Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Austria

Europe

ഓ​സ്ട്രി​യ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച വൈ​ദി​ക​വി​ദ്യാ​ര്‍​ഥി​യു​ടെ സം​സ്‌​കാ​രം ഇ​ന്ന്

മൂ​വാ​റ്റു​പു​ഴ: ഓ​സ്ട്രി​യ​യി​ലെ ലി​ൻ​സി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച വൈ​ദി​ക​വി​ദ്യാ​ര്‍​ഥി ബ്ര​ദ​ർ മാ​ത്യൂ​സ് പൊ​തൂ​രി​ന്‍റെ (33) സം​സ്കാ​രം ഇ​ന്ന്. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം മൂ​വാ​റ്റു​പു​ഴ പെ​രി​ങ്ങ​ഴ സെ​ന്‍റ് ജോ​സ​ഫ് തീ​ർ​ഥാ​ട​ന ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​രം ന‌​ട​ക്കും.

മൂ​വാ​റ്റു​പു​ഴ പെ​രു​മ്പ​ല്ലൂ​ർ പൊ​തൂ​ർ ഷാ​ജ​ൻ മാ​ത്യു - റെ​ജി ദ​മ്പ​തി​ക​ളു​ടെ ഏ​ക മ​ക​നാ​ണ് മാ​ത്യൂ​സ്. അ​മ്മ റെ​ജി കാ​ല​ടി ചേ​രാ​ന​ല്ലൂ​ര്‍ ചി​റ്റൂ​പ്പ​റ​മ്പി​ല്‍ കു​ടും​ബാം​ഗ​മാ​ണ്.

ജ​ര്‍​മ​നി​യി​ല്‍ വൈ​ദി​ക​പ​ഠ​ന​ത്തി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​യി​രു​ന്നു. വൈ​ദി​ക പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലി​ന്‍​സി​ലെ പ​ള്ളി​യി​ൽ പി​ആ​ര്‍​ഒ ആ​യി ശു​ശ്രൂ​ഷ ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു.

ഈ ​മാ​സം ഏ​ഴി​ന് ലി​ൻ​സി​ൽ രാ​ത്രി​യി​ലു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ലാ​ണ് മാ​ത്യൂ​സ് മ​ര​ണ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് പി​റ്റേ​ന്ന് വ​ഴി​പോ​ക്ക​രാ​യ യാ​ത്ര​ക്കാ​രാ​ണ് പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ത​ക​ർ​ന്ന കാ​റി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം വാ​ഹ​നം വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല, ഇ​തി​നെ​ക്കു​റി​ച്ച് പോ​ലീ​സ് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ലി​ൻ​സി​ന​ടു​ത്തു​ള്ള അ​ഷാ​ഹ് ആ​ൻ ഡെ​ർ ഡൊ​ണാ​വു, ലാ​ൻ​ഡ്‌​ഷാ​ഗ് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​ടി​യ​ന്ത​ര ര​ക്ഷാ​സേ​ന​ക​ളാ​ണ് അ​ഷാ​ഹ് പ​വ​ർ പ്ലാ​ന്‍റി​ന് തൊ​ട്ടു​മു​മ്പ് ഡാ​ന്യൂ​ബ് ന​ദി​യു​ടെ തെ​ക്കേ തീ​ര​ത്തു​ണ്ടാ​യ ഗു​രു​ത​ര​മാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഇ​ട​പെ​ട്ട​ത്.

തു​ട​ർ​ന്ന് ഓ​സ്ട്രി​യ​ൻ പോ​ലീ​സി​ന്‍റെ​യും വി​യ​ന്ന​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ജ​ർ​മനി​യി​ലെ ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ എ​ത്തി​ച്ചു. അ​വി​ടെ​നി​ന്ന് എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ന്യൂ​ഡ​ൽ​ഹി വ​ഴി കൊ​ച്ചി​യി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം ക​ഴി​ഞ്ഞ​ദി​വ​സം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി.

മൃതദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ ജ​ർമ​നി​യി​ൽ നി​ന്നു​ള്ള ലോ​ക കേ​ര​ള സ​ഭാം​ഗം ജോ​സ് കു​മ്പി​ളു​വേ​ലി​ലും ഇ​ട​പെ​ട്ടി​രു​ന്നു.

Sports

ഒ​ന്ന​ല്ല...​ര​ണ്ടെ​ണ്ണം....​റി​ക്കാ​ർ​ഡ് തൂ​ക്കി മെ​സി; നോ​ക്കൗ​ട്ട് ഉ​റ​പ്പി​ച്ച് അ​ർ​ജ​ന്‍റീ​ന

അ​ർ​ലിം​ഗ്ട​ൺ: ഫി​ഫ ലോ​ക​ക​പ്പ് 2026ലെ ​ഗ്രൂ​പ്പ് ജെ ​പോ​രാ​ട്ട​ത്തി​ൽ ഓ​സ്ട്രി​യ​യെ ത​ക​ർ​ത്ത് അ​ർ​ജ​ന്‍റീ​ന. സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​യു​ടെ ഇ​ര​ട്ട ഗോ​ളു​ക​ളു​ടെ മി​ക​വി​ലാ​ണ് അ​ർ​ജ​ന്‍റീ​ന മ​ത്സ​രം സ്വ​ന്ത​മാ​ക്കി​യ​ത്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വി​ജ​യ​ത്തോ​ടെ അ​ർ​ജ​ന്‍റീ​ന നോ​ക്കൗ​ട്ട് ഉ​റ​പ്പി​ച്ചു.

മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഒ​പ്പ​ത്തി​നൊ​പ്പം മു​ന്നേ​റു​ന്ന കാ​ഴ്ച​യാ​ണ് തു​ട​ക്കം മു​ത​ൽ ക​ണ്ട​ത്. എ​ട്ടാം മി​നി​റ്റി​ൽ പ​ന്തു​മാ​യി മു​ന്നേ​റി​യ അ​ർ​ജ​ന്‍റൈ​ൻ സ്ട്രൈ​ക്ക​ർ ലൗ​താ​രോ മാ​ർ​ട്ടി​ന​സി​നെ ബോ​ക്സി​നു​ള്ളി​ൽ വ​ച്ച് ഫൗ​ൾ ചെ​യ്ത​തി​ന് അ​ർ​ജ​ന്‍റീ​ന​യ്ക്ക് പെ​നാ​ൽ​റ്റി ല​ഭി​ച്ചു. വാ​ർ പ​രി​ശോ​ധ​ന​യ്ക്കോ​ടു​വി​ലാ​ണ് പെ​നാ​ൽ​റ്റി ല​ഭി​ച്ച​ത്.

എ​ന്നാ​ൽ കി​ക്കെ​ടു​ത്ത അ​ർ​ജ​ന്‍റൈ​ൻ നാ​യ​ക​ൻ ല​യ​ണ​ൽ മെ​സി​ക്ക് ല​ക്ഷ്യം തെ​റ്റി. തു​ട​ർ​ന്ന് ഓ​സ്ട്രി​യ​യു​ടെ മു​ന്നേ​റ്റ​മാ​ണ് കു​റ​ച്ച് സ​മ​യം ക​ണ്ട​ത്. അ​വ​സ​രം കി​ട്ടു​ന്പോ​ൾ കൗ​ണ്ട​ർ അ​റ്റാ​ക്കു​ക​ളു​മാ​യി ലോ​ക​ചാ​ന്പ്യ​ൻ​മാ​രും മു​ന്നേ​റി. ഒ​ടു​വി​ൽ 38-ാം മി​നി​റ്റി​ൽ സു​ന്ദ​ര​മാ​യ ഗോ​ളി​ലൂ​ടെ മെ​സി അ​ർ​ജ​ന്‍റീ​ന​യെ മു​ന്നി​ലെ​ത്തി​ച്ചു.

പി​ന്നീ​ട് ലീ​ഡ് ഉ​യ​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന അ​ർ‌​ജ​ന്‍റീ​ന​യെ ആ​ണ് ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കും വ​രെ ക​ണ്ട​ത്. ആ​ദ്യ പ​കു​തി 1-0 ത്തി​ന് അ​വ​സാ​നി​ച്ചു. ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്കം മു​ത​ൽ ആ​ക്ര​മി​ച്ച് ക​ളി​ക്കു​ന്ന ഓ​സ്ട്രി​യ​യെ ആ​ണ് കാ​ണാ​ൻ സാ​ധി​ച്ച​ത്. നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ അ​വ​ർ സൃ​ഷ്ടി​ച്ചു. പ​ല​ത​വ​ണ അ​വ​ർ ഗോ​ളി​ന​ടു​ത്തെ​ത്തി.

ഒ​ന്ന് ര​ണ്ട് ത​വ​ണ എ​മി മാ​ർ​ട്ടി​ന​സി​ന്‍റെ കി​ടി​ല​ൻ സേ​വു​ക​ളും ക​ണ്ടു. തു​ട​ർ​ന്ന് മ​ത്സ​ര​ത്തി​ന്‍റെ വേ​ഗം കു​റ​ഞ്ഞു. ഇ​രു ടീ​മു​ക​ളും മു​ന്നേ​റ്റ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഗോ​ൾ മാ​ത്രം വ​ന്നി​ല്ല. പ​ക​ര​കാ​ർ ക​ള​ത്തി​ലെ​ത്തി​യി​ട്ടും ഗോ​ൾ പി​റ​ന്നി​ല്ല.

ഒ​ടു​വി​ൽ ഗോ​ൾ വ​ന്നു. മ​ത്സ​രം അ​വ​സാ​നി​ക്കാ​ൻ നി​മി​ഷ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ. അ​ത് മ​റ്റാ​രും അ​ല്ല നേ​ടി​യ​ത്. മ​റ്റൊ​രു സു​ന്ദ​ര ഗോ​ളി​ലൂ​ടെ അ​ർ​ജ​ന്‍റീ​ന​യു​ടെ ലീ​ഡ് ഇ​ര​ട്ടി​യാ​ക്കി​യ​ത് സാ​ക്ഷാ​ൽ ല​യ​ണ​ൽ മെ​സി ത​ന്നെ. പി​ന്നീ​ട് ഒ​രു ഫ്രീ ​കീ​ക്ക് കൂ​ടി മെ​സി​ക്ക് ല​ഭി​ച്ച​പ്പോ​ൾ ആ​ദ്യ മ​ത്സ​ര​ത്തി​ലെ പോ​ലെ ഹാ​ട്രി​ക്ക് പ്ര​തീ​ക്ഷി​ച്ചു ആ​രാ​ധ​ക​ർ. എ​ന്നാ​ൽ ല​ക്ഷ്യ​ത്തി​ലെ​ത്തി​യി​ല്ല. ഇ​തോ​ടെ മ​ത്സ​രം 2-0 ത്തി​ന് അ​ന​സാ​നി​ച്ചു.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​ൽ​ജീ​രി​യ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്ത ആ​ൽ​ബി​സെ​ല​സ്റ്റ​ക​ൾ തു​ട​ർ​ച്ചാ​യ ര​ണ്ടാം ജ​യ​ത്തോ​ടെ നോ​ക്കൗ​ട്ട് ഉ​റ​പ്പി​ച്ചു. ഫി​ഫ ലോ​ക​ക​പ്പു​ക​ളി​ലെ ടോ​പ്സ്കോ​റ​ർ എ​ന്ന റി​ക്കാ​ർ​ഡും മെ​സി സ്വ​ന്ത​മാ​ക്കി.

മത്സരത്തിലെ ആ​ദ്യ ഗോ​ളോ​ടെ 17 ആ​ക്കി​യ മെ​സി , ഒ​രെ​ണ്ണം കൂ​ടി ചേ​ർ​ത്ത് ഗോ​ളു​ക​ളു​ടെ എ​ണ്ണം 18 ആ​ക്കി ഉ​യ​ർ​ത്തി. 16 ഗോ​ളു​ക​ൾ എ​ന്ന ജ​ർ​മ​ൻ താ​രം മി​റോ​സ്ലാ​വ് ക്ലോ​സെ​യു​ടെ റി​ക്കാ​ർ​ഡാ​ണ് മെ​സി ത​ക​ർ​ത്ത​ത്. മെസി ഈ ലോകകപ്പില്‍ ഇതുവരെ അഞ്ച് ഗോളുകൾ നേടിക്കഴിഞ്ഞു.

 

 

 

Sports

ഫി​ഫ ലോ​ക​ക​പ്പ്: ഓ​സ്‌​ട്രി​യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം ‌

കാ​ലി​ഫോ​ർ​ണി​യ: ഫി​ഫ ലോ​ക​ക​പ്പി​ൽ ജോ​ർ​ദാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രി​യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ചൊ​വ്വാ​ഴ്ച ന​ട‌​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് ഓ​സ്ട‌്രി​യ വി​ജ​യി​ച്ച​ത്.

ഓ​സ്ട്രി​യ​യ്ക്ക് വേ​ണ്ടി റൊ​മാ​നോ സ്കി​മി​ഡും മാ​ർ​ക്കോ അ​ർ​ണൗ​റ്റോ​വി​ച്ചും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ജോ​ർ​ദാ​ൻ താ​രം യാ​സ​ൻ-​അ​ൽ-​അ​റ​ബി​ന്‍റെ ഓ​ൺ ഗോ​ളും ഓ​സ്ട്രി​യ​യു​ടെ ഗോ​ൾ​പ​ട്ടി​ക​യി​ലു​ണ്ട്.

ജോ​ർ​ദാ​ന് വേ​ണ്ടി അ​ലി ഒ​ൽ​വാ​നാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. വി​ജ​യ​ത്തോ​ടെ മൂ​ന്ന് പോ​യി​ന്‍റാ​യ ഓ​സ്ട്രേി​യ ഗ്രൂ​പ്പ് ജെ​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ന​ത്തെ​ത്തി.

NRI

കൈ​ര​ളി നി​കേ​ത​ന്‍ വാ​ര്‍​ഷി​കാ​ഘോ​ഷം; ഡാ​ന്‍​സ് മ​ത്സ​ര​ത്തി​ല്‍ ഡി​സ്ട്രി​ക്ട് ജി​എം​വി​ക്ക് ഒ​ന്നാം സ്ഥാ​നം

വി​യ​ന്ന: ഓ​സ്ട്രി​യ​യി​ലെ പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഷാ-​സാം​സ്‌​കാ​രി​ക പൈ​തൃ​കം പു​തു​ത​ല​മു​റ​യി​ലേ​ക്ക് പ​ക​ര്‍​ന്നു​ന​ല്‍​കു​ന്ന കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ വാ​ര്‍​ഷി​കാ​ഘോ​ഷം വ​ര്‍​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ അ​ര​ങ്ങേ​റി.

ക​ല​യും സം​സ്‌​കാ​ര​വും ഒ​ത്തു​ചേ​ര്‍​ന്ന പു​തു​ത​ല​മു​റ​യു​ടെ മ​ഹോ​ത്സ​വം, ഓ​സ്ട്രി​യ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ആ​യി​ര​ത്തോ​ളം പ്രേ​ക്ഷ​ക​രു​ടെ ആ​വേ​ശ​ക​ര​മാ​യ പ​ങ്കാ​ളി​ത്ത​ത്താ​ല്‍ ശ്ര​ദ്ധേ​യ​മാ​യി.

മ​ല​യാ​ള ഭാ​ഷ​യു​ടെ​യും ഭാ​ര​തീ​യ​സം​സ്‌​കാ​ര​ത്തി​ന്‍റെ​യും സൗ​ന്ദ​ര്യം വാ​രി​വി​ത​റി​യ ച​ട​ങ്ങി​ല്‍ കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍, നൃ​ത്ത​ശി​ല്പ​ങ്ങ​ള്‍, സാം​സ്‌​കാ​രി​ക പ്ര​ക​ട​ന​ങ്ങ​ള്‍ ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച നൃ​ത്ത​മ​ത്സ​രം പ​രി​പാ​ടി​യു​ടെ മു​ഖ്യ ആ​ക​ര്‍​ഷ​ണ​മാ​യി​രു​ന്നു.

മ​സ​ക്ക​ലീ​സ്, റാ​പ്പി​ഡ് റി​ഥം, ഡി​സ്ട്രി​ക്ട് ജിഎംവി, കാ​ന്താ​രീ​സ് ആ​ന്‍​ഡ് കു​ട്ട​ന്‍​സ്, സു​പ്പ​ര്‍ സു​രാ​സു​ന്ദ​രീ​സ്, ബോ​യി​സ് ഫോ​ര്‍ എ​വ​ര്‍ എ​ന്നീ ആ​റു ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ഡി​സ്ട്രി​ക്ട് ജിഎംവി ഒ​ന്നാം സ്ഥാ​വും സു​പ്പ​ര്‍ സു​രാ​സു​ന്ദ​രീ​സ് ര​ണ്ടാം സ്ഥാ​ന​വും കാ​ന്താ​രീ​സ് ആ​ന്‍​ഡ് കു​ട്ട​ന്‍​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

വേ​റി​ട്ട പ്ര​ക​ട​ന​ങ്ങ​ള്‍ കൊ​ണ്ട് ഓ​രോ ടീ​മും പ്രേ​ക്ഷ​ക​പ്ര​ശം​സ നേ​ടി. കാ​ലോ​ചി​ത​മാ​യ രീ​തി​യി​ല്‍ മൂ​ല്യ നി​ര്‍​ണ​യം ന​ട​ത്തി​യ മ​ത്സ​ര​ത്തി​ല്‍, ആ​കെ മാ​ര്‍​ക്കി​ന്‍റെ 60 ശ​ത​മാ​നം വി​ദ​ഗ്ധ​രാ​യ ജ​ഡ്ജിംഗ് പാ​ന​ലി​ന്‍റെ വി​ല​യി​രു​ത്ത​ലി​ലും ശേ​ഷി​ക്കു​ന്ന 40 ശ​ത​മാ​നം മാ​ര്‍​ക്ക് പ്രേ​ക്ഷ​ക​രു​ടെ വോ​ട്ടിംഗി​ലൂ​ടെ​യും നി​ര്‍​ണ​യി​ച്ചു.

വി​ജ​യി​ക​ള്‍​ക്ക് ട്രോ​ഫി​ക​ളും സ​മ്മാ​ന​ത്തു​ക​യും വി​വി​ധ സ്‌​പോ​ണ്‍​സ​റു​മാ​ര്‍ സ​മ്മാ​നി​ച്ചു.

NRI

ഹി​പ്പി​ന്‍റെ ബേ​ബി ഫൂ​ഡി​ൽ എ​ലി​വി​ഷം; യൂ​റോ​പ്പി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം

ബെ​ർ​ലി​ൻ: ജ​ർ​മ​നി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ശ​സ്ത ബേ​ബി ഫൂ​ഡ് ബ്രാ​ൻ​ഡാ​യ ഹി​പ്പി​ന്‍റെ ഉ​ത്പ​ന്ന​ങ്ങ​ളി​ൽ എ​ലി​വി​ഷം ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് യൂ​റോ​പ്പി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം. ഓ​സ്ട്രി​യ​യി​ലെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ വി​ൽ​ക്കു​ന്ന ഹി​പ്പ് ബ്രാ​ൻ​ഡി​ന്‍റെ കു​ഞ്ഞു​ങ്ങ​ൾ​ക്കു​ള്ള ഭ​ക്ഷ​ണ​ത്തി​ൽ (കാ​ര​റ്റ്സ് ആ​ൻ്റ് പൊ​ട്ട​റ്റോ​സ്) എ​ലി​വി​ഷ​ത്തി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി.

ആ​രെ​ങ്കി​ലും മ​നഃ​പൂ​ർ​വം വി​ഷം ക​ല​ർ​ത്തി​യ​താ​ണോ എ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. ജ​ർ​മ​നി, ഓ​സ്ട്രി​യ, ചെ​ക്ക് റി​പ്പ​ബ്ലി​ക്, സ്ലൊ​വാ​ക്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ വി​പ​ണി​ക​ളി​ൽ നി​ന്ന് ഈ ​ഉ​ത്പ​ന്നം തി​രി​ച്ചു​വി​ളി​ച്ചു.

ഉ​പ​ഭോ​ക്താ​വ് ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് 190 ഗ്രാം ​വ​രു​ന്ന ജാ​റി​ലെ സാം​പി​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് എ​ലി​വി​ഷം സ്ഥി​രീ​ക​രി​ച്ച​ത്. പ​ണം ത​ട്ടാ​നു​ള്ള ബ്ലാ​ക്ക്‌​മെ​യി​ലിം​ഗി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ ചെ​യ്ത​താ​ണി​തെ​ന്ന് സം​ശ​യി​ക്കു​ന്നു.

സം​ശ​യാ​സ്പ​ദ​മാ​യ ജാ​റു​ക​ൾ തി​രി​ച്ച​റി​യാ​ൻ പോ​ലീ​സ് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. ജാ​റി​ന്‍റെ അ​ടി​യി​ൽ ചു​വ​ന്ന വ​ട്ട​ത്തോ​ടു​ള്ള വെ​ള്ള സ്റ്റി​ക്ക​ർ ഉ​ണ്ടാ​യി​രി​ക്കും. അ​ട​പ്പ് നേ​ര​ത്തെ തു​റ​ന്ന​തോ അ​ല്ലെ​ങ്കി​ൽ കേ​ടു​പാ​ടു​ക​ൾ ഉ​ള്ള​തോ ആ​യി​രി​ക്കാം. ഈ ​ഉ​ത്പ​ന്നം ആ​രും ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് പോ​ലീ​സ് ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി.

അ​ബ​ദ്ധ​ത്തി​ൽ ഇ​തി​ന്‍റെ പാ​ക്ക​റ്റി​ൽ തൊ​ടു​ക​യാ​ണെ​ങ്കി​ൽ കൈ​ക​ൾ ന​ന്നാ​യി ക​ഴു​കാ​നും നി​ർ​ദേ​ശ​മു​ണ്ട്. ഓ​സ്ട്രി​യ​യി​ലെ ആ​യി​ര​ത്തി​ല​ധി​കം സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ നി​ന്ന് നി​ല​വി​ൽ ഈ ​ഉ​ത്പ​ന്നം പി​ൻ​വ​ലി​ച്ചി​ട്ടു​ണ്ട്. ജ​ർ​മ​നി​യി​ൽ ഇ​ത് സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​യി ന​ട​ക്കു​ക​യാ​ണ്.

International

സ്കൂളിൽ ശിരോവസ്ത്രം നിരോധിച്ച് ഓസ്ട്രിയ

വിയന്ന : പ​​​തി​​​നാ​​​ലി​​​നു താ​​​ഴെ​​​യു​​​ള്ള പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ ശി​​​രോ​​​വ​​​സ്ത്രം ധ​​​രി​​​ക്കു​​​ന്ന​​​തു നി​​​രോ​​​ധി​​​ക്കു​​​ന്ന നി​​​യ​​​മം ഓ​​​സ്ട്രിയ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റ് പാ​​​സാ​​​ക്കി.

സ​​​ർ​​​ക്കാ​​​ർ, സ്വ​​​കാ​​​ര്യ സ്കൂ​​​ളു​​​ക​​​ൾ​​​ക്ക് നി​​​രോ​​​ധ​​​നം ബാ​​​ധ​​​ക​​​മാ​​​യി​​​രി​​​ക്കും. ലിം​​​ഗ​​​നീ​​​തി​​​യും പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ സ്വാ​​​ത​​​ന്ത്ര്യ​​​വും ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​ണി​​​തെ​​​ന്നു സ​​​ർ​​​ക്കാ​​​ർ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു.

പ​​​ര​​​ന്പ​​​രാ​​​ഗ​​​ത മു​​​സ്‌​​​ലിം വ​​​സ്ത്ര​​​ങ്ങ​​​ളാ​​​യ ഹി​​​ജാ​​​ബ്, ബു​​​ർ​​​ഖ തു​​​ട​​​ങ്ങി​​​യ​​​വ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ സ്കൂ​​​ളി​​​ൽ ധ​​​രി​​​ക്ക​​​രു​​​തെ​​​ന്നാ​​​ണു നി​​​യ​​​മ​​​ത്തി​​​ൽ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന​​​ത്.

2020ൽ ​​​ഓസ്ട്രിയൻ സർക്കാർ പ​​​ത്തു വ​​​യ​​​സി​​​നു താ​​​ഴെ​​​യു​​​ള്ള പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ ശി​​​രോ​​​വ​​​സ്ത്രം ധ​​​രി​​​ക്കു​​​ന്ന​​​തു നി​​​രോ​​​ധി​​​ച്ചിരുന്നു. എ​​​ന്നാ​​​ൽ, മു​​​സ്‌​​​ലിം​​​ക​​​ളെ മാ​​​ത്രം ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു എ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഭ​​​ര​​​ണ​​​ഘ​​​ട​​​നാ കോ​​​ട​​​തി ഈ നി​​​യ​​​മം അ​​​സാ​​​ധു​​​വാ​​​ക്കി.

Sports

പോ​​ര്‍​ച്ചു​​ഗ​​ല്‍ ലോ​​ക ചാ​​മ്പ്യ​​ന്‍

ദോ​​ഹ: ഫി​​ഫ അ​​ണ്ട​​ര്‍ 17 പു​​രു​​ഷ ഫു​​ട്‌​​ബോ​​ള്‍ കി​​രീ​​ടം പോ​​ര്‍​ച്ചു​​ഗ​​ലി​​ന്. ഫൈ​​ന​​ലി​​ല്‍ ഓ​​സ്ട്രി​​യ​​യെ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത ഒ​​രു ഗോ​​ളി​​നാ​​ണ് പോ​​ര്‍​ച്ചു​​ഗ​​ല്‍ കീ​​ഴ​​ട​​ക്കി​​യ​​ത്.

32-ാം മി​​നി​​റ്റി​​ല്‍ അ​​നീ​​സി​​യൊ ക​​ബ്രാ​​ലാ​​യി​​രു​​ന്നു പ​​റ​​ങ്കി​​പ്പ​​ട​​യു​​ടെ ജ​​യം കു​​റി​​ച്ച ഗോ​​ള്‍ നേ​​ടി​​യ​​ത്.

ച​​രി​​ത്ര​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യാ​​ണ് പോ​​ര്‍​ച്ചു​​ഗ​​ല്‍ ഫി​​ഫ ലോ​​ക​​ക​​പ്പ് സ്വ​​ന്ത​​മാ​​ക്കു​​ന്ന​​ത്. നി​​ല​​വി​​ലെ യൂ​​റോ​​പ്യ​​ന്‍ ചാ​​മ്പ്യ​​ന്മാ​​രാ​​യ പോ​​ര്‍​ച്ചു​​ഗ​​ല്‍ ഡ​​ബി​​ള്‍ നേ​​ട്ട​​ത്തി​​ലു​​മെ​​ത്തി.

International

ഹ​മാ​സ് യൂ​റോ​പ്പി​ലാ​ക​മാ​നം ശൃം​ഖ​ല വ​ർ​ധി​പ്പി​ക്കു​ന്നു; മു​ന്ന​റി​യി​പ്പു​മാ​യി മൊ​സാ​ദ്

ല​ണ്ട​ൻ: ഹ​മാ​സി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി ഇ​സ്ര​യേ​ൽ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം മൊ​സാ​ദ്. യൂ​റോ​പ്പി​ലാ​ക​മാ​നം ഹ​മാ​സ് ത​ങ്ങ​ളു​ടെ ശൃം​ഖ​ല വ​ർ​ധി​പ്പി​ക്കു​ന്ന​താ​യും ര​ഹ​സ്യ സെ​ല്ലു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്നും മൊ​സാ​ദ് വ്യ​ക്ത​മാ​ക്കി.

യൂ​റോ​പ്യ​ൻ സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​സൂ​ത്രി​ത​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യാ​നും സം​ശ​യി​ക്കു​ന്ന​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നും സാ​ധി​ച്ച​താ​യി മൊ​സാ​ദ് അ​റി​യി​ച്ചു. ഇ​സ്ര​യേ​ൽ-​ജൂ​ത സ​മൂ​ഹ​ത്തെ ല​ക്ഷ്യ​മാ​ക്കി​യ പ​ദ്ധ​തി​ക​ൾ ത​ക​ർ​ക്കാ​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ സ​ഹാ​യി​ച്ച​താ​യും പ്ര​സ്താ​വ​ന​യി​ലൂ​ടെ മൊ​സാ​ദ് പ​റ​യു​ന്നു.

ജ​ർ​മ്മ​നി, ഓ​സ്ട്രി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ ഇ​ത്ത​രം ഗൂ​ഢാ​ലോ​ച​ന​ക​ളെ ത​ക​ർ​ക്കാ​ൻ സ​ഹാ​യി​ച്ചു. ഓ​സ്ട്രി​യ​യു​ടെ ഡി​എ​സ്എ​ൻ ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും ഉ​ൾ​പ്പെ​ട്ട ആ​യു​ധ​ശേ​ഖ​രം ക​ണ്ടെ​ത്തി​യി​രു​ന്ന​താ​യും മൊ​സാ​ദ് അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ന് ഹ​മാ​സ് നേ​താ​വ് മു​ഹ​മ്മ​ദ് ന​യി​മു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് മൊ​സാ​ദ് സ്ഥി​രീ​ക​രി​ച്ചു. ഗാ​സ​യി​ലെ മു​തി​ർ​ന്ന ഹ​മാ​സ് നേ​താ​വാ​യ ഖ​ലീ​ൽ അ​ൽ-​ഹ​യ്യ​യു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ന്ന​യാ​ളാ​ണ് മു​ഹ​മ്മ​ദ് ന​യീം.

ജ​ർ​മ്മ​നി​യും ഓ​സ്ട്രി​യ​യും ഹ​മാ​സി​നെ​തി​രാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​തി​നെ പ്ര​ശം​സി​ച്ച മൊ​സാ​ദ് ഖ​ത്ത​റി​ലെ ഹ​മാ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വി​മ​ർ​ശി​ച്ചു. സെ​പ്റ്റം​ബ​റി​ൽ ഖ​ത്ത​റി​ൽ മു​ഹ​മ്മ​ദ് ന​യി​മും പി​താ​വും ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​താ​യും മൊ​സാ​ദ് കൂ​ട്ടി​ച്ചേ​ർ​ത്തു.

 

NRI

ഓ​സ്ട്രി​യ​യി​ല്‍ ന​ഴ്‌​സിം​ഗ് ഇ​നി മു​ത​ല്‍ ക​ഠി​ന പ്ര​യ​ത്നം ആ​വ​ശ്യ​മാ​യ തൊ​ഴി​ലു​ക​ളു​ടെ ഗ​ണ​ത്തി​ല്‍

വി​യ​ന്ന: ന​ഴ്‌​സിം​ഗ് തൊ​ഴി​ലി​നെ ക​ഠി​നാ​ധ്വാ​നം വേ​ണ്ടു​ന്ന തൊ​ഴി​ലാ​യി അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ട്രേ​ഡ് യൂ​ണി​യ​നു​ക​ളും സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളും വ​ര്‍​ഷ​ങ്ങ​ളോ​ളം ന​ട​ത്തി​യ പോ​രാ​ട്ടം വി​ജ​യ​ത്തി​ല്‍.

ന​ഴ്‌​സിം​ഗ് തൊ​ഴി​ലി​ലെ സാ​ധ്യ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും ഒ​രു​വ​ശ​ത്തു നി​ന്നും നോ​ക്കി കാ​ണു​മ്പോ​ള്‍, ആ ​മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്കും ചെ​യ്യാ​ന്‍ പോ​കു​ന്ന​വ​ര്‍​ക്കും ആ​ശ്വാ​സ​മാ​കു​ന്ന വി​ധി​യാ​ണ് 2026 ജ​നു​വ​രി മു​ത​ല്‍ ഓ​സ്ട്രി​യ​യി​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന​ത്.

ന​ഴ്‌​സു​മാ​രു​ടെ ജീ​വി​ത​ത്തി​ലെ സു​പ്ര​ധാ​ന​മാ​യ ഒ​രു നാ​ഴി​ക​ക്ക​ല്ലാ​ണ് പു​തി​യ നി​യ​മ പ​രി​ഷ്‌​ക്ക​ര​ണം. വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ടു​നി​ന്ന ച​ര്‍​ച്ച​ക​ള്‍​ക്ക് ഇ​തോ​ടെ അ​ന്ത്യ​മാ​വു​ക​യാ​ണ്. ആ​തു​ര​ശു​ശ്രൂ​ഷ അ​തി​പ്ര​ധാ​ന​മാ​യ ഒ​രു സേ​വ​ന - തൊ​ഴി​ല്‍ രം​ഗ​മാ​ണെ​ന്നും ശാ​രീ​രി​ക​മാ​യും വൈ​കാ​രി​ക​മാ​യും മാ​ന​സി​ക​മാ​യും വെ​ല്ലു​വി​ളി​ക​ള്‍ സ്വീ​ക​രി​ച്ചാ​ണ് ഈ ​തൊ​ഴി​ല്‍ രം​ഗം മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്ന തി​രി​ച്ച​റി​വാ​ണ് ഓ​സ്ട്രി​യ എ​ന്ന രാ​ജ്യം ഔ​ദ്യോ​ഗി​ക​മാ​യി നി​യ​മാ​ക്കി​യ​ത്.

ഇ​തോ​ടെ സാ​മൂ​ഹ്യ- തൊ​ഴി​ല്‍ രം​ഗ​ത്തു വീ​ണ്ടും ലോ​ക​രാ​ജ്യ​ങ്ങ​ള്‍​ക്കെ​ല്ലാം മാ​തൃ​ക​യാ​യി യൂ​റോ​പ്പി​ലെ ഈ ​കൊ​ച്ചു​രാ​ജ്യം വീ​ണ്ടും മാ​റു​ക​യാ​ണ്. യൂ​റോ​പ്പി​ലെ ഏ​റ്റ​വും പ​ഴ​യ​തും ഫ​ല​പ്ര​ദ​വു​മാ​യ സാ​മൂ​ഹി​ക സു​ര​ക്ഷാ സം​വി​ധാ​നം നി​ല​നി​ല്‍​ക്കു​ന്ന ഓ​സ്ട്രി​യ​യി​ല്‍ 1977-ല്‍ "​രാ​ത്രി ഷി​ഫ്റ്റ് - ക​ഠി​നാ​ധ്വാ​ന നി​യ​മം' പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നു.

രാ​ത്രി​യി​ല്‍ ക​ടു​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രെ ക​ഠി​ന ജോ​ലി​ക്കാ​രാ​യി ക​ണ​ക്കാ​ക്കി പ്ര​ത്യേ​ക സം​ര​ക്ഷ​ണം ന​ല്‍​കി. ഖ​നി​ത്തൊ​ഴി​ലാ​ളി​ക​ള്‍, നി​ര്‍​മാ​ണ, വ്യ​വ​സാ​യ തൊ​ഴി​ലാ​ളി​ക​ള്‍, അ​തീ​വ ചൂ​ടി​ലും ത​ണു​പ്പി​ലും ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍ ഈ ​ഗ​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രു​ന്നു. പി​ന്നീ​ട് രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​വ​രും മാ​ന​സി​ക സ​മ്മ​ര്‍​ദം അ​നു​ഭ​വി​ക്കു​ന്ന​വ​രും ക​ഠി​നാ​ധ്വാ​നി​ക​ളാ​ണെ​ന്ന ചി​ന്ത​യും ച​ര്‍​ച്ച​യാ​യി.

ആ​ദ്യ​കാ​ല​ത്ത് രാ​ത്രി ഷി​ഫ്റ്റ് ജോ​ലി​യും ക​ഠി​ന തൊ​ഴി​ലും വേ​റി​ട്ടാ​യി​രു​ന്നു ക​ണ​ക്കാ​ക്ക​പ്പെ​ട്ട​ത്. പ​ക്ഷേ 1977-ല്‍ ​പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്ന "രാ​ത്രി ഷി​ഫ്റ്റ് - ക​ഠി​നാ​ധ്വാ​ന നി​യ​മം' ഈ ​ര​ണ്ടി​നെ​യും ഒ​രു​മി​പ്പി​ച്ചു.

1990-ല്‍ ​പ​ദ​പ്ര​യോ​ഗം മാ​റ്റി നി​യ​മം "ക​ഠി​ന​ജോ​ലി​നി​യ​മം' (Schwerarbeitsgesetz) എ​ന്നാ​യി. ഇ​നി രാ​ത്രി ജോ​ലി വേ​റെ വി​ഭാ​ഗ​മാ​യി പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ല. പ​ക​രം, ജോ​ലി ഏ​തു സ​മ​യ​ത്താ​യാ​ലും ശാ​രീ​രി​ക​മാ​യോ മാ​ന​സി​ക​മാ​യോ അ​തീ​വ ബു​ദ്ധി​മു​ട്ടു​ക​ള്‍ നേ​രി​ടു​ന്ന​വ​രാ​ണോ എ​ന്ന​താ​ണ് പ്ര​ധാ​ന്യം.

ശാ​രീ​രി​ക​മാ​യി ഏ​റെ ബു​ദ്ധി​മു​ട്ടു​ക​ള്‍ അ​നു​ഭ​വി​ച്ചാ​ണ് ന​ഴ്‌​സു​മാ​ര്‍ ഈ ​മേ​ഖ​ല​യി​ല്‍ തൊ​ഴി​ലെ​ടു​ക്കു​ന്ന​ത്. ഇ​തി​നെ​ല്ലാം പു​റ​മെ വൈ​കാ​രി​ക സ​മ്മ​ര്‍​ദ​വും നി​റ​ഞ്ഞ​താ​ണ് ആ​തു​ര​ശു​ശ്രൂ​ഷാ​രം​ഗം.

ഓ​ര്‍​മ​ശ​ക്തി ന​ഷ്ട​പ്പെ​ട്ട​വ​ര്‍, ബു​ദ്ധി​ഭ്ര​മ​മു​ള്ള​വ​ര്‍, തീ​രാ​രോ​ഗി​ക​ള്‍, ച​ല​ന സാ​ധ്യ​ത തീ​ർ​ത്തും കു​റ​വു​ള്ള​വ​ര്‍ എ​ന്നി​ങ്ങ​നെ വി​വി​ധ രീ​തി​യി​ലു​ള്ള രോ​ഗി​ക​ളു​മാ​യു​ള്ള ഇ​ട​പെ​ട​ലും സ​ഹ​വാ​സ​വും ന​ഴ്സിം​ഗ് മേ​ഖ​ല​യെ കൂ​ടു​ത​ൽ അ​ധ്വാ​നം വേ​ണ്ട ജോ​ലി​യാ​ക്കു​ന്നു.

50 ശ​ത​മാ​ന​മോ അ​തി​ല​ധി​ക​മോ ജോ​ലി സ​മ​യ​മു​ള്ള പാ​ര്‍​ട്ട് ടൈം ​ന​ഴ്‌​സു​മാ​രെ​യും ഭാ​വി​യി​ല്‍ ഈ ​ഗ​ണ​ത്തി​ൽ പ​രി​ഗ​ണി​ക്കും. പു​തി​യ നി​യ​മ പ്ര​കാ​രം ഒ​രു മാ​സ​ത്തി​ല്‍ ആ​വ​ശ്യ​മാ​യ ക​ഠി​നാ​ധ്വാ​ന ദി​ന​ങ്ങ​ളു​ടെ എ​ണ്ണം 15ല്‍ ​നി​ന്ന് 12 ആ​യി കു​റ​യ്ക്കും.

അ​താ​യ​ത്, ഒ​രു മാ​സ​ത്തി​ല്‍ 12 ദി​വ​സം ന​ഴ്‌​സിം​ഗ് ജോ​ലി ചെ​യ്താ​ല്‍ ആ ​മാ​സം പൂ​ര്‍​ണ​മാ​യ ഒ​രു ക​ഠി​ന​ജോ​ലി ഇ​ന്‍​ഷു​റ​ന്‍​സ് മാ​സ​മാ​യി ക​ണ​ക്കാ​ക്കും. പു​തി​യ നി​യ​മ​പ്ര​കാ​രം, ജോ​ലി​ക്കാ​ലം മു​ഴു​വ​ന്‍ ന​ഴ്‌​സിം​ഗി​ല്‍ തു​ട​രു​ക​യും 45 സോ​ഷ്യ​ല്‍ ഇ​ന്‍​ഷു​റ​ന്‍​സ് വ​ര്‍​ഷ​ങ്ങ​ള്‍ പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്യു​ന്ന​വ​ര്‍​ക്ക് 60 വ​യ​സി​ല്‍ വി​ര​മി​ക്കാ​ന്‍ ക​ഴി​യും.

അ​തേ​സ​മ​യം, ആ​രെ​ങ്കി​ലും മ​റ്റൊ​രു മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്തി​രു​ന്നാ​ലും അ​വ​സാ​ന 20 വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ കു​റ​ഞ്ഞ​ത് 10 വ​ര്‍​ഷം ന​ഴ്‌​സിം​ഗ് ചെ​യ്താ​ല്‍ മ​തി​യാ​ൽ ഈ ​നി​യ​മം ഉ​പ​കാ​ര​പ്പെ​ടു​ത്താം. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഓ​സ്ട്രി​യ​യി​ല്‍ പു​രു​ഷ​ന്മാ​ര്‍​ക്ക് പെ​ന്‍​ഷ​ന്‍ പ്രാ​യം 65 ആ​ണെ​ങ്കി​ലും സ്ത്രീ​ക​ള്‍​ക്കു​ള്ള​ത് ക്ര​മാ​നു​ഗ​ത​മാ​യി 2035 ഓ​ടെ 65 ആ​ക്കി​യേ​ക്കും.

നി​ല​വി​ൽ ഓ​സ്ട്രി​യ​യി​ൽ ജോ​ലി​ചെ​യ്യു​ന്ന ഭൂ​രി​പ​ക്ഷം മ​ല​യാ​ളി​ക​ൾ​ക്കും (ന​ന്നേ ചെ​റു​പ്പ​ത്തി​ൽ ജോ​ലി​യി​ൽ പ്രേ​വേ​ശി​ച്ച കു​റ​ച്ചു പേ​രൊ​ഴി​കെ) പു​തി​യ നി​യ​മ​ത്തി​ന്‍റെ മു​ഴു​വ​ൻ ആ​നു​കൂ​ല്യം ല​ഭി​ച്ചി​ല്ലെ​ങ്കി​ലും ചെ​റു​പ്പ​ത്തി​ൽ ത​ന്നെ ന​ഴ്സിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന പു​തി​യ ത​ല​മു​റ​യ്ക്ക് നി​യ​മം സ​ഹാ​യ​മാ​കും.

Latest News

Corehub Up