x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​യ്യ​ന്നൂ​ര്‍ ഹൈ​വേ ക​വ​ര്‍​ച്ച: സ്വ​ര്‍​ണം പൊ​ട്ടി​ക്ക​ല്‍ സം​ഘ​ത്തി​ലെ നാ​ലാ​മ​നും അ​റ​സ്റ്റി​ൽ

കണ്ണൂർ ബ്യൂറോ
Published: August 19, 2026 12:17 PM IST | Updated: August 19, 2026 12:17 PM IST

Image for representation

പ​യ്യ​ന്നൂ​ര്‍: മ​ഹാ​രാ​ഷ്‌​ട്ര​യി​ല്‍​നി​ന്ന് ത​ല​ശേ​രി​യി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ സ്വ​ര്‍​ണ വ്യാ​പാ​രി​യു​ടെ കാ​ര്‍ ത​ട്ടി​യെ​ടു​ത്ത് ക​വ​ര്‍​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍​കൂ​ടി അ​റ​സ്റ്റി​ല്‍. ചൊ​ക്ലി നെ​ടു​മ്പ്ര​ത്തെ രാ​ജീ​വ​ന്‍റെ മ​ക​ന്‍ അ​ഭി​ന​വി​നെ (27) യാ​ണ് ക​ണ്ണൂ​ര്‍ റൂ​റ​ല്‍ എ​സ്പി​യു​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റു​ചെ​യ്ത​ത്. ഇ​രി​ട്ടി​യി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യ​വെ​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

മാ​ലൂ​ര്‍ കു​ണ്ടേ​രി​പൊ​യി​ലി​ലെ അ​ശ്വ​ന്ത് (26),പാ​പ്പി​നി​ശേ​രി കീ​ച്ചേ​രി അ​ഞ്ചാം​പീ​ടി​ക​യി​ലെ സ​നു സ​ന്തോ​ഷ്, ക​ണ്ണ​പു​രം ചെ​റു​കു​ന്ന് പൂ​ങ്കാ​വി​ലെ കു​ട്ടു എ​ന്ന ആ​രം​ഭ​ന്‍ ഹൗ​സി​ല്‍ ജി​ജി​ല്‍(38) എ​ന്നി​വ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം നാ​ലാ​യി. ര​ണ്ട് ഇ​ന്നോ​വ​യ​ട​ക്കം മൂ​ന്ന് വാ​ഹ​ന​ങ്ങ​ളും അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യി​രു​ന്നു.

നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ അ​ശ്വ​ന്തി​നെ തെ​ളി​വെ​ടു​പ്പി​നാ​യി മൂ​ന്നു​ദി​വ​സം പൊ​ലി​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യി​രു​ന്നു. പ്ര​തി​യു​മാ​യി അ​ന്വേ​ഷ​ണ സം​ഘം മാ​ന​ന്ത​വാ​ടി​യി​ലെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. സ്വ​ര്‍​ണം​പൊ​ട്ടി​ക്ക​ലി​നാ​യി സം​ഘം ഗൂഢാ​ലോ​ച​ന ന​ട​ത്തി​യ ലോ​ഡ്ജി​ലും മ​റ്റു​മാ​യാ​ണ് തെ​ളി​വെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. പ്ര​തി​യി​ല്‍​നി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കേ​സി​ലെ നാ​ലാ​മ​ത്തെ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ജൂ​ണ്‍ ര​ണ്ടി​ന് പു​ല​ര്‍​ച്ചെ അ​ഞ്ചി​ന് ദേ​ശീ​യ​പാ​ത​യി​ല്‍ എ​ടാ​ട്ടാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ഹാ​രാ​ഷ്‌​ട്ര​യി​ല്‍​നി​ന്ന് ത​ല​ശേ​രി​യി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ സ്വ​ര്‍​ണ​വ്യാ​പാ​രി മ​ഹാ​രാ​ഷ്‌​ട്ര സ്വ​ദേ​ശി കു​മാ​ര്‍ ജ​ല​ന്ത​ര്‍ നി​ഗ​വും ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളും ഡ്രൈ​വ​റു​മു​ണ്ടാ​യി​രു​ന്ന കാ​ര്‍ ത​ട്ടി​യെ​ടു​ത്ത് ക​വ​ര്‍​ച്ച ന​ട​ത്തു​ക​യാ​യി​രു​ന്നു.

കാ​റി​ലു​ണ്ടാ​യി​രു​ന്ന മു​പ്പ​ത് പ​വ​നോ​ളം സ്വ​ര്‍​ണ​വും ഒ​ന്ന​ര​ക്കോ​ടി​യോ​ളം രൂ​പ​യു​മാ​ണ് കൊ​ള്ള​യ​ടി​ച്ച​ത്. ത​ട്ടി​യെ​ടു​ത്ത കാ​ര്‍ പി​ന്നീ​ട് പി​ലാ​ത്ത​റ കോ-​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജി​ന് സ​മീ​പ​ത്തെ ജ​ന​വാ​സ​മി​ല്ലാ​ത്ത പ്ര​ദേ​ശ​ത്ത് ത​ക​ര്‍​ത്ത​നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

Tags : Payyannur HighwayRobbery GoldSmuggling Arrest

Recent News

Corehub Up