x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എതിരില്ലാതെ സ്പാനിഷ് ജയം; ഉറുഗ്വെയ്ക്ക് ഇനി മടങ്ങാം

സ്പോർട്സ് ഡെസ്ക്
Published: June 27, 2026 09:16 AM IST | Updated: June 27, 2026 09:16 AM IST

ഉറുഗ്വെയ്ക്കെതിരെ ഗോൾ നേടിയ സ്പെയിൻ താരം അലക്സ് ബയേനയുടെ ആഹ്ലാദം

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ മുന്‍ ചാമ്പ്യന്മാരായ ഉറുഗ്വെയെ വീഴ്ത്തി സ്പെയിൻ. എതിരില്ലാത്ത ഒരു ഗോളിനാണ് സ്പാനിഷ് ജയം. 47-ാം മിനിറ്റില്‍ അലക്‌സ് ബയേനയാണ് വിജയഗോൾ നേടിയത്.

ഉറുഗ്വെ ഗോള്‍ കീപ്പര്‍ ഫെര്‍ണാണ്ടോ മുസ്‌ലേരയുടെ പിഴവിൽ നിന്നാണ് സ്പെയിനിന്‍റെ ഗോൾ പിറന്നത്. അലക്സ് ബയേന തൊടുത്തുവിട്ട താരതമ്യേന വേഗം കുറഞ്ഞ ഷോട്ട് മുസ്‌ലേരയുടെ കൈയിൽനിന്നു വഴുതി ഗോള്‍വര കടക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ ഗോള്‍ കീപ്പറെ മാറ്റി ഉറുഗ്വെ കളിയിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. മത്സരത്തിന്‍റെ അവസാന നിമിഷം അഗസ്റ്റിന്‍ കനോബിയോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും അവർക്ക് തിരിച്ചടിയായി. ഇതോടെ, മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയം പോലുമില്ലാതെ ഉറുഗ്വെ ടൂര്‍ണമെന്‍റില്‍ നിന്നു പുറത്തായി.

Tags : Uruguay Spain FIFA Worldcup

Recent News

Corehub Up