x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​സ്ട്രി​യ​യെ കീ​ഴ​ട​ക്കി സ്‌​പെ​യിന്‍ പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍

യു​എ​സി​ല്‍​നി​ന്ന് ജി. ​ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍ (ഗോ​ളി ര​വി)
Published: July 4, 2026 12:17 AM IST | Updated: July 4, 2026 12:37 AM IST

സ്പെയിൻ vs ഓസ്ട്രിയ മത്സരത്തിൽനിന്ന്

ഫി​ഫ 2026 ലോ​ക​ക​പ്പി​ല്‍ യു​വ​ത്വ​വും പ്ര​തി​ഭ​യും ഒ​ന്നി​ക്കു​ന്ന ടീ​മാ​യ സ്‌​പെ​യി​ന്‍, പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍. റൗ​ണ്ട് ഓ​ഫ് 32ല്‍ ​ഓ​സ്ട്രി​യ​യെ കീ​ഴ​ട​ക്കി​യാ​ണ് സ്‌​പെ​യി​ന്‍ പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ പ്ര​വേ​ശി​ച്ച​ത്.

മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​നാ​യി​രു​ന്നു സ്‌​പെ​യി​നി​ന്‍റെ ജ​യം. കൗ​മാ​ര സൂ​പ്പ​ര്‍ താ​രം ലാ​മി​ന്‍ യ​മാ​ല്‍ 85 മി​നി​റ്റ് ക​ളി​ച്ചെ​ങ്കി​ലും നി​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍ ഗോ​ള്‍ നേ​ടാ​ന്‍ സാ​ധി​ച്ചി​ല്ല.

യ​മാ​ലി​ന്‍റെ ഗോ​ളെ​ന്നു​റ​ച്ച മൂ​ന്നു ഷോ​ട്ട് എ​ങ്കി​ലും ഓ​സ്ട്രി​യ​ന്‍ പ്ര​തി​രോ​ധ​ത്തി​ലും ഗോ​ള്‍ കീ​പ്പ​റി​ന്‍റെ മി​ക​വി​ല്‍ ല​ക്ഷ്യ​ത്തി​ല്‍​നി​ന്ന​ക​ന്നു. മൈ​ക്ക​ല്‍ ഒ​യ​ല്‍​സ​ബാ​ലി​ന്‍റെ ഇ​ര​ട്ട​ഗോ​ളാ​ണ് സ്‌​പെ​യി​നി​ന് ആ​ധി​കാ​രി​ക ജ​യ​മൊ​രു​ക്കി​യ​ത്.

ഒ​യ​ര്‍​സ​ബാ​ല്‍

ഒ​രു യൂ​റോ​പ്യ​ന്‍ രാ​ജ്യ​ത്തി​നെ​തി​രേ സ്‌​പെ​യി​ന്‍ അ​വ​സാ​നം പ​രാ​ജ​യ​പ്പെ​ട്ട​ത് 2023ല്‍ ​സ്‌​കോ​ട്‌​ല​ന്‍​ഡി​ന് എ​തി​രേ​യാ​ണ്. കി​ക്കോ​ഫ് ക​ഴി​ഞ്ഞ ആ​ദ്യ​മി​നി​റ്റി​ല്‍​ത്ത​ന്നെ സ്‌​പെ​യി​ന്‍ ഓ​സ്ട്രി​യ​ന്‍ ഗോ​ള്‍മു​ഖ​ത്ത് ആ​ശ​ങ്ക​ പ​ട​ര്‍​ത്തി.

അ​ല​ക്‌​സ് ബ​യീ​ന​യും ലാ​മി​ന്‍ യ​മാ​ലും ചേ​ര്‍​ന്നു ന​ട​ത്തി​യ ആ​ക്ര​മ​ണം ഓ​സ്ട്രി​യ​ന്‍ ഗോ​ള്‍ കീ​പ്പ​ര്‍ അ​ല​ക്‌​സാ​ണ്ട​ര്‍ ഷ്‌​ലാ​ഗ​ര്‍ ത​ട​ഞ്ഞു. തു​ട​ക്ക​ത്തി​ലെ ഇ​ല​ക്‌ട്രിക് ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം സ്‌​പെ​യി​ന്‍ ശാ​ന്ത​മാ​യി. പ​ന്ത് ല​ഭി​ച്ച​പ്പോ​ള്‍ പ്ര​ത്യാ​ക്ര​മ​ണ​ത്തി​നു മു​തി​ര്‍​ന്ന ഓ​സ്ട്രി​യ​ന്‍ നീ​ക്ക​ത്തി​ലാ​ണ് സ്‌​പെ​യി​ന്‍ ശാ​ന്ത​മാ​യ​ത്. 29-ാം മി​നി​റ്റി​ല്‍ സ്പാ​നി​ഷ് ലെ​ഫ്റ്റ് ബാ​ക്ക് മാ​ര്‍​ക് കു​കു​റെ​യ്യ ഓ​സ്ട്രി​യ​ന്‍ വ​ല കു​ലു​ക്കി. എ​ന്നാ​ല്‍, ഫൗ​ള്‍ ക​ണ്ടെ​ത്തി​യ റ​ഫ​റി ഗോ​ള്‍ അ​നു​വ​ദി​ച്ചി​ല്ല.

എ​ന്നാ​ല്‍, 36-ാം മി​നി​റ്റി​ല്‍ മൈ​ക്ക് ഒ​യ​ര്‍​സ​ബാ​ല്‍ സ്‌​പെ​യി​നി​നു ലീ​ഡ് ന​ല്‍​കി. പെ​ദ്രി​യു​ടെ മു​ന്നേ​റ്റം. തു​ട​ര്‍​ന്ന് പ​ന്ത് കു​കു​റെ​യ്യ​യ്ക്കു മ​റി​ച്ചു. ലെ​ഫ്റ്റ് ബാ​ക്ക് താ​ര​ത്തി​ന്‍റെ ക്രോ​സ്. ഒ​യ​ര്‍​സ​ബാ​ലി​ന്‍റെ ക്ലോ​സ് റേ​ഞ്ച് ഫി​നി​ഷ്. 1-0ന് ​സ്‌​പെ​യി​ന്‍ ലീ​ഡി​ല്‍.

519

സ്പാ​നി​ഷ് ഗോ​ള്‍ കീ​പ്പ​ര്‍ ഉ​ന​യ് സി​മോ​ണ്‍ ഫി​ഫ ലോ​ക​ക​പ്പി​ല്‍ ഗോ​ള്‍ വ​ഴ​ങ്ങാ​തെ 519 മി​നി​റ്റ് പൂ​ര്‍​ത്തി​യാ​ക്കി. ഇ​തോ​ടെ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സ​മ​യം ഗോ​ള്‍ വ​ഴ​ങ്ങാ​തെ നി​ല്‍​ക്കു​ന്ന ഗോ​ള്‍ കീ​പ്പ​ര്‍ എ​ന്ന റി​ക്കാ​ര്‍​ഡ് സി​മോ​ണി​നു സ്വ​ന്തം. ഇ​റ്റാ​ലി​യ​ന്‍ ഇ​തി​ഹാ​സ ഗോ​ള്‍​കീ​പ്പ​റാ​യ വാ​ള്‍​ട്ട​ര്‍ സെം​ഗ​യു​ടെ റി​ക്കാ​ര്‍​ഡാ​ണ് മ​റി​ക​ട​ന്ന​ത്.

പെ​ദ്രൊ പോ​റൊ

ഒ​രു ഗോ​ളി​ന്‍റെ ലീ​ഡു​മാ​യി ആ​ദ്യ​പ​കു​തി അ​വ​സാ​നി​പ്പി​ച്ച സ്‌​പെ​യി​ന്‍, ആ​ക്ര​മ​ണം തു​ട​ര്‍​ന്നു​കൊ​ണ്ടി​രു​ന്നു. ഓ​സ്ട്രി​യ​യു​ടെ ചെ​റു​ത്തു​നി​ല്‍​പ്പും ശ്ര​ദ്ധേ​യ​മാ​യി. ഡ്രി​ബ്ലിം​ഗു​മാ​യി ലാ​മി​ന്‍ യ​മാ​ല്‍ ക​ള​ത്തി​ല്‍ ശ്ര​ദ്ധി​ക്കപ്പെട്ടു.

66-ാം മി​നി​റ്റി​ല്‍ സ്‌​പെ​യി​നി​ന്‍റെ ര​ണ്ടാം ഗോ​ള്‍. പെ​ദ്രൊ പോ​റൊ​യു​ടെ വ​ക​യാ​യി​രു​ന്നു ഗോ​ള്‍. കു​കു​റെ​യ്യ ന​ല്‍​കി​യ പാ​സ് സ്വീ​ക​രി​ച്ച ബ​യീ​ന ബോ​ക്‌​സി​നു​ള്ളി​ലേ​ക്കു പ​ന്ത് മ​റി​ച്ചു. ഉ​യ​ര്‍​ന്നു​വ​ന്ന പ​ന്തി​ല്‍ കൃ​ത്യ​മാ​യി ത​ല​വ​ച്ച പെ​ദ്രൊ പൊ​റൊ​യ്ക്കു പി​ഴ​ച്ചി​ല്ല. ഹെ​ഡ​ര്‍ ഗോ​ളി​ല്‍ 2-0ന് ​സ്‌​പെ​യി​നി​നു ലീ​ഡ്.

വീ​ണ്ടും ഒ​യ​ര്‍​സ​ബാ​ല്‍

85-ാം മി​നി​റ്റി​ല്‍ ലാ​മി​ന്‍ യ​മാ​ലി​നെ പി​ന്‍​വ​ലി​ച്ച് സ്‌​പെ​യി​ന്‍ ഗാ​വി​യെ ക​ള​ത്തി​ലി​റ​ക്കി. 89-ാം മി​നി​റ്റി​ല്‍ ടീ​മി​ന്‍റെ മൂ​ന്നാം ഗോ​ള്‍. മാ​ര്‍​ക്ക് കു​കു​റെ​യ്യ ബെ​ന്‍​ഡ് ചെ​യ്തു ന​ല്‍​കി​യ ലോ ​പാ​സി​ല്‍ ഒ​യ​ര്‍​സ​ബാ​ലി​ന്‍റെ ഫി​നി​ഷിം​ഗ്.

പ​ന്ത് വ​ല​യു​ടെ വ​ല​ത് കോ​ര്‍​ണ​റി​ല്‍. യൂ​റോ​പ്യ​ന്‍ ചാ​മ്പ്യ​ന്മാ​രു​ടെ ബ്രി​ല്യ​ന്‍റ് ഗെ​യി​മാ​യി​രു​ന്നു ക​ള​ത്തി​ല്‍ ക​ണ്ട​ത്.

ലാ​മി​ന്‍ യ​മാ​ല്‍ അ​ല്‍​പം​കൂ​ടി വേ​ഗം ക​ണ്ടെ​ത്തി​യാ​ല്‍ ഈ ​സ്‌​പെ​യി​നി​നെ ത​ള​യ്ക്കാ​ന്‍ എ​തി​രാ​ളി​ക​ള്‍ പാ​ടു​പെ​ടും. പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ള്‍​ഡോ​യു​ടെ പോ​ര്‍​ച്ചു​ഗ​ലാ​ണ് സ്‌​പെ​യി​നി​ന്‍റെ എ​തി​രാ​ളി​ക​ള്‍.

Tags : Spain defeats Austria quarterfinals

Recent News

Corehub Up