ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് സംസാരിക്കുന്നു
തിരൂർ: എൻഎസ്എസ് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ ലഹരിവിരുദ്ധ ബോധവത്കരണം സംഘടിപ്പിച്ചു. അമേരിക്കൻ മലയാളി സംഘടനയായ ഫൊക്കാനയുടെ പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചു.
2026 - 2028 ഫൊക്കാന ഭരണ സമിതി അധികാരത്തിൽ വന്നപ്പോൾ എടുത്ത പ്രധാന തീരുമാനം കേരള സർക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതിയായ ഓപ്പറേഷൻ തൂഫാനുമായി സഹകരിച്ച് കേരളത്തിൽ വിവിധയിടങ്ങങ്ങളിൽ ലഹരി വിരുദ്ധ ക്ലാസുകൾ സംഘടിപ്പിക്കുന്നതിന് ഫൊക്കാന നേതൃത്വം നൽകുന്നു.

മലയാള സർവകലാശാല സന്ദർശിക്കാൻ എത്തിയ സമയത്ത് ഇവിടെ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.
മുൻ എക്സൈസ് ഓഫീസർ ബി. ഹരികുമാർ ക്ലാസ് നയിച്ചു. എൻഎസ്എസ് പൂർവ അംഗങ്ങളുടെ സംഘടനയുടെ പേരും ലോഗോയും ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ഗവേഷകൻ ജിനുവിന് നൽകി പ്രകാശനം ചെയ്തു.
മുഖം ബുക്സ് എഡിറ്റർ അനിൽ പെണ്ണൂക്കര ആശംസകൾ നേർന്നു. ചടങ്ങിൽ എൻഎസ്എസ് കോഓർഡിനേറ്റർ ഡോ. കെ. ബാബുരാജൻ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ ഡോ. കെ. ശുഭ സ്വാഗതവും സനിക സുനിൽ നന്ദിയും പറഞ്ഞു.
Tags : FOKANAPresident AntiDrugAwareness Campaign MalayalamUniversity