x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാജ്യത്ത് വിദ്യാഭ്യാസ വിപ്ലവത്തിനു സമയമായി: രാഹുൽ ഗാന്ധി

സ്വ​ന്തം ലേ​ഖ​ക​ൻ
Published: July 14, 2026 02:21 AM IST | Updated: July 14, 2026 02:21 AM IST

രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ഭ്യാ​സ​ വി​പ്ല​വ​ത്തി​നു സ​മ​യ​മാ​യെ​ന്ന് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ഇ​ന്ത്യ​യു​ടെ വി​ദ്യാ​ഭ്യാ​സ സം​വി​ധാ​നം അ​ന്യാ​യ​മാ​യി പി​ടി​ച്ചു​പ​റി ന​ട​ത്തു​ന്ന ഒ​രു സ​മ്പ​ദ്രാ​യ​മാ​യി മാ​റി​യെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

കോ​ൺ​ഗ്ര​സ് ക​ഴി​ഞ്ഞ മാ​സം പ്ര​ഖ്യാ​പി​ച്ച രാ​ജ്യ​വ്യാ​പ​ക വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ പ​രി​പാ​ടി​യാ​യ ഛാത്രോ​ൺ കീ ​ഗൂ​ഞ്ചി​ന്‍റെ (വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ധ്വ​നി) ഡെ​റാ​ഡൂ​ണി​ലെ അ​ടു​ത്ത റാ​ലി​യി​ൽ താ​ൻ പ​ങ്കെ​ടു​ക്കു​മെ​ന്നും രാ​ഹു​ൽ എ​ക്സി​ലൂ​ടെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

അ​ഴി​മ​തി, അ​ന്യാ​യം, പ​ക്ഷ​പാ​തം, സ​ത്യ​സ​ന്ധ​ത​യി​ല്ലാ​യ്മ-​എ​ന്നീ നാ​ല് പ​ദ​ങ്ങ​ളാ​ണ് ഇ​ന്ത്യ​യി​ലെ വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​ത്തെ വി​ശേ​ഷി​പ്പി​ക്കാ​ൻ രാ​ജ്യ​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് രാ​ഹു​ൽ കു​റി​ച്ചു.

അ​ഴി​മ​തി​യാ​ണ് ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ഠി​നാ​ധ്വാ​നം ഒ​റ്റ​യ​ടി​ക്കു കൊ​ള്ള​ടി​ക്കു​ന്ന പേ​പ്പ​ർ മാ​ഫി​യ​യ്ക്കു ജ​ന്മം ന​ൽ​കി​യ​ത്. കു​റ്റ​വാ​ളി​ക​ളാ​യ വി​ൽ​പ​ന​ക്കാ​ർ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ടെ​ൻ​ഡ​റു​ക​ളും പ്രൊ​മോ​ഷ​നും ല​ഭി​ക്കു​ന്നു.

ആ​ർ​ക്കാ​ണ് ശി​ക്ഷ ല​ഭി​ക്കു​ന്ന​ത്? ത​ക​ർ​ന്ന സ്വ​പ്ന​ങ്ങ​ളു​മാ​യി ഒ​റ്റ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്. മോ​ദി സ​ർ​ക്കാ​രും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വും മാ​ധ്യ​മ​ങ്ങ​ളും നി​ശ​ബ്‌​ദ​ത പാ​ലി​ക്കു​ന്നു -​രാ​ഹു​ൽ കു​റി​ച്ചു.

Tags : RahulGandhi education revolution country

Recent News

Corehub Up