x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ദ്യ ഫൈ​ന​ലി​സ്റ്റി​നെ ഈ ​രാ​ത്രി അ​റി​യാം

വെബ്ഡെസ്ക്
Published: July 14, 2026 12:25 AM IST | Updated: July 14, 2026 12:36 AM IST

മൈക്കൽ ഒയർസബാൽ, കിലിയൻ എംബപ്പെ

ഡാ​ള​സ്: ഫി​ഫ 2026 ലോ​ക​ക​പ്പി​ന്‍റെ ആ​ദ്യ ഫൈ​ന​ലി​സ്റ്റി​നെ ഈ ​രാ​ത്രി അ​റി​യാം. ലോ​ക​ക​പ്പി​ലെ ആ​ദ്യ സെ​മി ഫൈ​ന​ലി​ല്‍ ഫ്രാ​ന്‍​സും സ്‌​പെ​യി​നും കൊ​മ്പു​കോ​ര്‍​ക്കും. ഫി​ഫ റാ​ങ്കിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​ണ് ഫ്രാ​ന്‍​സ്. സ്‌​പെ​യി​ന്‍ മൂ​ന്നാം സ്ഥാ​ന​ക്കാ​രും.

ലോ​ക ഫു​ട്‌​ബോ​ളി​ലെ ടോ​പ് ക്ലാ​ഷ് ആ​ണ് ഈ ​രാ​ത്രി​യി​ല്‍ അ​ര​ങ്ങേ​റു​ന്ന​തെ​ന്നു ചു​രു​ക്കം. ഇ​ന്ത്യ​ന്‍ സ​മ​യം അ​ര്‍​ധ​രാ​ത്രി 12.30ന് (​ചൊ​വ്വ പു​ല​ര്‍​ച്ചെ 12.30) ആ​ര്‍​ലിം​ഗ്ട​ണി​ലെ ഡാ​ള​സ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഫ്രാ​ന്‍​സ് x സ്‌​പെ​യി​ന്‍ വ​മ്പ​ന്‍ പോ​രാ​ട്ടം. ഫ്ര​ഞ്ച് സൂ​പ്പ​ര്‍ താ​രം കി​ലി​യ​ന്‍ എം​ബ​പ്പെ​യും സ്പാ​നി​ഷ് കൗ​മാ​ര സ്റ്റാ​ര്‍ ലാ​മി​ന്‍ യ​മാ​ലും നേ​ര്‍​ക്കു​നേ​ര്‍ ഏ​റ്റു​മു​ട്ടു​ന്നു എ​ന്ന​തും ഈ ​മ​ത്സ​ര​ത്തി​ന്‍റെ ഹൈ​ലൈ​റ്റാ​ണ്.

എം​ബ​പ്പെ x യ​മാ​ല്‍

എം​ബ​പ്പെ​യും യ​മാ​ലും ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​യാ​ണ് സെ​മി വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. ഈ ​ലോ​ക​ക​പ്പി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ അ​ടി​ച്ച​തി​ല്‍ അ​ര്‍​ജ​ന്‍റൈ​ന്‍ താ​രം ല​യ​ണ​ല്‍ മെ​സി​ക്ക് ഒ​പ്പം (8) ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​വ​നാ​ണ് കി​ലി​യ​ന്‍ എം​ബ​പ്പെ. മൂ​ന്ന് അ​സി​സ്റ്റും ഉ​ണ്ട്. അ​തേ​സ​മ​യം, ലാ​മി​ന്‍ യ​മാ​ലി​ന് ഇ​തു​വ​രെ ഒ​രു ഗോ​ള്‍ മാ​ത്ര​മാ​ണ് നേ​ടാ​ന്‍ സാ​ധി​ച്ച​ത്. അ​സി​സ്റ്റ് ന​ട​ത്തി​യി​ട്ടു​മി​ല്ല. എ​ന്നാ​ല്‍, ക​ള​ത്തി​ല്‍ ത​ന്‍റെ പ്ര​തി​ഭ തെ​ളി​യി​ക്കാ​ന്‍ യ​മാ​ലി​നു സാ​ധി​ച്ചു. നാ​ല് ഗോ​ള്‍ നേ​ടി​യ മൈ​ക്ക​ല്‍ ഒ​യ​ര്‍​സ​ബാ​ലാ​ണ് സ്‌​പെ​യി​നി​ന്‍റെ ടോ​പ് സ്‌​കോ​റ​ര്‍. ര​ണ്ട് ഗോ​ളു​മാ​യി ഇം​പാ​ക്ട് സ​ബ്ബാ​യ മൈ​ക്ക​ല്‍ മെ​റി​നോ​യാ​ണ് ര​ണ്ടാ​മ​ത്.

സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ലെ ചി​ര​വൈ​രി​ക​ളാ​യ റ​യ​ല്‍ മാ​ഡ്രി​ഡി​നും (എം​ബ​പ്പെ) എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ​യ്ക്കും (യ​മാ​ല്‍) വേ​ണ്ടി​യാ​ണ് ഇ​രു​വ​രും ക​ളി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​തി​നോ​ട​കം ഇ​രു​വ​രും ത​മ്മി​ല്‍ 11 ത​വ​ണ ഏ​റ്റു​മു​ട്ടി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, രാ​ജ്യാ​ന്ത​ര പോ​രാ​ട്ട​ത്തി​ല്‍ ഇ​രു​വ​രും ര​ണ്ട് ത​വ​ണ മാ​ത്ര​മാ​ണ് കൊ​മ്പു​കോ​ര്‍​ത്ത​ത്. 2024 യൂ​റോ, 2025 നേ​ഷ​ന്‍​സ് ലീ​ഗ് സെ​മി ഫൈ​ന​ലു​ക​ളി​ലാ​യി​രു​ന്നു അ​ത്. ര​ണ്ടു ത​വ​ണ​യും സ്‌​പെ​യി​നി​നാ​യി​രു​ന്നു ജ​യം.

യൂ​റോ​പ്യ​ന്‍ ശ​ത്രു​ത

ഫ്രാ​ന്‍​സും സ്‌​പെ​യി​നും നേ​ര്‍​ക്കു​നേ​ര്‍ ഇ​റ​ങ്ങു​ന്ന​തെ​ല്ലാം സു​പ്ര​ധാ​ന ടൂ​ര്‍​ണ​മെ​ന്‍റു​ക​ളി​ലെ നി​ര്‍​ണാ​യ​ക പോ​രാ​ട്ട​ങ്ങ​ളി​ലാ​ണെ​ന്ന​തു ശ്ര​ദ്ധേ​യം. 2026 ഫി​ഫ ലോ​ക​ക​പ്പ് സെ​മി​ക്കു മു​മ്പ് ഇ​രു​ടീ​മും ഏ​റ്റു​മു​ട്ടി​യ​ത് 2025 യു​വേ​ഫ നേ​ഷ​ന്‍​സ് ലീ​ഗ് സെ​മി​യി​ല്‍. ഒ​മ്പ​ത് ഗോ​ള്‍ പി​റ​ന്ന ത്രി​ല്ല​ര്‍ പോ​രാ​ട്ട​ത്തി​ല്‍ സ്‌​പെ​യി​ന്‍ 5-4നു ​ഫ്രാ​ന്‍​സി​നെ കീ​ഴ​ട​ക്കി. 2024 യൂ​റോ സെ​മി​യി​ലാ​യി​രു​ന്നു ഇ​രു​ടീ​മും അ​തി​നു മു​മ്പ് ഏ​റ്റു​മു​ട്ടി​യ​ത്. സ്‌​പെ​യി​ന്‍ 2-1നു ​ജ​യി​ച്ച പോ​രാ​ട്ടം. അ​തി​നു മു​മ്പു ന​ട​ന്ന 2021 യു​വേ​ഫ നേ​ഷ​ന്‍​സ് ലീ​ഗ് ഫൈ​ന​ലി​ല്‍​ഫ്രാ​ന്‍​സ് 2-1നു ​സ്‌​പെ​യി​നി​നെ കീ​ഴ​ട​ക്കി​യാ​യി​രു​ന്നു ചാ​മ്പ്യ​ന്മാ​രാ​യ​ത്.

കി​ലി​യ​ന്‍ എം​ബ​പ്പെ, ഉ​സ്മാ​ന്‍ ഡെം​ബെ​ലെ, മൈ​ക്ക​ല്‍ ഒ​ലി​സ്, ബ്രാ​ഡ്‌​ലി ബ​ര്‍​കോ​ള, ഡെ​സി​റെ ഡൂ​വേ തു​ട​ങ്ങി​യ​വ​ര്‍ അ​ണി​നി​ര​ക്കു​ന്ന ഫ്രാ​ന്‍​സാ​ണോ; അ​തോ, ലാ​മി​ന്‍ യ​മാ​ല്‍, മാ​ര്‍​ക്ക് കു​ക്കെറെ​യ്യ, ഫാ​ബി​യ​ന്‍ റൂ​യി​സ്, ഗാ​വി, ഡാ​നി ഓ​ള്‍​മോ, റോ​ഡ്രി, പെ​ദ്രി തു​ട​ങ്ങി​യ​വ​രു​ടെ സ്‌​പെ​യി​നാ​ണോ ചി​രി​ക്കു​ക എ​ന്ന​തി​നാ​യാ​ണ് ഫു​ട്‌​ബോ​ള്‍ ലോ​ക​ത്തി​ന്‍റെ കാ​ത്തി​രി​പ്പ്.

02

ഫി​ഫ ലോ​ക​ക​പ്പ് വേ​ദി​യി​ല്‍ ഫ്രാ​ന്‍​സും സ്‌​പെ​യി​നും നേ​ര്‍​ക്കു​നേ​ര്‍ വ​രു​ന്ന​ത് ഇ​തു ര​ണ്ടാം ത​വ​ണ. 2006 ലോ​ക​ക​പ്പ് പ്രീ​ക്വാ​ര്‍​ട്ട​റി​ലാ​യി​രു​ന്നു ഇ​രു ടീ​മും ആ​ദ്യ​മാ​യി ഏ​റ്റു​മു​ട്ടി​യ​ത്. അ​ന്ന് ഫ്രാ​ന്‍​സ് 2-1ന്‍റെ ​ജ​യം സ്വ​ന്ത​മാ​ക്കി.

ഫ്രാ​ന്‍​സ്
ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്രം:

ര​ണ്ട് ത​വ​ണ (1998, 2018) ചാ​മ്പ്യ​ന്മാ​ര്‍.

ര​ണ്ട് ത​വ​ണ (2006, 2022) റ​ണ്ണേ​ഴ്‌​സ് അ​പ്പ്.
@ ഫി​ഫ 2026
ഗ്രൂ​പ്പ് ഐ

ഫ്രാ​ന്‍​സ് 3-1 സെ​ന​ഗ​ല്‍
ഫ്രാ​ന്‍​സ് 3-0 ഇ​റാ​ക്ക്
ഫ്രാ​ന്‍​സ് 4-1 നോ​ര്‍​വെ

റൗ​ണ്ട് ഓ​ഫ് 32:
ഫ്രാ​ന്‍​സ് 3-0 സ്വീ​ഡ​ന്‍

പ്രീ​ക്വാ​ര്‍​ട്ട​ര്‍:
ഫ്രാ​ന്‍​സ് 1-0 പ​രാ​ഗ്വെ

ക്വാ​ര്‍​ട്ട​ര്‍:
ഫ്രാ​ന്‍​സ് 2-0 മൊ​റോ​ക്കൊ

സ്‌​പെ​യി​ന്‍
ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്രം:

2010 ലോ​ക ചാ​മ്പ്യ​ന്‍.
നാ​ലാം സ്ഥാ​നം
(1950).
@ ഫി​ഫ 2026
ഗ്രൂ​പ്പ് എ​ച്ച്:

സ്‌​പെ​യി​ന്‍ 0-0 കേ​പ് വെ​ര്‍​ദെ
സ്‌​പെ​യി​ന്‍ 4-0 സൗ​ദി അ​റേ​ബ്യ
സ്‌​പെ​യി​ന്‍ 1-0 ഉ​റു​ഗ്വെ

റൗ​ണ്ട് ഓ​ഫ് 32:
സ്‌​പെ​യി​ന്‍ 3-0 ഓ​സ്ട്രി​യ

പ്രീ​ക്വാ​ര്‍​ട്ട​ര്‍:

സ്‌​പെ​യി​ന്‍ 1-0 പോ​ര്‍​ച്ചു​ഗ​ല്‍

ക്വാ​ര്‍​ട്ട​ര്‍:
സ്‌​പെ​യി​ന്‍ 2-1 ബെ​ല്‍​ജി​യം

Tags : FirstFinalist announced Tonight FIFAWorldCup Football Soccer WorldCup2026 Sports SportsNews Highlights Tennis Cricket Badminton France Spain

Recent News

Corehub Up