വിജയം ആഘോഷിക്കുന്ന സ്പെയിൻ താരങ്ങൾ
ലോസ് ആഞ്ചലസ്: ഫിഫലോകകപ്പിൽ പ്രീക്വാർട്ടിറിൽ കടന്ന് സ്പെയിൻ. ഓസ്ട്രിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കിയാണ് സ്പെയിൻ പ്രീക്വാർട്ടർ ഉറപ്പിച്ചത്.
മികേല്‍ ഒയർസബാലിന്‍റെ ഇരട്ട ഗോളുകളും (36,86), പെഡ്രോ പൊറോയുടെ ഗോളുമാണ് (66) സ്പെയിന് അനായാസ വിജയം നേടിക്കൊടുത്തത്. പ്രീക്വാർട്ടറിൽ പോർച്ചുഗൽ– ക്രൊയേഷ്യ മത്സരത്തിലെ വിജയികളെ സ്പെയിൻ നേരിടും.
കളത്തിൽ സമ്പൂർണ ആധിപത്യം സ്ഥാപിച്ച സ്പെയിൻ 22 ഗോൾ ശ്രമങ്ങളും 10 ഓൺടാർഗറ്റ് ഷോട്ടുകളുമാണ് തൊടുത്തത്. അതേസമയം ഓസ്ട്രിയയ്ക്ക് ഒരു ഓൺടാർഗറ്റ് ഷോട്ട് പോലുമില്ല.
Tags : Spain Austria pre-quarterfinals FIFA World Cup