Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ChristaPike

വധശിക്ഷ അതിജീവിച്ച് കൊലക്കേസ് പ്രതി

നാ​​​ഷ്‌​​​വി​​​ൽ: ​​​വ​​​ധ​​​ശി​​​ക്ഷ ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള ശ്ര​​​മം പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് കൊ​​​ല​​​ക്കേ​​​സ് പ്ര​​​തി​​​യാ​​​യ അ​​​ന്പ​​​തു​​​കാ​​​രി​​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ടെ​​​ന്ന​​​സി​​​യി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

ക്രി​​​സ്റ്റ പൈ​​​ക്ക് എ​​​ന്ന കു​​​റ്റ​​​വാ​​​ളി​​​ക്കു ര​​​ണ്ടു ത​​​വ​​​ണ വി​​​ഷം കു​​​ത്തി​​​വ​​​ച്ചെ​​​ങ്കി​​​ലും മ​​​രി​​​ച്ചി​​​ല്ല. മെ​​​ഡി​​​ക്ക​​​ൽ എ​​​മ​​​ർ​​​ജ​​​ൻ​​​സി​​​യാ​​​യി സം​​​ഭ​​​വം മാ​​​റി​​​യ​​​തോ​​​ടെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കേ​​​ണ്ടി​​​വ​​​ന്നു.

1990ൽ 18 ​​​വ​​​യ​​​സു​​​ള്ള​​​പ്പോ​​​ൾ കൊ​​​ളീ​​​ൻ സ്ലെ​​​മ്മ​​​ർ എ​​​ന്ന പ​​​ത്തൊ​​​ന്പ​​​തു​​​കാ​​​രി​​​യെ ക്രൂ​​​ര​​​മാ​​​യി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നാ​​ണു ക്രി​​​സ്റ്റ പൈ​​​ക്കി​​​ന് വ​​​ധ​​​ശി​​​ക്ഷ ല​​​ഭി​​​ച്ച​​​ത്. അ​​​വ​​​സാ​​​ന​​​നി​​​മി​​​ഷ​​​ത്തി​​​ലെ നി​​​യ​​​മ​​​പോ​​​രാ​​​ട്ട​​​ത്തി​​​നൊ​​​ടു​​​വി​​​ൽ വ​​​ധ​​​ശി​​​ക്ഷ ന​​​ട​​​പ്പാ​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.

റി​​​വ​​​ർ​​​ബെ​​​ന്‍റ് മാ​​​ക്സി​​​കം സെ​​​ക്യൂ​​​രി​​​റ്റി ജ​​​യി​​​ലി​​​ലാ​​​യി​​​രു​​​ന്നു വ​​​ധ​​​ശി​​​ക്ഷ ന​​ട​​പ്പാ​​ക്ക​​ൽ​​​ശ്ര​​​മം അ​​​ര​​​ങ്ങേ​​​റി​​​യ​​​ത്. പെ​​​ന്‍റോ​​​ബാ​​​ർ​​​ബി​​​റ്റ​​​ൽ എ​​​ന്ന വി​​​ഷം ര​​​ണ്ടു ത​​​വ​​​ണ കു​​​ത്തി​​​വ​​​ച്ച ക്രി​​​സ്റ്റ​​​യ്ക്കു ബോ​​​ധം ന​​​ഷ്ട​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും ഹൃ​​​ദ​​​യ​​​മി​​​ടി​​​പ്പ് നി​​​ല​​​ച്ചി​​​ല്ല. ഇ​​​വ​​​ർ ഉ​​​ച്ച​​​ത്തി​​​ൽ കൂ​​​ർ​​​ക്കം വ​​​ലി​​​ച്ച​​​താ​​​യും വ​​​ധ​​​ശി​​​ക്ഷ ന​​ട​​പ്പാ​​ക്കു​​ന്ന​​തു കാ​​​ണാ​​​നെ​​​ത്തി​​​യ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

ടെ​​​ന്ന​​​സി സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​രു​​​ന്നൂ​​​റു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധി​​​ക്ക​​​പ്പെ​​​ടു​​​ന്ന ആ​​​ദ്യ വ​​​നി​​​ത​​​യാ​​​ണു​​ക്രി​​​സ്റ്റ. ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച ഇ​​​വ​​​ർ​​​ക്ക് ജീ​​​വ​​​ൻ​​ര​​​ക്ഷാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കി എ​​​ന്നാ​​​ണ് അ​​​റി​​​യി​​​പ്പ്.

കൊ​​​ല്ല​​​പ്പെ​​​ട്ട കൊ​​​ളീ​​​ൻ സ്ലെ​​​മ്മ​​​റി​​​ന്‍റെ അ​​​മ്മ​​​യും വ​​​ധ​​​ശി​​​ക്ഷ ന​​ട​​പ്പാ​​ക്കു​​ന്ന​​തു കാ​​​ണാ​​​നെ​​​ത്തി​​​യി​​​രു​​​ന്നു.

Latest News

Corehub Up