x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന​ത് പ​ക​ൽ​ക്കൊ​ള്ള: പ​വ​ൻ ഖേ​ര എം​പി

വെബ്ഡെസ്ക്
Published: July 14, 2026 01:04 AM IST | Updated: July 14, 2026 01:04 AM IST

പ​​​​വ​​​​ൻ ഖേ​​​​ര എംപി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: അ​​​​യോ​​​​ധ്യ രാ​​​​മ​​​​ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന​​​​ത് പ​​​​ക​​​​ൽ​​​​ക്കൊ​​​​ള്ള​​​​യാ​​​​ണെ​​​​ന്ന് എ​​​​ഐ​​​​സി​​​​സി മീ​​​​ഡി​​​​യ ആ​​​​ൻ​​​ഡ് പ​​​​ബ്ലി​​​​സി​​​​റ്റി ഡി​​​​പ്പാ​​​​ർ​​​​ട്ട്​​​​മെ​​​​ന്‍റ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ പ​​​​വ​​​​ൻ ഖേ​​​​ര . ഇ​​​​ന്ദി​​​​രാ​​​​ഭ​​​​വ​​​​നി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ പ്ര​​​​തി​​​​ക​​​​രി​​​​ച്ച​​​​ത്. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മോ​​​​ദി​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് അ​​​​യോ​​​​ധ്യ​​​​യി​​​​ൽ ട്ര​​​​സ്റ്റ് തു​​​​ട​​​​ങ്ങി​​​​യ​​​​ത്.

രാ​​​​മ​​​​ക്ഷേ​​​​ത്ര നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ൽ ഇ​​​​തു​​​വ​​​​രെ ഊ​​​​റ്റം കൊ​​​​ണ്ട മോ​​​​ദി​​​​യും ആ​​​​ർ​​​​എ​​​​സ്എ​​​​സും അ​​​​ഴി​​​​മ​​​​തി പു​​​​റ​​​​ത്ത് വ​​​​ന്ന​​​​പ്പോ​​​​ൾ മൗ​​​​നം പാ​​​​ലി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഇ​​​​തി​​​​ൽ ആ​​​​രെ​​​​യാ​​​​ണ് സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ൻ ശ്ര​​​​മം ന​​​​ട​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ആ​​​​രാ​​​​ണ് വി​​​​ഷ​​​​യ​​​​ത്തി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​യി മ​​​​റു​​​​പ​​​​ടി ത​​​​രു​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ചോ​​​​ദി​​​​ച്ചു.

ക്ഷേ​​​​ത്രം എ​​​​ൽ​​​​ ആ​​​​ൻ​​​​ഡ് ടി ​​​​ ക​​​​ന്പ​​​​നി സൗ​​​​ജ​​​​ന്യ​​​​മാ​​​​യി നി​​​​ർ​​​​മി​​​​ച്ചുന​​​​ൽ​​​​കാ​​​​മെ​​​​ന്ന് അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു. അ​​​​ത് ത​​​​ള്ളി​​​​ക്ക​​​​ള​​​​ഞ്ഞ് 2100 കോ​​​​ടി രൂ​​​​പ ചെ​​​​ല​​​​വ​​​​ഴി​​​​ച്ചാ​​​​ണ് ക്ഷേ​​​​ത്ര​​​​ത്തി​​​​ന്‍റെ നി​​​​ർ​​​​മാ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്. രാ​​​​മ​​​​ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ ഗോ​​​​ശാ​​​​ല നി​​​​ർ​​​​മി​​​​ക്കാ​​​​നെ​​​​ന്ന് കാ​​​​ട്ടി കോ​​​​ടി​​​​ക​​​​ളാ​​​​ണ് ചെ​​​​ല​​​​വ​​​​ഴി​​​​ച്ച​​​​തെ​​​​ന്ന് പ​​​​വ​​​​ൻ ഖേ​​​​ര ആ​​​​രോ​​​​പി​​​​ച്ചു.

40 വ​​​​ർ​​​​ഷം കൊ​​​​ണ്ട് കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​ന് രൂ​​​​പ​​​​യാ​​​​ണ് ആ​​​​ർ​​​​എ​​​​സ്എ​​​​സും ബി​​​​ജെ​​​​പി​​​​യും ചേ​​​​ർ​​​​ന്ന് ക്ഷേ​​​​ത്ര നി​​​​ർ​​​​മാ​​​​ണ​​​​മെ​​​​ന്ന പേ​​​​രി​​​​ൽ പി​​​​രി​​​​ച്ചെ​​​​ടു​​​​ത്ത​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

Tags : Ayodhya Ram temple DaylightRobbery PawanKhera Congress

Recent News

Corehub Up