x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ഹ്ലാ​ദ​ത്തൂ​വ​ലി​ൽ തൈ​ക്ക​ൽ വീ​ട്

ജി​​​നോ ഫ്രാ​​​ൻ​​​സി​​​സ്
Published: August 19, 2026 04:49 AM IST | Updated: August 19, 2026 04:49 AM IST

തൈ​ക്ക​ൽ വീ​ട്

ചെ​​​റു​​​പു​​​ഴ: അ​​​ർ​​​ജു​​​ന അ​​​വാ​​​ർ​​​ഡ് നേ​​​ട്ട​​​ത്തി​​​ന്‍റെ ആ​​​ഹ്ലാ​​​ദ​​​നി​​​റ​​​വി​​​ലാ​​​ണ് പു​​​ളി​​​ങ്ങോ​​​ത്തെ തൈ​​​ക്ക​​​ൽ വീ​​​ട്. ഈ ​​​വീ​​​ട്ടു​​​മു​​​റ്റ​​​ത്തു​​നി​​​ന്ന് ബാ​​​ഡ്മി​​​ന്‍റ​​​ൺ റാ​​​ക്ക​​​റ്റു​​​മാ​​​യി പി​​​ച്ച​​​വ​​​ച്ചാ​​​ണു ട്രീ​​​സ ജോ​​​ളി വി​​​ജ​​​യ​​​ങ്ങ​​​ളു​​​ടെ പൊ​​​ൻ​​​തൂ​​​വ​​​ലു​​​ക​​​ള​​​ണി​​​ഞ്ഞ​​​ത്. മ​​​ക​​​ളു​​​ടെ വി​​​ജ​​​യ​​​ക്കു​​​തി​​​പ്പു​​​ക​​​ളി​​​ലേ​​​ക്കു ക​​​ണ്ണും കാ​​​തും തു​​​റ​​​ന്നു​​​വ​​​ച്ച ജോ​​​ളി-​​​ഡെ​​​യ്സി ദ​​​ന്പ​​​തി​​​ക​​​ൾ​​​ക്കും ഇ​​​ത് അ​​​ഭി​​​മാ​​​ന​​​നി​​​മി​​​ഷം.

അ​​​ർ​​​ജു​​​ന അ​​​വാ​​​ർ​​​ഡ് വി​​​വ​​​ര​​​മ​​​റി​​​ഞ്ഞ് ട്രീ​​​സ മാ​​​താ​​​പി​​​താ​​​ക്ക​​​ളെ വി​​​ളി​​​ച്ച് സ​​​ന്തോ​​​ഷം പ​​​ങ്കു​​​വ​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പ് മ​​​ത്സ​​​ര​​ത്തി​​​ര​​​ക്കി​​​ലാ​​​യ​​​തി​​​നാ​​​ൽ കൂ​​​ടു​​​ത​​​ലൊ​​​ന്നും സം​​​സാ​​​രി​​​ച്ചി​​​ല്ലെ​​​ന്നു പി​​​താ​​​വ് ജോ​​​ളി പ​​​റ​​​ഞ്ഞു. ട്രീ​​​സ​​​യ്ക്ക് അ​​​ർ​​​ജു​​​ന അ​​​വാ​​​ർ​​​ഡ് ല​​​ഭി​​​ച്ച​​​തി​​​ൽ ഏ​​​റെ അ​​​ഭി​​​മാ​​​ന​​​വും സ​​​ന്തോ​​​ഷ​​​വു​​​മു​​​ണ്ടെ​​​ന്ന് മാ​​​താ​​​പി​​​താ​​​ക്ക​​​ളാ​​​യ ജോ​​​ളി​​​യും ഡെ​​​യ്സി​​​യും.

മ​​​ല​​​യോ​​​ര​​​ത്തെ പൊ​​​ടി​​​മ​​​ൺ കോ​​​ർ​​​ട്ടി​​​ൽ​​നി​​​ന്നാ​​​ണ് ചെ​​​റു​​​പു​​​ഴ പു​​​ളി​​​ങ്ങോ​​​ത്തെ ട്രീ​​​സ ജോ​​​ളി എ​​​ന്ന ഇ​​​രു​​​പ​​​ത്തി​​​ര​​​ണ്ടു​​​കാ​​​രി ഇ​​​ന്ന് ലോ​​​ക ബാ​​​ഡ്‌​​​മി​​​ന്‍റ​​​ണി​​​ലെ എ​​​ണ്ണം പ​​​റ​​​ഞ്ഞ താ​​​ര​​​മാ​​​യ​​​ത്. ട്രീ​​​സ​​​യും സ​​​ഹോ​​​ദ​​​രി മ​​​രി​​​യ​​​യും പി​​​ച്ച​​​വ​​​യ്ക്കു​​​ന്ന കാ​​​ല​​​ത്ത് ബാ​​​ഡ്മി​​​ന്‍റ​​​ൺ റാ​​​ക്ക​​​റ്റ് കൈ​​​യി​​​ൽ കൊ​​​ടു​​​ത്ത​​​തു പി​​​താ​​​വ് ജോ​​​ളി​​​യാ​​​ണ്. ഏ​​​ഴാം ക്ലാ​​​സ് വ​​​രെ ജോ​​​ളി ത​​​ന്നെ​​​യാ​​​യി​​​രു​​​ന്നു പ​​​രി​​​ശീ​​​ല​​​ക​​​ൻ. കാ​​​യി​​​കാ​​​ധ്യാ​​​പ​​​ക​​​നാ​​​യി​​​രു​​​ന്ന ജോ​​​ളി മാ​​​ത്യു​​​വും ഭാ​​​ര്യ ഡെ​​​യ്സി​​​യും സ്വ​​​കാ​​​ര്യ സ്കൂ​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക​​​രാ​​​യി​​​രു​​​ന്നു. മ​​​ക​​​ളു​​​ടെ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നാ​​​യി ജോ​​​ളി പി​​​ന്നീ​​​ട് ജോ​​​ലി വേ​​​ണ്ടെ​​​ന്നു വ​​​ച്ചു. ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലെ ഗോ​​​പീ​​​ച​​​ന്ദ് അ​​​ക്കാ​​​ദ​​​മി​​​യി​​​ലെ പ​​​രി​​​ശീ​​​ല​​​ന​​​മാ​​​ണ് ട്രീ​​​സ​​​യെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര​​​ താ​​​ര​​​മാ​​​യി വ​​​ള​​​ർ​​​ത്തി​​​യ​​​ത്.

കോ​​​മ​​​ൺ​​​വെ​​​ൽ​​​ത്ത് ഗെ​​​യിം​​​സി​​​ൽ മെ​​​ഡ​​​ൽ നേ​​​ടി​​​യ​​​ത് കൂ​​​ടാ​​​തെ ഏ​​​ഷ്യ​​​ൻ സ​​​ബ് ജൂ​​​ണി​​​യ​​​ർ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പ്, റ​​​ഷ്യ​​​യി​​​ൽ ന​​​ട​​​ന്ന ജൂ​​​ണി​​​യ​​​ർ വേ​​​ൾ​​​ഡ് ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പ്, ബം​​​ഗ്ലാ​​​ദേ​​​ശി​​​ലും ദു​​​ബാ​​​യി​​​ലും ന​​​ട​​​ന്ന രാ​​​ജ്യാ​​​ന്ത​​​ര മ​​​ത്സ​​​ര​​​ങ്ങ​​​ൾ, ഡെ​​​ന്മാർ​​​ക്കി​​​ൽ ന​​​ട​​​ന്ന തോ​​​മ​​​സ് ആ​​​ൻ​​​ഡ് ഹ്യൂ​​​ബ​​​ർ ക​​​പ്പ്, പോ​​​ള​​​ണ്ടി​​​ലും ഇം​​​ഗ്ല​​​ണ്ടി​​​ലും ന​​​ട​​​ന്ന റ​​​ണ്ണ​​​റ​​​പ്പ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യി​​​ലെ​​​ല്ലാം എ​​​തി​​​രാ​​​ളി​​​ക​​​ൾ ട്രീ​​​സ​​​യു​​​ടെ കൈ​​​ക്ക​​​രു​​​ത്ത​​​റി​​​ഞ്ഞി​​​രു​​​ന്നു.

ഓ​​​ൾ ഇം​​​ഗ്ല​​​ണ്ട് ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ന്‍റെ സെ​​​മി​​​യി​​​ലെ​​​ത്തി​​​യ ആ​​​ദ്യ ഇ​​​ന്ത്യ​​​ൻ ഡ​​​ബി​​​ൾ​​​സ് സ​​​ഖ്യ​​​മാ​​​യി ട്രീ​​​സ​​​യും ഗാ​​​യ​​​ത്രി ഗോ​​​പി​​​ച​​​ന്ദും. ട്രീ​​​സ​​​യു​​​ടെ സ്മാ​​​ഷി​​​ന്‍റെ ക​​​രു​​​ത്തി​​​ലാ​​​ണ് ടീം ​​​സെ​​​മി​​​യി​​​ലെ​​​ത്തി​​​യ​​​ത്.

ട്രീ​​​സ​​​യു​​​ടെ സ​​​ഹോ​​​ദ​​​രി മ​​​രി​​​യ ജൂ​​​ണി​​​യ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ൽ മു​​​ൻ സം​​​സ്ഥാ​​​ന ടീ​​​മം​​​ഗ​​​മാ​​​യി​​​രു​​​ന്നു. മ​​​ല​​​യോ​​​ര​​​ത്തി​​​ന്‍റെ അ​​​ഭി​​​മാ​​​ന​​​താ​​​രം ഒ​​​ളി​​​മ്പി​​​ക്സ് മെ​​​ഡ​​​ൽ കൈ​​​പ്പി​​​ടി​​​യി​​​ലൊ​​​തു​​​ക്കു​​​ന്ന സു​​​വ​​​ർ​​​ണ ദി​​​നം കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ് ജോ​​​ളി​​​യു​​​ടെ സു​​​ഹൃ​​​ത്തു​​​ക്ക​​​ളും കാ​​​യി​​​കപ്രേ​​​മി​​​ക​​​ളും.

Tags :

Recent News

Corehub Up