x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​മ്പ​ത് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി; അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: August 19, 2026 02:27 PM IST | Updated: August 19, 2026 02:28 PM IST

പ്രതീകാത്മക ചിത്രം

പൂ​ന: മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​ന​യി​ൽ ഒ​മ്പ​ത് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ അ​യ​ൽ​വാ​സി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സാ​ഹി​ൽ ഖൈ​രെ (25) എ​ന്ന യു​വാ​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ പെ​ൺ​കു​ട്ടി അ​സു​ഖ​ബാ​ധി​ത​യാ​യ​തി​നാ​ൽ ചൊ​വ്വാ​ഴ്ച സ്കൂ​ളി​ൽ പോ​യി​രു​ന്നി​ല്ല. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ കു​ട്ടി വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ് പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യ പ്ര​തി പേ​ര​യ്ക്ക ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് അ​ടു​ത്തു​ള്ള തോ​ട്ട​ത്തി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. അ​വി​ടെ വ​ച്ച് സാ​ഹി​ൽ കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യും തു​ട​ർ​ന്ന് ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

വൈ​കു​ന്നേ​ര​മാ​യി​ട്ടും കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച പോ​ലീ​സി​ന് ഒ​രു സൈ​ക്കി​ളി​ൽ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സ​ഞ്ച​രി​ച്ച വ്യ​ക്തി​യെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ സാ​ഹി​ലാ​ണ് സൈ​ക്കി​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും കു​റ്റം ചെ​യ്ത​താ​യും സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​തി​നാ​യി അ​യ​ച്ചു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​യാ​ണ്.

Tags : Deepika Rape Murder Arrest

Recent News

Corehub Up