ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
സ്റ്റോക്ക്ഹോം: 2026ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം പ്രകാശ നിയന്ത്രിത അയോൺ ചാനലുകളെക്കുറിച്ചും "ഓപ്റ്റോജനറ്റിക്സ്' എന്ന സാങ്കേതികവിദ്യയെക്കുറിച്ചുമുള്ള കണ്ടെത്തലുകൾക്ക് മൂന്ന് ശാസ്ത്രജ്ഞർ പങ്കിട്ടു.
അമേരിക്കൻ ശാസ്ത്രജ്ഞനായ കാൾ ഡീസറോത്ത്, ജർമൻ ശാസ്ത്രജ്ഞരായ പീറ്റർ ഹെഗ്മാൻ, ജോർജ്ജ് നാഗൽ എന്നിവരാണ് ഈ വർഷത്തെ പുരസ്കാരത്തിന് അർഹരായത്.
സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ നോബൽ അസംബ്ലിയാണ് അവാർഡ് പ്രഖ്യാപിച്ചത്.
ജീവനുള്ള മസ്തിഷ്കത്തിലെ വ്യക്തിഗത നാഡീകോശങ്ങളുടെ പ്രവർത്തനങ്ങളെ പ്രകാശം ഉപയോഗിച്ച് സ്വയം ഓൺ ചെയ്യാനോ ഓഫ് ചെയ്യാനോ പ്രാപ്തമാക്കുന്ന രീതിയാണ് ഓപ്റ്റോജനറ്റിക്സ്.
മസ്തിഷ്കത്തിന്റെ ദുരൂഹതകളും പ്രവർത്തനങ്ങളും പര്യവേക്ഷണം ചെയ്യുന്നതിനായി ലോകമെമ്പാടുമുള്ള ശാസ്ത്ര ലബോറട്ടറികളിൽ ഈ സാങ്കേതികവിദ്യയാണ് ഇപ്പോൾ ഉപയോഗിച്ചുവരുന്നത്.
1.2 ദശലക്ഷം യുഎസ് ഡോളർ അടങ്ങുന്നതാണ് പുരസ്കാര തുക. ഈ തുക മൂന്ന് വിജയികളും തുല്യമായി വീതിച്ചെടുക്കും. ഡിസംബർ 10ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
Tags : KarlDeisseroth PeterHegemann GeorgNagel NobelPrize