ടെന്നസി: വധശിക്ഷ നടപ്പാക്കാനുള്ള ശ്രമത്തിനിടെയുണ്ടായ പിഴവിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ ക്രിസ്റ്റ പൈക്ക് (50) പൂർണ രോഗമുക്തി നേടിയേക്കില്ലെന്ന് അവരുടെ അഭിഭാഷകൻ സ്റ്റീഫൻ ഫെറെൽ അറിയിച്ചു.
ക്രിസ്റ്റ പൈക്ക് നിലവിൽ വെന്റിലേറ്ററിലാണ്. മരുന്ന് നൽകിയ ശേഷം അവർ ഭാഗികമായി ബോധം വീണ്ടെടുത്തെന്നും കടുത്ത വേദനയെ തുടർന്ന് കരയുകയാണെന്നാണ് റിപ്പോർട്ട്.
സെപ്റ്റംബർ 30നാണ് സംഭവം നടന്നത്. കൊലക്കേസിൽ കുറ്റവാളിയായ ക്രിസ്റ്റ പൈക്കിന് മാരകമായ വിഷാംശം കുത്തിവച്ച് വധശിക്ഷ നടപ്പാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഗുരുതരമായ പിഴവുകൾ സംഭവിച്ചത്. രണ്ടു തവണ വിഷം കുത്തിവച്ചെങ്കിലും ഇവർ മരിച്ചില്ല.
ഐവി തകരാറ് കാരണം മരുന്ന് രക്തക്കുഴലിലേക്ക് കൃത്യമായി എത്താതിരുന്നതാണ് പിഴവിന് കാരണമെന്നാണ് നിയമവൃത്തങ്ങളുടെ വിലയിരുത്തൽ. 1990ൽ 18 വയസുള്ളപ്പോൾ കൊളീൻ സ്ലെമ്മർ എന്ന പത്തൊന്‍പതുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയതിനാണു പൈക്കിന് വധശിക്ഷ ലഭിച്ചത്.