ബിനോയ് വിശ്വം
ന്യൂഡൽഹി: തൃശൂര്‍ പൂരം കലക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന എം.ആര്.അജിത് കുമാർ ക്രമസമാധാന ചുമതലയുള്ള എഡിജിപി പദവിയിൽ തുടരാൻ പാടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എഡിജിപിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് സിപിഐയുടെ നിലപാട്. ഭരണം മാറിയതുകൊണ്ട് ഈ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം ആലപ്പുഴയിലെ നവകേരളാ യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റ കേസ് എഡിജിപി ഇടപെട്ട് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ സംസ്ഥാന പോലീസ് മേധാവി (ഡിജിപി) അജിത് കുമാറിനോട് വിശദീകരണം തേടും. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് വിലയിരുത്തിയ ശേഷമാണ് എഡിജിപിയോട് വിശദീകരണം ചോദിക്കാൻ ഡിജിപി തീരുമാനിച്ചത്. എഡിജിപിയുടെ മറുപടി ലഭിച്ചാലുടൻ ഡിജിപി ആഭ്യന്തര മന്ത്രാലയത്തിന് അന്തിമ റിപ്പോർട്ട് കൈമാറും.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash Binoy Viswam MR Ajith Kumar