ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ തലസ്ഥാനത്തെ ഏറ്റവും സ്വാധീനമുള്ള 300 വനിതകളുടെ 2026ലെ "വാഷിംഗ്ടൺ മാഗസിൻ' പട്ടികയിൽ ഒമ്പത് ഇന്ത്യൻ - അമേരിക്കൻ വംശജർ ഇടംനേടി.
രാഷ്ട്രീയം, നിയമം, വ്യവസായം, ജീവകാരുണ്യം, മാധ്യമം എന്നീ രംഗങ്ങളിൽ തിളങ്ങിനിൽക്കുന്ന പ്രമുഖരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഉഷ വാൻസ് (യുഎസ് സെക്കൻഡ് ലേഡി), ഗസല ഹാഷ്മി (വെർജീനിയ ലഫ്റ്റനന്റ് ഗവർണർ), അരുണ മില്ലർ (മേരിലാൻഡ് ലഫ്റ്റനന്റ് ഗവർണർ), നിയോമി റാവു (ഡിസി സർക്യൂട്ട് ജഡ്ജി), ഹർമീത് ധില്ലൻ (യുഎസ് അസിസ്റ്റന്റ് അറ്റോർണി ജനറൽ), രാധ മുത്തയ്യ (കാപ്പിറ്റൽ ഏരിയ ഫുഡ് ബാങ്ക് മേധാവി), സ്വാതി ശർമ (വോക്സ് എഡിറ്റർ ഇൻ ചീഫ് & പബ്ലീഷ്ഡ്), മോണിക്ക മോദി ദാൽവാദി, റീന ബൻസാൽ തുടങ്ങിയവരും പട്ടികയിലുണ്ട്.
വിവിധ മേഖലകളിൽ വ്യക്തമായ സ്വാധീനം ചെലുത്തുന്നവരെയാണ് വിദഗ്ധരുടെ സഹായത്തോടെ മാഗസിൻ തെരഞ്ഞെടുത്തത്. വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകളുള്ള വനിതകളെ ഒരുപോലെ അംഗീകരിക്കുന്നതാണ് ഈ പട്ടിക.
Tags : IndianOrigin Women Washington MostPowerfulWomen