x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈ​ര​ളി നി​കേ​ത​ന്‍ വാ​ര്‍​ഷി​കാ​ഘോ​ഷം; ഡാ​ന്‍​സ് മ​ത്സ​ര​ത്തി​ല്‍ ഡി​സ്ട്രി​ക്ട് ജി​എം​വി​ക്ക് ഒ​ന്നാം സ്ഥാ​നം

ജോ​ബി ആന്‍റ​ണി
Published: June 13, 2026 02:04 PM IST | Updated: June 13, 2026 02:04 PM IST

വി​യ​ന്ന: ഓ​സ്ട്രി​യ​യി​ലെ പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഷാ-​സാം​സ്‌​കാ​രി​ക പൈ​തൃ​കം പു​തു​ത​ല​മു​റ​യി​ലേ​ക്ക് പ​ക​ര്‍​ന്നു​ന​ല്‍​കു​ന്ന കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ വാ​ര്‍​ഷി​കാ​ഘോ​ഷം വ​ര്‍​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ അ​ര​ങ്ങേ​റി.

ക​ല​യും സം​സ്‌​കാ​ര​വും ഒ​ത്തു​ചേ​ര്‍​ന്ന പു​തു​ത​ല​മു​റ​യു​ടെ മ​ഹോ​ത്സ​വം, ഓ​സ്ട്രി​യ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ആ​യി​ര​ത്തോ​ളം പ്രേ​ക്ഷ​ക​രു​ടെ ആ​വേ​ശ​ക​ര​മാ​യ പ​ങ്കാ​ളി​ത്ത​ത്താ​ല്‍ ശ്ര​ദ്ധേ​യ​മാ​യി.

മ​ല​യാ​ള ഭാ​ഷ​യു​ടെ​യും ഭാ​ര​തീ​യ​സം​സ്‌​കാ​ര​ത്തി​ന്‍റെ​യും സൗ​ന്ദ​ര്യം വാ​രി​വി​ത​റി​യ ച​ട​ങ്ങി​ല്‍ കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍, നൃ​ത്ത​ശി​ല്പ​ങ്ങ​ള്‍, സാം​സ്‌​കാ​രി​ക പ്ര​ക​ട​ന​ങ്ങ​ള്‍ ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച നൃ​ത്ത​മ​ത്സ​രം പ​രി​പാ​ടി​യു​ടെ മു​ഖ്യ ആ​ക​ര്‍​ഷ​ണ​മാ​യി​രു​ന്നു.

മ​സ​ക്ക​ലീ​സ്, റാ​പ്പി​ഡ് റി​ഥം, ഡി​സ്ട്രി​ക്ട് ജിഎംവി, കാ​ന്താ​രീ​സ് ആ​ന്‍​ഡ് കു​ട്ട​ന്‍​സ്, സു​പ്പ​ര്‍ സു​രാ​സു​ന്ദ​രീ​സ്, ബോ​യി​സ് ഫോ​ര്‍ എ​വ​ര്‍ എ​ന്നീ ആ​റു ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ഡി​സ്ട്രി​ക്ട് ജിഎംവി ഒ​ന്നാം സ്ഥാ​വും സു​പ്പ​ര്‍ സു​രാ​സു​ന്ദ​രീ​സ് ര​ണ്ടാം സ്ഥാ​ന​വും കാ​ന്താ​രീ​സ് ആ​ന്‍​ഡ് കു​ട്ട​ന്‍​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

വേ​റി​ട്ട പ്ര​ക​ട​ന​ങ്ങ​ള്‍ കൊ​ണ്ട് ഓ​രോ ടീ​മും പ്രേ​ക്ഷ​ക​പ്ര​ശം​സ നേ​ടി. കാ​ലോ​ചി​ത​മാ​യ രീ​തി​യി​ല്‍ മൂ​ല്യ നി​ര്‍​ണ​യം ന​ട​ത്തി​യ മ​ത്സ​ര​ത്തി​ല്‍, ആ​കെ മാ​ര്‍​ക്കി​ന്‍റെ 60 ശ​ത​മാ​നം വി​ദ​ഗ്ധ​രാ​യ ജ​ഡ്ജിംഗ് പാ​ന​ലി​ന്‍റെ വി​ല​യി​രു​ത്ത​ലി​ലും ശേ​ഷി​ക്കു​ന്ന 40 ശ​ത​മാ​നം മാ​ര്‍​ക്ക് പ്രേ​ക്ഷ​ക​രു​ടെ വോ​ട്ടിംഗി​ലൂ​ടെ​യും നി​ര്‍​ണ​യി​ച്ചു.

വി​ജ​യി​ക​ള്‍​ക്ക് ട്രോ​ഫി​ക​ളും സ​മ്മാ​ന​ത്തു​ക​യും വി​വി​ധ സ്‌​പോ​ണ്‍​സ​റു​മാ​ര്‍ സ​മ്മാ​നി​ച്ചു.

Tags : Kairali Dance Fest Austria

Recent News

Corehub Up