x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

 ടെ​ക്സ​സി​ലെ ഫോ​ർ​ട്ട് ഹു​ഡ് വെ​ടി​വ​യ്പ്: പ്ര​തി നി​ദാ​ൽ ഹ​സ​ന്‍റെ വധശിക്ഷയ്ക്ക് അം​ഗീ​കാരം നൽകി  ഡോണ​ൾ​ഡ് ട്രം​പ് 

പി .പി. ചെ​റി​യാ​ൻ
Published: October 7, 2026 12:47 AM IST | Updated: October 7, 2026 12:47 AM IST

വെ​ടി​വ​യ്പ് കേ​സി​ൽ കു​റ്റ​വാ​ളി​യാ​യ മു​ൻ യുഎ​സ് ആ​ർ​മി സൈ​ക്യാ​ട്രി​സ്റ്റ് നി​ദാ​ൽ ഹ​സ​ന്

ടെ​ക്സ​സ്: 2009-ൽ ​ടെ​ക്സ​സി​ലെ ഫോ​ർ​ട്ട് ഹു​ഡ് മി​ലി​ട്ട​റി ബേ​സി​ൽ 13 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെ​ടി​വ​യ്പ് കേ​സി​ൽ കു​റ്റ​വാ​ളി​യാ​യ മു​ൻ യുഎ​സ് ആ​ർ​മി സൈ​ക്യാ​ട്രി​സ്റ്റ് നി​ദാ​ൽ ഹ​സ​ന് സൈ​​​​നി​​​​ക കോ​​​​ട​​​​തി വിധിച്ച വ​ധ​ശി​ക്ഷക്ക് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോണ​ൾ​ഡ് ട്രം​പ് അം​ഗീ​കാരം നൽകി. പെ​ന്‍റഗൺ ആ​ണ് ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്.

1961-ന് ​ശേ​ഷം യുഎ​സ് സൈ​ന്യം ന​ട​പ്പാ​ക്കു​ന്ന ആ​ദ്യ​ത്തെ വ​ധ​ശി​ക്ഷ​യാ​ണി​ത്. ശി​ക്ഷ ന​ട​പ്പാ​ക്കാ​നു​ള്ള തീ​യ​തി​യും സ്ഥ​ല​വും ആ​ർ​മി സെ​ക്ര​ട്ട​റി ഉ​ട​ൻ തീ​രു​മാ​നി​ക്കും.

അ​ൽ-​ഖാ​യി​ദ ആ​ശ​യ​ങ്ങ​ളി​ൽ ആ​കൃ​ഷ്ട​നാ​യി 2009 ന​വം​ബ​ർ 5-നാ​ണ് നി​ദാ​ൽ ഹ​സ​ൻ സൈ​നി​ക കേ​ന്ദ്ര​ത്തി​ൽ വെ​ടി​വ​യ്പ് ന​ട​ത്തി​യ​ത്. ഇ​റാ​ഖി​ലെ​യും അ​ഫ്ഗാ​നി​സ്ഥാ​നി​ലെ​യും യ.​എ​സ് സൈ​നി​ക ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

2013-ൽ ​സൈ​നി​ക കോ​ട​തി നി​ദാ​ൽ ഹ​സ​ന് വ​ധ​ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. സ്വ​യം പ്ര​തി​രോ​ധി​ച്ച ഹ​സ​ൻ വി​ചാ​ര​ണ വേ​ള​യി​ൽ സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യോ കു​റ്റം നി​ഷേ​ധി​ക്കു​ക​യോ ചെ​യ്തി​രു​ന്നി​ല്ല.​നി​ദാ​ൽ ഹ​സ​ന്‍റെ വ​ധ​ശി​ക്ഷ​യോ​ടെ വ​ർ​ഷ​ങ്ങ​ളാ​യി നീ​ണ്ടു​നി​ന്ന നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​ണ് ഇ​പ്പോ​ൾ അ​ന്തി​മ തീ​രു​മാ​ന​മാ​യി​രി​ക്കു​ന്ന​ത്.

Tags : Deepika DeepikaNewspaper BreakingNews Fort Hood shooting in Texas

Recent News

Corehub Up