ലയൻസ് ക്ലബ് മീനച്ചിൽ ഓവർസീസ്
അബുദാബി: ലയൺസ് ഡിസ്ട്രിക്റ്റ് 318B, ലയൺസ് ക്ലബ് ഓഫ് മീനച്ചിൽ ഓവർസീസ് സ്ഥാനാരോഹണ ചടങ്ങ് പാസ്റ്റ് ഡിസ്ട്രിക്റ്റ് ഗവർണർ ലയൺ ഡോ. സണ്ണി വി. സഖറിയ നിർവഹിച്ചു.
പുതു വർഷത്തിലെ പ്രസിഡൻ്റായി ലയൺ മനു ജോസഫും, സെക്രട്ടറിയായി ലയൺ ലീന വർഗീസും, അഡ്മിനിസ്ട്രേറ്റിയായി ലയൺ റോണി ജോസഫും, ട്രഷററായി ലയൺ ജോസ് കുന്നത്തും സ്ഥാനമേറ്റു. ചാർട്ടർ പ്രസിഡൻ്റ്റ് ലയൺ റ്റിജു ചെറിയാൻ, പാസ്റ്റ് പ്രസിഡൻ്റ് ലയൺ ഷാജി ജോസഫ്, ക്ലബ് ഫസ്റ്റ് ലേഡി ലയൺ ഫേബ സൂസൻ തോമസ് എന്നിവർ സന്നിധരായിരുന്നു.
സമൂഹത്തിൽ ഒട്ടേറെ കാര്യണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന മീനച്ചിൽ ഓവർസിസ് ക്ലബ് അമ്പത് ലക്ഷം രൂപയുടെ 150 സർവീസ് പ്രോജക്റ്റുകളാണ് ഈ വർഷം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്.
Tags : Deepika DeepikaNewspaper BreakingNews investiture ceremony Lions Club Meenachil Overseas