സ്ലൊവേനിയൻ റഫറി സ്ലാവ്കോ വിൻസിസ്
ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയും സ്പെയിനും നേർക്കുനേർവരുമ്പോൾ, മത്സരത്തിന്റെ നിയന്ത്രണം സ്ലൊവേനിയൻ റഫറി സ്ലാവ്കോ വിൻസിസിന്റെ കൈകളിൽ. ഫിഫയുടെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നതോടെ ഫുട്ബോൾ ലോകം ആവേശത്തിലാണ്. എന്നാൽ അർജന്റീന ആരാധകർ ഈ തീരുമാനത്തെ അല്പം ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.
46-കാരനായ സ്ലാവ്കോ വിൻസിസ് അന്താരാഷ്ട്ര ഫുട്ബോളിലെ പരിചയസമ്പന്നനായ റഫറിയാണ്. 2022-ലെ യുവേഫ യൂറോപ്പ് ലീഗ് ഫൈനലും, 2024-ലെ ചാമ്പ്യൻസ് ലീഗ് ഫൈനലും നിയന്ത്രിച്ചത് വിൻസിസ് ആയിരുന്നു. ലോകകപ്പ് ഫൈനൽ നിയന്ത്രിക്കുന്ന ആദ്യ സ്ലൊവേനിയൻ റഫറിയെന്ന നേട്ടവും ഇതോടെ അദ്ദേഹം സ്വന്തമാക്കി.
നേരത്തെ അർജന്റീന പങ്കെടുത്ത മത്സരങ്ങളിൽ വിൻസിസിന്റെ ചില തീരുമാനങ്ങൾ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഫൈനൽ പോലൊരു നിർണായക മത്സരത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം അർജന്റീന ടീമിനെ എങ്ങനെ ബാധിക്കുമെന്നതാണ് ആരാധകരുടെ ആശങ്ക.
ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ ഉറ്റുനോക്കുന്ന അർജന്റീന-സ്പെയ്ൻ ഫൈനൽ മത്സരം ന്യൂയോർക്ക്-ന്യൂജേഴ്സി സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഇരു ടീമുകളുടെയും കരുത്തുറ്റ പോരാട്ടത്തിൽ റഫറിയുടെ ഇടപെടലുകൾ നിർണായകമാകും.
Tags : Slovenian referee Slavko Vincic FIFA World Cup final Argentina Spain Latest News