കെസിഎല്‍ പരസ്യചിത്രത്തിന്റെ
തിരുവനന്തപുരം: കഴിഞ്ഞ സീസണില്‍ മോഹന്‍ലാല്‍ മാത്രമായിരുന്നു കെസിഎല്‍ പരസ്യചിത്രത്തിന്റെ താരമെങ്കില്‍ ഇക്കുറി ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്കൂടി എത്തി. അതോടെ പരസ്യം സൂപ്പര്‍ ഹിറ്റ്.
സിനിമാ ചിത്രീകരണത്തിന് ശേഷം കാറില്‍ കയറുന്ന മോഹന്‍ലാല്‍ വാഹനം ഓടിക്കുന്നത് സഞ്ജുവാണെന്ന് തിരിച്ചറിയാതെ സംസാരിക്കുന്നതാണ് പരസ്യചിത്രത്തിന്റെ പ്രമേയം. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് പോകാന്‍ ആവശ്യപ്പെടുന്ന താരത്തോട് "ചേട്ടന് ക്രിക്കറ്റ് കളിക്കാനറിയുമോ?' എന്ന് സഞ്ജു ചോദിക്കുന്നു.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ തന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ചുള്ള ഓര്‍മകളില്‍ ലാല്‍ നല്കുന്ന മറുപടിയും, സഞ്ജുവിനെ താനാണ് രാജസ്ഥാനില്‍നിന്ന് ചെന്നൈ ടീമിലേക്ക് കൊണ്ടുവന്നതെന്ന് പറയുന്നതും പരസ്യ ചിത്രത്തിലെ ശ്രദ്ധേയ ഭാഗമാണ്. ഒടുവില്‍ ഡ്രൈവിംഗ് സീറ്റിലുള്ളത് സഞ്ജുവാണെന്ന് തിരിച്ചറിയുമ്പോള്‍ മോഹന്‍ലാല്‍ അദ്ഭുതപ്പെടുന്നതാണ് പരസ്യചിത്രത്തിന്റെ ക്ലൈമാക്സ്.
Tags : Deepika DeepikaNewspaper Chettan and Lalettan