Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GeorgNagel

America

വൈ​ദ്യ​ശാ​സ്ത്ര​ത്തി​നു​ള്ള നോ​ബ​ൽ പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ചു

സ്റ്റോ​ക്ക്‌​ഹോം: 2026ലെ ​വൈ​ദ്യ​ശാ​സ്ത്ര​ത്തി​നു​ള്ള നോ​ബ​ൽ പു​ര​സ്കാ​രം പ്ര​കാ​ശ നി​യ​ന്ത്രി​ത അ​യോ​ൺ ചാ​ന​ലു​ക​ളെ​ക്കു​റി​ച്ചും "ഓ​പ്‌​റ്റോ​ജ​ന​റ്റി​ക്‌​സ്' എ​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​യെ​ക്കു​റി​ച്ചു​മു​ള്ള ക​ണ്ടെ​ത്ത​ലു​ക​ൾ​ക്ക് മൂ​ന്ന് ശാ​സ്ത്ര​ജ്ഞ​ർ പ​ങ്കി​ട്ടു.

അ​മേ​രി​ക്ക​ൻ ശാ​സ്ത്ര​ജ്ഞ​നാ​യ കാ​ൾ ഡീ​സ​റോ​ത്ത്, ജ​ർമ​ൻ ശാ​സ്ത്ര​ജ്ഞ​രാ​യ പീ​റ്റ​ർ ഹെ​ഗ്മാ​ൻ, ജോ​ർ​ജ്ജ് നാ​ഗ​ൽ എ​ന്നി​വ​രാ​ണ് ഈ ​വ​ർ​ഷ​ത്തെ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യ​ത്.

സ്വീ​ഡ​നി​ലെ ക​രോ​ലി​ൻ​സ്ക ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ നോ​ബ​ൽ അ​സം​ബ്ലി​യാ​ണ് അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ച​ത്.

ജീ​വ​നു​ള്ള മ​സ്തി​ഷ്ക​ത്തി​ലെ വ്യ​ക്തി​ഗ​ത നാ​ഡീ​കോ​ശ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​കാ​ശം ഉ​പ​യോ​ഗി​ച്ച് സ്വ​യം ഓ​ൺ ചെ​യ്യാ​നോ ഓ​ഫ് ചെ​യ്യാ​നോ പ്രാ​പ്ത​മാ​ക്കു​ന്ന രീ​തി​യാ​ണ് ഓ​പ്റ്റോ​ജ​ന​റ്റി​ക്സ്.

മ​സ്തി​ഷ്ക​ത്തിന്‍റെ ദു​രൂ​ഹ​ത​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​ര്യ​വേ​ക്ഷ​ണം ചെ​യ്യു​ന്ന​തി​നാ​യി ലോ​ക​മെ​മ്പാ​ടു​മു​ള്ള ശാ​സ്ത്ര ല​ബോ​റ​ട്ട​റി​ക​ളി​ൽ ഈ ​സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് ഇ​പ്പോ​ൾ ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന​ത്.

1.2 ദ​ശ​ല​ക്ഷം യുഎ​സ് ഡോ​ള​ർ അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​ര തു​ക. ഈ ​തു​ക മൂ​ന്ന് വി​ജ​യി​ക​ളും തു​ല്യ​മാ​യി വീ​തി​ച്ചെ​ടു​ക്കും. ഡി​സം​ബ​ർ 10ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കും.

 

Latest News

Corehub Up