്പെ​യി​ൻ ജ​യ​മാ​ഘോ​ഷി​ച്ചു.

കൗ​മാ​ര സൂ​പ്പ​ർ താ​രം ലാ​മി​ൻ യ​മാ​ലി​നെ സ്റ്റാ​ർ​ട്ടിം​ഗ് ഇ​ല​വ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ ലാ ​റോ​ജ എ​ന്ന​റി​യ​പ്പെ​ടു​ന്ന സ്പെ​യി​ൻ കി​ക്കോ​ഫി​നെ​ത്തി​യ​ത്. അ​തി​ന്‍റെ ഫ​ലം 10-ാം മി​നി​റ്റി​ൽ ക​ണ്ടു. മൈ​ക്ക​ൽ ഒ​യ​ർ​സ​ബാ​ലി​ന്‍റെ അ​സി​സ്റ്റി​ൽ ലാ​മി​ൻ യ​മാ​ൽ ഉ​ജ്വ​ല​മാ​യ ഫി​നി​ഷിം​ഗി​ലൂ​ടെ സ്പെ​യി​നെ മു​ന്നി​ലെ​ത്തി​ച്ചു.

21-ാം മി​നി​റ്റി​ൽ ഒ​യ​ർ​സ​ബാ​ലി​ന്‍റെ ഗോ​ൾ. ലാ​പോ​ർ​ട്ടെ​യു​ടെ അ​സി​സ്റ്റി​ലാ​യി​രു​ന്നു ഗോ​ളി​ന്‍റെ പി​റ​വി. 24-ാം മി​നി​റ്റി​ൽ വീ​ണ്ടും ഒ​യ​ർ​സ​ബാ​ൽ സൗ​ദി ഗോ​ൾ​വ​ല കു​ലു​ക്കി. ഇ​ത്ത​വ​ണ അ​സി​സ്റ്റ് ന​ൽ​കി​യ​ത് ഡാ​നി ഓ​ൾ​മോ.

ര​ണ്ടാം പ​കു​തി തു​ട​ങ്ങി​യ​പ്പോ​ൾ സൗ​ദി​യു​ടെ ഹ​സ​ൻ തം​ബാ​ക്തി (49-ാം മി​നി​റ്റ്) സ്വ​ന്തം വ​ല​യി​ൽ പ​ന്ത് നി​ക്ഷേ​പി​ച്ചു. പി​ന്നീ​ട് ഗോ​ൾ പി​റ​ന്നി​ല്ല. അ​തോ​ടെ 4-0നു ​ജ​യി​ച്ച് സ്പെ​യി​ൻ ക​ളം വി​ട്ടു.

Sports

സൗ​ദി​യെ ത​ക​ർ​ത്തു​ത​രി​പ്പ​ണ​മാ​ക്കി സ്പെ​യി​ൻ; എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്ക് ആ​ദ്യ ജ​യം

അ​റ്റ്ലാ​ന്‍റ: ആ​ദ്യ മ​ത്സ​ര​ത്തി​ലെ അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി​ക്ക് പി​ന്നാ​ലെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​ത്തോ​ടെ സ്പെ​യി​ന്‍റെ തി​രി​ച്ചു​വ​ര​വ്. ഗ്രൂ​പ്പ് എ​ച്ചി​ൽ ന​ട​ന്ന ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ൽ എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്കാ​ണ് സ്പെ​യി​ൻ സൗ​ദി അ​റേ​ബ്യ​യെ ത​ക​ർ​ത്ത​ത്. കൗ​മാ​ര താ​രം ല​മീ​ൻ യ​മാ​ലി​ന്‍റെ​യും മി​ഷേ​ൽ ഒ​യാ​ർ​സ​ബാ​ലി​ന്‍റെ​യും ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ് സ്പെ​യി​ന് അ​നാ​യാ​സ ജ​യം സ​മ്മാ​നി​ച്ച​ത്.

ക​ളി തു​ട​ങ്ങി പ​ത്താം മി​നി​റ്റി​ൽ ല​മീ​ൻ യ​മാ​ലി​ലൂ​ടെ​യാ​ണ് സ്പെ​യി​ൻ ഗോ​ൾ നേ​ടി​യ​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ക​ടു​ത്ത വി​മ​ർ​ശ​നം നേ​രി​ട്ട ഒ​യാ​ർ​സ​ബാ​ൽ പി​ന്നീ​ട് ഇ​ര​ട്ട ഗോ​ളു​ക​ളു​മാ​യി സ്പെ​യി​ന്‍റെ വി​ജ​യ​മു​റ​പ്പി​ച്ചു. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ന​വാ​ഗ​ത​രാ​യ കേ​പ് വെ​ർ​ഡെ​യോ​ട് ഗോ​ൾ​ര​ഹി​ത സ​മ​നി​ല വ​ഴ​ങ്ങേ​ണ്ടി വ​ന്ന സ്പെ​യി​ന്, അ​റ്റ്ലാ​ന്‍റ​യി​ലെ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഈ ​മ​ത്സ​രം നി​ർ​ണാ​യ​ക​മാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ൽ അ​ർ​ജ​ന്‍റീ​ന​യെ അ​ട്ടി​മ​റി​ച്ച ച​രി​ത്ര​മു​ള്ള സൗ​ദി അ​റേ​ബ്യ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഉ​റു​ഗ്വേ​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​റ​ങ്ങി​യ​തെ​ങ്കി​ലും സ്പാ​നി​ഷ് പ​ട​യ്ക്ക് മു​ന്നി​ൽ അ​വ​ർ​ക്ക് മ​റു​പ​ടി​യു​ണ്ടാ​യി​രു​ന്നി​ല്ല. ഈ ​ത​ക​ർ​പ്പ​ൻ ജ​യ​ത്തോ​ടെ സ്പെ​യി​ൻ നോ​ക്കൗ​ട്ട് പ്ര​തീ​ക്ഷ​ക​ൾ സ​ജീ​വ​മാ​ക്കി.

International

മാഡ്രിഡിന് പുതിയ ലാൻഡ്മാർക്ക്

മാ​​​ഡ്രി​​​ഡ്: ച​​​രി​​​ത്ര​​​മു​​​റ​​​ങ്ങു​​​ന്ന മാ​​​ഡ്രി​​​ഡ് ന​​​ഗ​​​ര​​​ത്തി​​​നു തി​​​ല​​​ക​​​ക്കു​​​റി​​​യാ​​​യി ഇ​​​നി​​​യൊ​​​രു കു​​​രി​​​ശു​​​മു​​​ണ്ടാ​​​കും.

സ്പെ​​​യി​​​ൻ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നി​​​ടെ മാ​​​ഡ്രി​​​ഡി​​​ലെ പ്ലാ​​​സ ദെ ​​​ലി​​​മ​​​യി​​​ൽ ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ യു​​​വാ​​​ക്ക​​​ൾ​​​ക്കൊ​​​പ്പം ന​​​ട​​​ത്തി​​​യ നി​​​ശാ ജാ​​​ഗ​​​ര​​​ണ പ്രാ​​​ർ​​​ഥ​​​നാ​​​വേ​​​ദി​​​യി​​​ൽ താ​​​ത്കാ​​​ലി​​​ക​​​മാ​​​യി സ്ഥാ​​​പി​​​ച്ച 82 അ​​​ടി ഉ​​​യ​​​ര​​​മു​​​ള്ള കു​​​രി​​​ശാ​​​ണ് ന​​​ഗ​​​ര​​​ത്തി​​​ന്‍റെ ആ​​​കാ​​​ശ​​​ക്കാ​​​ഴ്ച​​​യി​​​ലെ സ്ഥി​​​ര​​​മാ​​​യ ലാ​​​ൻ​​​ഡ്മാ​​​ർ​​​ക്കാ​​​കാ​​​ൻ പോ​​​കു​​​ന്ന​​​ത്.

സി​​​റ്റി കൗ​​​ൺ​​​സി​​​ലി​​​ന്‍റെ സെ​​​ക്ക​​​ൻ​​​ഡ് ഡെ​​​പ്യൂ​​​ട്ടി മേ​​​യ​​​റാ​​​യ ബോ​​​ർ​​​ജ കാ​​​ര​​​ബ​​​ന്‍റെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

“ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ യു​​​വാ​​​ക്ക​​​ൾ​​​ക്കൊ​​​പ്പം ന​​​ട​​​ത്തി​​​യ പ്രാ​​​ർ​​​ഥ​​​നാ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു സാ​​​ക്ഷ്യം വ​​​ഹി​​​ച്ച ഈ ​​​വ​​​ലി​​​യ കു​​​രി​​​ശ് ആ ​​​ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ ഓ​​​ർ​​​മ്മ​​​പ്പെ​​​ടു​​​ത്ത​​​ലാ​​​യും ന​​​മ്മു​​​ടെ ക്രൈ​​​സ്ത​​​വ പാ​​​ര​​​മ്പ​​​ര്യ​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക​​​മാ​​​യും മാ​​​ഡ്രി​​​ഡി​​​ൽ​​​തന്നെ നി​​​ല​​​നി​​​ൽ​​​ക്കും”ബോ​​​ർ​​​ജ അ​​​റി​​​യി​​​ച്ചു.

കു​​​രി​​​ശ് നി​​​ല​​​നി​​​ർ​​​ത്തു​​​മെ​​​ന്ന് ഉ​​​റ​​​പ്പാ​​​യെ​​​ങ്കി​​​ലും അ​​​തു നി​​​ല​​​വി​​​ലു​​​ള്ള സ്ഥ​​​ല​​​ത്തു​​​ത​​​ന്നെ സൂ​​​ക്ഷി​​​ക്ക​​​ണോ അ​​​തോ മ​​​റ്റേ​​​തെ​​​ങ്കി​​​ലും സ്ഥ​​​ല​​​ത്തേ​​​ക്കു മാ​​​റ്റ​​​ണോ എ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ന​​​ഗ​​​ര​​​സ​​​ഭ ഇ​​​തു​​​വ​​​രെ അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തി​​​ട്ടി​​​ല്ല.

പ്രാ​​​ർ​​​ഥ​​​നാ​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ന്ന സ്ഥ​​​ല​​​ത്തെ അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തു​​​ന്ന ഒ​​​ന്നാ​​​യ​​​തു​​​കൊ​​​ണ്ട്, മാ​​​ഡ്രി​​​ഡി​​​ലെ​​​യും സ്പെ​​​യി​​​നി​​​ലെ​​​യും ഭൂ​​​രി​​​ഭാ​​​ഗം ആ​​​ളു​​​ക​​​ളും കു​​​രി​​​ശ് അ​​​തി​​​ന്‍റെ യ​​​ഥാ​​​ർ​​​ഥ സ്ഥാ​​​ന​​​ത്തു​​​ത​​​ന്നെ നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​താ​​​ണു ന​​​ല്ല​​​തെ​​​ന്ന് ക​​​രു​​​തു​​​ന്ന​​​താ​​​യി മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

സാ​​​ന്‍റി​​​യാ​​​ഗൊ ബെ​​​ർ​​​ണബ്യൂ സ്റ്റേ​​​ഡി​​​യ​​​ത്തി​​​നു സ​​​മീ​​​പ​​​മു​​​ള്ള പ്ലാ​​​സ ദെ ​​​ലി​​​മ​​​യി​​​ൽ ക​​​ഴി​​​ഞ്ഞ ആ​​​റി​​​ന് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്ന ജാ​​​ഗ​​​ര​​​ണ​​​പ്രാ​​​ർ​​​ഥ​​​ന​​​യി​​​ൽ അ​​​ഞ്ചു ല​​​ക്ഷ​​​ത്തോ​​​ളം യു​​​വ​​​തീ​​​യു​​​വാ​​​ക്ക​​​ളാ​​​ണു പ​​​ങ്കെ​​​ടു​​​ത്ത​​​ത്.

NRI

സ്പെ​യി​നി​ൽ ച​രി​ത്ര​പ​ര​മാ​യ പൊ​തു​മാ​പ്പ്; അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് സെ​റ്റി​ൽ​മെ​ന്‍റ് വീ​സ; അ​പേ​ക്ഷി​ക്കാ​ൻ ര​ണ്ടാ​ഴ്ച കൂ​ടി

മാ​ഡ്രി​ഡ്: യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ കു​ടി​യേ​റ്റ നി​യ​മ​ങ്ങ​ൾ ക​ടു​പ്പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ, വി​പ്ല​വാ​ത്മ​ക​മാ​യ ന​യ​വു​മാ​യി സ്പെ​യി​ൻ സ​ർ​ക്കാ​ർ. രാ​ജ്യ​ത്തു​ള്ള അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് നി​യ​മ​പ​ര​മാ​യി താ​മ​സി​ക്കാ​നും ജോ​ലി ചെ​യ്യാ​നു​മു​ള്ള "സെ​റ്റി​ൽ​മെന്‍റ് വീ​സ' ന​ൽ​കാ​നു​ള്ള പൊ​തു​മാ​പ്പ് പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷി​ക്കാ​ൻ ഇ​നി ര​ണ്ടാ​ഴ്ച കൂ​ടി സ​മ​യം ബാ​ക്കി.

അ​പേ​ക്ഷ 10 ല​ക്ഷം ക​ട​ക്കും

ആ​ദ്യം അ​ഞ്ച് ല​ക്ഷം പേ​രെ ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​തെ​ങ്കി​ലും പ്ര​തീ​ക്ഷ​ക​ളെ​ല്ലാം അ​സ്ഥാ​ന​ത്താ​ക്കി ഇ​തു​വ​രെ ഒ​ൻ​പ​ത് ല​ക്ഷ​ത്തി​ല​ധി​കം പേ​ർ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു ക​ഴി​ഞ്ഞ​താ​യി സ്പാ​നി​ഷ് കു​ടി​യേ​റ്റ​കാ​ര്യ മ​ന്ത്രാ​ല​യം വെ​ളി​പ്പെ​ടു​ത്തി.

അ​പേ​ക്ഷാ കാ​ലാ​വ​ധി തീ​രാ​ൻ ദി​വ​സ​ങ്ങ​ൾ ബാ​ക്കി​നി​ൽ​ക്കെ, ആ​കെ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണം പ​ത്ത് ല​ക്ഷ​വും ക​ട​ന്ന് 1.2 മി​ല്യ​ൺ വ​രെ എ​ത്തി​യേ​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

"കു​ടി​യേ​റ്റം സ​മ്പ​ദ്‌വ്യ​വ​സ്ഥ​യ്ക്ക് ക​രു​ത്ത്': പ്ര​ധാ​ന​മ​ന്ത്രി

അ​ന​ധി​കൃ​ത​മാ​യി എ​ത്തി​യ അ​ഭ​യാ​ർ​ത്ഥി​ക​ളു​ടെ​യും കു​ടി​യേ​റ്റ​ക്കാ​രു​ടെ​യും താ​മ​സം നി​യ​മാ​നു​സൃ​ത​മാ​ക്കു​ന്ന​ത് കേ​വ​ലം കാ​രു​ണ്യ​മ​ല്ല, മ​റി​ച്ച് രാ​ജ്യ​ത്തി​ന്‍റെ നീ​തി​ക്കും സ​മ്പ​ദ്ഘ​ട​ന​യ്ക്കും അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് സ്പാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി പെ​ഡ്രോ സാ​ൻ​ഞ്ച​സ് വ്യ​ക്ത​മാ​ക്കി.

തൊ​ഴി​ലാ​ളി ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം: സ്പെ​യി​നി​ലെ അ​തി​ഥി​സ​ത്കാ​ര മേ​ഖ​ല, വ​യോ​ജ​ന പ​രി​ച​ര​ണം തു​ട​ങ്ങി​യ രം​ഗ​ങ്ങ​ളി​ൽ നി​ല​വി​ലു​ള്ള ക​ടു​ത്ത തൊ​ഴി​ലാ​ളി ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ കു​ടി​യേ​റ്റ​ക്കാ​ർ വ​ലി​യ പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​ത്.

പെ​ൻ​ഷ​ൻ ഫ​ണ്ടി​ലേ​ക്ക് സം​ഭാ​വ​ന: ഇ​വ​രു​ടെ ജോ​ലി​ക​ൾ നി​യ​മാ​നു​സൃ​ത​മാ​ക്കു​ന്ന​തി​ലൂ​ടെ നി​കു​തി വ​രു​മാ​ന​വും സാ​മൂ​ഹ്യ സു​ര​ക്ഷാ വി​ഹി​ത​വും വ​ർ​ധിക്കും. ഇ​ത് രാ​ജ്യ​ത്തെ പൊ​തു പെ​ൻ​ഷ​ൻ പ​ദ്ധ​തി കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കാ​ൻ സ​ഹാ​യി​ക്കും.

2026 ഏ​പ്രി​ലി​ൽ പ​ദ്ധ​തി ആ​രം​ഭി​ച്ച​തു മു​ത​ൽ ഇ​തു​വ​രെ 3,60,000 താത്കാ​ലി​ക വ​ർ​ക്ക് പെ​ർ​മി​റ്റു​ക​ൾ സ്പെ​യി​ൻ ന​ൽ​കി​ക്ക​ഴി​ഞ്ഞു. ന​ട​പ​ടി​ക​ൾ​ക്കാ​യി അ​പേ​ക്ഷ സ്വീ​ക​രി​ക്ക​പ്പെ​ട്ടാ​ൽ ഉ​ട​ൻ ത​ന്നെ, വീ​സ ല​ഭി​ക്കു​ന്ന​തി​നാ​യി കാ​ത്തു​നി​ൽ​ക്കാ​തെ കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് നി​യ​മ​പ​ര​മാ​യി ജോ​ലി ചെ​യ്ത് തു​ട​ങ്ങാം എ​ന്ന​താ​ണ് ഇ​തിന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത.

വി​സ ല​ഭി​ക്കാ​നു​ള്ള യോ​ഗ്യ​ത​ക​ൾ

പ്ര​ധാ​ന​മ​ന്ത്രി സാ​ൻ​ഞ്ച​സ് കൊ​ണ്ടു​വ​ന്ന പ്ര​ത്യേ​ക സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം താ​ഴെ പ​റ​യു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ളാ​ണ് വി​സ​യ്ക്കാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്:

  • ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മി​ല്ലാ​ത്ത വ്യ​ക്തി​യാ​യി​രി​ക്ക​ണം.
  • ചു​രു​ങ്ങി​യ​ത് അ​ഞ്ച് മാ​സ​മെ​ങ്കി​ലും സ്പെ​യി​നി​ൽ താ​മ​സി​ച്ചി​രു​ന്ന​താ​യി തെ​ളി​യി​ക്ക​ണം.
  • സ്പെ​യി​നി​ൽ ജോ​ലി ചെ​യ്യു​ന്നു​ണ്ടെ​ന്നോ, കു​ടും​ബം കൂ​ടെ​യു​ണ്ടെ​ന്നോ അ​ല്ലെ​ങ്കി​ൽ അ​ടി​യ​ന്തി​ര മാ​നു​ഷി​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന നി​സ്സ​ഹാ​യാ​വ​സ്ഥ​യി​ലാ​ണെ​ന്നോ തെ​ളി​യി​ക്ക​ണം.
  • ഈ ​നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കു​ന്ന​വ​ർ​ക്ക് കാ​ലാ​വ​ധി നീ​ട്ടാ​ൻ ക​ഴി​യു​ന്ന ഒ​രു വ​ർ​ഷ​ത്തെ താ​ത്കാ​ലി​ക റെ​സി​ഡ​ന്‍റ് പെ​ർ​മി​റ്റ് ല​ഭി​ക്കും.

വ്യാ​പ​ക വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷം

അ​തേ​സ​മ​യം, ഭ​ര​ണ​ക​ക്ഷി​യാ​യ സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി​യു​ടെ ഈ ​വ​ൻ ജ​ന​പ്രി​യ പ​ദ്ധ​തി​ക്കെ​തി​രെ ക​ൺ​സ​ർ​വേ​റ്റീ​വ് പ്ര​തി​പ​ക്ഷ​മാ​യ പീ​പ്പി​ൾ​സ് പാ​ർ​ട്ടി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

സ്പെ​യി​നി​ലെ പൊ​തു​സേ​വ​ന സം​വി​ധാ​ന​ങ്ങ​ൾ ഇ​തി​ന​കം ത​ന്നെ ക​ടു​ത്ത സ​മ്മ​ർ​ദത്തി​ലാ​ണെ​ന്നും 12 ല​ക്ഷ​ത്തോ​ളം പേ​ർ​ക്ക് ഒ​ന്നി​ച്ച് വീ​സ ന​ൽ​കു​ന്ന​ത് രാ​ജ്യ​ത്തെ ത​ദ്ദേ​ശീ​യ ജ​ന​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യാ​കു​മെ​ന്നും അ​വ​ർ വാ​ദി​ക്കു​ന്നു.

പ​ല​വി​ധ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളി​ൽ പ്ര​തി​രോ​ധ​ത്തി​ലാ​യ സ​ർ​ക്കാ​ർ, വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ട് വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീ​യ​ത്തി​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.

എ​ങ്കി​ലും, ജ​ർ​മ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ കു​ടി​യേ​റ്റ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​മ്പോ​ൾ, സ്പെ​യി​ൻ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന ഈ ​ഉ​ദാ​ര​മാ​യ നി​ല​പാ​ട് യൂ​റോ​പ്പി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​നും അ​ഭ​യാ​ർ​ഥി​ക​ൾ​ക്കും വ​ലി​യൊ​രു ആ​ശ്വാ​സ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

NRI

അഞ്ച് ലക്ഷം അനധികൃത കുടിയേറ്റക്കാർക്ക് നിയമപദവി നൽകാൻ പദ്ധതിയുമായി സ്പെ​യി​ൻ

മാ​ഡ്രി​ഡ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ (ഇ​യു) പു​തി​യ ക​ർ​ശ​ന​മാ​യ അ​തി​ർ​ത്തി നി​യ​ന്ത്ര​ണ​ങ്ങ​ളും കു​ടി​യേ​റ്റ ന​യ​ങ്ങ​ളും പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തി​നി​ട​യി​ലും സ്പെ​യി​ൻ സ​ർ​ക്കാ​ർ മ​നു​ഷ്യ​പ​ര​വും സാ​മ്പ​ത്തി​ക​പ​ര​വു​മാ​യ പ്ര​ഖ്യാ​പ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി.

രാ​ജ്യ​ത്ത് രേ​ഖ​ക​ളി​ല്ലാ​തെ താ​മ​സി​ക്കു​ക​യും ജോ​ലി ചെ​യ്യു​ക​യും ചെ​യ്യു​ന്ന ഏ​ക​ദേ​ശം അഞ്ച് ല​ക്ഷം ആ​ളു​ക​ൾ​ക്ക് ഘ​ട്ടം ഘ​ട്ട​മാ​യി നി​യ​മ​പ​ര​മാ​യ പ​ദ​വി ന​ൽ​കാ​നു​ള്ള പ​ദ്ധ​തി​ക്കാ​ണ് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്.

യൂ​റോ​പ്പി​ലെ പ​ല രാ​ജ്യ​ങ്ങ​ളും കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് നേ​രെ വാ​തി​ലു​ക​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കു​മ്പോ​ഴാ​ണ് സ്പെ​യി​ൻ ഈ ​വ്യ​ത്യ​സ്ത സ​മീ​പ​നം സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ത് മ​നു​ഷ്യാ​വ​കാ​ശ​പ​ര​മാ​യും തൊ​ഴി​ൽ വി​പ​ണി ആ​വ​ശ്യ​ക​ത​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​മു​ള്ള ന​യ​മെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കു​ന്നു.

പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ

സ്പെ​യി​നി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ല​വി​ലു​ള്ള ക​ടു​ത്ത തൊ​ഴി​ലാ​ളി ക്ഷാ​മം പ​രി​ഹ​രി​ക്കു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യം.

നി​ല​വി​ൽ അ​ന​ധി​കൃ​ത​മാ​യി ജോ​ലി ചെ​യ്യു​ന്ന വ​ലി​യൊ​രു വി​ഭാ​ഗം ആ​ളു​ക​ൾ​ക്ക് നി​യ​മ​പ​ര​മാ​യ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തോ​ടെ തൊ​ഴി​ൽ വി​പ​ണി കൂ​ടു​ത​ൽ സ്ഥി​ര​ത​യി​ലാ​കു​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

അ​തി​നൊ​പ്പം, നി​കു​തി വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​നും ഈ ​നീ​ക്കം സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് സ​ർ​ക്കാ​ർ പ​റ​യു​ന്നു.

നി​യ​മ​പ​ര​മാ​യ പ​ദ​വി ല​ഭി​ക്കു​ന്ന​വ​ർ രാ​ജ്യ​ത്തെ നി​കു​തി സം​വി​ധാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ക​യും സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ക​യും ചെ​യ്യും.

ക​ർ​ശ​ന​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ

ഈ ​പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കാ​ൻ അ​പേ​ക്ഷ​ക​ർ നി​ശ്ചി​ത താ​മ​സ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണം.

എ​ത്ര വ​ർ​ഷ​മാ​യി സ്പെ​യി​നി​ൽ താ​മ​സി​ക്കു​ന്നു, തൊ​ഴി​ൽ നി​ല, കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ത്ത​മു​ണ്ടോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രി​ക്കും നി​യ​മ​പ​ദ​വി അ​നു​വ​ദി​ക്കു​ക.

വി​മ​ർ​ശ​ന​ങ്ങ​ളും ആ​ശ​ങ്ക​ക​ളും

സ​ർ​ക്കാ​രി​ന്റെ ഈ ​നീ​ക്ക​ത്തി​നെ​തി​രേ പ്ര​തി​പ​ക്ഷ​വും ചി​ല സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളും വി​മ​ർ​ശ​നം ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.

പെ​ട്ടെ​ന്ന് വ​ലി​യ തോ​തി​ൽ ആ​ളു​ക​ൾ​ക്ക് നി​യ​മ​പ​ദ​വി ന​ൽ​കു​ന്ന​ത് പൊ​തു​ജ​നാ​രോ​ഗ്യ സം​വി​ധാ​ന​ത്തെ​യും മ​റ്റ് സാ​മൂ​ഹി​ക ആ​നു​കൂ​ല്യ​ങ്ങ​ളെ​യും ബാ​ധി​ക്കാ​മെ​ന്ന് അ​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

പ്ര​തീ​ക്ഷ​യു​ടെ കാ​ഴ്ച​പ്പാ​ട്

എ​ങ്കി​ലും, ഈ ​പ​ദ്ധ​തി വ​രും വ​ർ​ഷ​ങ്ങ​ളി​ൽ സ്പെ​യി​നി​ലേ​ക്ക് കു​ടി​യേ​റാ​നും അ​വി​ടെ തൊ​ഴി​ൽ തേ​ടാ​നും ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്, പ്ര​ത്യേ​കി​ച്ച് മ​ല​യാ​ളി പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ, വ​ലി​യൊ​രു പ്ര​തീ​ക്ഷ ന​ൽ​കു​ന്ന നീ​ക്ക​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

Sports

ലാ ​റോ​ജ ലോ​ഡിം​ഗ്

അ​റ്റ്‌​ലാ​ന്‍റ: ബ്ര​സീ​ല്‍, ജ​ര്‍​മ​നി, നെ​ത​ര്‍​ല​ന്‍​ഡ്‌​സ് ടീ​മു​ക​ള്‍​ക്കു പി​ന്നാ​ലെ സ്‌​പെ​യി​നും ബെ​ല്‍​ജി​യ​വും ഫി​ഫ 2026 ലോ​ക​ക​പ്പ് ക​ള​ത്തി​ലേ​ക്ക്.

ലാ ​റോ​ജ എ​ന്ന​റി​യ​പ്പെ​ടു​ന്ന, 2010 ലോ​ക​ക​പ്പ് ജേ​താ​ക്ക​ളാ​യ സ്‌​പെ​യി​ന്‍ ഗ്രൂ​പ്പ് എ​ച്ചി​ല്‍ ത​ങ്ങ​ളു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ കേ​പ് വെ​ര്‍​ദെ​യെ നേ​രി​ടും. ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 9.30നാ​ണ് കി​ക്കോ​ഫ്.

പ​രി​ക്കേ​റ്റു വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന കൗ​മാ​ര സൂ​പ്പ​ര്‍ താ​രം ലാ​മി​ന്‍ യ​മാ​ല്‍ ക​ള​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്തു​മോ എ​ന്ന​താ​ണ് സ്‌​പെ​യി​ന്‍ ഇ​റ​ങ്ങു​മ്പോ​ഴു​ള്ള സു​പ്ര​ധാ​ന ചോ​ദ്യം. പ​രി​ക്കി​ല്‍​നി​ന്നു മു​ക്ത​നാ​യ യ​മാ​ല്‍, ടീ​മി​നൊ​പ്പം പ​രി​ശീ​ല​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

അ​ര്‍​ധ​രാ​ത്രി 12.30ന് ​വാ​ഷിം​ഗ്ട​ണി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ കെ​വി​ന്‍ ഡി ​ബ്രൂ​യി​ന്‍റെ ബെ​ല്‍​ജി​യം മു​ഹ​മ്മ​ദ് സ​ല​യു​ടെ ഈ​ജി​പ്തി​നെ നേ​രി​ടും. ഗ്രൂ​പ്പ് ജി​യി​ലെ ചാ​മ്പ്യ​നെ നി​ശ്ച​യി​ക്കു​ന്ന പോ​രാ​ട്ട​മാ​കു​മോ ഇ​തെ​ന്ന​താ​ണ് ക​ണ്ട​റി​യേ​ണ്ട​ത്.

Sports

ലോ​​ക​​ക​​പ്പി​​ന് ശേ​​ഷം ഭാ​​വി തീ​​രു​​മാ​​നം: റോ​​ഡ്രി

ല​​ണ്ട​​ൻ: മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യി​​ലെ ത​​ന്‍റെ ഭാ​​വി​​യെ​​ക്കു​​റി​​ച്ചു​​ള്ള തീ​​രു​​മാ​​നം ലോ​​ക​​ക​​പ്പി​​ന് ശേ​​ഷ​​മെ​​ന്ന് സ്പെ​​യി​​ൻ മ​​ധ്യ​​നി​​ര താ​​രം റോ​​ഡ്രി. ലോ​​ക​​ക​​പ്പി​​ൽ സ്പെ​​യി​​ൻ ടീ​​മി​​നെ ന​​യി​​ക്കു​​ന്ന​​തി​​ലാ​​ണ് ഇ​​പ്പോ​​ൾ ത​​ന്‍റെ പൂ​​ർ​​ണ ശ്ര​​ദ്ധ​​യെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

2024ലെ ​​ബാ​​ല​​ണ്‍ ഡി ഓര്‍‍ ജേ​​താ​​വാ​​യ റോ​​ഡ്രി​​യു​​ടെ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യു​​മാ​​യു​​ള്ള ക​​രാ​​ർ അ​​വ​​സാ​​ന വ​​ർ​​ഷ​​ത്തി​​ലേ​​ക്ക് ക​​ട​​ക്കു​​ക​​യാ​​ണ്. ഇ​​തി​​നി​​ട​​യി​​ലാ​​ണ് താ​​രം സ്പാ​​നി​​ഷ് ക്ല​​ബ്ബാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡി​​ലേ​​ക്ക് ചേ​​ക്കേ​​റു​​മെ​​ന്ന അ​​ഭ്യൂ​​ഹ​​ങ്ങ​​ൾ ശ​​ക്ത​​മാ​​യ​​ത്.

ലോ​​ക​​ക​​പ്പി​​ൽ ഗ്രൂ​​പ്പ് എ​​ച്ചി​​ൽ കേ​​പ് വെ​​ർ​​ദെ, സൗ​​ദി അ​​റേ​​ബ്യ, ഉ​​റു​​ഗ്വേ എ​​ന്നി​​വ​​രെ നേ​​രി​​ടാ​​നൊ​​രു​​ങ്ങു​​ന്ന സ്പെ​​യി​​ൻ ടീ​​മി​​ന്‍റെ പ്ര​​ധാ​​ന ക​​രു​​ത്താ​​ണ് ഈ 29​​കാ​​ര​​ൻ.

International

സ്പെയിനിൽ മാതാപിതാക്കളെ വെടിവച്ചു കൊന്നയാൾ പിടിയിൽ

മാ​​​ഡ്രി​​​ഡ്: ​​​മാ​​​താ​​​പി​​​താ​​​ക്ക​​​ളെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്ന ഇ​​​രു​​​പ​​​ത്ത​​​ഞ്ചു​​​കാ​​​ര​​​ൻ സ്പെ​​​യി​​​നി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യി. ഇ​​​യാ​​​ളു​​​ടെ ഏ​​​ഴു വ​​​യ​​​സു​​​ള്ള മ​​​ക​​​ൻ അ​​​ട​​​ക്കം നാ​​​ലു പേ​​​ർ​​​ക്ക് ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു.

തെ​​​ക്ക​​​ൻ സ്പെ​​​യി​​​നി​​​ലെ എ​​​ൽ എ​​​ലി​​​ഡോ എ​​​ന്ന ചെ​​റു ​പ​​​ട്ട​​​ണ​​​ത്തി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

കൃ​​​ത്യ​​​ത്തി​​​നു​​​ശേ​​​ഷം ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ ശ്ര​​​മി​​​ച്ച പ്ര​​​തി പി​​​ന്നീ​​​ട് പോ​​​ലീ​​​സി​​​നു കീ​​​ഴ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രി​​​ൽ ഒ​​​ന്ന​​​ര വ​​​യ​​സു​​​ള്ള കു​​​ഞ്ഞും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

NRI

സ്പെ​യി​നി​ൽ അ​ഞ്ച് ല​ക്ഷം കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് നി​യ​മ​സാ​ധു​ത; ജർമനിയിൽ ആശങ്ക

ബെ​ർ​ലി​ൻ: സ്പെ​യി​നി​ലെ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ ചേ​ർ​ത്തു​പി​ടി​ച്ച് ഭ​ര​ണ​കൂ​ടം. അ​ഞ്ച് ല​ക്ഷ​ത്തോ​ളം അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് വ​ർ​ക്ക് പെ​ർ​മി​റ്റും താ​മ​സ​സൗ​ക​ര്യ​വും ന​ൽ​കാ​ൻ പെ​ഡ്രോ സാ​ഞ്ച​സ് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു.

ഇ​തോ​ടെ വ​ൻ‍​തി​ര​ക്കാ​ണ് സ്പെ​യി​നി​ലെ സ​ർ​ക്കാ​ർ ഓ​ഫീസു​ക​ളി​ൽ കു​ടി​യേ​റ്റ​ക്കാ​രു​ടെ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. സ്പെ​യി​നി​ൽ നി​യ​മ​പ​ര​മാ​യ രേ​ഖ​ക​ൾ ല​ഭി​ച്ചു ക​ഴി​ഞ്ഞാ​ൽ, ഈ ​കു​ടി​യേ​റ്റ​ക്കാ​രി​ൽ ന​ല്ലൊ​രു വി​ഭാ​ഗം മെ​ച്ച​പ്പെ​ട്ട ജോ​ലി​ക്കും ജീ​വി​ത​ത്തി​നു​മാ​യി ജ​ർ​മ​നി​യി​ലേ​ക്ക് ക​ട​ന്നു​വ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ നി​ഗ​മ​നം.

ഇ​ത് അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

NRI

സ്പെ​യി​നി​ന്‍റെ പു​തി​യ കു​ടി​യേ​റ്റ ന​യം: രേ​ഖ​ക​ളി​ല്ലാ​ത്ത താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​വും

മാ​ഡ്രി​ഡ്: സ്പെ​യി​നി​ലെ തൊ​ഴി​ൽ വി​പ​ണി ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് അ​ന്ത​സോ​ടെ ജീ​വി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കു​ന്ന​തി​നു​മാ​യി സ​ർ​ക്കാ​ർ ന​ട​ത്തി​യി​രി​ക്കു​ന്ന വ​ലി​യ ഒ​രു ചു​വ​ടു​വയ്​പ്പാ​ണ് ഇ​ത്.

1. തൊ​ഴി​ൽ ക്ഷാ​മം: കൃ​ഷി, നി​ർ​മാണം, ടൂ​റി​സം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സ്പെ​യി​ൻ വ​ലി​യ രീ​തി​യി​ലു​ള്ള തൊ​ഴി​ലാ​ളി ക്ഷാ​മം നേ​രി​ടു​ന്നു​ണ്ട്.

നി​ല​വി​ൽ രേ​ഖ​ക​ളി​ല്ലാ​തെ ജോ​ലി ചെ​യ്യു​ന്ന​വ​രെ നി​യ​മ​പ​ര​മാ​യ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​ലൂ​ടെ രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്ക് അ​ത് ഗു​ണ​ക​ര​മാ​കും.

സാ​മൂ​ഹി​ക സു​ര​ക്ഷ: കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് നി​യ​മ​പ​ര​മാ​യ പ​ദ​വി ന​ൽ​കു​ന്ന​തി​ലൂ​ടെ അ​വ​ർ​ക്ക് കൃ​ത്യ​മാ​യ ശ​മ്പ​ള​വും ഇ​ൻ​ഷു​റ​ൻ​സും മ​റ്റ് സാ​മൂ​ഹി​ക ആ​നു​കൂ​ല്യ​ങ്ങ​ളും ഉ​റ​പ്പാ​ക്കാ​ൻ സാ​ധി​ക്കും.

2. അ​പേ​ക്ഷി​ക്കാ​നു​ള്ള യോ​ഗ്യ​ത​ക​ൾ:

താ​മ​സം: കു​റ​ഞ്ഞ​ത് അ​ഞ്ച് മാ​സ​മാ​യി സ്പെ​യി​നി​ൽ താ​മ​സി​ക്കു​ന്നു എ​ന്ന് തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ (ഉ​ദാ​ഹ​ര​ണ​ത്തി​ന്: മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, വാ​ട​ക ക​രാ​റു​ക​ൾ, അ​ല്ലെ​ങ്കി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള രേ​ഖ​ക​ൾ).

ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ലം: സ്പെ​യി​നി​ലോ സ്വ​ന്തം രാ​ജ്യ​ത്തോ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടി​ല്ല എ​ന്ന പോ​ലീ​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ത്യാ​വ​ശ്യ​മാ​ണ്.

പ്രാ​യം: പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും ഈ ​നി​യ​മം ബാ​ധ​ക​മാ​ണ്.

3. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ:

അ​പേ​ക്ഷാ കാ​ല​യ​ള​വ്: ഏ​പ്രി​ൽ 16 മു​ത​ൽ ജൂ​ൺ അ​വ​സാ​നം വ​രെ​യാ​ണ് ഇ​തി​നാ​യി സ​മ​യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ ത​ന്നെ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​തു​ണ്ട്.

റെസിഡൻസ് പെർമിറ്റ്: ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ൽ​കു​ന്ന ഒ​രു വ​ർ​ഷ​ത്തെ പെ​ർ​മി​റ്റ് കാ​ലാ​വ​ധി ക​ഴി​യു​മ്പോ​ൾ നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി പു​തു​ക്കാ​ൻ സാ​ധി​ക്കും.

4. നേ​ട്ട​ങ്ങ​ൾ:

നി​യ​മ​പ​ര​മാ​യ ജോ​ലി: ക​മ്പ​നി​ക​ൾ​ക്ക് ഇ​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി ജോ​ലി​ക്ക് നി​യ​മി​ക്കാ​ൻ സാ​ധി​ക്കും.

യാ​ത്രാ അ​നു​മ​തി: റെ​സി​ഡ​ൻ​സ് പെ​ർ​മി​റ്റ് ല​ഭി​ക്കു​ന്ന​തോ​ടെ ഇ​വ​ർ​ക്ക് ഷെ​ങ്ക​ൻ രാ​ജ്യ​ങ്ങ​ൾ​ക്കു​ള്ളി​ൽ യാ​ത്ര ചെ​യ്യാ​നും സ്വ​ന്തം നാ​ട്ടി​ലേ​ക്ക് പോ​യി വ​രാ​നും നി​യ​മ​പ​ര​മാ​യ ത​ട​സങ്ങ​ൾ ഉ​ണ്ടാ​വി​ല്ല.

നി​കു​തി: ഇ​വ​ർ ഔ​ദ്യോ​ഗി​ക​മാ​യി നി​കു​തി അ​ട​ച്ചു തു​ട​ങ്ങു​ന്ന​ത് സ്പെ​യി​നി​ന്‍റെ ഖ​ജ​നാ​വി​നും ഗു​ണ​ക​ര​മാ​കും.

ഈ ​പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ അ​പേ​ക്ഷാ ഫോ​മു​ക​ൾ​ക്കും മ​റ്റ് വി​വ​ര​ങ്ങ​ൾ​ക്കു​മാ​യി സ്പെ​യി​നി​ലെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തിന്‍റെ​യോ (Ministry of Interior) ഇ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ​യോ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

International

യു​എ​സ് സൈ​നി​ക വി​മാ​ന​ങ്ങ​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി സ്പെ​യി​ൻ; വ്യോ​മ​താ​വ​ള​ത്തി​ന് പി​ന്നാ​ലെ വ്യോ​മ​പാ​ത​യും നി​ഷേ​ധി​ച്ചു

മാ​ഡ്രി​ഡ്: ഇ​റാ​നു​മാ​യു​ള്ള യു​ദ്ധ​ത്തി​ൽ അ​മേ​രി​ക്ക​ൻ സൈ​നി​ക വി​മാ​ന​ങ്ങ​ൾ​ക്ക് ത​ങ്ങ​ളു​ടെ വ്യോ​മ​പാ​ത ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​ല്ലെ​ന്ന് സ്പെ​യി​ൻ. ഇ​റാ​നെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് സ്പെ​യി​നി​ലെ സൈ​നി​ക താ​വ​ള​ങ്ങ​ൾ വി​ട്ടു​ന​ൽ​കി​ല്ലെ​ന്ന മു​ൻ തീ​രു​മാ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് വ്യോ​മ​പാ​ത​യും നി​രോ​ധി​ച്ചു​കൊ​ണ്ട് സ്പാ​നി​ഷ് പ്ര​തി​രോ​ധ മ​ന്ത്രി മാ​ർ​ഗ​രി​റ്റ റോ​ബി​ൾ​സ് നി​ല​പാ​ട് ക​ടു​പ്പി​ച്ച​ത്.

ഇ​റാ​നി​ലെ സൈ​നി​ക ന​ട​പ​ടി​ക​ൾ​ക്കാ​യി സ്പെ​യി​നി​ലെ സം​യു​ക്ത സൈ​നി​ക താ​വ​ള​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് നേ​ര​ത്തെ ത​ന്നെ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ത് ലം​ഘി​ച്ച് വ്യോ​മ​പാ​ത ഉ​പ​യോ​ഗി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ അ​ത് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഇ​റാ​നെ​തി​രാ​യ യു​ദ്ധം "തി​ക​ച്ചും നി​യ​മ​വി​രു​ദ്ധ​വും അ​നീ​തി​യു​മാ​ണ്" എ​ന്നാ​ണ് സ്പെ​യി​നി​ന്‍റെ ഔ​ദ്യോ​ഗി​ക നി​ല​പാ​ട്.

സ്പെ​യി​നി​ന്‍റെ ഈ ​തീ​രു​മാ​നം പ​ശ്ചി​മേ​ഷ്യ​യി​ലേ​ക്കു​ള്ള അ​മേ​രി​ക്ക​ൻ വി​മാ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​തം സ​ങ്കീ​ർ​ണ​മാ​ക്കും. വി​മാ​ന​ങ്ങ​ൾ മ​റ്റ് ദൈ​ർ​ഘ്യ​മേ​റി​യ റൂ​ട്ടു​ക​ൾ വ​ഴി തി​രി​ച്ചു​വി​ടേ​ണ്ടി വ​രു​ന്ന​ത് ഇ​ന്ധ​ന​ച്ചെ​ല​വും യാ​ത്രാ​സ​മ​യ​വും വ​ർ​ധി​പ്പി​ക്കും.

 

International

ന്യാ​യീ​ക​രി​ക്കാ​നാ​വാ​ത്ത മ​ര​ണ​ക്ക​ളി; അ​മേ​രി​ക്ക​യെ വി​മ​ർ​ശി​ച്ച് വീ​ണ്ടും സ്പെ​യി​ൻ

മാ​​​​ഡ്രി​​​​ഡ്: ഇ​​​​റാ​​​​നി​​​​ലെ ഇ​​​​സ്ര​​​​യേ​​​​ൽ-​​​​യു​​​​എ​​​​സ് സൈ​​​​നി​​​​ക ന​​​​ട​​​​പ​​​​ടി​​​​യെ വീ​​​​ണ്ടും വി​​​​മ​​​​ർ​​​​ശി​​​​ച്ച് സ്പാ​​​​നി​​​​ഷ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി പെ​​​​ദ്രോ സാ​​​​ഞ്ച​​​​സ്. ന്യാ​​​​യീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​വാ​​​​ത്ത​​​​തും അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​വു​​​​മാ​​​​യ സൈ​​​​നി​​​​ക ഇ​​​​ട​​​​പെ​​​​ട​​​​ലാ​​​​ണി​​​​ത്.

ദ​​​​ശ​​​​ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് ആ​​​​ളു​​​​ക​​​​ളു​​​​ടെ ജീ​​​​വ​​​​ൻ ​​​​വ​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള മ​​​​ര​​​​ണ​​​​ക്ക​​​​ളി​​​​യാ​​​​ണി​​​​തെ​​​​ന്നും (റ​​​​ഷ്യ​​​​ൻ റൗ​​​​ല​​​​റ്റ്) പെ​​​​ദ്രോ സാ​​​​ഞ്ച​​​​സ് പ​​​​റ​​​​ഞ്ഞു. സ്പെ​​​​യി​​​​നു​​​​മാ​​​​യു​​​​ള്ള വ്യാ​​​​പാ​​​​രബ​​​​ന്ധം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് ചൊ​​​​വ്വാ​​​​ഴ്ച യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു.

ഇ​​​​റാ​​​​നെ​​​​തി​​​​രാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ സ്പെ​​​​യി​​​​നി​​​​ലെ സൈ​​​​നി​​​​ക താ​​​​വ​​​​ള​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ അ​​​​മേ​​​​രി​​​​ക്ക​​​​യെ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​ത്ത​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​യി​​​​രു​​​​ന്നു ട്രം​​​​പി​​​​ന്‍റെ ഭീ​​​​ഷ​​​​ണി. ഇ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് പെ​​​​ദ്രോ സാ​​​​ഞ്ച​​​​സ് നി​​​​ല​​​​പാ​​​​ട് ക​​​​ടു​​​​പ്പി​​​​ച്ച് വീ​​​​ണ്ടും രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യ​​​​ത്.

“ആ​​​​രു​​​​ടെ​​​​യെ​​​​ങ്കി​​​​ലും പ്ര​​​​തി​​​​കാ​​​​ര ന​​​​ട​​​​പ​​​​ടി ഭ​​​​യ​​​​ന്ന്, ലോ​​​​ക​​​​ത്തി​​​​ന് ദോ​​​​ഷ​​​​ക​​​​ര​​​​വും രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ മൂ​​​​ല്യ​​​​ങ്ങ​​​​ൾ​​​​ക്കും താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കും വി​​​​രു​​​​ദ്ധ​​​​വു​​​​മാ​​​​യ ഒ​​​​രു കാ​​​​ര്യ​​​​ത്തി​​​​ലും ഞ​​​​ങ്ങ​​​​ൾ പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​കാ​​​​ൻ പോ​​​​കു​​​​ന്നി​​​​ല്ല”- സാ​​ഞ്ച​​സ് പ​​​​റ​​​​ഞ്ഞു. ഇ​​​​റാ​​​​നു നേർക്കുള്ള ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ ന്യാ​​​​യീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​വാ​​​​ത്ത​​​​തും അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​വു​​​​മാ​​​​യ സൈ​​​​നി​​​​ക ഇ​​​​ട​​​​പെ​​​​ട​​​​ലാ​​​​ണെ​​​​ന്ന് സാ​​​​ഞ്ച​​​​സ് വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ചു.

ഇ​​​​റാ​​​​ക്കി​​​​ലും അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ലും മു​​​​മ്പ് അ​​​​മേ​​​​രി​​​​ക്ക ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യ​​​​തി​​​​ന് സ​​​​മാ​​​​ന​​​​മാ​​​​യി, ഇ​​​​റാ​​​​നിലെ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ മി​​​​ഡി​​​​ൽ ഈ​​​​സ്റ്റി​​​​ൽ മ​​​​റ്റൊ​​​​രു ചെ​​​​ല​​​​വേ​​​​റി​​​​യ സൈ​​​​നി​​​​ക ന​​​​ട​​​​പ​​​​ടി​​​​യി​​​​ലേ​​​​ക്ക് ന​​​​യി​​​​ച്ചേ​​​​ക്കാം. സ്പെ​​​​യി​​​​നി​​​​ന്‍റെ നി​​​​ല​​​​പാ​​​​ട് യു​​​​ദ്ധം വേ​​​​ണ്ട എ​​​​ന്ന​​​​താ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തു​ന്ന യു​ദ്ധ​ത്തെ​യും സ്‌​പെ​യി​ൻ തു​റ​ന്നെ​തി​ർ​ത്തി​രു​ന്നു. വെ​​​​ന​​​​സ്വേ​​​​ല​​​​യ്ക്കെ​​​​തി​​​​രെ​​​​യു​​​​ള്ള അ​​​​മേ​​​​രി​​​​ക്ക​​​​ൻ ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റ്റ​​​​ത്തി​​​​നെ​​​​തി​​​​രേ​​​​യും സ്പെ​​​​യി​​​​ൻ ശ​​​​ക്ത​​​​മാ​​​​യ നി​​​​ല​​​​പാ​​​​ടെ​​​​ടു​​​​ത്തി​​​​രു​​​​ന്നു.

International

വ്യോ​മതാ​വ​ളം വി​ട്ടു​ന​ൽ​കിയില്ല; സ്പെ​യി​നു​മാ​യു​ള്ള വ്യാ​പാ​ര​ബ​ന്ധം വി​ച്ഛേ​ദി​ക്കു​മെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​നെ​തി​രെ​യു​ള്ള സൈ​നി​ക നീ​ക്ക​ങ്ങ​ൾ​ക്ക് സ്പെ​യി​നി​ലെ സൈ​നി​ക താ​വ​ള​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന്, സ്പെ​യി​നു​മാ​യു​ള്ള എ​ല്ലാ വ്യാ​പാ​ര ബ​ന്ധ​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പ്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​റ്റ്ഹൗ​സി​ലെ ഓ​വ​ൽ ഓ​ഫീ​സി​ൽ ജ​ർ​മ്മ​ൻ ചാ​ൻ​സ​ല​ർ ഫ്രീ​ഡ്രി​ക്ക് മെ​ർ​സു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്കി​ടെ​യാ​ണ് ട്രം​പി​ന്‍റെ പ്ര​ഖ്യാ​പ​നം.

"ഞ​ങ്ങ​ൾ സ്പെ​യി​നു​മാ​യു​ള്ള എ​ല്ലാ വ്യാ​പാ​ര​വും അ​വ​സാ​നി​പ്പി​ക്കാ​ൻ പോ​വു​ക​യാ​ണ്. അ​വ​രു​മാ​യി ഞ​ങ്ങ​ൾ​ക്ക് യാ​തൊ​രു ബ​ന്ധ​വും വേ​ണ്ട" ട്രം​പ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. സ്പെ​യി​നി​ൽ നി​ന്നു​ള്ള ഇ​റ​ക്കു​മ​തി​ക്ക് വ​ലി​യ തോ​തി​ൽ നി​കു​തി ഏ​ർ​പ്പെ​ടു​ത്താ​ൻ ട്ര​ഷ​റി സെ​ക്ര​ട്ട​റി സ്കോ​ട്ട് ബെ​സെ​ന്‍റി​നോ​ട് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​റാ​നെ​തി​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കാ​യി സ്പെ​യി​നി​ലെ റോ​ട്ട, മൊ​റോ​ൺ വ്യോ​മ താ​വ​ള​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പെ​ഡ്രോ സാ​ഞ്ച​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ച​ട്ട​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യോ ഉ​ഭ​യ​ക​ക്ഷി ക​രാ​റു​ക​ൾ​ക്ക് പു​റ​ത്തോ ഉ​ള്ള ഒ​രു ആ​ക്ര​മ​ണ​ത്തി​നും ത​ങ്ങ​ളു​ടെ മ​ണ്ണ് വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്നാ​ണ് സ്പെ​യി​നി​ന്‍റെ നി​ല​പാ​ട്.

ത​ങ്ങ​ളു​ടെ പ​ര​മാ​ധി​കാ​ര​ത്തി​ന് കീ​ഴി​ലു​ള്ള സൈ​നി​ക താ​വ​ള​ങ്ങ​ൾ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ച​ട്ട​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് സ്പെ​യി​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ജോ​സ് മാ​നു​വ​ൽ ആ​ൽ​ബാ​ര​സ് അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്ന് 15 യു​എ​സ് വി​മാ​ന​ങ്ങ​ളാ​ണ് മ​ട​ങ്ങി​യ​ത്. ജ​ർ​മ​നി​യി​ലെ റാം​സ്റ്റീ​ൻ വ്യോ​മ​ത്താ​വ​ള​ത്തി​ലേ​ക്കാ​ണ് വി​മാ​ന​ങ്ങ​ൾ തി​രി​ച്ചു​പോ​യ​ത്.

വ്യാ​പാ​ര കാ​ര്യ​ങ്ങ​ൾ സ്പെ​യി​ൻ ത​നി​യെ​യ​ല്ല, മ​റി​ച്ച് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ വ​ഴി​യാ​ണ് തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നും അ​തി​നാ​ൽ അ​മേ​രി​ക്ക​യ്ക്ക് ഏ​ക​പ​ക്ഷീ​യ​മാ​യി ഇ​ത്ത​രം നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും സ്പെ​യി​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

International

ഇ​റാ​ൻ സം​ഘ​ർ​ഷം: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യെ ത​ള്ളി ട്രം​പ്; സ്പെ​യി​നു​മാ​യി വ്യാ​പാ​ര ബ​ന്ധം അ​വ​സാ​നി​പ്പി​ച്ചു

വാ​ഷിം​ഗ്ട​ൺ: ഇ​റാ​ൻ വി​ഷ​യ​ത്തി​ൽ അ​മേ​രി​ക്ക​യു​ടെ നി​ല​പാ​ടു​ക​ളോ​ട് വി​യോ​ജി​ച്ച യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​ക​ളു​മാ​യി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​റാ​ന് മേ​ലു​ള്ള വ്യോ​മാ​ക്ര​മ​ണ​ത്തെ പി​ന്തു​ണ​യ്ക്കാ​ത്ത ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കെ​യ​ർ സ്റ്റാ​ർ​മ​റെ പ​ര​സ്യ​മാ​യി വി​മ​ർ​ശി​ച്ച ട്രം​പ്, സൈ​നി​ക താ​വ​ള​ങ്ങ​ൾ വി​ട്ടു​ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച സ്പെ​യി​നു​മാ​യു​ള്ള എ​ല്ലാ വ്യാ​പാ​ര ബ​ന്ധ​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യും പ്ര​ഖ്യാ​പി​ച്ചു.

ഇ​റാ​നി​ലെ 'ഭ​ര​ണ​കൂ​ട മാ​റ്റ​ത്തി​ന്' വേ​ണ്ടി​യു​ള്ള സൈ​നി​ക ന​ട​പ​ടി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​കി​ല്ലെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കെ​യ​ർ സ്റ്റാ​ർ​മ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ബ്രി​ട്ട​ന്‍റെ താ​ത്പ​ര്യ​ങ്ങ​ൾ​ക്കും സു​ര​ക്ഷ​യ്ക്കും മു​ൻ​ഗ​ണ​ന ന​ൽ​കി​ക്കൊ​ണ്ട് 'പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ' മാ​ത്ര​മേ സ്വീ​ക​രി​ക്കൂ എ​ന്ന സ്റ്റാ​ർ​മ​റു​ടെ നി​ല​പാ​ടി​നെ​തി​രെ ട്രം​പ് രം​ഗ​ത്തെ​ത്തി. അ​മേ​രി​ക്ക​യും ബ്രി​ട്ട​നും ത​മ്മി​ലു​ള്ള സു​ദൃ​ഢ​മാ​യ ബ​ന്ധം ഇ​പ്പോ​ൾ പ​ഴ​യ​തു​പോ​ലെ​യ​ല്ലെ​ന്ന് പ​റ​ഞ്ഞ ട്രം​പ്, സ്റ്റാ​ർ​മ​റു​ടെ തീ​രു​മാ​നം ത​ന്നെ നി​രാ​ശ​പ്പെ​ടു​ത്തി​യെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

‌ഇ​റാ​ൻ ഓ​പ്പ​റേ​ഷ​നു​ക​ൾ​ക്കാ​യി ത​ങ്ങ​ളു​ടെ മ​ണ്ണി​ലെ സൈ​നി​ക താ​വ​ള​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് സ്പെ​യി​ൻ പ്ര​ധാ​ന​മ​ന്ത്രി പെ​ഡ്രോ സാ​ഞ്ച​സ് വ്യ​ക്ത​മാ​ക്കി​യ​താ​ണ് ട്രം​പി​നെ ചൊ​ടി​പ്പി​ച്ച​ത്. ഇ​തി​ന് തി​രി​ച്ച​ടി​യാ​യി സ്പെ​യി​നു​മാ​യു​ള്ള എ​ല്ലാ വ്യാ​പാ​ര ഇ​ട​പാ​ടു​ക​ളും അ​മേ​രി​ക്ക നി​ർ​ത്തി​വെ​ച്ചു. കൂ​ടാ​തെ, സ്പെ​യി​നി​നെ​തി​രെ പൂ​ർ​ണ​മാ​യ സാ​മ്പ​ത്തി​ക ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന മു​ന്ന​റി​യി​പ്പും ട്രം​പ് ന​ൽ​കി​യി​ട്ടു​ണ്ട്.

അ​മേ​രി​ക്ക​ൻ സൈ​നി​ക വി​മാ​ന​ങ്ങ​ൾ​ക്ക് താ​വ​ള​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി നി​ഷേ​ധി​ച്ച​ത് ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​റാ​ൻ വി​ഷ​യ​ത്തി​ൽ അ​മേ​രി​ക്ക​യു​ടെ ആ​ക്ര​മ​ണാ​ത്മ​ക​മാ​യ നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ യൂ​റോ​പ്യ​ൻ സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കി​ട​യി​ൽ ഭി​ന്ന​ത രൂ​ക്ഷ​മാ​കു​ന്ന​താ​യാ​ണ് പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

International

ഇ​റാ​നെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ‌​ക്ക് സൈ​നി​ക താ​വ​ള​ങ്ങ​ൾ വി​ട്ടു​ന​ൽ​കി​ല്ല; നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി സ്പെ​യി​ൻ

മാ​ഡ്രി​ഡ്: ഇ​റാ​നെ​തി​രാ​യ അ​മേ​രി​ക്ക-​ഇ​സ്ര​യേ​ൽ സം​യു​ക്ത സൈ​നി​ക നീ​ക്ക​ത്തി​ന് സൈ​നി​ക താ​വ​ള​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് സ്പെ​യി​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ജോ​സ് മാ​നു​വ​ൽ അ​ൽ​ബാ​ര​സ്.

സ്പെ​യി​ൻ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ 15 യു​എ​സ് വി​മാ​ന​ങ്ങ​ൾ സൈ​നി​ക താ​വ​ള​ങ്ങ​ൾ വി​ട്ട​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. തെ​ക്ക​ൻ സ്പെ​യി​നി​ലെ റോ​ട്ട, മൊ​റോ​ൺ സൈ​നി​ക താ​വ​ള​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന യു​എ​സ് വി​മാ​ന​ങ്ങ​ളാ​ണ് രാ​ജ്യം വി​ട്ട​ത്.

ഇ​റാ​നെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ജോ​സ് മാ​നു​വ​ൽ അ​ൽ​ബാ​ര​സ് അ​പ​ല​പി​ച്ചു. അ​തേ​സ​മ​യം ഇ​റാ​നെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ന് ത​ങ്ങ​ളു​ടെ സൈ​നി​ക താ​വ​ള​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ആ​ദ്യം വി​സ​മ്മ​തി​ച്ച ബ്രി​ട്ട​ൺ പി​ന്നീ​ട് നി​ല​പാ​ട് തി​രു​ത്തി​യി​രു​ന്നു.

ഇ​റാ​നെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കി​ല്ലെ​ന്ന് അ​റി​യി​ച്ച ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കെ​യ​ർ സ്റ്റാ​ർ​മ​ർ പ്ര​തി​രോ​ധ​ത്തി​നാ​യി സൈ​നി​ക താ​വ​ള​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ സ്പെ​യി​നി​ന്‍റെ നി​ല​പാ​ട് യു​എ​സു​മാ​യു​ള്ള ബ​ന്ധം വ​ഷ​ളാ​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

 

Sports

ഫൈ​​ന​​ല്‍​സി​​മ ടി​​ക്ക​​റ്റ്

ദോ​​ഹ: 2026 ഫൈ​​ന​​ല്‍​സി​​മ ടി​​ക്ക​​റ്റ് വി​​ല്‍​പ്പ​​ന ആ​​രം​​ഭി​​ച്ചു. 2024 യൂ​​റോ ചാ​​മ്പ്യ​​ന്മാ​​രാ​​യ സ്‌​​പെ​​യി​​നും 2024 കോ​​പ്പ അ​​മേ​​രി​​ക്ക ചാ​​മ്പ്യ​​ന്മാ​​രാ​​യ അ​​ര്‍​ജ​​ന്‍റീ​​ന​​യും ത​​മ്മി​​ലാ​​ണ് ഫൈ​​ന​​ല്‍​സി​​മ പോ​​രാ​​ട്ടം.

മാ​​ര്‍​ച്ച് 27ന് ​​ലു​​സൈ​​ല്‍ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് ഭൂ​​ഖ​​ണ്ഡാ​​ന്ത​​ര കി​​രീ​​ട​​പോ​​രാ​​ട്ടം. നി​​ല​​വി​​ലെ ഫൈ​​ന​​ല്‍​സി​​മ ജേ​​താ​​ക്ക​​ളാ​​ണ് അ​​ര്‍​ജ​​ന്‍റീ​​ന.

ഫൈ​​ന​​ല്‍​സി​​മ​​യ്‌​​ക്കൊ​​പ്പം ഖ​​ത്ത​​റി​​ല്‍ ഫു​​ട്‌​​ബോ​​ള്‍ ഫെ​​സ്റ്റി​​വ​​ലും അ​​ര​​ങ്ങേ​​റും. അ​​ര്‍​ജ​​ന്‍റീ​​ന​​യ്ക്കും സ്‌​​പെ​​യി​​നി​​നു​​മൊ​​പ്പം ഈ​​ജി​​പ്ത്, സൗ​​ദി അ​​റേ​​ബ്യ, സെ​​ര്‍​ബി​​യ, ഖ​​ത്ത​​ര്‍ ടീ​​മു​​ക​​ളും മാ​​ര്‍​ച്ച് 26 മു​​ത​​ല്‍ 31വ​​രെ അ​​ര​​ങ്ങേ​​റു​​ന്ന 2026 ഫു​​ട്‌​​ബോ​​ള്‍ ഫെ​​സ്റ്റി​​വ​​ലി​​ല്‍ മാ​​റ്റു​​ര​​യ്ക്കും.

Sports

ഇ​​ന്ത്യ​​ക്ക് പ​​രാ​​ജ​​യം

ഹൊ​​ബാ​​ർ​​ട്ട്: എ​​ഫ്ഐ​​എ​​ച്ച് പ്രോ ​​ലീ​​ഗ് മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​ൻ പു​​രു​​ഷ ഹോ​​ക്കി ടീ​​മി​​ന് പ​​രാ​​ജ​​യം. 0-2ന് ​​സ്പെ​​യി​​ൻ ഇ​​ന്ത്യ​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. തു​​ട​​ർ​​ച്ച​​യാ​​യി സ​​മ്മ​​ർ​​ദം സൃ​​ഷ്ടി​​ച്ചെ​​ങ്കി​​ലും ഗോ​​ളാ​​ക്കി മാ​​റ്റാ​​ൻ ഇ​​ന്ത്യ​​ൻ സം​​ഘ​​ത്തി​​ന് സാ​​ധി​​ച്ചി​​ല്ല.

അ​​തേ​​സ​​മ​​യം ല​​ഭി​​ച്ച അ​​വ​​സ​​രം വി​​നി​​യോ​​ഗി​​ച്ച് ഇ​​ഗ്നാ​​സി​​യോ അ​​ബാ​​ജോ (6), ഇ​​ഗ്നാ​​സി​​യോ കോ​​ബോ​​സ് (36) മി​​നി​​റ്റു​​ക​​ളി​​ൽ സ്പെ​​യി​​നിനാ​​യി സ്കോ​​ർ ചെ​​യ്തു. ഇ​​ന്ന് ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ അ​​ടു​​ത്ത മ​​ത്സ​​രം.

International

കു​ട്ടി​കളുടെ സോ​ഷ്യ​ല്‍ മീ​ഡി​യ ഉപയോഗം നിയന്ത്രിക്കാൻ സ്പെയിൻ

ദു​​​​​ബാ​​​​​യ്: 16 വ​​​​​യ​​​​​സി​​​​​ന് താ​​​​​ഴെ​​​​​യു​​​​​ള്ള കു​​​​​ട്ടി​​​​​ക​​​​​ള്‍ സോ​​​​​ഷ്യ​​​​​ല്‍ മീ​​​​​ഡി​​​​​യ പ്ലാ​​​​​റ്റ്ഫോ​​​​​മു​​​​​ക​​​​​ള്‍ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​ത് നി​​​​​രോ​​​​​ധി​​​​​ക്കു​​​​​മെ​​​​​ന്ന് സ്പെ​​​​​യി​​​​​ന്‍ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി പെ​​​​​ഡ്രോ സാ​​​​​ഞ്ച​​​​​സ്.

ദു​​​​​ബാ​​​​​യി​​​​​ല്‍ ന​​​​​ട​​​​​ന്ന ലോ​​​​​ക ഗ​​​​​വ​​​​​ണ്‍​മെ​​​ന്‍റ് ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​യി​​​​​ല്‍ സം​​​​​സാ​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേഹം. സോ​​​​​ഷ്യ​​​​​ല്‍ മീ​​​​​ഡി​​​​​യ നി​​​​​യ​​​​​ന്ത്രി​​​​​ക്കാ​​​​​ന്‍ വൈ​​​​​കാ​​​​​തെ പു​​​​​തി​​​​​യ ബി​​​​​ല്‍ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ക്കു​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം കൂ​​​​​ട്ടി​​​​​ച്ചേ​​​​​ര്‍​ത്തു.

 

Sports

2030 ലോ​​ക​​ക​​പ്പ് ഫൈ​​ന​​ൽ സ്പെ​​യി​​നി​​ൽ!

സ്പെ​​യി​​ൻ: 2030 ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ ഫൈ​​ന​​ലി​​ന് സ്പെ​​യി​​ൻ ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​മെ​​ന്ന് റോ​​യ​​ൽ സ്പാ​​നി​​ഷ് ഫു​​ട്ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് വ്യ​​ക്ത​​മാ​​ക്കി.

സ്പെ​​യി​​ൻ, പോ​​ർ​​ച്ചു​​ഗ​​ൽ, മൊ​​റോ​​ക്കോ എ​​ന്നീ രാ​​ജ്യ​​ങ്ങ​​ൾ സം​​യു​​ക്ത​​മാ​​യി ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ ഫൈ​​ന​​ൽ മ​​ത്സ​​രം എ​​വി​​ടെ ന​​ട​​ത്തു​​മെ​​ന്ന് ഫി​​ഫ ഇ​​തു​​വ​​രെ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടി​​ല്ല.

എ​​ന്നാ​​ൽ മ​​ത്സ​​രം സ്പെ​​യി​​നി​​ൽ ന​​ട​​ക്കു​​മെ​​ന്ന് വ്യ​​ക്ത​​മാ​​ക്കി​​യ റാ​​ഫേ​​ൽ ലൂ​​സാ​​ൻ ഏ​​ത് വേ​​ദി​​യി​​ലാ​​ണ് കി​​രീ​​ട പോ​​രാ​​ട്ടം ന​​ട​​ക്കു​​ക​​യെ​​ന്ന് പ​​റ​​ഞ്ഞി​​ല്ല. മാ​​ധ്യ​​മ പ​​രി​​പാ​​ടി​​യി​​ലാ​​യി​​രു​​ന്നു ലൂ​​സാ​​ൻ ഇ​​ക്കാ​​ര്യം സൂ​​ചി​​പ്പി​​ച്ച​​ത്.

International

സ്പെ​യി​നി​ൽ വീ​ണ്ടും ട്രെ​യി​ൻ അ​പ​ക​ടം; ലോ​ക്കോ പൈ​ല​റ്റി​ന് ദാ​രു​ണാ​ന്ത്യം

ബാ​ർ​സ​ലോ​ണ: സ്പെ​യി​നി​ൽ വീ​ണ്ടും ട്രെ​യി​ൻ അ​പ​ക​ടം. ബാ​ർ​സ​ലോ​ണ​യ്ക്ക് സ​മീ​പം പാ​ള​ത്തി​ലേ​യ്ക്ക് ഇ​ടി​ഞ്ഞു​വീ​ണ മ​തി​ലേ​യ്ക്ക് ട്രെ​യി​ൻ ഇ​ടി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ലോ​ക്കോ പൈ​ല​റ്റ് മ​രി​ച്ചു.

40 പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രി​ൽ നി​ര​വ​ധി പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. വ​ട​ക്ക് കി​ഴ​ക്ക​ൻ സ്പെ​യി​നി​ലെ കാ​റ്റ​ലോ​ണി​യ മേ​ഖ​ല​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മാ​ഡ്രി​ഡി​ൽ ര​ണ്ട് അ​തി​വേ​ഗ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 42 പേ​ർ കൊ​ല്ല​പ്പെ​ട്ട് ദി​വ​സ​ങ്ങ​ൾ പി​ന്നി​ടും മു​ൻ​പാ​ണ് നി​ല​വി​ലെ അ​പ​ക​ടം. 38 അ​ഗ്നി​ശ​മ​നാ വാ​ഹ​ന​ങ്ങ​ളും 20ലേ​റെ ആം​ബു​ല​ൻ​സു​ക​ളും മേ​ഖ​ല​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ട​താ​യാ​ണ് അ​ധി​കൃ​ത​ർ വി​ശ​ദ​മാ​ക്കു​ന്ന​ത്.

നി​ല​വി​ൽ മ​തി​ലി​ന് അ​ടി​യി​ൽ ആ​രും കു​ടു​ങ്ങി കി​ട​ക്കു​ന്നി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. ആ​രെ​ങ്കി​ലും പാ​ള​ത്തി​നും പൊ​ട്ടി​വീ​ണ മ​തി​ലി​നും ഇ​ട​യി​ൽ ഉ​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്താ​നു​ള്ള തെ​ര​ച്ചി​ലും ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ർ വി​ശ​ദ​മാ​ക്കു​ന്ന​ത്. കാ​റ്റ​ലോ​ണി​യ മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ മ​തി​ൽ ത​ക​ർ​ന്നു​വെ​ന്നാ​ണ് സ്പെ​യി​നി​ലെ റ​യി​ൽ ഓ​പ്പ​റേ​റ്റ​ർ വി​ശ​ദ​മാ​ക്കു​ന്ന​ത്.

 

International

സ്പെ​യി​നി​ലെ ട്രെ​യി​ൻ അ​പ​ക​ടം: മ​ര​ണം 40 ആ​യി

മാ​ഡ്രി​ഡ്: സ്പെ​യി​നി​ൽ പാ​ളം തെ​റ്റി​യ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 40 ആ​യി. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ കൂ​ടി മ​രി​ച്ച​തോ​ടെ​യാ​ണ് മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്ന​ത്.

കോ​ർ​ഡോ​ബ പ്ര​വി​ശ്യ​യി​ലെ അ​ദാ​മു​സ് പ​ട്ട​ണ​ത്തി​ന് അ​ടു​ത്താ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. മ​ലാ​ഗ​യി​ൽ നി​ന്ന് മാ​ഡ്രി​ഡി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഇ​റി​യോ (Iryo) എ​ന്ന സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ ട്രെ​യി​ൻ പാ​ളം തെ​റ്റി തൊ​ട്ട​ടു​ത്ത ട്രാ​ക്കി​ലേ​ക്ക് മ​റി​യു​ക​യും, എ​തി​ർ​ദി​ശ​യി​ൽ വ​ന്ന റെ​ൻ​ഫെ (Renfe) ട്രെ​യി​നു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യു​മാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ 72 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും ഇ​തി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണെ​ന്നു​മാ​ണ് ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ര​ണ്ട് ട്രെ​യി​നു​ക​ളി​ലു​മാ​യി ഏ​ക​ദേ​ശം അ​ഞ്ഞൂ​റോ​ളം യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ സൈ​ന്യ​വും റെ​ഡ് ക്രോ​സും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് മാ​ഡ്രി​ഡി​നും ദ​ക്ഷി​ണ സ്പെ​യി​നി​നും ഇ​ട​യി​ലു​ള്ള എ​ല്ലാ അ​തി​വേ​ഗ റെ​യി​ൽ സ​ർ​വീ​സു​ക​ളും താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ സ്പാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി പെ​ഡ്രോ സാ​ഞ്ച​സ് അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ക​യും അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. രാ​ജ്യ​ത്ത് മൂ​ന്ന് ദി​വ​സ​ത്തെ ദുഃ​ഖാ​ച​ര​ണ​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

 

International

വ​രു​ന്നൂ, ലോ​ക​ത്തി​ലേ​ക്കൊ​രു ജെ​ൻ​സി രാ​ജ്ഞി, പിന്നിട്ടത് അതികഠിന മിലിട്ടറി പരിശീലനം

മാഡ്രിഡ്: ച​രി​ത്ര​മു​റ​ങ്ങു​ന്ന സ്പെ​യി​നി​ന്‍റെ ത​ല​പ്പ​ത്തേ​ക്ക് 150 വ​ർ​ഷ​ത്തി​നു ​ശേ​ഷം ആ​ദ്യ​മാ​യി ഒ​രു വ​നി​ത​യെ​ത്തു​ന്നു. അതും ഒരു ജെൻസി രാജകുമാരി. ഫി​ലി​പ്പ് ആ​റാ​മ​ൻ രാ​ജാ​വി​ന്‍റെ​യും ലെ​റ്റീ​ഷ്യ രാ​ജ്ഞി​യു​ടെ​യും മ​ക​ളാ​യ 20 കാ​രി ലെ​യ​ണോ​ർ രാ​ജ​കു​മാ​രി​യാ​ണ് രാ​ജ്യ​ത്തി​ന്‍റെ രാ​ജ്ഞി​യാ​കാ​നൊ​രു​ങ്ങു​ന്ന​ത്. അ​ടു​ത്ത കി​രീ​ടാ​വ​കാ​ശി എ​ന്ന​നി​ല​യി​ൽ ഇ​ക്കാ​ല​ങ്ങ​ളി​ൽ ക​ഠി​ന​മാ​യ സൈ​നി​ക​പ​രി​ശീ​ല​നം, ഉ​ന്ന​ത ആ​ഗോ​ള​വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്തു​ക​യാ​യി​രു​ന്നു ലെ​യ​ണോ​ർ. 1700ക​ൾ മു​ത​ൽ ആ​രം​ഭി​ച്ച ബ​ർ​ബ​ൺ രാ​ജ​വം​ശ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ പ്ര​ധാ​ന സം​ഭ​വ​മാ​യി​രി​ക്കും ലെ​യ​ണോ​റു​ടെ സ്ഥാ​നാ​രോ​ഹ​ണം.

ചരിത്രം തിരുത്താൻ

ഏ​ക​ദേ​ശം ഒ​ന്ന​ര നൂ​റ്റാ​ണ്ടാ​യി ഒ​രു രാ​ജ്ഞി ഒ​റ്റ​യ്ക്കു സ്പെ​യി​ൻ ഭ​രി​ച്ചി​ട്ടി​ല്ല. ആ ​ച​രി​ത്ര​മാ​ണ് ലെ​യ​ണോ​ർ തി​രു​ത്താ​ൻ പോ​കു​ന്ന​ത്. സ്ഥാ​നാ​രോ​ഹ​ണം സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ തീ​യ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. 57കാ​ര​നാ​യ ഫി​ലി​പ്പ് ആ​റാ​മ​ൻ രാ​ജാ​വ് സ്ഥാ​ന​ത്യാ​ഗം ചെ​യ്യു​മ്പോ​ഴോ അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ല​ശേ​ഷ​മോ ലെ​യ​ണോ​ർ രാ​ജ്ഞി​യാ​കും. അ​തു​വ​രെ ഔ​പ​ചാ​രി​ക ത​യാ​റെ​ടു​പ്പ് തു​ട​രും. ലെ​യ​ണോ​ർ സിം​ഹാ​സ​ന​മേ​റ്റെ​ടു​ത്താ​ൽ ഒ​രു രാ​ജാ​വി​നൊ​പ്പ​മ​ല്ലാ​തെ സ്വ​ന്ത​മാ​യി ഭ​രി​ക്കു​ന്ന ആ​ദ്യ​ത്തെ വ​നി​ത​യാ​കും. ആ​ധു​നി​ക സ്പാ​നി​ഷ് രാ​ജ​വാ​ഴ്ച​യി​ൽ അ​തു ച​രി​ത്ര​മാ​യി മാ​റു​ക​യും ചെ​യ്യും. ഇ​സ​ബെ​ല്ല -രണ്ട് രാ​ജ്ഞി​ക്കു​ശേ​ഷം ആ​ദ്യ​മാ​യി രാ​ജ്യ​ത്തി​ന്‍റെ ത​ല​പ്പ​ത്തെ​ത്തു​ന്ന വ​നി​ത​യാ​യിരിക്കും അസ്തൂറി​യ​സി​ലെ രാ​ജ​കു​മാ​രി എ​ന്നറിയപ്പെടുന്ന ​ലെ​യ​ണോ​ർ.

നേ​ടി​യ​ത് അ​തി​തീ​വ്ര പ​രി​ശീ​ല​നം

സ്പാ​നി​ഷ് നി​യ​മ​പ്ര​കാ​രം അ​ടു​ത്ത​താ​യി സിം​ഹാ​സ​ന​ത്തി​ലേ​റേ​ണ്ട​യാ​ൾ നി​ർ​ബ​ന്ധ​മാ​യും സൈ​നി​ക​പ​രി​ശീ​ല​നം നേ​ട​ണം. ക​ര​സേ​ന, നാ​വി​ക​സേ​ന, വ്യോ​മ​സേ​ന എ​ന്നി​വ​യു​ടെ​യെ​ല്ലാം പ​രി​ശീ​ല​നം ഭാ​വി രാ​ജ്ഞി​ക്ക് ആ​വ​ശ്യ​മാ​ണ്. വി​ദ്യാ​ഭ്യാ​സ​ത്തി​നു​ ശേ​ഷം ലെ​യ​ണോ​ർ സ​മു​ദ്ര​യാ​ത്ര​ക​ൾ ന​ട​ത്തി​യും വ്യോ​മ​സേ​നാ​വി​മാ​ന​ങ്ങ​ൾ ഒ​റ്റ​യ്ക്കു പ​റ​ത്തി​യു​മെ​ല്ലാം സൈ​നി​ക​ പ​രി​ശീ​ല​നം നേ​ടി.
2023 ഓ​ഗ​സ്റ്റി​ലാ​ണ് ലെ​യ​ണോ​ർ ക​ര​സേ​ന​യി​ൽ സൈ​നി​ക​പ​രി​ശീ​ല​നം ആ​രം​ഭി​ക്കു​ന്ന​ത്. സ​ര​ഗോ​സ​യി​ൽ വ​ച്ചാ​യി​രു​ന്നു ഇ​ത്. ഇ​തി​നു​ശേ​ഷം 2024ൽ ​ലെ​യ​ണോ​ർ ഗ​ലീ​ഷ്യ​യി​ൽ നാ​വി​ക പ​രി​ശീ​ല​ന​ത്തി​നാ​യി പോ​യി. പ​രി​ശീ​ല​ന​ത്തി​നി​ടെ സ്പെ​യി​നി​ന്‍റെ പ്ര​ശ​സ്ത​മാ​യ പ​രി​ശീ​ല​ന​ക്ക​പ്പ​ലാ​യ ജു​വാ​ൻ സെ​ബാ​സ്റ്റ്യ​ൻ ഡി ​എ​ൽ​ക്കാ​നോ​യി​ൽ 17,000 മൈ​ലു​ക​ൾ താ​ണ്ടി അ​റ്റ്ലാ​ന്‍റി​ക് സ​മു​ദ്രം ക​ട​ന്ന് തെ​ക്കേ അ​മേ​രി​ക്ക​യി​ൽ ചു​റ്റി സ​ഞ്ച​രി​ച്ച് ന്യൂ​യോ​ർ​ക്ക് വ​രെ 140 ദി​വ​സ​ത്തെ സാ​ഹ​സി​ക യാ​ത്ര ന​ട​ത്തി. യാ​ത്ര​യ്ക്കി​ടെ ക്രൂ ​അം​ഗ​മാ​യും ജോ​ലി ചെ​യ്തു.

 

International

സ്പെ​യി​നി​ലെ ട്രെ​യി​ൻ അ​പ​ക​ടം: മ​ര​ണം 39 ആ​യി

മാ​ഡ്രി​ഡ്: സ്പെ​യിനിൽ പാ​ളം തെ​റ്റി​യ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 39 ആ​യി. കോ​ർ​ഡോ​ബ പ്ര​വി​ശ്യ​യി​ലെ അ​ദാ​മു​സ് പ​ട്ട​ണ​ത്തി​ന് അ​ടു​ത്താ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

മ​ലാ​ഗ​യി​ൽ നി​ന്ന് മാ​ഡ്രി​ഡി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഇ​റി​യോ (Iryo) എ​ന്ന സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ ട്രെ​യി​ൻ പാ​ളം തെ​റ്റി തൊ​ട്ട​ടു​ത്ത ട്രാ​ക്കി​ലേ​ക്ക് മ​റി​യു​ക​യും, എ​തി​ർ​ദി​ശ​യി​ൽ വ​ന്ന റെ​ൻ​ഫെ (Renfe) ട്രെ​യി​നു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യു​മാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ 73 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും ഇ​തി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണെ​ന്നു​മാ​ണ് ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ര​ണ്ട് ട്രെ​യി​നു​ക​ളി​ലു​മാ​യി ഏ​ക​ദേ​ശം അ​ഞ്ഞൂ​റോ​ളം യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ സൈ​ന്യ​വും റെ​ഡ് ക്രോ​സും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് മാ​ഡ്രി​ഡി​നും ദ​ക്ഷി​ണ സ്പെ​യി​നി​നും ഇ​ട​യി​ലു​ള്ള എ​ല്ലാ അ​തി​വേ​ഗ റെ​യി​ൽ സ​ർ​വീ​സു​ക​ളും താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. സം​ഭ​വ​ത്തി​ൽ സ്പാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി പെ​ഡ്രോ സാ​ഞ്ച​സ് അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ക​യും അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തു.

International

സ്പെ​യ്നി​ൽ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 21 മ​ര​ണം

മാ​ഡ്രി​ഡ്: സ്പെ​യ്നി​ൽ പാ​ളം തെ​റ്റി​യ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 21 പേ​ർ മ​രി​ച്ചു. 25ഓ​ളം പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. മ​ലാ​ഗ​യി​ൽ​നി​ന്ന് മാ​ഡ്രി​ഡി​ലേ​ക്ക് പോ​യ ട്രെ​യി​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

കോ​ർ​ഡോ​ബ​ക്ക് സ​മീ​പം അ​ദാ​മു​സ് പ​ട്ട​ണ​ത്തി​ന് അ​ടു​ത്താ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഇ​രു ദി​ശ​ക​ളി​ൽ​നി​ന്നും വ​ന്ന ട്രെ​യി​നു​ക​ൾ പാ​ളം തെ​റ്റി​യ​തോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ന്നു​വെ​ന്ന് സ്പാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി പെ​ഡ്രോ സാ​ഞ്ച​സ് അ​റി​യി​ച്ചു.

Sports

അ​ൽ​ക​രാ​സ്-​ഫെ​റോ​റോ സ​ഖ്യം പി​രി​ഞ്ഞു

സ്പെ​​യി​​ൻ: ഏ​​ഴ് വ​​ർ​​ഷ​​ത്തെ ഒ​​ന്നി​​ച്ചു​​ള്ള പോ​​രാ​​ട്ട​​ത്തി​​നു​​ശേ​​ഷം സ്പെ​​യി​​ന്‍റെ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ പു​​രു​​ഷ ടെ​​ന്നീ​​സ് താ​​രം കാ​​ർ​​ലോ​​സ് അ​​ൽ​​ക​​രാ​​സും പ​​രി​​ശീ​​ല​​ക​​ൻ ജു​​വാ​​ൻ കാ​​ർ​​ലോ​​സ് ഫെ​​റേ​​റോ​​യും വേ​​ർ​​പി​​രി​​ഞ്ഞു.

ഫെ​​റേ​​റോ​​യു​​മൊ​​ന്നി​​ച്ചു​​ള്ള ഇ​​ക്കാ​​ല​​യ​​ള​​വി​​ൽ ആ​​റ് ഗ്രാ​​ൻ​​ഡ് സ്ലാം ​​കി​​രീ​​ട​​വും ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ സ്ഥാ​​ന​​വും അ​​ൽ​​ക​​രാ​​സ് നേ​​ടി​​യി​​രു​​ന്നു.

പ​​തി​​ന​​ഞ്ചാം വ​​യ​​സി​​ൽ അ​​ൽ​​കാ​​ര​​സി​​നെ പ​​രി​​ശീ​​ലി​​പ്പി​​ക്കാ​​ൻ തു​​ട​​ങ്ങി​​യ ഫെ​​റേ​​റോ ഗ്രാ​​ൻ​​ഡ് സ്ലാ​​മു​​ക​​ളി​​ൽ ഒ​​രു പ്ര​​ധാ​​ന ശ​​ക്തി​​യാ​​യി അ​​ൽ​​ക​​രാ​​സ് മാ​​റു​​ന്ന​​തി​​ന് മു​​ന്പ് എ​​ടി​​പി ടൂ​​റി​​ൽ നി​​ര​​വ​​ധി കി​​രീ​​ട​​ങ്ങ​​ൾ നേ​​ടി​​ക്കൊ​​ടു​​ത്തി​​രു​​ന്നു. ക്ലേ ​​കോ​​ർ​​ട്ട് സ്പെ​​ഷ​​ലി​​സ്റ്റി​​ൽ നി​​ന്ന് എ​​ല്ലാ മേ​​ഖ​​ല​​ക​​ളി​​ലും ആ​​ധി​​പ​​ത്യം പു​​ല​​ർ​​ത്തു​​ന്ന ക​​ളി​​ക്കാ​​ര​​നാ​​യി അ​​ൽ​​കാ​​ര​​സി​​നെ ഇ​​ക്കാ​​ല​​യ​​ള​​വി​​ൽ മാ​​റ്റാ​​നും ഫെ​​റേ​​റോ​​യ്ക്ക് സാ​​ധി​​ച്ചു.

ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍, യു​​എ​​സ് ഓ​​പ്പ​​ണ്‍ കി​​രീ​​ട​​ങ്ങ​​ളു​​മാ​​യി വ​​ർ​​ഷം പൂ​​ർ​​ത്തി​​യാ​​ക്കി​​യ അ​​ൽ​​ക​​രാ​​സ് എ​​ട്ട് കി​​രീ​​ട​​ങ്ങ​​ൾ നേ​​ടി. ക​​രി​​യ​​റി​​ൽ ര​​ണ്ടാം ത​​വ​​ണ​​യും വ​​ർ​​ഷാ​​വ​​സാ​​നം ഒ​​ന്നാം സ്ഥാ​​നം നി​​ല​​നി​​ർ​​ത്തു​​ക​​യും ചെ​​യ്തു.

അ​​തേ​​സ​​മ​​യം ഫെ​​റേ​​റോ​​യു​​മാ​​യി വേ​​ർ​​പി​​രി​​യാ​​നു​​ള്ള കാ​​ര​​ണം അ​​ൽ​​ക​​രാ​​സ് വ്യ​​ക്ത​​മാ​​ക്കി​​യി​​ല്ല.

Sports

ഫി​ഫ ലോ​ക​ക​പ്പ് 2026; ഗ്രൂ​പ്പ്ഘ​ട്ട മ​ത്സ​ര​ക്ര​മ​മാ​യി

വാ​ഷിം​ഗ്ട​ൺ: 2026 ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ ഗ്രൂ​പ്പ്ഘ​ട്ട മ​ത്സ​ര​ങ്ങ​ളു​ടെ ന​റു​ക്കെ​ടു​പ്പ് ന​ട​ന്നു. വാ​ഷിം​ഗ്ട​ണി​ലെ കെ​ന്ന​ഡി സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ന​റു​ക്കെ​ടു​പ്പ് ന​ട​ന്ന​ത്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് ഫി​ഫ​യു​ടെ സ​മാ​ധാ​ന സ​മ്മാ​നം ച​ട​ങ്ങി​ൽ പ്ര​ഖ്യാ​പി​ച്ചു.

‌ച​ട​ങ്ങി​ൽ ഫി​ഫ പ്ര​സി​ഡ​ന്‍റ് ജി​യാ​നി ഇ​ൻ​ഫാ​ൻ്റി​നോ, അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്, മെ​ക്സി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ക്ലോ​ഡി​യ ഷെ​യി​ൻ​ബോം, ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്ക് കാ​ർ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ആ​തി​ഥേ​യ​രാ​യ മെ​ക്സി​ക്കോ ഗ്രൂ​പ്പ് എ​യി​ലും സ​ഹ​ആ​തി​ഥേ​യ​രാ​യ കാ​ന​ഡ ഗ്രൂ​പ്പ് ബി​യി​ലും അ​മേ​രി​ക്ക ഗ്രൂ​പ്പ് ഡി​യി​ലും ഇ​ടം​നേ​ടി​യി​ട്ടു​ണ്ട്. നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ അ​ർ​ജ​ന്‍റീ​ന ഗ്രൂ​പ്പ് ജെ​യി​ലാ​ണു​ള്ള​ത്.

ബ്ര​സീ​ൽ ഗ്രൂ​പ്പ് സി​യി​ലും സ്പെ​യി​ൻ ഗ്രൂ​പ്പ് എ​ച്ചി​ലും ഫ്രാ​ൻ​സ് ഗ്രൂ​പ്പ് ഐ​യി​ലും ഇ​ടം​പി​ടി​ച്ചു. 2026 ജൂ​ൺ 11 മു​ത​ൽ ജൂ​ലൈ 19വ​രെ അ​മേ​രി​ക്ക​യും മെ​ക്സി​ക്കോ​യും കാ​ന​ഡ​യും സം​യു​ക്ത​മാ​യാ​ണ് ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

12 ഗ്രൂ​പ്പു​ക​ളി​ലാ​യി 48 ടീ​മു​ക​ളാ​ണ് ലോ​ക​ക​പ്പി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്. ജൂൺ 11ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും. 

ഗ്രൂ​പ്പ് എ

​മെ​ക്സി​ക്കോ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ദ​ക്ഷി​ണ കൊ​റി​യ, പ്ലേ ​ഓ​ഫ് ഡി ​വി​ജ​യി.

ഗ്രൂ​പ്പ് ബി

​കാ​ന​ഡ, പ്ലേ ​ഓ​ഫ് എ ​വി​ജ​യി, ഖ​ത്ത​ർ, സ്വി​റ്റ്സ​ർ​ല​ൻ​ഡ്.

ഗ്രൂ​പ്പ് സി

​ബ്ര​സീ​ൽ, മൊ​റോ​ക്കോ, ഹെ​യ്ത്തി, സ്കോ​ട്ട്ല​ൻ​ഡ്.

ഗ്രൂ​പ്പ് ഡി

​അ​മേ​രി​ക്ക, പ​രാ​ഗ്വേ, ഓ​സ്ട്രേ​ലി​യ, പ്ലേ ​ഓ​ഫ് സി ​വി​ജ​യി.

ഗ്രൂ​പ്പ് ഇ

​ജ​ർ​മ​നി, കു​രാ​കാ​വോ, ഐ​വ​റി കോ​സ്റ്റ്, ഇ​ക്വ​ഡോ​ർ.

ഗ്രൂ​പ്പ് എ​ഫ്

നെ​ത​ർ​ല​ൻ​ഡ്സ്, ജ​പ്പാ​ൻ, പ്ലേ ​ഓ​ഫ് ബി ​വി​ജ​യി, ടു​ണീ​ഷ്യ.

ഗ്രൂ​പ്പ് ജി

​ബെ​ൽ​ജി​യം, ഈ​ജി​പ്ത്, ഇ​റാ​ൻ, ന്യൂ​സി​ല​ൻ​ഡ്.

ഗ്രൂ​പ്പ് എ​ച്ച്

സ്പെ​യ്ൻ, കേ​പ് വെ​ർ​ഡെ, സൗ​ദി അ​റേ​ബ്യ, യു​റു​ഗ്വേ.

ഗ്രൂ​പ്പ് ഐ

​ഫ്രാ​ൻ​സ്, സെ​ന​ഗ​ൽ, നോ​ർ​വെ, പ്ലേ ​ഓ​ഫ് ര​ണ്ട് വി​ജ​യി.

ഗ്രൂ​പ്പ് ജെ

​അ​ർ​ജ​ന്‍റീ​ന, അ​ൽ​ജീ​രി​യ, ഓ​സ്ട്രി​യ, ജോ​ർ​ദാ​ൻ.

ഗ്രൂ​പ്പ് കെ

​പോ​ർ​ച്ചു​ഗ​ൽ, പ്ലേ ​ഓ​ഫ് ഒ​ന്ന് വി​ജ​യി, ഉ​സ്ബെ​ക്കി​സ്ഥാ​ൻ, കൊ​ളം​ബി​യ.

ഗ്രൂ​പ്പ് എ​ൽ

ഇം​ഗ്ല​ണ്ട്, ക്രൊ​യേ​ഷ്യ, ഘാ​ന, പ​നാ​മ.

Sports

ഫൈ​ന​ലി​സി​മ മാ​ർ​ച്ച് 27ന്; ​അ​ർ​ജ​ന്‍റീ​ന സ്പെ​യ്നി​നെ നേ​രി​ടും

ദോ​ഹ: അ​ർ​ജ​ന്‍റീ​ന​യും സ്പെ​യ്നും ത​മ്മി​ലു​ള്ള ഫൈ​ന​ലി​സി​മ പോ​രാ​ട്ടം 2026 മാ​ർ​ച്ച് 27 ന് ​ന​ട​ക്കും. ഖ​ത്ത​റി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ദോ​ഹ​യി​ലെ ലു​സൈ​ൽ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക. 2022 ലെ ​ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ ഫൈ​ന​ൽ ന​ട​ന്ന സ്റ്റേ​ഡി​യ​മാ​ണ് ലു​സൈ​ൽ.

കോ​പ്പ അ​മേ​രി​ക്ക​യി​ലെ ചാ​മ്പ്യ​ൻ​മാ​രും യു​വേ​ഫ യൂ​റോ ജേ​താ​ക്ക​ളും ത​മ്മി​ലാ​ണ് ഫൈ​ന​ലി​സി​മ പോ​രാ​ട്ടം. നി​ല​വി​ൽ അ​ർ​ജ​ന്‍റീ​ന​യാ​ണ് ഫൈ​ന​ലി​സി​മ ജേ​താ​ക്ക​ൾ. ക​ഴി​ഞ്ഞ ഫൈ​ന​ലി​സി​മ​യി​ൽ ഇ​റ്റ​ലി​യെ തോ​ൽ​പ്പി​ച്ചാ​ണ് അ​ർ​ജ​ന്‍റീ​ന ചാ​മ്പ്യ​ൻ​മാ​രാ​യ​ത്.

ഫി​ഫ​യാ​ണ് തീ​യ​തി​യും മ​ത്സ​ര​വേ​ദി​യും പ്ര​ഖ്യാ​പി​ച്ച​ത്. ആ​ദ്യം മാ​ർ​ച്ച് 28ന് ​മ​ത്സ​രം ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും പി​ന്നീ​ട് 27ലേ​യ്ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

NRI

ചൂ​ടി​ൽ വെ​ന്ത് യൂ​റോ​പ്പ്; സ്പെ​യി​നി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത് 46 ഡി​ഗ്രി സെ​ൽ​ഷ​സ്

മാ​ഡ്രി​ഡ്: ഉ​ഷ്ണ​ത​രം​ഗം ശ​ക്ത​മാ​യ​തോ​ടെ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ വെ​ന്തു​രു​കു​ന്നു. ശ​നി​യാ​ഴ്ച സ്പെ​യി​നി​ലെ സെ​വി​യ്യ മേ​ഖ​ല​യി​ൽ 40 ഡി​ഗ്രി സെ​ൽ​ഷ​സി​നു മു​ക​ളി​ൽ ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. എ​ൽ ഗ്ര​ന​ഡോ പ​ട്ട​ണ​ത്തി​ൽ 46 ഡി​ഗ്രി ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി.

പോ​ർ​ച്ചു​ഗ​ൽ, ഇ​റ്റ​ലി, ക്രൊ​യേ​ഷ്യ, ഫ്രാ​ൻ​സ്, ഓ​സ്ട്രി​യ, ബെ​ൽ​ജി​യം, ബോ​സ്നി​യ ആ​ൻ​ഡ് ഹെ​ർ​സി​ഗോ​വി​ന, ഹം​ഗ​റി, സെ​ർ​ബി​യ, സ്ലൊ​വേ​നി​യ, സ്വി​റ്റ്സ​ർ​ല​ൻ​ഡ് എ​ന്നീ രാ​ജ്യ​ങ്ങ​ൾ ഉ​ഷ്ണ​ത​രം​ഗ​ത്തി​നെ​തി​രേ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ജ​ന​ങ്ങ​ളോ​ടു നി​ർ​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്.

സ്പെ​യി​നി​ലെ ബാ​ഴ്സ​ലോ​ണ ന​ഗ​ര​ത്തി​ൽ നി​ര​ത്തു​ക​ൾ തൂ​ത്തു വൃ​ത്തി​യാ​ക്കു​ന്ന ഒ​രു വ​നി​താ തൊ​ഴി​ലാ​ളി മ​രി​ച്ച​ത് ഉ​ഷ്ണ​ത​രം​ഗം മൂ​ല​മാ​ണോ എ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​റ്റ​ലി​യി​ൽ ഒ​ട്ടേ​റെ​പ്പേ​ർ​ക്കു സൂ​ര്യാ​ഘാ​തം ഏ​റ്റെ​ന്നും ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും വ​യോ​ധി​ക​ർ, കാ​ൻ​സ​ർ രോ​ഗി​ക​ൾ, ഭ​വ​ന​ര​ഹി​ത​ർ എ​ന്നി​വ​രാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പോ​ർ​ച്ചു​ഗ​ൽ ത​ല​സ്ഥാ​ന​മാ​യ ലി​സ്ബ​ണി​ലും ജ​ന​ങ്ങ​ൾ​ക്കു സൂ​ര്യാ​ഘാ​തം ഏ​റ്റു​വെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. സാ​ധാ​ര​ണ ത​ണു​പ്പു​നി​റ​ഞ്ഞ കാ​ലാ​വ​സ്ഥ​യു​ള്ള ബാ​ൾ​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ല​ട​ക്കം 40 ഡി​ഗ്രി സെ​ൽ​ഷ​സി​ന​ടു​ത്തേ​ക്കു താ​പ​നി​ല ഉ​ർ​ന്നി​ട്ടു​ണ്ട്.

ഗ്രീ​സി​ന്‍റെ അ​യ​ൽ​രാ​ജ്യ​മാ​യ നോ​ർ​ത്ത് മാ​സി​ഡോ​ണി​യ​യി​ൽ വെ​ള്ളി​യാ​ഴ്ച 42 ഡി​ഗ്രി ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി. ല​ണ്ട​നി​ൽ ഈ​യാ​ഴ്ച 35 ഡി​ഗ്രി​യി​ലേ​ക്കു ചൂ​ട് ഉ​യ​രു​മെ​ന്നാ​ണു മു​ന്ന​റി​യി​പ്പ്.

Latest News

Corehub Up