x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല്ലോ​ർ​ക്ക​യി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട് ടൂ​യി വി​മാ​നം റ​ൺ​വേ​യി​ലി​ടി​ച്ചു; വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: July 3, 2026 05:34 PM IST | Updated: July 3, 2026 05:34 PM IST

വിമാനത്തിന്‍റെ ചിത്രം

മ​ല്ലോ​ർ​ക്ക (സ്പെ​യി​ൻ): അ​യ​ർ​ല​ൻ​ഡി​ലെ ഡ​ബ്ലി​നി​ൽ നി​ന്ന് സ​ഞ്ചാ​രി​ക​ളു​മാ​യി എ​ത്തി​യ ടൂ​യി എ​യ​ർ​വേ​യ്‌​സി​ന്‍റെ ബോ​യിം​ഗ് 737 വി​മാ​നം പാ​ൽ​മ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ റ​ൺ​വേ​യി​ൽ ശ​ക്ത​മാ​യി ഇ​ടി​ച്ചു.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച റ​ൺ​വേ 24L-ൽ ​ലാ​ൻ​ഡ് ചെ​യ്യാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ വി​മാ​ന​ത്തി​ന്‍റെ പി​ൻ​ഭാ​ഗം റ​ൺ​വേ​യി​ൽ ത​ട്ടി ഗു​രു​ത​ര കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വി​മാ​ന​ത്തി​ന്റെ ഭാ​ഗ​ങ്ങ​ൾ റ​ൺ​വേ​യി​ൽ തെ​റി​ച്ചു​വീ​ണു.

പൈ​ല​റ്റു​മാ​ർ ഉ​ട​ൻ ലാ​ൻ​ഡിം​ഗ് ഉ​പേ​ക്ഷി​ച്ച് വി​മാ​നം വീ​ണ്ടും ഉ​യ​ർ​ത്തി. “PAN PAN' അ​ടി​യ​ന്ത​ര സ​ന്ദേ​ശം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് സ​മാ​ന്ത​ര റ​ൺ​വേ​യി​ൽ സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്തു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ര​ണ്ട് റ​ൺ​വേ​ക​ളും മി​നി​റ്റു​ക​ളോ​ളം അ​ട​ച്ചി​ട്ടു. മ​റ്റ് വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ടു​ക​യും ആ​കാ​ശ​ത്ത് വ​ട്ട​മി​ട്ടു പ​റ​ക്കു​ക​യും ചെ​യ്തു. ഇ​ന്ധ​നം തീ​രാ​റാ​യ മ​റ്റൊ​രു വി​മാ​നം കൂ​ടി ലാ​ൻ​ഡിം​ഗി​ന് അ​നു​മ​തി തേ​ടി​യ​ത് ട​വ​റി​ൽ സ​മ്മ​ർ​ദ്ദ​മു​ണ്ടാ​ക്കി.

യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും പ​രി​ക്കേ​ൽ​ക്കാ​തെ സു​ര​ക്ഷി​ത​രാ​ണ്. ശ​ക്ത​മാ​യ കാ​റ്റാ​ണോ, പൈ​ല​റ്റി​ന്‍റെ പി​ഴ​വാ​ണോ, സാ​ങ്കേ​തി​ക ത​ക​രാ​റാ​ണോ കാ​ര​ണ​മെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വി​മാ​നം സ​ർ​വീ​സി​ൽ നി​ന്ന് മാ​റ്റി​നി​ർ​ത്തി.

Tags : Runway Plane Spain

Recent News

Corehub Up