x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​എ​സി​ൽ വ​ധ​ശി​ക്ഷ പ​രാ​ജ​യ​പ്പെ​ട്ട സം​ഭ​വം; യുവതിയുടെ ആ​രോ​ഗ്യ​നി​ല അതീവഗു​രു​ത​രം

പി.​പി. ചെ​റി​യാ​ൻ
Published: October 6, 2026 05:16 PM IST | Updated: October 6, 2026 05:16 PM IST

ക്രി​സ്റ്റ പൈ​ക്ക്

ടെ​ന്ന​സി: വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യു​ണ്ടാ​യ പി​ഴ​വി​നെ തു​ട​ർ​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ക്രി​സ്റ്റ പൈ​ക്ക് (50) പൂ​ർ​ണ രോ​ഗ​മു​ക്തി നേ​ടി​യേ​ക്കി​ല്ലെ​ന്ന് അ​വ​രു​ടെ അ​ഭി​ഭാ​ഷ​ക​ൻ സ്റ്റീ​ഫ​ൻ ഫെ​റെ​ൽ അ​റി​യി​ച്ചു.

ക്രി​സ്റ്റ പൈ​ക്ക് നി​ല​വി​ൽ വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ്. മ​രു​ന്ന് ന​ൽ​കി​യ ശേ​ഷം അ​വ​ർ ഭാ​ഗി​ക​മാ​യി ബോ​ധം വീ​ണ്ടെ​ടു​ത്തെന്നും ക​ടു​ത്ത വേ​ദ​ന​യെ തുടർന്ന് ക​ര​യു​കയാണെന്നാണ് റിപ്പോർട്ട്.

സെ​പ്റ്റം​ബ​ർ 30നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കൊ​ല​ക്കേ​സി​ൽ കു​റ്റ​വാ​ളി​യാ​യ ക്രി​സ്റ്റ പൈ​ക്കിന് മാ​ര​ക​മാ​യ വി​ഷാം​ശം കു​ത്തി​വ​ച്ച് വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഗു​രു​ത​ര​മാ​യ പി​ഴ​വു​ക​ൾ സം​ഭ​വി​ച്ച​ത്. ര​ണ്ടു ത​വ​ണ വി​ഷം കു​ത്തി​വ​ച്ചെ​ങ്കി​ലും ഇ​വ​ർ മ​രി​ച്ചി​ല്ല.

ഐ​വി ത​ക​രാ​റ് കാ​ര​ണം മ​രു​ന്ന് ര​ക്ത​ക്കു​ഴ​ലി​ലേ​ക്ക് കൃ​ത്യ​മാ​യി എ​ത്താ​തി​രു​ന്ന​താ​ണ് പി​ഴ​വി​ന് കാ​ര​ണ​മെ​ന്നാ​ണ് നി​യ​മ​വൃ​ത്ത​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ൽ. 1990ൽ 18 ​വ​യ​സു​ള്ള​പ്പോ​ൾ കൊ​ളീ​ൻ സ്ലെ​മ്മ​ർ എ​ന്ന പ​ത്തൊ​ന്പ​തു​കാ​രി​യെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ​തി​നാ​ണു പൈ​ക്കി​ന് വ​ധ​ശി​ക്ഷ ല​ഭി​ച്ച​ത്.

Tags : ChristaPike Execution Death CriticalCondition

Recent News

Corehub Up