National
കോൽക്കത്ത: റെജിനഗർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ വിജയം ഉറപ്പെന്ന് തൃണമൂൽ കോൺഗ്രസിലെ മമത ബാനർജി വിഭാഗം സ്ഥാനാർഥി റബിയുൾ ആലം ചൗധരി.
തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ പുതിയ ചിഹ്നം പരിചയപ്പെടുത്തുന്നതിന് വീടുവീടാന്തരം കയറിയുള്ള പ്രചാരണം ഉടൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. മത്സരരംഗത്തുനിന്ന് പിന്മാറുന്നുവെന്ന് ആദ്യം പ്രഖ്യാപിച്ച റബിയൂൾ പിന്നീട് തന്റെ തീരുമാനം തിരുത്തുകയായിരുന്നു.
മമതയാണ് തങ്ങളുടെ നേതാവെന്നും അവരുടെ നിർദേശപ്രകാരം ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ തങ്ങൾ സജ്ജമാണെന്നും റബിയുൾ ആലം ചൗധരി പറഞ്ഞു. വോട്ടെടുപ്പ് ദിനത്തിൽ പൊലിസ് ആവശ്യമായ സുരക്ഷയൊരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തേ, മമത നേതൃത്വം നൽകുന്ന പക്ഷത്തിന് മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് എന്ന പേരാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചിരിക്കുന്നത്. ഫുട്ബോൾ കളിക്കാരാനാണ് പാർട്ടിക്ക് അനുവദിച്ചിരിക്കുന്ന ചിഹ്നം. അരുപ് റോയി നേതൃത്വം നൽകുന്ന മറുവിഭാഗത്തിന് ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസെന്നാണ് പേരുനൽകിയിരിക്കുന്നത്.
എജെയുപി അധ്യക്ഷൻ ഹുമയൂൺ കബീർ രാജിവച്ചതിനെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 59,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഹുമയൂൺ കബീർ വിജയിച്ച മണ്ഡലത്തിൽ ഇത്തവണ അദ്ദേഹത്തിന്റെ മകൻ ഗുലാം നബി ആസാദാണ് എജെയുപി സ്ഥാനാർഥി.
Kerala
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.എൻ.ബാലഗോപാലിനായി പ്രചാരണ വീഡിയോ പുറത്തിറക്കിയെന്ന പരാതിയിൽ നാല് പൊലീസുകാർക്ക് സ്ഥലംമാറ്റം. കൊല്ലം റൂറൽ ജില്ലയിലെ സീനിയർ സിവിൽ പൊലിസ് ഓഫീസർമാരായ എസ്.നജീം, എസ്.എൽ.സുജിത്ത്, സിവിൽ പൊലിസ് ഓഫീസർമാരായ എ.എസ്.ശിവേഷ്, വി.ചിന്തു എന്നിവരെയാണ് സ്ഥലംമാറ്റിയത്.
കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന അയിഷ പോറ്റി ഡിജിപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ദക്ഷിണ മേഖല ഐജിയുടെ നിർദേശപ്രകാരം കൊല്ലം റൂറൽ എസ്പിയാണ് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്.
ബാലഗോപാലിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് തയാറാക്കിയ വീഡിയോയിലാണ് നടപടി നേരിട്ട പൊലിസുകാരുടെ പ്രതികരണങ്ങൾ ഉൾപ്പെടുത്തിയിരുന്നത്. കൊല്ലം റൂറൽ എസ്പി ഓഫീസിന്റെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലായിരുന്നു പൊലിസുകാരുടെ പ്രതികരണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പൊലിസുകാരുടെ ഈ നടപടിയിൽ വ്യാപക വിമർശനം ഉയർന്നിരുന്നു.
District News
മഞ്ചേരി : സംസ്ഥാന സര്‍ക്കാരിന്റെ ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോട്ടിക് ഹണ്ട് പരിപാടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തൂഫാന് ആഞ്ഞു വീശട്ടെ എന്ന പേരില്‍ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി നടത്തി.
മഞ്ഞപ്പറ്റ ഹയാത്തുല്‍ ഇസ്ലം മദ്റസറയില് നടന്ന സംഗമം പ്രസിഡന്റ് ഇ.ടി. മോയിന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫസല്‍ തങ്ങള്‍ പേലേപ്പുറം അധ്യക്ഷത വഹിച്ചു. സീനിയര്‍ പൊലിസ് ഓഫിസര്‍ സി. സവാദ് കാരക്കുന്ന് ക്ലാസ് അവതരിപ്പിച്ചു.
ഹസന് ദാരിമി കുട്ടശേരി ആമുഖ പ്രഭാഷണം നടത്തി. ഭാരവാഹികളായ സമദ് മഞ്ഞപ്പറ്റ, കളത്തിങ്ങല്‍ ബീരാന് ഹാജി, സി.എം. മുഹമ്മദാജി, ഷറഫുദീന്‍ മഞ്ഞപ്പറ്റ, ജഅ്ഫര്‍ മഞ്ഞപ്പറ്റ, ഉമര്‍ കുട്ടശേരി നേതൃത്വം നല്കി.
District News
കോട്ടത്തറ: ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കുന്നതിനായുള്ള സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി കോട്ടത്തറ പഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകളിൽ എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകളും വാർഡ്തല ജാഗ്രതാ സമിതി രൂപീകരണവും സംഘടിപ്പിച്ചു. എക്സൈസ് വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ ബോധവത്കരണ ക്ലാസുകൾ നയിച്ചു.
അഞ്ചാം വാർഡിലെ യോഗത്തിൽ വാർഡ് മെംബർ എസ്. സനിലേഷ് അധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി കണ്‍വീനർ പി.കെ. രാജൻ, എഡിഎസ് പ്രസിഡന്റ് രസ്ന രാജേഷ്, ട്രൈബൽ പ്രമോട്ടർ രാധിക സുധീഷ്, നിർമല മാത്യു എന്നിവരും സാമൂഹികസാംസ്കാരിക പ്രവർത്തകരും വാർഡ് നിവാസികളും പങ്കെടുത്തു.
ആറാം വാർഡിലെ കരിങ്കുറ്റി പാലൂക്കാപ്പിൽ ചേർന്ന യോഗത്തിൽ കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് സി.സി. രജിത, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഇ.ആർ. പുഷ്പ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി. രനീഷ് എന്നിവർ സംബന്ധിച്ചു.
ലഹരിവിരുദ്ധ ബോധവത്കരണം നൽകി
കണിയാന്പറ്റ:ഗവ.യുപി സ്കൂളിൽ രക്ഷിതാക്കൾക്ക് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണം നൽകി. പിടിഎ പ്രസിഡന്റ് ടി.പി. ഹാരിസ് അധ്യക്ഷത വഹിച്ചു. എസ്എംസി ചെയർമാൻ പി. ഹനീഫ പ്രസംഗിച്ചു. വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ ക്ലാസെടുത്തു. അധ്യാപിക വി.എം. ശ്രീലത സ്വാഗതവും പ്രധാനാധ്യാപിക കെ.യു. സിനി നന്ദിയും പറഞ്ഞു.
Business
കൊച്ചി: നിക്ഷേപക വിദ്യാഭ്യാസം, സാമ്പത്തിക സാക്ഷരത, നിക്ഷേപക സംരക്ഷണം എന്നിവ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന സമയത്ത് പുന്നമട കായലിൽ പ്രത്യേക ഇൻവെസ്റ്റർ അവെയർനസ് പവലിയൻ ഒരുക്കി സെബിയും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും.
പവലിയനിൽ ഒരുക്കിയ സ്പിൻ ദി വീൽ വഴി ഓഹരിവിപണിയെക്കുറിച്ചുള്ള അറിവ് പരീക്ഷിക്കാനും സ്കാം നോ ഗെയിമിലൂടെ തട്ടിപ്പുകൾ തിരിച്ചറിയാനും അവെയർനസ് ഡാർട്സ്, പ്രൊട്ടക്ഷൻ ബാസ്കറ്റ്സ്, ഇൻവെസ്റ്റ് സേഫ് ലുഡോ തുടങ്ങിയ കളികളിലൂടെ നിക്ഷേപ സംരക്ഷണ പാഠങ്ങൾ പഠിക്കാനും പൊതുജനത്തിന് അവസരമൊരുക്കിയിരുന്നു.
District News
ചാലക്കുടി: ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്ഷൻ നവചൈതന്യയുടെ ആഭിമുഖ്യത്തിൽ രൂപതയിലെ മുഴുവൻ സ്ഥാപനങ്ങളിലും നടത്തുന്ന ഓപ്പറേഷൻ തൂഫാന്റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് രണ്ടിന് പരിയാരം സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ചാണ്ടി ഉമ്മൻ എംഎൽഎ നിർവഹിക്കും. ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷതവഹിക്കും. ഉച്ചയ്ക്ക് 12.30ന് ചാലക്കുടി മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ തൂഫാൻ ഫ്ലാഷ് മോബ് അവതരിപ്പിക്കും.
ഡിവൈഎസ്പി ജെ. കുരിയാക്കോസ് തൂഫാൻ ജ്വാല തെളിയിക്കും. സനീഷ്കുമാർ ജോസഫ് എംഎൽഎ റാലി ഉദ്ഘാടനംചെയ്യും. തുടർന്ന് പരിയാരത്തേക്ക് നടത്തുന്ന സൈക്കിൾ റാലിക്ക് ചാണ്ടി ഉമ്മൻ എംഎൽഎ നേതൃത്വംനൽകുമെന്ന് ഫാ. വിത്സൻ എലുവത്തിങ്കൽ കൂനൻ, സന്തോഷ് ദേവസി, കെ.പി. സാബു, സോജൻ ജോസ്, റാഫി കല്ലുപാലം, സെബാസ്റ്റ്യൻ വയലിൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ഗർഭച്ഛിദ്ര ഗുളികകളുടെ ഉപയോഗവും പ്രചാരവും വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിനെതിരേ ശക്തമായ പ്രാർഥനയും ബോധവത്കരണ നടപടികളുമായി യുഎസ് കത്തോലിക്കാ മെത്രാൻ സമിതി.
പ്രോ ലൈഫ് സമിതിയുടെ നേതൃത്വത്തിൽ ഒക്ടോബർ അവസാനം വരെ നീണ്ടുനിൽക്കുന്ന പ്രാർഥനായജ്ഞത്തിനും പ്രതിഷേധ പരിപാടികൾക്കുമാണ് സഭ ആഹ്വാനം ചെയ്തിരിക്കുന്നത്.
“ഓരോ ഗർഭച്ഛിദ്രവും ഒരു കുഞ്ഞിന്റെ മരണത്തിനും അമ്മയുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രശ്നങ്ങൾക്കുമാണ് കാരണമാകുന്നത്. ഗുളികകൾ എളുപ്പത്തിൽ ലഭ്യമാകാൻ തുടങ്ങിയതോടെ രാജ്യത്തു ഗർഭച്ഛിദ്രനിരക്കും ആരോഗ്യസംബന്ധമായ അപകടസാധ്യതകളും ആശങ്കാജനകമായ രീതിയിൽ ഉയരുകയാണ്”-യുഎസ് മെത്രാൻസമിതി പ്രസിഡന്റ് ആർച്ച്ബിഷപ് പോൾ കോക്ലിയും പ്രോ ലൈഫ് കമ്മിറ്റി ചെയർമാൻ ബിഷപ് ഡാനിയൽ തോമസും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
ഓൺലൈൻ വഴിയും തപാൽമാർഗവും ഗർഭച്ഛിദ്ര ഗുളികകൾ ലഭ്യമാക്കാൻ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് ബിഷപ്പുമാർ ചൂണ്ടിക്കാട്ടി. വൈദ്യസഹായമോ മേൽനോട്ടമോ ഇല്ലാതെ സ്ത്രീകൾ ഒറ്റയ്ക്കു ഗർഭച്ഛിദ്രത്തിന് മുതിരുന്നത് വലിയ അപകടങ്ങൾക്ക് വഴിവയ്ക്കുന്നുണ്ടെന്നും ഇതു ചൂഷണങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി.
വിശ്വാസികൾ വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥത തേടി പ്രാർഥിക്കണമെന്നും ഗർഭച്ഛിദ്ര ഗുളികകൾ നിർമിക്കുന്ന മരുന്ന് കമ്പനികൾക്കെതിരേയുള്ള പ്രതിഷേധങ്ങളിൽ അണിചേരണമെന്നും മെത്രാൻസമിതി അഭ്യർഥിച്ചു.
District News
പത്തനംതിട്ട: വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി. സ്കൂൾ, കോളജ് പരിസരങ്ങളിലെ ലഹരിമാഫിയയുടെ പ്രവര്‍ത്തനം നിരീക്ഷിച്ച് കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കളക്ട്രറേറ്റില്‍ നടന്ന വ്യാജമദ്യ നിയന്ത്രണ ജില്ലാതല ജനകീയ സമിതി യോഗത്തില്‍ പ്രസിഡന്റ് നിര്‍ദേശിച്ചു.
എക്സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ നടപടി യോഗത്തില്‍ വിശദീകരിച്ചു. സ്കൂള്‍ പ്രവര്‍ത്തന സമയങ്ങളിലും വൈകിട്ട് അടയ്ക്കുമ്പോഴും യൂണിഫോമിലും മഫ്തിയിലും എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധനയും പട്രോളിംഗുമുണ്ട്. വ്യാജവാറ്റ് നടക്കാന്‍ സാധ്യതയുള്ള മേഖലകളില്‍ വനം വകുപ്പുമായി ചേര്‍ന്ന് സംയുക്ത പരിശോധന നടത്തുന്നു. റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡുകളില്‍ കര്‍ശന നിരീക്ഷണമുണ്ട്.
ജില്ലയിലെ ഹയര്‍സെക്കന്‍ഡറി, ഹൈസ്കൂളുകളില്‍ ലഹരിവിരുദ്ധ ക്ലബുകള്‍ രൂപികരിച്ചു. കോളജുകളില്‍ നേര്‍കൂട്ടം കമ്മിറ്റികളും ഹോസ്റ്റലുകളില്‍ ശ്രദ്ധ കമ്മിറ്റികളും സജീവമായി പ്രവര്‍ത്തിക്കുന്നു. ഓരോ താലൂക്കുകളിലും ജനജാഗ്രത വോളണ്ടിയര്‍ ടീം രൂപീകരിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. ഓപ്പറേഷന് തണ്ടര്‍ എന്ന പേരില്‍ ലഹരിവസ്തുക്കളുടെ വിപണനം തടയുന്നതിന് എന്‍ഫോഴ്സമെന്റ് പ്രവര്‍ത്തനം ശക്തമാക്കി.
ഓണക്കാലത്ത് സ്പിരിറ്റ് കടത്ത്, അനധികൃത മദ്യ നിര്‍മാണം, അനധികൃത മദ്യ വില്‍പ്പന, വ്യാജവാറ്റ്, മയക്കുമരുന്ന് കടത്ത് എന്നിവ അമര്‍ച്ച ചെയ്യുന്നതിന് ഓഗസ്റ്റ് 31 വരെ എക്സൈസ് സ്പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിച്ചിട്ടുണ്ട്.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്സൈസ് കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നു. രണ്ട് ഓഫീസുകള്‍ കേന്ദ്രമാക്കി രണ്ട് സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകള്‍ പ്രത്യേകമായി രൂപീകരിച്ചു.
അബ്കാരി, എന്‍ഡിപിഎസ് കുറ്റക്യത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പരാതികളും അനധികൃത കടത്ത് സംബന്ധിച്ചും പൊതുജനങ്ങള്‍ക്ക് ജില്ലാതല, താലൂക്ക്തല കണ്ട്രോള് റൂമുകളില്‍ ഫോണ്‍ മുഖേന അറിയിക്കാം. ജില്ല കണ്ട്രോള് റൂം -0468 2222873, ടോള്‍ ഫ്രീ നമ്പർ- 1055, എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, പത്തനംതിട്ട- 0468 2222502, 9400069466. എഡിഎം ആര്. രാജലക്ഷ്മി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പി. എൽ. ഷിബു, അസിസറ്റന്റ് എക്സൈസ് കമ്മീഷണര്‍മാരായ എസ്. അനില്‍കുമാർ, എസ്. സനില്‍, ജനകീയ സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Business
കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്ക് ‘ഓണം ഒരുമയുടെ ഓളം’ എന്നപേരില്‍ പുതിയ ഓണം കാന്പയിന് അവതരിപ്പിച്ചു. പ്രത്യേക റീട്ടെയിൽ ലോൺ ഓഫറുകളും ഹൈപ്പര്‍ലോക്കല്‍ ഡെബിറ്റ് കാര്‍ഡ് ഓഫറുകളും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
90 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള കാന്പയിൻ കൂട്ടായ പരിശ്രമത്തിലൂടെ വള്ളംകളി പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ സന്ദേശമാണു നല്‍കുന്നത്. മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തിന് ശരത് പ്രകാശാണു തിരക്കഥയൊരുക്കിയത്.
കാന്പയിന് കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെയും സമൂഹങ്ങളുടെ കൂട്ടായ്മയെയും ആദരിക്കുന്നതാണെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ പി.ആര്. ശേഷാദ്രി പറഞ്ഞു.
ഓണം കാന്പയിന്റെ ഭാഗമായി ഹോംലോണ്‍, കാര്‍ലോണ്‍, റീട്ടെയില്‍ പേഴ്സണല്‍ ലോണ്‍ തുടങ്ങിയവയില്‍ പ്രത്യേക ഓഫറുകളും ബാങ്ക് നല്‍കുന്നുണ്ട്.
ബാങ്കിന്റെ ഹൈപ്പര്‍ലോക്കല്‍ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ 40ലേറെ ബ്രാന്‍ഡുകളുടെ 250ലേറെ ഔട്ട്ലറ്റുകളുമായി സഹകരിച്ച് ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും ലഭിക്കും.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖമൾട്ടി-സ്റ്റോർ റീട്ടെയിൽ, ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ്ഹൈപ്പർ, തങ്ങളുടെ ശാഖകളുടെ എണ്ണം 50 ആയി ഉയർന്നതിന്റെ ഭാഗമായി "50 സ്റ്റോറുകൾ, 50 ദിവസങ്ങൾ' ആഘോഷം പ്രഖ്യാപിച്ചു.
ഓഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 29 വരെ 50 ദിവസം നീണ്ടുനിൽക്കുന്ന ഈ രാജ്യവ്യാപകഉത്സവം, കുവൈറ്റിലുടനീളമുള്ള ഉപഭോക്താക്കൾക്ക് മികച്ച മൂല്യവും വിനോദവും പ്രദാനം ചെയ്യും.
അൽ ആസിമ, ഹവല്ലി, ഫർവാനിയ, മുബാറക് അൽ കബീർ, അഹ്മദി, ജഹ്റ എന്നീ ആറ് ഗവർണറേറ്റുകളിലുമായി ഇപ്പോൾ പ്രവർത്തിക്കുന്ന 50 സ്റ്റോറുകളോടെ, ഓരോ കുവൈറ്റി കുടുംബത്തിനുംഏറ്റവും അടുത്തുള്ള റീട്ടെയിലർ എന്ന സ്ഥാനം ഗ്രാൻഡ് ഹൈപ്പർ ഉറപ്പിച്ചു.
ഗുണനിലവാരവും വൈവിധ്യവും സൗകര്യവും എളുപ്പത്തിൽ ലഭ്യമാക്കുക എന്ന നയത്തിൽ അധിഷ്ഠിതമായ വർഷങ്ങളുടെ സ്ഥിരതയാർന്ന വളർച്ചയാണ് ഈ നാഴികക്കല്ല് പ്രതിഫലിപ്പിക്കുന്നത്.
സൂപ്പർമാർക്കറ്റ്, ഫ്രെഷ് പ്രൊഡ്യൂസ്, ഇലക്ട്രോണിക്സ്, ഫാഷൻ, ഹോം എസൻഷ്യൽസ് ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലും വിപുലമായ പ്രമോഷൻ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്.
50 ദിവസത്തെ ഈ കാലയളവിൽ രാജ്യമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് ദിവസേനയുള്ള ഓഫറുകളും ബണ്ടിൽ ഡീലുകളും പ്രത്യേക ഡിസ്കൗണ്ടുകളും ലഭിക്കും.
കുടുംബത്തിനും കുട്ടികൾക്കുമായി വിവിധ സ്റ്റോറുകളിൽ മത്സര പരമ്പരകൾ നടക്കും. ഇത് ഉപഭോക്താക്കൾക്ക് കുടുംബ സൗഹൃദവും രസകരവുമായ ഷോപ്പിംഗ്അനുഭവം നൽകുന്നതോടൊപ്പം സമ്മാനങ്ങൾ നേടാനുള്ള അവസരവും ഒരുക്കും.
ഉപഭോക്താക്കൾക്ക് പ്രത്യേക ഡിജിറ്റൽ പ്രമോഷനുകളും ആപ്പ്-എക്സ്ക്ലൂസീവ് ഡിസ്കൗണ്ടുകളും സൗകര്യപ്രദമായ ഹോം ഡെലിവറിയും ലഭ്യമാകും.
കുവൈറ്റിലെ ജനങ്ങൾ തങ്ങൾക്ക് നൽകിയ അംഗീകാരത്തിനുള്ള പ്രത്യുപകാരമായാണ് ഈ ആഘോഷം ഒരുക്കിയിരിക്കുന്നതെന്ന് ലോഗോ പ്രകാശനം ചെയ്തു കൊണ്ട് ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി പറഞ്ഞു.
ഗ്രാൻഡ് ഹൈപ്പർ ഹവല്ലി കോർപ്പറേറ്റ് ഓഫീസിൽ നടന്ന സ്വകാര്യചടങ്ങിൽ സി ഇ ഓ മുഹമ്മദ് സുനീർ , സിസിഒ ഷരീഫ്, ജിഎം കുബേര റാവുവും മാറ്റ് കോർപ്പറേറ്റ് മാനേജർമാറും പങ്കെടുത്തു.
District News
കോഴിക്കോട്: മാലിന്യ സംസ്കരണം ഉറപ്പാക്കുന്നതിനും എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ശക്തമാക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള "ഓപ്പറേഷന് ഹോട്ട് സ്പോട്ട്' കാന്പയിന് ജില്ലയില്‍ തുടക്കമായി.
ഉദ്ഘാടനം ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി നിര്‍വഹിച്ചു. മലിനജലം പുറത്തേക്കൊഴുക്കുന്ന സ്ഥാപനങ്ങളും നൂറിലധികം പേര് ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലേയും ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലേയും ശുചിത്വ സംവിധാനങ്ങൾ കാന്പയിനിന്റെ ഭാഗമായി പരിശോധിക്കും. മാലിന്യം തള്ളുന്ന കേന്ദ്രങ്ങള്‍ ഓണത്തിന് മുമ്പ് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കണ്ടെത്തി തുടര്‍നടപടി സ്വീകരിക്കും. ഹോട്ടലുകളിലേയും പൊതുസ്ഥാപനങ്ങളിലേയും വാട്ടര്‍ ടാങ്കുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധിക്കും.
18ന് ഹോട്ട് സ്പോട്ടുകളിലും 20ന് വന്‍കിട മാലിന്യ ഉത്പാദന സ്ഥാപനങ്ങളിലും 22ന് സ്ഥാപനങ്ങളിലെ വാട്ടര്‍ ടാങ്കുകളും ഉദ്യോഗസ്ഥര്‍ പരിശോധിക്കും. ബ്ലോക്ക് തലത്തിലും നഗരസഭാ തലത്തിലും കോര്പറേഷന് തലത്തിലും വിലയിരുത്തലും മേല്‍നോട്ടവും ഉണ്ടാകും. എല്ലാം പ്രവര്‍ത്തനവും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വാര് റൂം പോര്‍ട്ടലില്‍ രേഖപ്പെടുത്തും. ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ എന്‍.കെ ഹരീഷ് അധ്യക്ഷത വഹിച്ചു.
National
ഛത്രപതി സംഭാജിനഗർ (മഹാരാഷ്ട്ര): : രാജ്യത്തുടനീളമുള്ള ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്നങ്ങൾ നേരിട്ടറിയുന്നതിനും പുതിയ കാന്പയ്നുമായി കോക്രോച്ച് ജനതാപാർട്ടി. സിജെപി കോർകമ്മിറ്റി യോഗത്തിന് ശേഷം, സ്ഥാപകൻ അഭിജിത് ദീപ്കെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ക്യാ ബോൽതി പബ്ലിക് (ജനം എന്തു പറയുന്നു) എന്ന കാന്പയ്നിലൂടെ രാജ്യത്തെ നിലവിലെ സാഹചര്യത്തെക്കുറിച്ച് ജനങ്ങൾ എന്താണു ചിന്തിക്കുന്നതെന്നും അവർ നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കയാണെന്നും മനസിലാക്കാൻ സാധിക്കുമെന്നും ദീപ്കെ വ്യക്തമാക്കി.
കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചത് വിദ്യാർഥി പ്രക്ഷോഭത്തിന്റെ വലിയ വിജയമാണ്. കഴിഞ്ഞ 12 വർഷമായി കേന്ദ്രസർക്കാർ ജനങ്ങളുടെ മനസിൽ ഉണ്ടാക്കിയ ഭയം ഇപ്പോൾ അവസാനിച്ചിരിക്കുന്നു. ജനങ്ങൾ ഇനി തെരുവിലിറങ്ങും- ദീപ്കെ പറഞ്ഞു.
മഹാത്മാഗാന്ധി,അംബേദ്കർ, നെഹ്റു എന്നിവരുടെ വികസിത ഭാരതമെന്ന് കാഴ്ചപ്പാടിന് അനുസൃതമായും ഇന്ത്യൻ ഭരണഘടനയിലൂന്നിയുമായിരിക്കും സിജെപി പ്രവർത്തിക്കുക. രാജ്യത്തെ 60 ശതമാനം ആളുകളും 35 വയസിന് താഴെയുള്ളവരാണ്. തൊഴിലിലായ്മ രാജ്യനേരിടുന്ന വലിയൊരു പ്രശ്നമാണ്. അത് രാജ്യവ്യാപകവിഷയമാക്കി സിജെപി മാറ്റും- ദീപ്കെ വ്യക്തമാക്കി.
District News
കോളിച്ചാൽ: ശുചിത്വമിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് വിദ്യാഭ്യാസ വകുപ്പ് സഹകരണത്തോടെ പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹരിത വിദ്യാലയ കാന്പയിൻ പ്രാന്തർകാവ് ഗവ.യുപി സ്കൂളിൽ തുടക്കമായി.
പഞ്ചായത്ത് പ്രസിഡന്റ് പി.രഘുനാഥ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.ശശി അധ്യക്ഷതവഹിച്ചു. വാർഡ് മെംബർ വിജി മണിയംകുളം, ശുചിത്വ മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ പി.വി.വിനോദ് കുമാർ, എംപിടിഎ പ്രസിഡന്റ് രേഷ്മ ജയൻ, സീനിയർ അസിസ്റ്റന്റ് മിനി സക്കറിയ എന്നിവർ പ്രസംഗിച്ചു. ഹെൽത്ത് ഇൻസ്പെകടർമാരായ കെ.മിനി കുമാരി, എ.സുജ എന്നിവർ ക്ലാസെടുത്തു. മുഖ്യാധ്യാപകൻ കെ.പി.വിനയരാജ് സ്വാഗതവും ഇക്കോ ക്ലബ് കോഡിനേറ്റർ കെ.എച്ച്.പ്രസീത നന്ദിയും പറഞ്ഞു.
District News
വരക്കാട്: വെസ്റ്റ് എളേരി പഞ്ചായത്തിൽ ഹരിത വിദ്യാലയം കാമ്പയിന് തുടക്കമായി. വരക്കാട് വികെഎൻഎം ഹയർ സെക്കൻഡറി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് പി.വി. അനു ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ കെ. ജനാർദനൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ശുചിത്വ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച കുട്ടികളെ അനുമോദിച്ചു.
ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ സിന്ധു വർഗീസ്, മുഖ്യാധ്യാപിക നിഷ, ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ വത്സരാജൻ, പഞ്ചായത്ത് അസി. സെക്രട്ടറി പി.പി. നാസർ, ഹെൽത്ത് ഇൻസ്പെക്ടർ രമ്യ, ശോഭന, ഷീബ എന്നിവർ പ്രസംഗിച്ചു.
District News
വെള്ളാരംകുന്ന്: സെന്റ് മേരിസ് എച്ച്എസ്എസ് പിടിഎയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ കാമ്പയിൻ നടന്നു . സ്കൂൾ മാനേജർ ഫാ.ഡോ. അഗസ്റ്റിൻ പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ബെർലി മാത്യൂസ്, ഹെഡ്മിസ്ട്രസ് ദീപ സിറിയക്, പിടിഎ പ്രസിഡന്റ് റോബിൻ കാരക്കാട്ട്,
വൈസ് പ്രസിഡന്റ് ജോർജ് കണിപറമ്പിൽ, കുമളി പോലീസ് സബ് ഇൻസ്പെക്ടർ മുഹമ്മദ് അൻസാർ, സിവിൽ പോലീസ് ഓഫീസർ രമേശൻ, എക്സൈസ് ഇൻസ്പെക്ടർ പ്രവീൺ കുമാർ , വ്യാപാരി വ്യവസായി പ്രസിഡന്റ് റെജി, ഫാ. ഡെനോ എന്നിവർ നേതൃത്വം നൽകി.
ഓപ്പറേഷൻ തുഫാനോട് അനുബന്ധിച്ച് കായികാധ്യാപകൻ ഫ്രാൻസിസിന്റെ നേതൃത്വത്തിൽ നടത്തിയ ലോകകപ്പ് പ്രവചന മത്സര വിജയികൾക്കുള്ള സമ്മാനവും വിതരണം ചെയ്തു.
Kerala
തിരുവനന്തപുരം: പ്രതിസന്ധിയിലായ പരന്പരാഗത കയർ മേഖലയെ സംരക്ഷിക്കുന്നതിനായി ഓണക്കാലത്ത് സംസ്ഥാനതലത്തിൽ പ്രത്യേക കാന്പയിൻ സംഘടിപ്പിക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
കെട്ടിക്കിടക്കുന്ന കയർ ഉത്പന്നങ്ങൾ വിറ്റഴിച്ച് മേഖലയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റുന്നതു ലക്ഷ്യംവച്ച് സർക്കാർ സ്ഥാപനങ്ങളും ജനങ്ങളും കുറഞ്ഞത് ഒരു കയർ ഉത്പന്നമെങ്കിലും വാങ്ങി ഈ സംരംഭത്തിന്റെ ഭാഗമാകണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.
Kerala
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കടുത്ത യോഗ്യതാ വിവാദങ്ങളിലും കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളിലും ഉൾപ്പെടുകയും രാഷ്ട്രീയ സ്വാധീനത്താൽ വഴിവിട്ട ആനുകൂല്യങ്ങൾ കൈപ്പറ്റുകയും ചെയ്ത ഡോ. എം.അബ്ദുൽ റഹ്മാനെ സി-ഡിറ്റ് ഡയറക്ടറായി നിയമിച്ച നടപടിക്കെതിരേ കോണ്‍ഗ്രസ് അനുകൂല സംഘടനയായ സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി.
കംപ്യൂട്ടർ വിദഗ്ധരായ നിരവധി സീനിയർ യൂണിവേഴ്സിറ്റി പ്രഫസർമാരെ ഒഴിവാക്കിയാണ് നിയമനം.
District News
കല്‍പ്പറ്റ: എന്‍ജിഒ അസോസിയേഷന് ജില്ലാതല അംഗത്വ കാമ്പയിന് സിവില്‍ സ്റ്റേഷനില്‍ സംസ്ഥാന സെക്രട്ടറി കെ.എ. മുജീബ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.ടി. ഷാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ജെ. ഷൈജു, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഹനീഫ ചിറക്കല്‍, ജില്ലാ നേതാക്കളായ പി.ടി. സന്തോഷ്, പി. അബ്ദുള്‍ ഗഫൂര്‍, പി.എസ്. ഷാജി, ഇ.എം. നാരായണന്, വി.എല്‍. ബിപിന്‍രാജ്, ബെന്‍സി ജേക്കബ്, ടി. പരമേശ്വരന്, എന്‍.എ. ഗഫൂര്‍, ഗ്രഹന്‍ പി. തോമസ്, കെ.ആര്. പ്രതീഷ്, എം. രമേശ്, പി.വി. സുജേഷ്, എം.വി. സതീഷ് എന്നിവര്‍ നേതൃത്വം നല്കി.
District News
സുല്‍ത്താന്‍ ബത്തേരി: അസംപ്ഷന്‍ യുപി സ്കൂളില്‍ ഒരു മാസം നീളുന്ന ലഹരിവിരുദ്ധ കാമ്പയിന് തുടക്കമായി. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ റസീന അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു.
മാനേജര്‍ ഫാ. തോമസ് മണക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന് ഷോജി ജോസഫ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഷിനോജ് പാപ്പച്ചന്, പ്രജിത എന്നിവര്‍ പ്രസംഗിച്ചു.
ലഹരിവിരുദ്ധ ബാഡ്ജുകള്‍ അണിഞ്ഞ് പിടിഎ ഭാരവാഹികളും മുന്നൂറോളം രക്ഷിതാക്കളും പങ്കെടുത്തു. കാമ്പയിനിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുടെ പങ്കാളിത്തത്തോടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
District News
മലപ്പുറം: വായന പക്ഷാചരണത്തിന്റെ ജില്ലാതല സമാപന സമ്മേളനത്തില്‍ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള ഒരു വര്‍ഷം നീളുന്ന കാമ്പയിന് തുടക്കം. കുട്ടികളെയും മുതിര്‍ന്നവരെയും വായനയിലേക്ക് തിരികെ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള കാമ്പയിനാണ് തുടക്കമായത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ പി.കെ. അസ്ലു അധ്യക്ഷത വഹിച്ചു.
"മധുരം മലയാളം മലയാളത്തിനൊരു മധുരക്ഷേപം' എന്ന വിഷയത്തില്‍ പ്രിയദര്‍ശിനി കോളജ് മലയാള വിഭാഗം മേധാവി ഷെര്‍മിള ഷെറിന് പ്രഭാഷണം നടത്തി. ജില്ലാ സാക്ഷരതാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി.വി.ശാസ്ത്ര പ്രസാദ്, മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീജ ഗോപിനാഥ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.സിദ്ദിഖ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് സെക്രട്ടറി കെ.ജാഫര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി കെ.ആര്. നാന്‍സി, ജില്ലാ കുടുംബശ്രീ മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ബി.സുരേഷ് കുമാര്‍, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അനിഷ, ജില്ലാ സാക്ഷരതാമിഷന്‍ ക്ലറിക്കല്‍ അസിസ്റ്റന്റ് കെ. മൊയ്തീന്‍കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
കത്തെഴുത്ത് മത്സരത്തിലെ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു നിര്‍വഹിച്ചു.വിവര-പൊതുജനസമ്പര്‍ക്ക വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്, കുടുംബശ്രീ മിഷന്, ജില്ലാ എന്‍എസ്എസ്, ജില്ലാ സാക്ഷരതാമിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വായനാ പക്ഷാചരണ പരിപാടി നടത്തിയത്.
District News
പൊന്മാനിക്കുടം: ലോകകപ്പ് ഫുട്ബാൾ മത്സരങ്ങളുടെ പശ്ചാത്തലത്തിൽ ശ്രീനാരായണപുരം റൈഡേഴ്സും പെരിഞ്ഞനം ആർഎംവിഎച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റും സംയുക്തമായി തൂഫാൻ ലഹരിവിരുദ്ധ സന്ദേശ റാലിയും ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു. പെരിഞ്ഞനം കുറ്റിലക്കടവ് ആർഎംവിഎച്ച്എസ്.എസ് സ്കൂൾ പരിസരത്ത് നടന്ന പരിപാടി കയ്പമംഗലം സിഐ കെ.ടി. ബിജിത്ത് ഉദ്ഘാടനംചെയ്തു.
രക്ഷാധികാരി കെ.കെ. ഹരീഷ്കുമാർ അധ്യക്ഷതവഹിച്ചു. പിടിഎ പ്രസിഡന്റ് ജയശ്രീ, വൈസ് പ്രസിഡന്റ് അബ്ദുൾ നാസർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഐശ്വര്യ, അധ്യാപിക ലിൻഡ, പ്രേം സി. ശങ്കർ തുടങ്ങിയവർ പ്രസംഗിച്ചു. പെരിഞ്ഞനം സെന്ററിൽനിന്ന് ആരംഭിച്ച ലഹരിവിരുദ്ധ റാലി സ്കൂൾ മൈതാനത്ത് സമാപിച്ചു. സൂരജ് സിപ്പി, വിവേക്, വിഥുൻ, ശ്രീരാജ്, കൃഷ്ണപ്രിയ, സുധീഷ് ചാലുള്ളി എന്നിവർ നേതൃത്വംനൽകി.
ഇരിങ്ങാലക്കുട: ഓപറേഷന് തൂഫാന്റെ ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ലഹരിവിരുദ്ധ കാമ്പയിന് സംഘടിപ്പിച്ചു. ചടങ്ങില്‍ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം വിശിഷ്ടാതിഥിയായി. ചടങ്ങില്‍ ക്രൈസ്റ്റ് കോളജിന്റെ ലഹരിവിരുദ്ധ വെബ്സൈറ്റായ മുക്തിയുടെ ലോഞ്ചിംഗ് നിര്‍വഹിച്ചു. തൃശൂര്‍ റൂറല്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി സലീഷ് ശങ്കര്‍, ജില്ലാ സാമൂഹികനീതി ഓഫീസര്‍ സിനോ സേവി എന്നിവരും ചടങ്ങില്‍ സന്നിഹിതരായി.
Kerala
പെരുമ്പാവൂര്‍: ലഹരിവിരുദ്ധ ജനകീയ കാമ്പയിനായ ‘ഓപ്പറേഷന് തൂഫാന്; ദ നാര്‍ക്കോ ഹണ്ട്’ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പെരുമ്പാവൂരില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നയിച്ച ജനജാഗരണ്‍ ലഹരിവിരുദ്ധ റാലിയില്‍ അണിനിരന്നത് ആയിരങ്ങള്‍.
ഓപ്പറേഷന് തൂഫാന് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് സ്പെഷല്‍ ടാസ്ക് ഫോഴ്സ് ആരംഭിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന പോലീസ് സംഘടിപ്പിച്ച തൂഫാന് ജാഗരണ്‍ ഉദ്ഘാടനം ചെയ്യുന്നതിനായാണ് ആഭ്യന്തരമന്ത്രി പെരുമ്പാവൂരിലെത്തിയത്.
പെരുമ്പാവൂര്‍ ബോയ്സ് സ്കൂള്‍ പരിസരത്തുനിന്ന് ആരംഭിച്ച റാലിയില്‍ കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് സംസ്ഥാന ഡിജിപി, ജനപ്രതിനിധികള്‍, സ്കൂള്‍വിദ്യാര്‍ഥികള്‍, സന്നദ്ധസംഘടനകള്‍, വ്യാപാരസംഘടനകളടക്കം ആയിരങ്ങളാണ് അണിനിരന്നത്.
റാലിക്കു മുന്നോടിയായി മന്ത്രി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ആരംഭിച്ച റാലി മുനിസിപ്പല്‍ സ്റ്റേഡിയത്തിനു മുന്നില്‍ സമാപിച്ചു. ആഭ്യന്തരമന്ത്രി തൂഫാന് പതാക ഉയര്‍ത്തി. ലഹരിവിരുദ്ധ സന്ദേശമുയര്‍ത്തി തൂഫാന് ബലൂണുകള്‍ ആകാശത്തേക്ക് പറത്തിവിട്ടു.
ഫാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ വ്യാപാര- വ്യവസായ മേഖലയിലെ പ്രതിനിധികളുമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. ഇതരസംസ്ഥാന തൊഴിലാളികൾ ഏറ്റവും കൂടുതല്‍ അധിവസിക്കുന്ന പെരുമ്പാവൂരില്‍ രമേശ് ചെന്നിത്തല നയിച്ച പടുകൂറ്റന്‍ റാലി അക്ഷരാര്‍ഥത്തില്‍ നഗരത്തെ നിശ്ചലമാക്കി. നഗരത്തിലൂടെ കടന്നു പോകേണ്ട വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്കായി പോലീസ് നേരത്തേതന്നെ വേണ്ട ഒരുക്കങ്ങള്‍ ക്രമീകരിച്ചിരുന്നു.
റാലിയിലെ ജനപങ്കാളിത്തം സംസ്ഥാനത്തു തൂഫാന് അനിവാര്യമാണ് എന്നതിന്റെ തെളിവാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തുറന്ന ജീപ്പില്‍ ആഭ്യന്തരമന്ത്രി റോഡിന് ഇരുവശവും നിന്നവരെ അഭിവാദ്യം ചെയ്ത് കടന്നുപോയി. നൂറുകണക്കിന് ആളുകളാണ് ജനജാഗരണ്‍ റാലി കാണുന്നതിനു മാത്രമായി പെരുമ്പാവൂരില്‍ എത്തിച്ചേര്‍ന്നത്.
Kerala
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിനായ 'ഓപ്പറേഷന് തൂഫാന്: ദ നാര്‍ക്കോ ഹണ്ട്' പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് പെരുമ്പാവൂരില്‍ എത്തും. നാട്ടുകാരും വിദ്യാര്‍ഥികളും പങ്കെടുക്കുന്ന ജനസഭയ്ക്ക് ശേഷം ഭായി കോളനിയിലെത്തി അന്യസംസ്ഥാന തൊഴിലാളികളുമായി മന്ത്രി നേരിട്ട് സംസാരിക്കും.
ഓപ്പറേഷന് തൂഫാന് ഒരു മാസം പിന്നിടുമ്പോള്‍ ലഹരിക്കെതിരെ ഉണര്‍ന്ന് പെരുമ്പാവൂര്‍ എന്ന പ്രഖ്യാപനവുമായി തൂഫാന് ജാഗരണ്‍ ജനകീയ പ്രതിരോധത്തിന് തുടക്കമിടും. ഉച്ചയ്ക്ക് രണ്ടിന് പെരുമ്പാവൂര്‍ ബോയ്സ് ഹൈസ്കൂളില്‍ നിന്ന് ലഹരിവിരുദ്ധ ബഹുജന റാലി ആരംഭിക്കും. തൂഫാന് പതാക ഉയര്‍ത്തി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലും.
തുടര്‍ന്ന് വ്യവസായികളും സര്‍വകക്ഷികളുമായി സംവദിക്കും. പിന്നാലെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ നേരിട്ടെത്തി സംസാരിക്കും. ബെന്നി ബഹനാന് എംപി, മനോജ് മൂത്തേടന് എംഎല്‍എ, വി.പി. സജീന്ദ്രന് എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.എന്‍. സംഗീത തുടങ്ങിയവരും പോലീസ് ഉദ്യോഗസ്ഥരും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരും പരിപാടികളില്‍ പങ്കെടുക്കും.
അതേസമയം, 'മിനി ഇന്ത്യയെ ലഹരിമുക്തമാക്കാനുള്ള ഈ വലിയ മുന്നേറ്റത്തില്‍ സാധിക്കുന്നവരെല്ലാം പങ്കെടുക്കണ'മെന്ന് ആഹ്വാനം ചെയ്തു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റും രമേശ് ചെന്നിത്തല പങ്കുവച്ചിട്ടുണ്ട്.
District News
എടവക: പഴശി നഗര്‍ റസിഡന്റ്സ് അസോസിയേഷന്, അമ്പലവയല്‍ മിറാക്കിള്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് എന്നിവ പോലീസിന്റെയും എക്സൈസിന്റെയും സഹകരണത്തോടെ ലഹരിവിരുദ്ധ കാമ്പയിന് നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരന് ഉദ്ഘാടനം ചെയ്തു. മിലേനിയം ഗോള്‍ പരിപാടി ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്തഫ തയ്യുള്ളതില്‍ നിര്‍വഹിച്ചു. പഞ്ചായത്ത് അംഗം ലത്തീഫ് നടുക്കണ്ടി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വിനോദ് തോട്ടത്തില്‍, പുനത്തില്‍ രാജന്, ഷമീം ഫൈസി, വി.കെ. സജീര്‍, കെ.വി. ലിജിത്ത്, കെ.എം. ഷിനോജ്, ഇബ്രാഹിം മുതുകോടന്‍, ജിജി വര്‍ഗീസ്, എക്സൈസ് പ്രവന്റീവ് ഓഫീസര്‍ സന്തോഷ് കോബ്രക്കണ്ടി, സിവില്‍ എക്സൈസ് ഓഫീസര്‍ എം.കെ. മന്‍സൂര്‍ അലി, ആയങ്കി മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. സ്റ്റാറ്റസ് മത്സര വിജയികള്‍ക്ക് സമ്മാനം നല്കി. വിനോദ് തോട്ടത്തില്‍ ചെയര്‍മാനും ഇ.കെ. അബൂബക്കര്‍ കണ്‍വീനറുമായി 15 അംഗ ലഹരി വിരുദ്ധ ജാഗ്രതാസമിതി രൂപീകരിച്ചു.പോലീസ് ഇന്‍സ്പെക്ടര്‍ പി. റഫീഖ്, എക്സൈസ് ഓഫീസര്‍ ഇ.എസ്. ജയ്മോന് എന്നിവര്‍ ക്ലാസെടുത്തു.
District News
മൂവാറ്റുപുഴ: ജനകീയ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ സമിതി സംസ്ഥാന പ്രസിഡന്റ് ടി.കെ. സജിത നയിക്കുന്ന ലഹരി വിരുദ്ധ സന്ദേശ യാത്ര ഇന്ന് രാവിലെ 10ന് ആലുവയില്‍ നിന്ന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.
മദ്യം, മയക്കുമരുന്ന്, മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗവും വില്പനയും വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ സമൂഹത്തെ ബോധവത്കരണം നടത്തുന്നതിനും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഓപ്പറേഷന് തൂഫാൻ പിന്തുണ നല്‍കുന്നതിനും വേണ്ടിയാണ് ലഹരി വിരുദ്ധ സന്ദേശ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
ആലുവയില്‍ നിന്നും ആരംഭിക്കുന്ന സന്ദേശ യാത്ര പെരുമ്പാവൂര്‍, കോലഞ്ചേരി എന്നിവിടങ്ങളില്‍ പ്രചരണം നടത്തി മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിന് സമീപം സമാപിക്കും. വിവിധ കേന്ദ്രങ്ങളില്‍ ജനകീയ സംരക്ഷണ സമിതി പ്രസിഡന്റ് ടി.കെ. സജിത, വൈസ് പ്രസിഡന്റുമാരായ ഫാ. ഡോ. ജോര്‍ജ് മാത്യു, അയ്യപ്പന് പള്ളിപ്പാട്ട്, സണ്ണി മാത്യു, സംസ്ഥാന സെക്രട്ടറി സനീഷ് തങ്കപ്പന് എന്നിവര്‍ പ്രസംഗിക്കും.
District News
തോക്കുപാറ: ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനത്തിന്റെ ഭാഗമായി തോക്കു പാറ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ, ഗവ. യുപി സ്കൂൾ എന്നിവയുടെ നേതൃത്വത്തിൽ റാലി, സമ്മേളനം, ഫ്ലാഷ് മോബ്, യോഗ ഡാൻസ്, ബോധവത്കരണ ക്ലാസ്, തൂഫാൻ വൺ മില്യൺ ഗോൾ ഫുട്ബോൾ ഷൂട്ട് ഔട്ട് എന്നിവ നടത്തി.
സ്കൂൾ മാനേജർ ഫാ. ജയിംസ് പാറക്കടവിൽ അധ്യക്ഷത വഹിച്ച സമ്മേളനം വെള്ളത്തൂവൽ പോലീസ് സബ് ഇൻസ്പെക്ടർ എ. അഫ്സൽ ഉദ്ഘാടന ചെയ്തു.
ഇടുക്കി രൂപത ലഹരിവിരുദ്ധ സമിതി പ്രസിഡന്റ് സിൽബി ചുനയംമാക്കൽ, വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് മെംബർ പി.സി. സജു, സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസിൻ എസ്എബിഎസ്, ജിയുപിഎസ് അധ്യാപക പ്രതിനിധി സി.പി. സിബി, പിടിഎ പ്രസിഡന്റുമാരായ സിജോ വർഗീസ്, ജോബി ജോസഫ്, വിമുക്തി ക്ലബ് കൺവീനർ ഷിന്റോ തോമസ് എന്നിവർ പ്രസംഗിച്ചു.
സ്കൂൾ ഹാളിൽ നടന്ന ക്ലാസിന് വെള്ളത്തൂവൽ പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പി.ബി. സിന്ധുമോൾ, അധ്യാപകരായ സിസ്റ്റർ ബിന്ദു ജോർജ്, സെലിൻ കെ. ദേവസ്യ, സബിൻ ജോസഫ്, കെ.എം. ഷീജ, ദീപ ജോൺ, സാനിമോൾ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.
മേരികുളം സെന്റ് മേരീസ് എച്ച്എസ്എസിൽ
ഉപ്പുതറ: പോലീസും മേരികുളം സെന്റ് മേരീസ് സ്കൂൾ എസ്പിസി യൂണിറ്റും സ്കൂൾ അധികൃതരും ചേർന്ന് തൂഫാൻ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് കൂട്ടയോട്ടവും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. വർഗീസ് കുളംപള്ളി ഉദ്ഘാടനം നിർവഹിച്ചു.
സർക്കാരിന്റെ തൂഫാൻ പദ്ധതിയുടെ പ്രചാരണവും ലോകകപ്പ് ഫുട്ബോളിന്റെ ആവേശവും ഉയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. 350 കുട്ടികളും അധ്യാപകരും കൂട്ടയോട്ടത്തിൽ പങ്കെടുത്തു.
മേരികുളം ടൗണിൽനിന്ന് മാട്ടുക്കട്ടയിലേക്കാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. കൂട്ടയോട്ടത്തിന് മുന്നോടിയായി ഫ്ലാഷ് മോബും നടന്നു. കൂട്ടയോട്ടം ഉപ്പുതറ സ്റ്റേഷൻ ഓഫീസർ എ. ഫൈസൽ ഫ്ലാഗ് ഓഫ് ചെയ്തു.
പരിപാടിയുടെ ഉദ്ഘാടന യോഗത്തിൽ അയ്യപ്പൻ കോവിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ. തമ്പി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വിജയമ്മ ജോസഫ്, പഞ്ചായത്തംഗം സുലോചന ചന്ദ്രൻ, സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ തെരേസ് ജോസ്, ഫാ. മെൽബിൻ കളപ്പുര, സിസ്റ്റർ സുജ ടി. ജോൺ, ഫാ. ബിനോയി വർഗീസ് എന്നിവർ പ്രസംഗിച്ചു.
മൂന്നാറില്‍
മൂന്നാര്‍: പോലീസ് സബ് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ദിനാചരണം നടത്തി. റാലി, ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു.പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി എഫ്. രാജ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മൂന്നാര്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ്. ചന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു.
റിട്ട. സബ് ഇന്‍സ്പെക്ടര്‍ കെ.ഡി. മണിയന് ബോധവത്കരണ ക്ലാസ് നയിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. സിദ്ദിഖ്, വെള്ളത്തൂവല്‍ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസ്, മൂന്നാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മി, മൂന്നാര്‍ പഞ്ചായത്തംഗങ്ങള്‍, മൂന്നാര്‍ എസ്എച്ച്ഒ ജെ. ബിനോദ് കുമാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Kerala
കൊച്ചി: മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ കര്‍ഷകരുടെ തൊഴില്‍ പുരോഗതി ലക്ഷ്യമിട്ട് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ജീവനം 2.0 കാമ്പയിന് തുടങ്ങുന്നു.
കന്നുകാലികളുടെ ആരോഗ്യം ഉറപ്പുവരുത്തുക, ഉത്പാദനക്ഷമത വര്‍ധിപ്പിക്കുക, കര്‍ഷകര്‍ക്ക് ആവശ്യമായ സാമ്പത്തിക, സാങ്കേതിക സഹായങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുക എന്നതാണു കാമ്പയിന്റെ ലക്ഷ്യം. ഇതിലൂടെ കര്‍ഷകര്‍ക്ക് തങ്ങളുടെ തൊഴില്‍മേഖല കൂടുതല്‍ ശക്തിപ്പെടുത്താനും വരുമാന വര്‍ധന ഉറപ്പുവരുത്താനും കഴിയും.
ഗ്രാമീണതലത്തിലും ബ്ലോക്ക്തലത്തിലും തെരഞ്ഞെടുത്ത രണ്ട് ക്ലസ്റ്ററുകളിലും നഗരമേഖലയില്‍ കോര്‍പറേഷനിലും മുനിസിപ്പാലിറ്റിയിലുമാണ് നടപ്പാക്കുക. ജൂലൈ 30നകം എല്ലാ ജില്ലകളിലും കാമ്പയിന് സംഘടിപ്പിക്കും.
ജീവനം 2.0 കാമ്പയിന്റെ ഭാഗമായി വിപുലമായ കര്‍മപരിപാടികളാണ് നടപ്പാക്കുക. കന്നുകാലികള്‍ക്ക് സൗജന്യചികിത്സ, ആരോഗ്യപരിശോധന, രോഗനിര്‍ണയം എന്നിവയുള്‍പ്പെടുന്ന മെഡിക്കല്‍ ക്യാമ്പുകളാണ് ഇതില്‍ പ്രധാനം. കുളമ്പുരോഗം, ബ്രൂസല്ലോസിസ്, പിപിആര്‍, എന്‍ഡോടോക്സീമിയ ടെറ്റനസ് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള പ്രതിരോധ വാക്സിനും കാമ്പയിന് വഴി ലഭ്യമാക്കും.
സിഡിഎസ് തലത്തില്‍ രൂപീകരിച്ചിട്ടുള്ള കര്‍ഷക കൂട്ടായ്മയായ ലൈവ്സ്റ്റോക്ക് ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ചായിരിക്കും ഇതു നടപ്പാക്കുക. 250 കര്‍ഷകരും 100 ലൈവ്സ്റ്റോക്ക് യൂണിറ്റുകളും ഉള്‍പ്പെട്ടതാണ് ഓരോ ക്ലസ്റ്ററും. നിലവില്‍ കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 304 ലൈവ്സ്റ്റോക്ക് ക്ലസ്റ്ററുകളിലെ കര്‍ഷകര്‍ക്ക് കാമ്പയിന് പ്രയോജനപ്പെടും.
Kerala
തിരുവനന്തപുരം: മയക്കുമരുന്നുകളുടെ ഉപയോഗത്തിനും വിൽപ്പനയ്ക്കും വ്യാപനത്തിനുമെതിരേ ആഭ്യന്തരവകുപ്പ് തുടക്കം കുറിച്ച ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ടിന്റെ രണ്ടാംഘട്ടമായ നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള പ്രചാരണപരിപാടികളുടെ ഉദ്ഘാടനം ഇന്നു രാവിലെ 11ന് എറണാകുളം സെന്റ് തെരേസാസ് കോളജിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും.
ടി.ജെ. വിനോദ് എംഎൽഎ അധ്യക്ഷനായിരിക്കും. പരിപാടിയുടെ ഭാഗമായി നടക്കുന്ന കാർട്ടൂൺ മത്സരം, റീൽസ് മത്സരം എന്നിവയുടെ സമ്മാന വിതരണവും മുഖ്യപ്രഭാഷണവും ഹൈബി ഈഡൻ എംപി നിർവഹിക്കും.
ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, ഫിഷറീസ് - സാമൂഹ്യനീതി മന്ത്രി അബ്ദുൾ ഗഫൂർ, കൊച്ചി മേയർ വി.കെ. മിനിമോൾ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, ചേരാനെല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി വാര്യത്ത്, വി ഗാർഡ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പള്ളി, സെന്റ് തെരേസാസ് കോളജ് പ്രിൻസിപ്പൽ അനു ജോസഫ് എന്നിവർ ആശംസകൾ അർപ്പിക്കും. കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജി.ജി. ആശംസകൾ നേരും.
ഉദ്ഘാടനത്തിന് ശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിദ്യാർഥികൾക്ക് തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. പ്രത്യേകം തെരെഞ്ഞെടുത്ത മൂന്ന് വിദ്യാർഥികൾക്ക് തൂഫാൻ വാരിയർ ബാഡ്ജുകളും സമ്മാനിക്കും.
വി-ഗാർഡ് ഇൻഡസ്ട്രീസ്, ഫെഡറൽ ബാങ്ക് എന്നീ സ്ഥാപനങ്ങൾക്കും തൂഫാൻ വാരിയർ ബാഡ്ജുകൾ ആഭ്യന്തരമന്ത്രി സമ്മാനിക്കും.
District News
എടത്വ: കുളമ്പുരോഗ വാക്സിനേഷന് കാമ്പയിന് എട്ടാം ഘട്ടം ആരംഭിച്ചു. ജൂലൈ 13 വരെ മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഭവന സന്ദര്‍ശനം നടത്തി ഉരുക്കള്‍ക്ക് സൗജന്യമായി വാക്സിനേഷന് നല്‍കും.
നാലു മാസത്തില്‍ താഴെ പ്രായമുള്ള കിടാക്കളെയും അവസാന ത്രൈമാസ ഗര്‍ഭാവസ്ഥയിലുള്ളവയെയും രോഗം ബാധിച്ചവയെയും ഒഴികെ പശു, എരുമ എന്നിവയെയാണ് കുളമ്പുരോഗ വാക്സിനേഷന് വിധേയമാക്കുന്നത്.
മൃഗരോഗ നിയന്ത്രണ നിയമപ്രകാരം പ്രതിരോധകുത്തിവെപ്പുകള്‍ എടുക്കാതിരിക്കുന്നത് ശിക്ഷാര്‍ഹമാണ്. വൈറസ് രോഗമായതിനാല്‍ രോഗം വന്നാല്‍ ചികിത്സയില്ലാത്തതിനാല്‍ പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമായും എടുത്തിരിക്കണം. കൂടാതെ ഈ രോഗങ്ങള്‍ വന്നാല്‍ കന്നുകളുടെ പാലുത്പാദനത്തെയും ഉത്പാദന ക്ഷമതയെയും പ്രതികൂലമായി ബാധിക്കും.
ക്ഷീര കര്‍ഷകര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി നിര്‍ബന്ധമായും തങ്ങളുടെ ഉരുക്കളെ വാക്സിനേഷന് വിധേയമാക്കണമെന്ന് വെറ്ററിനറി സര്ജന് അറിയിച്ചു. എടത്വയില്‍ നടന്ന വാക്സിനേഷന് കാമ്പയിന് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ബിജോയ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ബിജു ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
District News
തേർത്തല്ലി: ജലജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ആലക്കോട് പഞ്ചായത്തിൽ പഞ്ചായത്തിന്റെയും തേർത്തല്ലി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ജനകീയ ജല ശുദ്ധീകരണ കാന്പയിന് തുടക്കമായി. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 6854 കിണറുകളും ക്ലോറിനേറ്റ് ചെയ്യും.
വാർഡ് ആരോഗ്യ ശുചിത്വ സമിതികളുടെ നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്.തേർത്തല്ലിയിൽ സംഘടിപ്പിച്ച കാന്പയിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ബോബി നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.സി. ആയിഷ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വത്സമ്മ വാണിശേരി, മെഡിക്കൽ ഓഫീസർ ഡോ. ഇ.വി. സീമി, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് പ്രശാന്തിയിൽ, കെ. നിധീഷ്, മെൽബിൻ, സോളി ജിമ്മി എന്നിവർ പ്രസംഗിച്ചു.
District News
കൊച്ചി: കൊച്ചി കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ സ്കൂളുകള്‍, കോളജുകള്‍, യുത്ത് ക്ലബുകള്‍, ടൗണ്‍ ഹാളുകള്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള 'ഫുട്ബോള്‍ ആകട്ടെ ലഹരി' എന്ന ലഹരി വിരുദ്ധ കാമ്പയിന് തുടക്കം കുറിച്ചു. പൊന്നുരുന്നി സെന്റ് റീത്താസ് സ്കൂളില്‍ നടന്ന ചടങ്ങില്‍ മേയര്‍ അഡ്വ. വി.കെ. മിനിമോള്‍ ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരമാണ് ആദ്യം സംഘടിപ്പിച്ചത്. വേള്‍ഡ് കപ്പ് പ്രചരണ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് നടന്നു.
ക്വിസ് മത്സരം, ബിഗ് സ്ക്രീനില്‍ ലോകകപ്പ് ഫുട്ബോള്‍ കാണുന്നതിനുള്ള സൗകര്യങ്ങള്‍, മേയേഴ്സ് കപ്പ് ഫുട്ബോള്‍ മത്സരം, ഫുട്ബോള്‍ കായിക താരങ്ങളെ ആദരിക്കല്‍ തുടങ്ങിയ വിവിധ പരിപാടികളും കാമ്പയിനിനോട് അനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്.
District News
സുൽത്താൻ ബത്തേരി: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ എഫ്എൻഎച്ച്ഡബ്ല്യുഎഎച്ച് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങൾക്ക് "പാലും പാൽ ഉത്പന്നങ്ങളും പോഷകഹാരവും’ എന്ന വിഷയത്തിൽ മുനിസിപ്പൽ ഹാളിൽ ബോധവത്കരണം സംഘടിപ്പിച്ചു.
മുനിസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ലീല പാൽപ്പാത്ത് ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സണ്‍ കെ. രാജലക്ഷ്മി അധ്യക്ഷത വഹിച്ചു.
ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ബാബു ക്ലാസെടുത്തു. സിഡിഎസ് ചെയർപേഴ്സണ്‍ ആർ.ആർ. പ്രസന്നകുമാരി വിഷയാവതരണം നടത്തി.
മെംബർ സെക്രട്ടറി ലിജി, എംഇസി ഷീബ, ജംഷീറ, അബിത, കെ.പി. ബബിത എന്നിവർ പ്രസംഗിച്ചു.
District News
പാലക്കാട്: യുവജനതയിൽ രൂഢമൂലമാകുന്ന മയക്കുമരുന്നിനെതിരേയും ജീവിതത്തിൽ അച്ചടക്കം, ദൃഢനിശ്ചയം, ഫിറ്റ്നസ് എന്നിവയുടെ ആവശ്യകത സംബന്ധിച്ച് ബോധവത്കരണം നടത്തുന്നതിനും വേറിട്ട മാർഗവുമായി അകത്തേത്തറ ആണ്ടിമഠം കോരത്തൊടി സ്വദേശി അനീഷ്കുമാർ.
പാലക്കാട് നിന്നും ജമ്മു കാശ്മീർ വരെ പിന്നോട്ട് ഓടിയാണ് അനീഷ്കുമാർ ബോധവത്കരണത്തിനു ശ്രമിക്കുന്നത്. ഈ മാസം 25 ന് ഓട്ടം ആരംഭിക്കും. ദിനംപ്രതി 40 കിലോമീറ്റർ പിന്നോട്ട് ഓടി 3200 കിലോമീറ്റർ താണ്ടിയാണ് ജമ്മു കാശ്മീരിൽ അനീഷ് എത്തുക.
സാധാരണ കുടുംബത്തിൽ ജനിച്ച അനീഷിനോപ്പം ജമ്മു കാശ്മീർ വരെ ഇളയ സഹോദരൻ ശബരീഷും ഒരു മെഡിക്കൽ പ്രതിനിധിയും സഹായികളായി വാഹനത്തിൽ കൂടെയുണ്ടാവും. മാരത്തോണ്‍ അടക്കമുള്ള ദീർഘദൂര ഓട്ടങ്ങളിൽ സജീവമാണ് ഇരുപത്തിയേഴുകാരനായ അനീഷ്കുമാർ. റെയിൽവേയിൽ താത്കാലിക ജീവനക്കാരനാണ് അനീഷ്കുമാർ.
ബേക്കറി ജീവനക്കാരനായ കോരത്തൊടി രാജന്റേയും അംബികയുടേയും മകനാണ്. സഹോദരി രാധിക. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ അനീഷിന്റെ വീട്ടിലെത്തി ആശംസകൾ നേർന്നു.
ബിജെപി മലന്പുഴ മണ്ഡലം പ്രസിഡന്റും അകത്തേത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സുജിത്ത്, ജനറൽ സെക്രട്ടറിമാരായ വിപിൻ, ജ്യോതിഷ്, മെംബർ മല്ലിക, മണ്ഡലം ട്രഷറർ സന്ദീപ്, ഏരിയ പ്രസിഡന്റ് വിവേക്, യുവമോർച്ച മണ്ഡലം പ്രസിഡന്റ് ശരത്ത് എന്നിവരും ആശംസകളർപ്പിക്കാനെത്തി.
District News
ആലക്കോട്: മഴക്കാലരോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി "പ്രതിരോധത്തിനൊപ്പം ബോധവത്കരണം' സംഘടിപ്പിച്ചു.
ആലക്കോട് പഞ്ചായത്തിൽ സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ബോബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.സി. ആയിഷ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാരായ ജോൺസൺ ചിറവയൽ, വത്സമ്മ വാണിശേരി, പഞ്ചായത്തംഗം എം.സി. വർക്കി, മെഡിക്കൽ ഓഫീസർ ഡോ. ഇ.വി. സീമി, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് പ്രശാന്തിയിൽ എന്നിവർ പ്രസംഗിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ വി.ടി. ശ്രീരാജ് ബോധവത്കരണ ക്ലാസെടുത്തു.
Business
കൊച്ചി: പ്രമുഖ ചര്‍മസംരക്ഷണ ബ്രാന്‍ഡുകളിലൊന്നായ പ്ലം നടി കല്യാണി പ്രിയദര്‍ശനുമായി പങ്കാളിത്തം പ്രഖ്യാപിച്ചു.
പ്ലമിന്റെ നിയാസിനമൈഡ് , റൈസ് വാട്ടര്‍ ശേഖരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രധാന സ്കിന്‍കെയര്‍ ഉത്പന്നങ്ങളുടെ കാമ്പെയിനിലാകും പങ്കാളിത്തം.
Kerala
തിരുവനന്തപുരം: സൈക്കിളിൽ സഞ്ചരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചതായി പുതുപ്പള്ളിയിലെ നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ.
ഇനി കഴിയുന്ന സമയങ്ങളിൽ സൈക്കിളിൽ നിയമസഭയിലേക്ക് പോകുന്ന കാര്യവും പരിഗണിക്കുമെന്നു ചാണ്ടി ഉമ്മൻ തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ പറഞ്ഞു.
പ്ലാസ്റ്റിക് ഉപയോഗിക്കുന്നതു മൂലമുണ്ടാവുന്ന അതിരൂക്ഷമായ മലിനീകരണം തടയുന്നതിനും അനാവശ്യമായുള്ള ധൂർത്ത് ഒഴിവാക്കുന്നതിനുമായാണ് ഫ്ളക്സും ബാനറുകളും ഇക്കുറി ഒഴിവാക്കിയത്. ഇതിലൂടെ ഏകദേശം 21 ലക്ഷം രൂപ ലാഭിച്ചതായും ചാണ്ടി പറഞ്ഞു.
തന്റെ മണ്ഡലത്തിൽ പാവപ്പെട്ടവർക്ക് വീടു നിർമിച്ചു നൽകുന്ന പദ്ധതി നടക്കുന്ന സമയത്താണ് തെരഞ്ഞെടുപ്പ് വന്നത്. പ്രചാരണ ചെലവ് കുറച്ചാൽ ആ തുക കൂടി വീടുനിർമാണത്തിന് ഉപയോഗിക്കാമെന്ന ചിന്തയാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചത്.
മന്ത്രിസ്ഥാനം തന്റെ മുൻഗണനയല്ലെന്നു വ്യക്തമാക്കിയ ചാണ്ടി മുഖ്യമന്ത്രി നിർണയത്തിൽ പാർട്ടിക്കുള്ളിൽ തർക്കമില്ലെന്നും ഹൈക്കമാൻഡ്, എംഎൽഎമാർ, ജനങ്ങൾ എന്നിവരുടെ പിന്തുണയുള്ള വ്യക്തി തെരഞ്ഞെടുക്കപ്പെടുമെന്നും ഉടൻ തീരുമാനമാകുമെന്നും പറഞ്ഞു.
District News
പാലക്കാട്: മലന്പുഴ ഇറിഗേഷൻ വകുപ്പും വനംവകുപ്പും മലന്പുഴ പഞ്ചായത്തും നേച്ചർ ഗാർഡ്സ് ഇനിഷ്യേറ്റീവ് പാലക്കാടും നേതൃത്വം നൽകി പാലക്കാട് എൻഎച്ച്എസ്പി, എകെപിഎ, ഫോർട്ട് പെഡൽസ്, ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴ തുടങ്ങിയ സംഘടനകളും കളർ മിക്സ് പാലക്കാടും മലന്പുഴ പഞ്ചായത്തിലെ മുഴുവൻ ഹരിതകർമസേനാംഗങ്ങളും വിക്ടോറിയ കോളജിലെ എൻഎസ്എസ് വോളന്റിയേഴ്സും ചേർന്ന് മലന്പുഴ കവക്ക് അടുത്തുള്ള മലന്പുഴഡാമിന്റെ വൃഷ്ടിപ്രദേശത്ത് പ്ലാസ്റ്റിക് നിർമാർജനയജ്ഞം സംഘടിപ്പിച്ചു.
മേയ് ഒന്നിന് രാവിലെ നടത്തിയ യജ്ഞത്തിൽ എഴുപതോളം പേർ ചേർന്ന് 78 ചാക്ക് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു വേർതിരിച്ച് പഞ്ചായത്തിലെ ഹരിതകർമസേനക്ക് കൈമാറി. പരിപാടിയിൽ ഇറിഗേഷൻ വകുപ്പിലെ അസിസ്റ്റന്റ് എൻജിനീയർ ജിതിൻ അധ്യക്ഷത വഹിച്ച ചടങ്ങ് മലന്പുഴ ഫോറസ്റ്റ് സെക്ഷൻ ഓഫീസർ രമേഷ് ഉദ്ഘാടനം ചെയ്തു. നാരായണ സ്വാമി, സനുഷ, കെ. കാദർ മൊയ്തീൻ, അജിത, സരിത, തുടങ്ങിയവർ പ്രസംഗിച്ചു.
District News
കൽപ്പറ്റ: ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ ഭാഗമായി ജില്ലയിലെ സിഡിഎസുകളിൽ പോഷൻ പക്വാഡ കാന്പയിൻ സംഘടിപ്പിച്ചു.
പോഷകാഹാരങ്ങളുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ ബോധവത്കരണ പ്രവർത്തനങ്ങൾ കാന്പയിനിന്റെ ഭാഗമായി നടന്നു. പോഷകാഹാരത്തെ മുൻനിർത്തിയുള്ള റാലി, ക്വിസ് മത്സരങ്ങൾ, പോഷകാഹാര മത്സരം, ആഹാര വിഭവങ്ങൾ പരിചയപ്പെടുത്തൽ തുടങ്ങിയ പരിപാടികളും കാന്പനിന്റെ ഭാഗമായി സംഘടിപ്പിച്ചു. പോഷകാഹാരത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് അയൽക്കൂട്ടങ്ങളിൽ പ്രതിജ്ഞ ചൊല്ലുകയും പോസ്റ്റർ പ്രദർശനം നടത്തുകയും ചെയ്തു. കാന്പയിനിന്റെ ഭാഗമായി വരും ദിവസങ്ങളിൽ അയൽക്കൂട്ടങ്ങളിൽ പോഷകാഹാരംദിനം ആചരിക്കും.
Kerala
കോട്ടയം: ആഗോളതലത്തിലുള്ള പ്രവാസി മലയാളി ബാസ്കറ്റ്ബോള്‍ പ്രതിഭകളെ ഇന്ത്യയിലെ കായികമേഖലയുമായി കോര്‍ത്തിണക്കുന്നതിനായി ‘ദേശി ബോളേഴ്സ് കാമ്പെയ്ന്’ ട്രയല്‍സ് പ്രഖ്യാപിച്ചു.
അണ്ടര്‍ 14, അണ്ടര്‍ 19 ആണ്-പെണ് വിഭാഗങ്ങളിലാണ് ട്രയല്‍സ്. ഇന്ത്യയിലെ വിവിധ ലീഗുകളുമായും അസോസിയേഷനുകളുമായും സഹകരിച്ച് ഏകലവ്യാസ് കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡ് വിഭാവനം ചെയ്തതാണ് ഈ പദ്ധതി.
കേരള ബാസ്കറ്റ്ബോള്‍ അസോസിയേഷന്, സ്റ്റാര്‍ട്ടിംഗ് ഫൈവ് സ്പോര്‍ട്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, എബിസി ബാസ്കറ്റ്ബോള്‍ ഡെവലപ്മെന്റ് ലീഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുമായി സഹകരിച്ചാണിത്. പ്രവാസി ട്രയല്‍സ് മേയ് 10നു മുമ്പായി നടത്താനാണ് ശ്രമം. താരലേലം മേയ് 17നും ലീഗ് ജൂണ്‍ ഒന്നിനുമാണ്.
വിദേശത്തുള്ളവര്‍ ട്രയല്‍സ്, യാത്രാസൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് +91 8289807488 എന്ന വാട്സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടുക.
Business
കൊച്ചി: മുന്‍നിര കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് റീട്ടെയിലറായ റിലയന്‍സ് ഡിജിറ്റല്‍ അക്ഷയ തൃതീയയ്ക്കു മുന്നോടിയായി ഡിജിറ്റല്‍ ഡിസ്കൗണ്ട് ഡേസ് കാമ്പയിന് തുടങ്ങി. മുന്‍നിര ബാങ്ക് കാര്‍ഡുകളില്‍ ഉപഭോക്താക്കള്‍ക്ക് 26,000 രൂപവരെ ഇന്‍സ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. 30,000 വരെ കാഷ്ബാക്ക് തെരഞ്ഞെടുക്കാം.
റിലയന്‍സ് ഡിജിറ്റലില്‍നിന്നു വാങ്ങുന്ന രണ്ടാമത്തെ പ്രോഡക്ടിന് 50 ശതമാനം വരെ ഡിസ്കൗണ്ടും വാഗ്ദാനം ചെയ്യുന്നുണ്ട്. ഓഡിയോ ഡിവൈസുകള്‍, വെയറബിള്‍സ്, മൊബൈല്‍ ഫോണ്‍, ലാപ്ടോപ് ആക്സസറികള്‍, തെരഞ്ഞെടുത്ത ഹോം എന്റര്ടെയ്ൻമെന്റ്, ചെറിയ ഉപകരണങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ഓഫറുണ്ട്.
ബ്ലൂടൂത്ത് സ്പീക്കറുകള്‍, നെക്ക്ബാന്‍ഡുകള്‍, വയര്‍ലെസ് ഹെഡ്ഫോണുകള് തുടങ്ങിയ പ്രോഡക്ടുകള്‍ ലിസ്റ്റ് ചെയ്ത വിലയുടെ പകുതി വിലയ്ക്കു ലഭിക്കും. 1,699 വിലയുള്ള തെരഞ്ഞെടുത്ത സ്പീക്കറുകള്‍ 850 രൂപയ്ക്കാണു ലഭിക്കുക.
വയര്‍ലെസ് മൗസ്, പവര്‍ ബാങ്കുകള്‍, സാന്ഡ്വിച്ച് മേക്കറുകള്‍, ചെറിയ അടുക്കള ഉപകരണങ്ങള്‍ എന്നിവയ്ക്കും ഓഫറുകള്‍ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Kerala
പരവൂര്‍: രാജ്യത്ത് എല്‍പിജി ലഭ്യതയെക്കുറിച്ച് പടരുന്ന തെറ്റായ പ്രചാരണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍.
പാചകവാതക ക്ഷാമം ഉണ്ടെന്ന കിംവദന്തികള്‍ ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നതായും ഇത് അനാവശ്യമായ വാങ്ങലുകളിലേക്കും പൂഴ്ത്തിവയ്പുകളിലേക്കും നയിക്കുന്നുവെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇത്തരം തെറ്റായ വിവരങ്ങള്‍ പ്രതിരോധിക്കാന്‍ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആശയവിനിമയ സംവിധാനങ്ങള്‍ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പെട്രോളിയം മന്ത്രാലയം ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തെഴുതി.
നിലവില്‍ കേരളം ഉള്‍പ്പെടെ 17 സംസ്ഥാനങ്ങള്‍ മാത്രമാണ് എല്‍പിജി ലഭ്യതയെക്കുറിച്ച് കൃത്യമായ ഇടവേളകളില്‍ വിവരങ്ങള്‍ ഉപഭോക്താക്കളെ ബോധ്യപ്പെടുത്തുന്നത്. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ബാക്കിയുള്ള സംസ്ഥാനങ്ങളില്‍ ഇത്തരം ബോധവത്കരണ പരിപാടികള്‍ ഇല്ലാത്തത് കിംവദന്തികള്‍ പടരാന്‍ കാരണമാകുന്നുവെന്ന് പെട്രോളിയം മന്ത്രാലയത്തിന്റെ കത്തില്‍ വ്യക്തമാക്കി.
എല്ലാ സംസ്ഥാനങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ദിവസേന പത്രസമ്മേളനങ്ങള്‍ നടത്തണമെന്നും സോഷ്യല്‍ മീഡിയ വഴിയും ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയും കൃത്യമായ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ആഗോള വിതരണ ശൃംഖലയെ ബാധിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ എല്‍പിജി ക്ഷാമത്തെക്കുറിച്ച് വ്യാജ പ്രചാരണങ്ങള്‍ ശക്തമായത്.
എന്നാല്‍ രാജ്യത്ത് മതിയായ അളവില്‍ പാചകവാതകം ലഭ്യമാണെന്നും വിതരണം സുഗമമാണെന്നും മന്ത്രാലയം ഉറപ്പുനല്‍കി. ഈ സാഹചര്യം മുതലെടുത്ത് അമിത ലാഭത്തിനായി സിലിണ്ടറുകളും മറ്റ് അവശ്യവസ്തുക്കളും പൂഴ്ത്തിവെയ്ക്കുന്നവര്ക്കും കരിഞ്ചന്തക്കാര്ക്കുമെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു.
NRI
മിഡ്ലൻഡ്സ്: കേരള നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഐഒസി യുകെ കേരള ചാപ്റ്റർ മിഡ്ലൻഡ്സ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ "മാറ്റത്തിനായി ഒരു ഫോൺ കോൾ' കാമ്പയിൻ സംഘടിപ്പിച്ചു.
"ഇത്തവണത്തെ വോട്ട് യുഡിഎഫിന്' എന്ന സന്ദേശവുമായി മുന്നേറുന്ന ഈ പ്രവർത്തനം, തെരഞ്ഞെടുപ്പ് കമ്മിറ്റിയിലെ വാർ റൂം സോഷ്യൽ മീഡിയ ടീം അംഗങ്ങളുടെ ഏകോപനത്തിലൂടെയാണ് ശക്തി പ്രാപിക്കുന്നത്.
പ്രവാസികളിൽ നിന്നും അവരുടെ നാട്ടിലെ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ഉൾപ്പെടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫോൺ കോൾ മുഖേന വോട്ടിന്റെ പ്രാധാന്യം ഓർമപ്പെടുത്തുകയും കഴിഞ്ഞ വർഷങ്ങളിലെ ഭരണഫലങ്ങൾ വിലയിരുത്തുകയുമാണ് കാമ്പയിന്റെ ലക്ഷ്യം.
വാഗ്ദാനങ്ങൾ മാത്രമോ, യഥാർഥ വികസനമോ?, പ്രവാസികൾക്ക് ലഭിച്ചതെന്ത്? എന്നിങ്ങനെ ചോദ്യങ്ങൾ ഉയർത്തി വോട്ടർമാരിൽ ചിന്തയും ചർച്ചയും സൃഷ്ടിക്കുകയാണ് പ്രവർത്തകർ.
പ്രത്യേകിച്ച്, പ്രവാസികൾ സ്വന്തം കുടുംബങ്ങളുമായി നേരിട്ടുള്ള ബന്ധം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ബോധവത്കരണം നടത്തുന്നതും ശ്രദ്ധേയമാണ്. സമൂഹ മാധ്യമങ്ങളിലൂടെയും ഫോൺ കോളുകളും വഴി ഈ സന്ദേശം വ്യാപകമായി പ്രചരിക്കുകയാണ്.
"ഒരു ഫോൺ കോൾ... ഒരു വാക്ക്... ഒരു വോട്ട്...' എന്ന ആശയം മുൻനിർത്തി ആരംഭിച്ച ഈ കാമ്പയിൻ, തെരഞ്ഞെടുപ്പ് രംഗത്ത് നിർണായക സ്വാധീനം ചെലുത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
Kerala
തിരുവനന്തപുരം: ഇരുപത്തിയഞ്ചു ദിവസത്തെ പരസ്യപ്രചാരണം അവസാനിക്കുമ്പോൾ മുന്നണികൾ പ്രതീക്ഷയിലും ആത്മവിശ്വാസത്തിലും. ഭരണത്തുടർച്ചയെന്ന് എൽഡിഎഫും ഭരണമാറ്റമെന്നു യുഡിഎഫും ഉറപ്പിച്ചു പറയുന്പോഴും ആത്മവിശ്വാസത്തിൽ ഒരുപടി മുന്നിൽ യുഡിഎഫ് എന്നു കാണാം.
സമീപകാലത്തൊന്നും ഇത്രയും വാശിയേറിയ തെരഞ്ഞെടുപ്പു പ്രചാരണം കണ്ടിട്ടില്ല. ഒരു പഴുതുമിടാതെയുള്ള പ്രചാരണമാണു മൂന്നു മുന്നണികളും കാഴ്ചവച്ചത്. പരമാവധി വിഭവങ്ങളും പുറത്തെടുത്തു. തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ കേരളത്തിലെ പാതയോരങ്ങളെല്ലാം പരസ്യബോർഡുകൾ കൊണ്ടു നിറഞ്ഞിരുന്നു.
ഇക്കാര്യത്തിൽ ഭരണപക്ഷം ഏറെ മുന്നിലായിരുന്നു. പിന്നാലെ ടെലിവിഷനിലൂടെയും പത്രമാധ്യമങ്ങളിലൂടെയും പരസ്യങ്ങളുടെ കുത്തൊഴുക്കായിരുന്നു. സമൂഹമാധ്യമങ്ങളിലും മൂന്നു മുന്നണികളുടെയും പരസ്യങ്ങൾ നിറഞ്ഞു നിന്നു. നൂതനമായ പരസ്യസങ്കേതങ്ങൾ ഉപയോഗിക്കുന്നതിലും മൂന്നു മുന്നണികളും ഒപ്പത്തിനൊപ്പം നിന്നു.
പരസ്യപ്രചാരണത്തിന്റെ അവസാനദിനം ഡോ. മാത്യു കുഴൽനാടൻ ഒരു ബോംബ് പൊട്ടിച്ചു. 2014 ലെ മഹാപ്രളയം മനുഷ്യനിർമിതമായിരുന്നു എന്നും അതു മണൽ ലോബിക്കു വേണ്ടിയായിരുന്നു എന്നുമുള്ള മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖയാണു കുഴൽനാടൻ പുറത്തു വിട്ടത്. കൃഷ്ണൻകുട്ടി ഇതു നിഷേധിച്ചെങ്കിലും പ്രളയദുരിതത്തിനിരയായ പ്രദേശങ്ങളിൽ യുഡിഎഫ് വൻ പ്രതിഷേധമാണു സംഘടിപ്പിച്ചത്. മറ്റൊരു തെരഞ്ഞെടുപ്പു വിഷയമായി മധ്യകേരളത്തിലെങ്കിലും ഇതു മാറി.
സിപിഎം-ബിജെപി ഡീൽ എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തോടെയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പു രാഷ്ട്രീയരംഗം ഉണർന്നെങ്കിൽ പിന്നീടങ്ങോട്ടു ഡീൽ ആരോപണങ്ങളുടെ പ്രവാഹമായിരുന്നു. സതീശന്റെ ആരോപണം സിപിഎമ്മിനെയും ബിജെപിയെയും പ്രതിരോധത്തിലാക്കി. പിന്നാലെ എസ്ഡിപിഐ പിന്തുണ വിവാദം സിപിഎമ്മിനും ക്ഷീണമുണ്ടാക്കി. എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമിയുമായി ഇരുമുന്നണികൾക്കും ബന്ധമെന്നു പറഞ്ഞു ബിജെപിയും കളത്തിലെത്തി.
ഇതുമായി ബന്ധപ്പെടുത്തി ബിജെപി നേതാക്കളുടെ പ്രതികരണങ്ങൾ ലൗ ജിഹാദ് ആരോപണങ്ങളിൽ വരെ എത്തി. വയനാട് ഫണ്ട് സംബന്ധിച്ച് എൽഡിഎഫും സിപിഎമ്മും കോണ്‍ഗ്രസിനെതിരേ വന്പൻ പ്രചാരണം അഴിച്ചു വിട്ടു. ഒടുവിൽ കണക്കുകൾ പരസ്യപ്പെടുത്താൻ കോണ്‍ഗ്രസ് നിർബന്ധിതമായി.
ജി. സുധാകരനെ പോലെയുള്ള പ്രമുഖ നേതാക്കൾ പാർട്ടിക്കെതിരേ പരസ്യമായി രംഗത്തു വരികയും യുഡിഎഫ് സ്ഥാനാർഥികളായി മത്സരിക്കാനിറങ്ങുകയും ചെയ്തത് സിപിഎമ്മിനും എൽഡിഎഫിനും വലിയ ക്ഷീണമായി. ശബരിമല സ്വർണക്കൊള്ള വിഷയമാക്കിയ യുഡിഎഫ് ഈ വിഷയത്തിൽ മൗനം പാലിക്കുന്നു എന്നു പറഞ്ഞു ബിജെപിയെയും പ്രതിരോധത്തിലാക്കാൻ ശ്രമിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപിയുടെ നിരവധി ദേശീയ നേതാക്കൾ എല്ലാം കേരളത്തിലെമ്പാടും എൻഡിഎ സ്ഥാനാർഥികൾക്കായി പ്രചാരണം നടത്തി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡിയും സിദ്ധരാമയ്യയും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കോണ്‍ഗ്രസിനായി കളം നിറഞ്ഞു.
രേവന്ത് റെഡ്ഡിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ ചൂടേറിയ വാക്പോരും അരങ്ങേറി. എൽഡിഎഫിൽ എല്ലാം പിണറായി വിജയനായിരുന്നു.
സംസ്ഥാനത്തെമ്പാടും നിരന്ന ആയിരക്കണക്കിനു ഫ്ളെക്സ് ബോർഡുകളിൽ അദ്ദേഹത്തിന്റെ മുഖം മാത്രമായിരുന്നു. വാർത്താസമ്മേളനങ്ങളിലും പൊതുയോഗങ്ങളിലുമെല്ലാം പിണറായി തന്നെയായിരുന്നു ഇടതുപക്ഷത്തിന്റെ താരം. എൽഡിഎഫിനു ഗുണമുണ്ടായാലും തളർച്ച ഉണ്ടായാലും ഉത്തരവാദി പിണറായി വിജയൻ തന്നെയാകുമെന്നതാണു സ്ഥിതി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവരുടെ പ്രതീക്ഷാകണക്കുകളിൽ സീറ്റെണ്ണം നൂറും കടന്നിരിക്കുന്നു. ഭൂരിപക്ഷം കിട്ടുമെന്നു മുഖ്യമന്ത്രിയും എൽഡിഎഫ് നേതൃത്വവും ഇപ്പോഴും വാദിക്കുന്നു. ഏതാനും സീറ്റുകളിൽ വിജയിച്ചാൽ ബിജെപിയും എൻഡിഎയും തൃപ്തരാകും.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ റോഡ് ഷോകളുമായി സ്ഥാനാര്‍ഥികള്‍ കളം നിറയുന്നു. പലയിടത്തും കൊട്ടിക്കലാശത്തിന്റെ ആവേശം തുടങ്ങിക്കഴിഞ്ഞു.
തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ്, നേമം അടക്കമുള്ള മണ്ഡലങ്ങളിലും മറ്റിടങ്ങളിലും കൊട്ടിക്കലാശത്തിന്റെ ആവേശം നേരത്തെ തന്നെ തുടങ്ങി കഴിഞ്ഞു. ബാന്‍ഡ് മേളവും ചെണ്ടമേളവും നിശ്ചല ദൃശ്യങ്ങളുമൊക്കെയായി കലാശക്കൊട്ട് പൂരമാക്കി മാറ്റുകയാണ് മുന്നണികള്‍.
പ്രളയ വിവാദത്തിൽ സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി തിരുവല്ലയിലും ആറന്മുളയിലും യുഡിഎഫിന്റെ കൊട്ടിക്കലാശം ഉണ്ടാകില്ല. ഇതിന് പകരം കുത്തിയിരുന്ന് പ്രതിഷേധിക്കാനാണ് തീരുമാനം. അതുപോലെ പുതുപ്പള്ളിയിലും കൊട്ടിക്കലാശം ഉണ്ടാകില്ലെന്നും ചാണ്ടി ഉമ്മൻ നേരത്തെ പറഞ്ഞിരുന്നു.
അതിന്റെ പണം കൊണ്ട് ഒരു വീട് നിര്‍മിച്ചു നൽകുമെന്നും ചാണ്ടി ഉമ്മൻ നേരത്തെ വ്യക്തമാക്കിയിരുന്നു. 2.71 കോടി വോട്ടര്‍മാരാണ് മറ്റന്നാള്‍ അടുത്ത അഞ്ചുവര്‍ഷം ആര് ഭരിക്കുമെന്നതിന്റെ വിധിയെഴുതുക. വലിയ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. 95ശതമാനം പോസ്റ്റൽ വോട്ടുകള്‍ പൂര്‍ത്തിയായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
ഇന്ന് വൈകുന്നേരം ആറിന് പരസ്യപ്രചാരണത്തിന് കൊടിയിറങ്ങും. നാളെ നിശബ്ദ പ്രചാരണമായിരിക്കും. വ്യാഴാഴ്ച രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്.
Kerala
കോട്ടയം: കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി റോണി കെ. ബേബിയുടെ പ്രചാരണം സിപിഎം പ്രവർത്തകർ തടസപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി. ഞായറാഴ്ച രാത്രി കോയിപ്പള്ളി ജംഗ്ഷനിൽ നടന്ന പര്യടന സമാപന യോഗത്തിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
സ്ഥാനാർഥി പ്രസംഗിച്ചുകൊണ്ടിരിക്കെ സിപിഎമ്മിന്റെ കൊടികളുമായി എത്തിയ ഒരു സംഘം ആളുകൾ പ്രചാരണ യോഗത്തിലേക്ക് ഇടിച്ചുകയറാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് യുഡിഎഫ് പ്രവർത്തകർ ഇവരെ തടഞ്ഞതോടെ സ്ഥാനാർഥിക്ക് മുന്നിൽ നിന്ന് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി.
സംഭവത്തിൽ യുഡിഎഫ് നേതാക്കൾ കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽകി. പരാജയ ഭീതിയെ തുടർന്ന് സിപിഎം പ്രവർത്തകർ മണ്ഡലത്തിലൂടനീളം അക്രമം അഴിച്ചുവിടാൻ ശ്രമിക്കുകയാണെന്ന് സ്ഥാനാർഥി റോണി കെ. ബേബി പറഞ്ഞു.
District News
ട്രഷറിയിൽ പൂച്ച പെറ്റുകിടക്കുന്ന അവസ്ഥ;രമേശ് ചെന്നിത്തല
ഹരിപ്പാട്: സംസ്ഥാനത്തെ ട്രഷറിയിൽ പൂച്ച പെറ്റുകിടക്കുന്ന അവസ്ഥയാണെന്നും സാമ്പത്തിക പ്രതിസന്ധി മൂലം വികസന പ്രവർത്തനങ്ങളെല്ലാം പൂർണമായും സ്തംഭിച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല. ഹരിപ്പാട് നിയോജകമണ്ഡലത്തിലെ തൃക്കുന്നപ്പുഴ മതുക്കൽ തീരത്ത് യുഡിഎഫ് മത്സ്യത്തൊഴിലാളി സംഘടനകൾ സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചുക്കും ചുണ്ണാമ്പും തിരിച്ചറിയാൻ കഴിയാത്ത മന്ത്രിയാണ് ഫിഷറീസ് വകുപ്പ് കൈകാര്യം ചെയ്യുന്നത്. മത്സ്യത്തൊഴിലാളികളുടെ ദുരിതം കാണാൻ മന്ത്രിക്ക് കണ്ണില്ല. മത്സ്യം കഴിക്കാൻ മാത്രമാണ് അദ്ദേഹത്തിനറിയാവുന്നത്. സുനാമി മേഖലയിൽ മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന ദുരിതങ്ങൾക്കു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പത്തുതവണ കത്തു നൽകിയിട്ടും വകുപ്പ് മന്ത്രി ഇടപെടാൻ തയാറായില്ല. ഭരണഘടനയെ കുന്തവും കുടച്ചക്രവും എന്ന് വിശേഷിപ്പിച്ച് അപമാനിച്ച മന്ത്രിയിൽനിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃക്കുന്നപ്പുഴ പാലം പൂർത്തീകരിക്കുന്നതിൽ കാലതാമസം വരുത്തുന്നത് സംസ്ഥാന സർക്കാരാണ്. ഇക്കാര്യത്തിൽ അടിയന്തര യോഗം വിളിക്കാൻ എംഎൽഎ എന്ന നിലയിൽ താൻ പലതവണ ആവശ്യപ്പെട്ടു. ഒടുവിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ പോലും നടപ്പിലാക്കാൻ സാധിച്ചിട്ടില്ല.
യോഗത്തിന്റെ മിനിറ്റ്സിൽ ഒപ്പിടാൻ മുഖ്യമന്ത്രി തയാറാകാത്തതാണ് പദ്ധതി മുടങ്ങാൻ കാരണം. യുഡിഎഫ് മണ്ഡലം ചെയർമാൻ അനിൽ ബി. കളത്തിൽ അധ്യക്ഷത വഹിച്ചു. ഡോ. എം.പി പ്രവീൺ, എ.കെ. രാജൻ, ബാബുക്കുട്ടൻ, ഷംസുദ്ദീൻ കായിപ്പുറം, കെ.കെ. സുരേന്ദ്രനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.
പര്യടനം ഊർജിതമാക്കി ടി.ടി. ജിസ്മോൻ
ഹരിപ്പാട്: ഹരിപ്പാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ടി.ടി. ജിസ്മോൻ കഴിഞ്ഞദിവസങ്ങളിൽ വിവിധ മേഖലകളിൽ വോട്ടഭ്യർഥനയുമായി സജീവമായിരുന്നു. ദുഃഖവെള്ളിയാഴ്ച മണ്ഡലത്തിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിച്ച് വിശ്വാസികളെ കണ്ട അദ്ദേഹം, ശനിയാഴ്ച ചെറുതന, ഹരിപ്പാട്, കരുവാറ്റ പ്രദേശങ്ങളിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വോട്ട് തേടിയെത്തി. വരും ദിവസങ്ങളിൽ കൂടുതൽ കുടുംബസംഗമങ്ങളിലൂടെ പ്രചാരണം വിപുലപ്പെടുത്താനാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്.
ലോട്ടറി പണം നൽകിയതിനെ വോട്ട് വാങ്ങലെന്ന് പ്രചരിപ്പിച്ചു;
കോൺഗ്രസിന്റേത് ഹീനമായനടപടി: സന്ദീപ് വാചസ്പതി
ഹരിപ്പാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വയോധികയായ ലോട്ടറി വിൽപ്പനക്കാരിയിൽനിന്നു ടിക്കറ്റ് വാങ്ങി പണം നൽകിയതിനെ, വോട്ട് വാങ്ങാൻ പണം വിതരണം ചെയ്തെന്ന രീതിയിൽ തെറ്റായി പ്രചരിപ്പിച്ച കോൺഗ്രസ് നടപടി പ്രതിഷേധാർഹമാണെന്ന് എൻഡിഎ സ്ഥാനാർഥി സന്ദീപ് വാചസ്പതി.
പാവപ്പെട്ട ഒരു വയോധികയെ രാഷ്ട്രീയ ലാഭത്തിനായി സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച കോൺഗ്രസ് സൈബർ വിംഗിനെതിരേ ഹരിപ്പാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു. ലോട്ടറി വിൽപ്പനക്കാരിയായ തങ്കമ്മയും സ്ഥാനാർഥിക്കൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വോട്ടഭ്യർഥിച്ചു പോകുന്നതിനിടെയാണ് തങ്കമ്മയെ സ്ഥാനാർഥിയും സംഘവും കാണുന്നത്. ഒപ്പമുണ്ടായിരുന്ന ബിജെപി പ്രവർത്തകൻ ബാബുരാജിന് തങ്കമ്മയെ നേരത്തെ പരിചയമുണ്ടായിരുന്നു. ഈ പരിചയത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം ടിക്കറ്റ് വാങ്ങുകയും അതിന്റെ പണം നൽകുകയുമാണ് ചെയ്തത്. എന്നാൽ, ഈ ദൃശ്യങ്ങൾ സ്ഥാനാർഥി പണം നൽകി വോട്ടുറപ്പിക്കുന്നു എന്ന രീതിയിലാണ് കോൺഗ്രസ് ഹാൻഡിലുകൾ വ്യാപകമായി പ്രചരിപ്പിച്ചത്.
അധ്വാനിച്ച് ജീവിക്കുന്ന ഒരു സാധു സ്ത്രീയെ ആക്ഷേപിക്കുന്നത് ക്രൂരതയാണെന്നും വാങ്ങിയ ലോട്ടറി ടിക്കറ്റുകൾ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ച് അദ്ദേഹം വ്യക്തമാക്കി. ഇത്തരം നിലവാരമില്ലാത്ത പ്രചാരണങ്ങൾ കൊണ്ട് ബിജെപിയുടെ മുന്നേറ്റത്തെ തടയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു. എസ്സി മോര്‍ച്ച എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഒറ്റപ്ലാക്കല്‍ പി.ടി. രാജന് (57) ആണ് മരിച്ചത്. പാലായിലെ എൻഡിഎ സ്ഥാനാർഥി ഷോണ്‍ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തോടനുബന്ധിച്ച് നടത്തിയ വാഹന റാലിക്കിടെയാണ് സംഭവം.
കൂരാലി പ്രാവിന്‍കൂടിന് സമീപത്തുവച്ച് നേതാവ് വാഹനത്തില്‍നിന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Kerala
പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.
പി. രാമകൃഷ്ണനോട് ഏറ്റുമുട്ടുന്ന യൂത്ത്ലീഗ് വനിതാ നേതാവ് ഫാത്തിമ തെഹ്ലിയക്കെതിരേ അശ്ലീല പ്രചാരണത്തോടൊപ്പം വര്‍ഗീയ പ്രചാരണവും നടത്തുന്നതായി പരാതി.
എല്‍ഡിഎഫ് വാഹന അനൗണ്‍സ്മെന്റിലൂടെ വ്യാജ വര്‍ഗീയ പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസ് സ്റ്റേഷനിലും പരാതി നല്കി.
വര്‍ഗീയ പ്രചാരണം നടത്തുന്നതിന്റെ വീഡിയോ യുഡിഎഫ് സമാഹരിച്ചിട്ടുണ്ട്. പരമാവധി തെളിവുകള്‍ സമാഹരിച്ച് ശക്തമായ നിയമപോരാട്ടം നടത്തുമെന്ന് ഫാത്തിമ തെഹ്ലിയ പറഞ്ഞു.
തോല്‍വി ഭയന്നാണ് എല്‍ഡിഎഫ് ഇത്തരം തരംതാണ വര്‍ഗീയ പ്രചാരണങ്ങളിലേക്ക് കടക്കുന്നതെന്നും വടകരയിലെ കാഫിര്‍ പ്രയോഗത്തിന് സമാനമായ നീക്കമാണ് പേരാമ്പ്രയിലും നടക്കുന്നതെന്നും യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.
ഫാത്തിമ തെഹ്ലിയയും ടി.പി. രാമകൃഷ്ണനും തമ്മില്‍ കടുത്ത പോരാട്ടമാണ് പേരാമ്പ്രയില്‍ നടക്കുന്നത്.
District News
തോമസ് ഉണ്ണിയാടന് വേളൂക്കരയിലും മുരിയാടും
ഇരിങ്ങാലക്കുട: യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന് വേളൂക്കരയിലും മുരിയാടും വോട്ടഭ്യര്‍ഥിച്ച് പര്യടനം നടത്തി. വേളൂക്കരയിലെ ഐക്കരക്കുന്നില്നിന്നും ആരംഭിച്ച പര്യടനം രാത്രി വൈകി പുല്ലൂരിലാണു സമാപിച്ചത്. 50 ഓളം കേന്ദ്രങ്ങളിലാണ് സ്വീകരണം സംഘടിപ്പിച്ചത്.
മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍, ജില്ലാ പ്രസിഡന്റ് ടി. നിര്‍മല, ഡിസിസി സെക്രട്ടറിമാരായ കെ.കെ. ശോഭനന്, ആന്റോ പെരുമ്പുള്ളി, അഡ്വ. സതീഷ് വിമലന്, ബ്ലോക്ക് പ്രസിഡന്റുമാരായ സോമന് ചിറ്റേത്ത്, ഷാറ്റൊ കുര്യന്, മണ്ഡലം പ്രസിഡന്റുമാരായ അഡ്വ. ശശികുമാര്‍ ഇടപ്പുഴ, സാജു പാറേക്കാടന്‍, ജോണി കാച്ചപ്പിള്ളി, ശ്രീജിത്ത് പട്ടത്ത്, ബിബിന്‍ തുടിയത്ത്, വി.കെ. മണി, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ഗീത മനോജ്, മോളി ജേക്കബ്, വിനീഷ്, ഷെല്ബിന് പെരേര എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.
ആര്. ബിന്ദു പടിയൂരിലും പൂമംഗലത്തും
ഇരിങ്ങാലക്കുട: എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ആര്. ബിന്ദു ഇരിങ്ങാലക്കുട നഗരത്തിലും പടിയൂര്‍, പൂമംഗലം പഞ്ചായത്തുകളിലും പര്യടനം നടത്തി. എകെപി ജംഗ്ഷനില്‍നിന്ന് ആരംഭിച്ച് എടക്കുളം മരപ്പാലത്തിനുസമീപം സമാപിച്ചു.
36 കേന്ദ്രങ്ങളില്‍ സ്വീകരണം നല്കി. മുന്നണി നേതാക്കളായ പി. മണി, എന്‍.കെ. ഉദയ പ്രകാശ്, ഉല്ലാസ് കളക്കാട്ട്, അഡ്വ. കെ.ആര്. വിജയ, ബിജു ആന്റണി, ടി.കെ. വര്‍ഗീസ്, വി.എ. മനോജ്കുമാര്‍, ആര്.എല്‍. ശ്രീലാല്‍ എന്നിവര്‍ ഒപ്പമുണ്ടായി. സ്വീകരണ കേന്ദ്രങ്ങളില്‍ ടി.ജി. ശങ്കരനാരായണന്, എ.വി. അജയന്, മിഥുന് പോട്ടക്കാരന്‍, കെ.കെ. ശിവന്, നവ്യകൃഷ്ണ, വത്സല ബാബു, റഷീദ് കാറളം എന്നിവര്‍ പ്രസംഗിച്ചു.
സന്തോഷ് ചെറാക്കുളം ഇരിങ്ങാലക്കുടയിൽ
ഇരിങ്ങാലക്കുട: എന്‍ഡിഎ സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളം ഷണ്മുഖം കനാല്‍ കോളനി, ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്, മഠം, കെപില്‍ വെളിച്ചെണ്ണ കമ്പനി, അക്കര ടെക്സ്റ്റൈല്‍സ്, സേവാഭാരതി വാനപ്രസ്ഥാശ്രമം, ശാന്തിസദനം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. ബിജെപി സൗത്ത് ജില്ല സെക്രട്ടറി അജീഷ് പൈക്കാട്ട്, മഹിളമോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് റീജ സന്തോഷ്, ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സിക്സണ്‍ മാളക്കാരന്‍, മഹിളമോര്‍ച്ച ജില്ലാസമിതി അംഗം സിന്ധു സോമന് എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
മത്സ്യബന്ധന തൊഴിലാളികളെ ചേർത്തുപിടിച്ച് ടി.എം. നാസർ
പെരിഞ്ഞനം: മത്സ്യബന്ധന തൊഴിലാളികളെ ചേർത്തുപിടിച്ച് യുഡിഎഫ് കയ്പമംഗലം നിയോജകമണ്ഡലം സ്ഥാനാർഥി ടി.എം. നാസറിന്റെ പര്യടനം. താടിവളവ് മേഖലയിൽ നിന്നാരംഭിച്ച പര്യടനം എം.കെ. അബ്ദുൾ സലാം ഉദ്ഘാടനം ചെയ്തു.
നിഷാഫ് കൊള്ളിക്കത്തറ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികളെയും അനുബന്ധ തൊഴിലാളികളെയും രാവിലെത്തന്നെകണ്ട് വോട്ടഭ്യർഥിച്ചു. വിവിധ കടകളിലും പൗരമുഖ്യരുടെ വീടുകളിലും മറ്റും യുഡിഎഫ് സ്ഥാനാർഥി പര്യടനം നടത്തി. പഞ്ചായത്ത് പരിധിയിലെ പ്രധാന റോഡുകളിലൂടെ സഞ്ചരിക്കുകയും നിരവധി വോട്ടർമാരെ നേരിട്ടുകാണുകയും വോട്ട് അഭ്യർഥിക്കുകയും ചെയ്തു.
പെരിഞ്ഞനം പഞ്ചായത്ത് പരിധിയിലെ ചക്കരപ്പാടത്തു പര്യടനം സമാപിച്ചു. യുഡിഎഫ് നേതാക്കളായ സി.എസ്. രവീന്ദ്രൻ, സുനിൽ പി. മേനോൻ, സി.സി. ബാബുരാജ്, പി.ബി. മൊയ്തു, എം.കെ. സിദ്ദിഖ് , സി.പി. അനിൽ കുമാർ, സി.പി. ഉല്ലാസ്, കെ.വി. സുരേഷ് ബാബു തുടങ്ങിവയവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു. ഇന്നു രാവിലെ എട്ടിന് മതിലകത്തുനിന്നും പര്യടനം ആരംഭിക്കും.
കെ.കെ. വത്സരാജ് എസ്എൻപുരത്ത്
ശ്രീനാരായണപുരം: കെ.കെ. വത്സരാജിന്റെ സ്ഥാനാർഥി പര്യടനം ശ്രീനാരായണപുരം പഞ്ചായത്തിലെ നാലുംകൂടിയ വഴിയിൽ നിന്നാരംഭിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എസ്. ജയ ഉദ്ഘാടനം ചെയ്തു. സിപിഎം ലോക്കൽ സെക്രട്ടറി എം.എസ്. മോഹനൻ അധ്യക്ഷത വഹിച്ചു.
മാന്തുരുത്തി കടവ്, ഗോതുരുത്ത് കടവ്, ആല , പൊരിബസാർ പാലം, ആമണ്ടൂർ സെന്റർ, വെഴവന, പള്ളിനട, പൂവത്തുംകടവ് പാലം, ഓണച്ചമ്മാവ് സ്കൂൾ, പള്ളിവളവ് കിഴക്കുഭാഗം, പഴുന്തറ, പുതിയകാവ് മിൽമ പരിസരം, കോടൂർ, എമ്മാട് , പൊക്ലായി സെന്റർ, പ്രാണിയാട്, ത്രിവേണി, നെടുംപറമ്പ് തുടങ്ങിയ പ്രദേശങ്ങളിൽ പര്യടനം നടത്തി തട്ടുങ്ങലിൽ സമാപിച്ചു.
എൽഡിഎഫ് നേതാക്കളായ പി.കെ. ചന്ദ്രശേഖരൻ, കെ.വി. രാജേഷ്, ടി.പി. രഘുനാഥ്, ടി.കെ. രമേശ്ബാബു, അഡ്വ. എ.ഡി. സുദർശനൻ, എ.എസ്. സി ദ്ധാർത്ഥൻ, സി.എൻ. സതീഷ്കുമാർ, സി.കെ. ശ്രീരാജ്, മിനി ഷാജി, പി. ആർ. രാജേന്ദ്രൻ, പി.എച്ച്. അമീർ, വി.എസ്. കൃഷ്ണകുമാർ, ഗീത പ്രസാദ്, സുമതി സുന്ദരൻ, കെ. എം. അനോഖ്, ആർ. കെ. ബേബി, പി .എം. ആൽഫ, വി.എസ്. രവീന്ദ്രൻ, ബേബി പ്രഭാകരൻ, ബിനേഷ് തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു. ഇന്നത്തെ പര്യടനം ഊമന്തറയിൽനിന്നും ആരംഭി ക്കും.
അതുല്യഘോഷ് വെട്ടിയാട്ടിൽ പെരിഞ്ഞനത്ത്
മതിലകം: എൻഡിഎ കയ്പമംഗലം നിയോജകമണ്ഡലം സ്ഥാനാർഥി അതുല്യഘോഷ് വെട്ടിയാ ട്ടിൽ പെരിഞ്ഞനം പഞ്ചായത്തിൽ പര്യടനം നടത്തി. കിഴക്കൻ മേഖലയിൽ നിന്നാരംഭിച്ച പര്യടനത്തിന്റെ ഉദ്ഘാടനം ബിഡിജെഎസ് ജില്ലാ ഭാരവാഹി ഉണ്ണിക്യഷ്ണൻ തഷ്ണാത്ത് നിർവഹിച്ചു.
ഏറാട്ട് ക്ഷേത്ര പരിസരം, ചക്കരപ്പാടം തുടങ്ങിയ പ്രദേശങ്ങളിൽ പര്യടനം നടത്തി. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ്് പി.എസ്. അനിൽകുമാർ, ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണൻ, ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് സെൽവൻ മണക്കാട്ടുപടി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
യുഡിഎഫ് മറ്റത്തൂര്‍ മണ്ഡലം തെരഞ്ഞെടുപ്പു കണ്വന്ഷന്
കോടാലി: മറ്റത്തൂര്‍ മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പു കണ്വന്ഷന് കോടാലി ശ്രീധര്‍മശാസ്ത്ര ഓഡിറ്റോറിയത്തില്‍ മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. രഞ്ജിത്ത് കൈപ്പിള്ളി അധ്യക്ഷത വഹിച്ചു.
പുതുക്കാട് നിയോജകമണ്ഡ ലം യുഡിഎഫ് സ്ഥാനാര്‍ഥി കെ. എം. ബാബുരാജ്, ടി. എം. ചന്ദ്രന്, അസീസ് താണിപ്പാടം, അഗസ്റ്റിന് ഇഞ്ചക്കുണ്ട്, മനോജ് കൊറ്റിക്കല്‍, ജോബി കൊടുങ്ങല്ലൂര്‍, ഡാര്‍ലി പോള്‍സണ്‍, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ്, കെഎല്‍ ജോസ് , സോമന് മൂത്രത്തിക്കര, പ്രവീണ്‍ എം. കുമാര്‍, നൈജോ ആന്റോ, ലിന്റോ പള്ളിപ്പറമ്പന്‍, പ്രതീഷ് പാണ്ടാരത്തില്, ജോണ്‍ വട്ടക്കാവില്‍, സി.എച്ച് . സാദത്ത്, സായൂജ് സുരേന്ദ്രന്, ലിനോ മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു.
സനീഷ്കുമാർ ജോസഫിന്റെ പ്രചാരണവുമായി അഭിഭാഷകർ
ചാലക്കുടി: ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർഥി സനീഷ്കുമാർ ജോസഫിന്റെ വിജയത്തിനുവേണ്ടി ചാലക്കുടിയിലെ അഭിഭാഷക സമൂഹവും. ചാലക്കുടി ടൗണിലെ കടകൾ കയറിയിറങ്ങിയാണ് പ്രചാരണം നടത്തിയത്.
ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാലക്കുടി പ്രസിഡന്റ്് ആന്റോ ചെറിയാൻ, സെക്രട്ടറി പോളി അമ്പൂക്കൻ, കേരള ലോയേഴ്സ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി റാഫേൽ, ബാർ അസോസിയേഷൻ പ്രസിഡന്റ് ് പോളി ആന്റണി, ആന്റോ സിജി എന്നിവർ നേതൃത്വം നൽകി.
District News
നെയ്യാറ്റിന്‍കര: കടുത്തവേനലിലും നാടറിയുന്ന സ്ഥാനാര്‍ഥി പര്യടനങ്ങള്‍. പാതയോരങ്ങളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികളും സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകളും ഫ്ലക്സുകളും. അതോടൊപ്പം സ്ഥാനാര്‍ഥികളുടെയും മുന്നണികളുടെയും അഭ്യര്‍ഥനകളും ലഘുലേഖകളും സമ്മതിദായകരുടെ വീടുകളിലെത്തിത്തുടങ്ങിയതോടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരട്ടി വേഗം കൈവരിക്കാനായ പ്രതീതി.
പര്യടനത്തിന്റെ ഭാഗമായി സ്വീകരണ കേന്ദ്രങ്ങളിലെ പരിമിതമായ സമയത്തിലെ പ്രസംഗത്തിനിടയില്‍ സ്ഥാനാര്‍ഥികളെല്ലാം വാഗ്ദാനം ചെയ്യുന്നത് സമാനതകളില്ലാത്ത വികസനങ്ങള്‍. കുടിവെള്ളവും കരമന- കളിയിക്കാവിള പാത വികസനവും മുതല്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖംവരെ നീളുന്ന വിവിധ വിഷയങ്ങള്‍ നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലെ മുന്നണി സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ വര്‍ത്തമാനങ്ങളായി നിറയുന്നു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ. ആന്‍സലന്‍ ഇന്നലെ പര്യടനം നടത്തിയത് അതിയന്നൂര്‍ പഞ്ചായത്തിലായിരുന്നു. രാവിലെ നെല്ലിമൂട്ടില്നിന്നും ആരംഭിച്ച പര്യടനം 46 സ്വീകരണ കേന്ദ്രങ്ങളിലൂടെ കമുകിന്‍കോട് സമാപിച്ചു. ഇന്നത്തെ പര്യടനം രാവിലെ എട്ടിനു ചെങ്കല്‍ ജംഗ്ഷനില്‍നിന്ന് ആരംഭിക്കും. ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന സെക്രട്ടറി കൊല്ലങ്കോട് രവീന്ദ്രന്‍നായര്‍ പര്യടനം ഉദ്ഘാടനം ചെയ്യും. വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിക്കുന്ന പര്യടനം മര്യാപുരത്ത് സമാപിക്കും.
യുഡിഎഫ് സ്ഥാനാര്‍ഥി എന്‍. ശക്തന് അതിയന്നൂര്‍ മണ്ഡലത്തില്‍ പര്യടനം നടത്തി. ഇന്നു രാവിലെ 8.30ന് ആറാലുംമൂട് മണ്ഡലത്തിലെ പച്ചിക്കോട് ജംഗ്ഷനില്‍നിന്ന് ആരംഭിക്കുന്ന പര്യടനം ഉച്ചയ്ക്ക് രാമപഥനിയില് സമാപിക്കും. ഉച്ചയ്ക്ക് രണ്ടിനു പെരുന്പഴുതൂര്‍ മണ്ഡലത്തിലെ ഇളവനിക്കരയില്നിന്നും പുറപ്പെടുന്ന പര്യടനം രാത്രി ഏഴിന് പെരുന്പഴുതൂരില് സമാപിക്കും.
ചെങ്കല്‍ എസ്. രാജശേഖരന്‍നായരും മണ്ഡലത്തില്‍ സജീവമായ പ്രചാരണത്തിലാണ്. നഗരസഭ പരിധിയിലെ തൊഴുക്കല്‍ ശ്രീഭദ്രകാളി ക്ഷേത്രവും കേരള മൺപാത്ര നിർമാണ സമുദായ സഭാകാര്യാലവും അദ്ദേഹം സന്ദർശിച്ചു.
Kerala
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ എത്തുന്നു. പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് രാഹുൽ പ്രചാരണത്തിനായി ഇറങ്ങുന്നത്.
പത്തനംതിട്ടയിൽനിന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നത്. ഇന്ന് 11.45ന് ഹെലികോപ്റ്ററിൽ അടൂർ വടക്കടത്തുകാവിലെ പോലീസ് ക്യാമ്പിലിറങ്ങുന്ന രാഹുൽ 12.15ന് കെഎസ്ആർടിസി ജംഗ്ഷനിൽ ചേരുന്ന അടൂർ മണ്ഡലം യുഡിഎഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് റോഡ് മാർഗം പത്തനംതിട്ട നഗരത്തിലെത്തും.
ആറന്മുള, കോന്നി, റാന്നി, തിരുവല്ല മണ്ഡലങ്ങളിലെ സംയുക്ത പൊതുസമ്മേളനം ഉച്ചയ്ക്ക് ഒന്നിന് പത്തനംതിട്ട പഴയ ബസ് സ്റ്റാൻഡിൽ ഉദ്ഘാടനം ചെയ്യും. നാല് മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികൾ പങ്കെടുക്കും. സുരക്ഷാ അനുമതി കിട്ടാത്തതിനാൽ പത്തനംതിട്ടയിൽ റോഡ് ഷോയുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നു ആന്റോ ആന്റണി എംപി പറഞ്ഞു.
തുടർന്ന് പ്രമാടത്തെ ഹെലിപ്പാഡിൽനിന്നു കോട്ടയത്തേക്ക് പോകും. വൈകുന്നേരം മൂന്നിന് പാമ്പാടി ബസ് സ്റ്റാൻഡ് മൈതാനം, നാലിന് കോട്ടയം കഞ്ഞിക്കുഴി, അഞ്ചിന് അതിരമ്പുഴ മാർക്കറ്റ് ജംഗ്ഷൻ എന്നിവിടങ്ങളിൽ പൊതു സമ്മേളനങ്ങളിൽ പങ്കെടുക്കും. തുടർന്ന് കൊച്ചിയിലേക്കും അവിടെ നിന്ന് ഡൽഹിയിലേക്കും മടങ്ങും.
Kerala
ആലപ്പുഴ: കുട്ടനാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് കെ. തോമസിന് ദേഹാസ്വാസ്ഥ്യം. പ്രചാരണ പരിപാടിക്കിടെ തലകറങ്ങി വീഴുകയായിരുന്നു. നിലവില്‍ കുട്ടനാട് പച്ച ലൂര്‍ദ്ദ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കോഴിമുക്ക് ജംഗ്ഷനിലെ സ്വീകരണ പരിപാടിക്കിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതോടെ തോമസിന്റെ ഇന്നത്തെ പ്രചാരണ പരിപാടികള്‍ ഉപേക്ഷിച്ചു.
സംസ്ഥാനത്ത് ഏപ്രില്‍ ഒന്‍പതിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് നാലിനാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലക്കാട്. നാല് മണ്ഡലങ്ങളിൽ മുഖ്യമന്ത്രിക്ക് പ്രചാരണ പൊതുയോഗങ്ങളിൽ പങ്കെടുക്കും. രാവിലെ പത്തിന് പാലക്കാട് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. തുടര്‍ന്ന് മലമ്പുഴ, ഒറ്റപ്പാലം, പട്ടാമ്പി, തൃത്താല എന്നീ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുക്കും. ഡീൽ വിവാദം കത്തിനിൽക്കേയാണ് പിണറായി പാലക്കാട്ടെത്തുന്നത്.
അതേസമയം തലസ്ഥാനത്ത് വി.ഡി. സതീശൻ പങ്കെടുക്കുന്ന യുഡിഎഫിന്റെ നൈറ്റ് റോഡ് ഷോ ഇന്ന് നടക്കും. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തും. കേരളം പോളിംഗ് ബൂത്തിലെത്താൻ ഇനി 12 നാള് മാത്രം ബാക്കി നിൽക്കെ മുന്നണികളെല്ലാം പ്രചാരണ ചൂടിലാണ്.
Kerala
കൊച്ചി: തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട് ബിജെപി സ്ഥാനാര്‍ഥി ബി. ഗോപാലകൃഷ്ണനെതിരേയുള്ള പരാതി പരിഗണിക്കാന്‍ മുഖ്യതെരഞ്ഞെടുപ്പു കമ്മീഷന് ഹൈക്കോടതി നിര്‍ദേശം നല്കി. രണ്ടു മാസത്തിനുള്ളില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നാണു ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് നിര്‍ദേശിച്ചത്.
തൃശൂരിലെ കെഎസ്യു നേതാവ് ഗോകുല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണു നടപടി. മറ്റു പാര്‍ട്ടികള്‍ മണ്ഡലത്തില്‍ ഹൈന്ദവസ്ഥാനാര്ഥികളെ നിര്‍ത്തുന്നില്ലെന്ന് ആരോപിച്ച് ഗോപാലകൃഷ്ണന് സമൂഹമാധ്യമത്തിൽ പോസ്റ്റുകള്‍ ഇട്ടിട്ടുണ്ടെന്നും ഗുരുവായൂര്‍ പോലീസ് സ്റ്റേഷനില്‍ ഗോപാലകൃഷ്ണനെതിരേ ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 192, 1988 ലെ ജനപ്രാതിനിധ്യനിയമത്തിലെ സെക്ഷന്‍ 125 എന്നിവപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഹര്ജിക്കാരന് അറിയിച്ചു.
തെരഞ്ഞെടുപ്പുനടപടികള്‍ ആരംഭിച്ചുകഴിഞ്ഞതിനാല്‍, തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന ഒരു നിരീക്ഷണവും നടത്തുന്നത് ഉചിതമല്ലെന്നും എന്നിരുന്നാലും വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് തെരഞ്ഞെടുപ്പു കമ്മീഷന് പരാതി പരിഗണിക്കാനുമാണ് കോടതി നിര്‍ദേശിച്ചത്.
വിദ്വേഷ പരാമര്ശങ്ങളുണ്ടാകുന്ന സാഹചര്യങ്ങളില്‍ എന്തു നടപടിയാണ് സ്വീകരിക്കാനാകുകയെന്നും കോടതി ചോദിച്ചു.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം ബോധ്യമായാല്‍ സ്ഥാനാര്‍ഥിയെ വിലക്കുന്നതടക്കം നടപടികള്‍ സ്വീകരിക്കാനാകുമെന്ന് കമ്മീഷന് വിശദീകരിച്ചു. മാതൃകാ പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട വേറെയും കേസുകള്‍ ഈ ദിവസങ്ങളില്‍ എടുത്തിട്ടുണ്ടെന്നും കമ്മീഷന് വ്യക്തമാക്കി.
ലംഘനങ്ങളുണ്ടായാല്‍ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാമെന്നും തെരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങിയതിനാല്‍ വിഷയത്തില്‍ നിരീക്ഷണങ്ങള്‍ നടത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി.
മാതൃകാ പെരുമാറ്റച്ചട്ടം ഭരണസ്തംഭനത്തിനു കാരണമാകുന്നതായാണ് തോന്നിയിട്ടുള്ളതെന്നും പലപ്പോഴും കോടതിവിധികള്‍ നടപ്പിലാക്കാതിരിക്കാന്‍ പോലും പെരുമാറ്റച്ചട്ടം ഒരു കാരണമായി അധികൃതര്‍ പറയാറുണ്ടെന്നും വാദത്തിനിടെ കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, ഭരണനിശ്ചലാവസ്ഥയ്ക്കു കാരണമില്ലെന്നും ഇക്കാര്യത്തിലൊക്കെ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലുണ്ടെന്നും കമ്മീഷന് വിശദീകരിച്ചു.
Kerala
കൊച്ചി: എഐ മുതൽ റോബോട്ട് വരെ വോട്ട് പിടിക്കാനുള്ള പ്രചാരണത്തിലാണ്. തെരുവോരങ്ങളും മാധ്യമങ്ങളും പാർട്ടികളുടെ പ്രചാരണ തന്ത്രങ്ങൾ കൊണ്ട് നിറയുകയാണ്.
കുട്ടികളെ കൊഞ്ചിച്ചും അമ്മമാരുടെ കൈകവർന്നും വീട്ടമ്മമാരോട് കുശലം പറഞ്ഞു കൊണ്ടുള്ള പ്രചാരണങ്ങൾക്ക് ഡിമാൻഡ് ഉണ്ടെങ്കിലും അതിലേറെ ഡിമാൻഡ് ഇന്ന് ജെൻ സി വോട്ടർമാർക്കാണ്. കൈപിടിച്ച് കുശലം ചോദിച്ചാലൊന്നും വീഴാത്ത ജെൻ സികളെ വീഴ്ത്താനുള്ള മുൻകരുതലുകളും രാഷ്ട്രീയ പാർട്ടികൾ എടുത്തിട്ടുണ്ട്.
കൊച്ചി മണ്ഡലത്തിൽ ക്രിക്കറ്റ് ബാറ്റുമായി കളിക്കളത്തിൽ ഇറങ്ങിയാണ് മുഹമ്മദ് ഷിയാസ് വോട്ടു പിടിക്കാൻ ഇറങ്ങിയത്. വിദ്യാഭ്യാസ മന്ത്രിയപ്പൂപ്പനായി തന്നെ തുടരാൻ കുട്ടികളുടെ പിന്തുണയോടെ പൂക്കികുട്ടൻ അപ്പുപ്പനായി കൊണ്ടുള്ള വി. ശിവൻകുട്ടിയുടെ പ്രചാരണങ്ങളും നേമത്ത് നടക്കുകയാണ്.
മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ... കേരളം ജയിക്കും യുഡിഎഫ് നയിക്കും... മാറാത്തത് മാറും ഇനി കേരളം വളരും... തുടങ്ങി മുൻനിര പാർട്ടികളുടെ പരസ്യങ്ങളാണ് കേരളം മുഴുവനും. മാധ്യമങ്ങളിലും പോസ്റ്ററുകളിലും തെരുവോരങ്ങളിലും നിറഞ്ഞു നിൽക്കുകയാണ് വോട്ട് പിടിക്കാനുള്ള തന്ത്രങ്ങൾ.
എന്നാൽ ജെൻ സി വോട്ടർമാരെ ആകർഷിക്കാൻ ഇതു മാത്രം പോരാ എന്നത് നേതാക്കന്മാർക്കും അറിയാം. അതുകൊണ്ട് തന്നെ സാമൂഹിക മാധ്യമങ്ങളിലും വാർത്തകളിലും നിറഞ്ഞു നിൽക്കാനുള്ള തത്രപ്പാടിലാണ് സ്ഥാനാർഥികൾ.
നിലവിൽ വോട്ട് തേടാൻ സ്ഥാനാർഥികൾ ഇറങ്ങുന്നത് ക്യാമറമാനും റീൽസ് എക്സ്പേർട്ടുകളും അടക്കമുള്ള പ്രഫഷണൽ ടീമിനൊപ്പമാണ്. ഒരു കോടിക്ക് അടുത്തു വരെയുള്ള തുകയാണ് ഈ പ്രഫഷണൽ ടീംസിന്റെ പ്രതിഫലം. വോട്ട് അഭ്യർഥിച്ചു പ്രചാരണത്തിന് റെഡിയാകുന്ന സ്ഥാനാർഥിക്കൊപ്പം പ്രഫഷണൽ ടീമിന്റെ സ്ക്രിപ്റ്റും വീഡിയോയും റീൽസും റെഡിയാണ്. സ്ഥാനാർഥികളുടെ ഇൻഗ്രാം, ഫേസ്ബുക്ക്. എക്സ് പേജുകളിൽ സമയാസമയം അപ്ഡേറ്റുകളും എത്തും.
സ്ഥാനാർഥികൾക്കായി നീലക്കുയിൽ തുടങ്ങിയ ഇൻസ്റ്റഗ്രാം പേജുകളും ഇൻഫ്ളുവൻസർമാരും പ്രചാരണ രംഗത്തുണ്ട്. എൽഎഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾക്കായി വോട്ട് തേടിക്കൊണ്ടുള്ള റീലുകൾ ഉണ്ടെങ്കിലും നീലക്കുയിൽ തൂക്കിയത് ബിജെപിയാണ്. രാജീവ് ചന്ദ്രശേഖർ ആണ് നിലവിൽ നീലക്കുയിലിൽ നിറഞ്ഞുനിൽക്കുന്നത്.
റോബിൻ രാധാകൃഷ്ണനും അബിൻ വർക്കിയും ടി.പി. അഷ്റഫ് അലിയു മെല്ലാം റീലുകളിൽ എത്തുന്നുണ്ട്. ബിജെപിക്ക് വോട്ട് ചെയ്യരുത്, എൽഡിഎഫ് ഇനി വേണ്ട, യൂഡിഎഫിനെ വിശ്വസിക്കരുത് എന്നു പറഞ്ഞ് പെയ്ഡ് പോസ്റ്റുമായി എത്തുന്ന നിരവധി ഇൻഫ്ലുവൻസർമാരും പ്രചാരണത്തിന് മുന്നിലുണ്ട്. ജെൻ സിക്കും പ്രായമായവർക്കും വേണ്ടി വിവിധ തരത്തിലുള്ള കണ്ടന്റുകളും ഇവർ ഒരുക്കും. കൂടാതെ ആവശ്യത്തിന് ലൈക്സും കമന്റുകളും റീ ഷെയറുകളും വരെ ഉറപ്പാണ്.
ബിജെപി കേരളം ഇൻസ്റ്റഗ്രാം പേജിൽ എഐ വീഡിയോകളും മറ്റ് പാർട്ടികളെ വിമർശിക്കുന്ന ഫൺ ആൻഡ് സീരിയസ് വീഡിയോകളും നിറയുകയാണ്. യുഡിഎഫ് കേരളം ഒഫീഷ്യൽ എന്ന ഇൻസ്റ്റ പേജിലും സമാനമായ വീഡിയോകളാണ് എത്തുന്നത്. വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ടാണ് എൽഡിഎഫ് കേരളത്തിന്റെ പേജിലെത്തുന്ന വീഡിയോകളും ക്യാപ്സൂളുകളും.
മൂന്നു മുഖ്യധാരാപാർട്ടികൾക്കും ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, എക്സ് വാളുകളിൽ അനേകം പേജുകളുമുണ്ട്. പ്രചാരണം തകൃതിയായി നടക്കുന്നുമുണ്ട്. ഫോണിൽ സ്ഥാനാർഥികളുടെ ശബ്ദത്തിൽ തന്നെ വോട്ട് ചോദിച്ചു കൊണ്ടുള്ള കോളുകളും സന്ദേശങ്ങളും എത്തുന്നുമുണ്ട്.
വോട്ട് പിടിക്കാനായി ചുമരെഴുത്ത് റോബോട്ടിന്റെ കൈയിലാണ്. പാലക്കാട് ചുവർബോട്ട് എഴുതിയ ചുമരെഴുത്ത് വാർത്തകളിലും ഇടംനേടിയിരുന്നു. മലയാളത്തിൽ ഉൾപ്പെടെ ഏതു ഭാഷയിലും നിറത്തിലും വരയ്ക്കുകയും എഴുതുകയും ചെയ്യുന്ന ചുവർബോട്ട് കേരള സ്റ്റാർട്ടപ് മിഷനു കീഴിൽ പാലക്കാട് ആസ്ഥാനമായ ടെവാനോവ ടെക്ട്രേഡ് കമ്പനിയാണ് വികസിപ്പിച്ചത്.
ഒരു കാലത്തെ പ്രചാരണങ്ങളിൽ ട്രെൻഡിംഗ് ആയിരുന്ന പാരഡി പാട്ടുകൾക്ക് നിലവിൽ വലിയ പ്രിയം പോര. അതുകൊണ്ട് തന്നെ ഓരോ പാർട്ടികളും സ്ഥാനാർഥികളും ഒരു സംഗീത ടീമിനെ തന്നെ ഏർപ്പാടാക്കി തീം മ്യൂസിക്കും ഗാനങ്ങളുമാണ് ഇറക്കുന്നത്. ലക്ഷങ്ങളും കോടികളും ചിലവിട്ടു കൊണ്ടാണ് ഈ പ്രചാരണ തന്ത്രങ്ങൾ. പിആർ പരസ്യങ്ങൾ വിവാദമായെങ്കിലും എൽഡിഎഫ് തുടരുന്നുണ്ട്. വോട്ടെടുപ്പ് ദിനങ്ങൾ അവസാനിക്കുന്നതു വരെ ഈ പ്രചാരണ തന്ത്രങ്ങളും തുടരും.
Kerala
ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭ എംഎൽഎയ്ക്കെതിരെ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ ഇർഷാദ് ചക്കാലശേരിക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പ്രതിഭയ്ക്കെതിരായ പരാമർശം പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും കുറ്റകരമാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.
ഇർഷാദിന്റെ പ്രസംഗത്തിന്റെ ദൃശ്യങ്ങളും പി.കെ. ശ്രീമതി തെളിവായി കമ്മീഷന് നൽകി. ഇയാളെ പ്രചാരണത്തിൽനിന്നു വിലക്കണമെന്നാണ് ആവശ്യം. എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ നിർദേശം നൽകണമെന്നും ശ്രീമതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പ്രതിഭയ്ക്കെതിരായ അധിക്ഷേപ പ്രസ്താവനയിൽ ഇർഷാദിനെതിരെ യുഡിഎഫും മുസ്ലിം ലീഗും സംഘടനാ നടപടി സ്വീകരിച്ചിട്ടുണ്ട്.
ഇർഷാദിനെ കായംകുളം നിയോജക മണ്ഡലം ചെയർമാൻ സ്ഥാനത്തുനിന്ന് യുഡിഎഫ് നീക്കിയപ്പോൾ അന്വേഷണ വിധേയമായി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് മുസ്ലിം ലീഗ് സസ്പെൻഡ് ചെയ്തു.
District News
മാനന്തവാടി: പ്രചാരണത്തിൽ തുടർന്ന് എൽഡിഎഫ് സ്ഥാനാർഥി ഒ.ആർ. കേളു. ഇന്നലെ രാവിലെ പത്തോടെയാണ് പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എൽഡിഎഫിന്റെ ചെറുകാട്ടൂർ കണ്‍വൻഷനിലാണ് ആദ്യമെത്തിയത്.
പിന്നീട് തലപ്പുഴ ഇടക്കരിയിലെ ജാനകിയുടെ മരണവീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം അഞ്ചുകുന്ന്, പൊരുന്നന്നൂർ ഈസ്റ്റ്, പൊരുന്നന്നൂർ കണ്‍വൻഷനുകളിലും പങ്കാളിയായി. പാലമായും റോഡായും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വന്നതും ആരോഗ്യ മേഖലയിലെ മുന്നേറ്റവും എൽഡിഎഫ് സർക്കാരിന്റെ ഭരണ നേട്ടവുമെല്ലാം ഓരോ കേന്ദ്രത്തിലും പ്രസംഗിച്ചു.
പ്രധാന വ്യക്തികളുമായി കൂടിക്കാഴ്ച നടത്തി. ലോക്കൽ കണ്വൻഷൻ പൂർത്തിയായതോടെ ബൂത്ത് കണ്‍വൻഷനുകളും ആരംഭിച്ചു. ഇന്ന് മാനന്തവാടി നഗരസഭ കേന്ദ്രീകരിച്ചുള്ള പ്രചാരണം നടത്തും. എൽഡിഎഫ് സ്ഥാനാർഥിയുടെ മണ്ഡലം പര്യടന ജാഥ ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കും.
District News
സുൽത്താൻ ബത്തേരി: തെരഞ്ഞെടുപ്പ് പ്രചാരണം ഒന്നാംഘട്ടം കഴിഞ്ഞപ്പോൾ ആവേശം ചോരാതെ ബത്തേരിയിലെ എൻഡിഎ ക്യാന്പ്. ഇന്നലെ മണ്ഡലത്തിലെ വിവിധ ഉന്നതികളായ ഞാമലത്ത്, ചെന്പത്താനി, പാലേരി, കുമിഴകൊല്ലി, ഫെയർലാൻഡ്, കൈപ്പഞ്ചേരി, കുഞ്ചു മൂപ്പൻ ഉന്നതി എന്നിവിടങ്ങളിൽ എ.എസ്. കവിത സന്ദർശനം നടത്തി. ഉന്നതി നിവാസികളുടെ ശോചനീയാവസ്ഥ സ്ഥാനാർഥി കണ്ടറിഞ്ഞു.
പഴുപ്പത്തൂർ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം, പഴുപ്പത്തൂർ ശക്തി കേന്ദ്രം ഓഫീസ്, ദൊട്ടപ്പൻ കുളം, കട്ടയാട്, പ്രമുഖ വ്യക്തികളുടെ വീടുകളിലും സ്ഥാനാർഥി വോട്ട് അഭ്യർഥിച്ചു. ബിജെപി നേതാക്കളായ ജയേഷ്, അഖിൽ, സനീഷ് റഹ്മാൻ, രഞ്ജു, കൃഷ്ണൻകുട്ടി, സുരേഷ് തുടങ്ങിയവർ സ്ഥാനാർഥിയോടൊപ്പം പര്യടനത്തിൽ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിനെ തെരഞ്ഞെടുപ്പ് പാർട്ടിയുടെ പ്രചാരണ കമ്മിറ്റിയുടെ കണ്‍വീനറായി തീരുമാനിച്ചു.
കെ. ശ്രീകാന്ത്, സജി ശങ്കർ, ജിജി ജോസഫ്, എൻ. ഹരി, കെ. സോമൻ എന്നിവരാണു കമ്മിറ്റി അംഗങ്ങൾ.
Kerala
കോട്ടയം: അവസാന നിമിഷം ഏറ്റുമാനൂര്‍ സീറ്റ് നിഷേധിക്കപ്പെട്ട കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കന് കടുത്ത അതൃപ്തിയില്‍. ഒരു ലക്ഷത്തോളം ഫ്ളക്സും പോസ്റ്ററുമാണ് പാഴയത്. കോട്ടയം ചന്തക്കലയിലുള്ള പ്രിന്റിംഗ് ഹൗസിലാണ് ജോസഫ് വാഴയ്ക്കന്റെ പോസ്റ്ററുകളും ഫ്ളക്സും കൂട്ടിയിട്ടിരിക്കുന്നത്. നല്ല നാടിനായി നമ്മളിലൊരാള്‍ എന്ന ടാഗ് ലൈനോടെ ജോസഫ് വാഴയ്ക്കനെ വിജയിപ്പിക്കുക എന്നാണ് പോസ്റ്റര്‍. വാഴയ്ക്കന്റെ ചിരിക്കുന്ന മനോഹരമായ ചിത്രവുമുണ്ട്.
അവസാന നിമിഷം വരെ ഏറ്റുമാനൂരില്‍ തന്റെ ഒറ്റപേരായിരുന്നു ഉണ്ടായിരുന്നതെന്നും നേരം പുലര്‍ന്നപ്പോള്‍ പേര് വെട്ടിപ്പോയെന്നും വാഴയ്ക്കന് പറഞ്ഞു. ഒറ്റപ്പേര് വന്നതിനാല്‍ മാറ്റം സാധ്യതയില്ലാത്തതിനാല്‍ പ്രചാരണം തുടങ്ങിയിരുന്നു. പോസ്റ്ററുകളും ബാനറുകളും അടിക്കാന്‍ തുടങ്ങി. റോഡ് ഷോയും അറേഞ്ച് ചെയ്തിരുന്നു. സമയക്കുറവ് ഉളളതിനാലാണ് എല്ലാം പെട്ടന്ന് ചെയ്തത്. എന്നാല്‍, അവസാന നിമിഷം പേരു വെട്ടിമാറ്റുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.
സീറ്റ് കിട്ടിയില്ലെന്ന് ഓര്‍ത്തു പ്രചാരണത്തിനിറങ്ങാതിരിക്കില്ല. കോണ്‍ഗ്രസ് പാര്‍ട്ടി എനിക്ക് അമ്മയാണ്. നല്ല ഒരു പ്രവര്‍ത്തകനായി യുഡിഎഫിനായി പ്രവര്‍ത്തിക്കും. ഞാന്‍ ഇടുക്കി ജില്ലയിലെ മണ്ഡലങ്ങള്‍, മൂവാറ്റുപുഴ, കോതമംഗലം എന്നീ സീറ്റുകളാണ് നോക്കിയത്. എന്നാല്‍, പാര്‍ട്ടി എന്നോട് ഏറ്റുമാനൂരില്‍ മത്സരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വാസവനെതിരെ ശക്തമായ മത്സരത്തിലൂടെ സീറ്റ് പിടിക്കുകയായിരുന്നു ലക്ഷ്യം.
അതനുസരിച്ചാണ് ഞാന്‍ ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. പ്രമുഖ വ്യക്തികളെ നേരില്‍ കണ്ടു പിന്തുണ തേടിയിരുന്നു. യുഡിഎഫ് നേതൃയോഗവും ചേര്‍ന്നിരുന്നു. എന്നാല്‍, അവസാന നിമിഷം പേരു വെട്ടിമാറ്റിയതു വലിയ ബുദ്ധിമുട്ടും വിഷമവും ഉണ്ടാക്കിയതായും ജോസഫ് വാഴയ്ക്കന് ദീപിക ഒാൺലൈനിനോടു പറഞ്ഞു.