പ്രതീകാത്മക ചിത്രം
ഇടുക്കി: കുമളിയിൽ നിയന്ത്രണം വിട്ട് ലോറി മൂന്ന് കടകളിലേക്ക് ഇടിച്ചുകയറി. അതിർത്തി ചെക്ക്പോസ്റ്റിന് സമീപം ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. റോഡരികിൽ നിന്നിരുന്നവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
തമിഴ്നാട്ടിൽ നിന്നു ഇലക്ട്രിക്കൽ ഉപകരണങ്ങളുമായി എത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. പരിശോധനയ്ക്കായി വാഹനം നിർത്തിയിട്ടിരിക്കുകയായിരുന്നു. പരിശോധന പൂർത്തിയാക്കി ജീവനക്കാർ വാഹനത്തിനരികിലേക്ക് മടങ്ങിയെത്തുന്നതിനിടെ ലോറിയുടെ ബ്രേക്ക് റിലീസ് ആയി. തുടർന്ന് മുന്നോട്ട് പോയ ലോറി റോഡിന് എതിർവശത്തുള്ള മൂന്ന് കടകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടസമയത്ത് റോഡിൽ നിന്നിരുന്നവർ ലോറി വരുന്നത് കണ്ട് ഓടി മാറിയതിലാനാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
Tags : Deepika BreakingNews Accident Shop